“ക്ലാസ്സ് തുടങ്ങിയേപ്പിന്നെ ഭയങ്കര തിരക്കായ്പ്പോയ് അതാ വരാൻ പറ്റാതിരുന്നേ”….
ഇനി ഞാൻ ഇടക്കൊക്കെ ഇങ്ങോട്ടിറങ്ങിക്കോളാം ഇക്കാ……..
മ്മ്…. ക്ലാസ്സൊക്കെ എങ്ങനുണ്ട് ?”സുലൈമാനി കുടിക്കാൻ സമയമായോ”!
ഉമറിക്ക വീണ്ടും പതിവ് കളിയാക്കൽ ലൈനിൽ പിടിച്ചു…..
ഏയ്… സമയമായില്ല…
തർക്കത്തിനൊന്നും നിക്കാതെ ഒരൊഴുക്കൻ മട്ടിൽ ഞാനതിന് മറുപടി നൽകിയതും ആക്കിയൊരു ഭാവത്തോടെ ഇക്ക വീണ്ടും പരിഹാസം തുടർന്നു…
എന്താ ചങ്ങായ് ഇയ്യിങ്ങനെ…
“ആ പ്രദീപിനേം ഫൈസീനേക്ക കണ്ടു പഠിക്ക് “…. ഓരുടെ അനിയനാന്ന് പറഞ്ഞ് നടന്നാ മാത്രം പോരാ , “ഇക്കാര്യത്തി ഇയ്യവരെ കടത്തിവെട്ടണം”!
ഓ….എൻ്റിക്ക അതിനൊക്കെ സമയമുണ്ട്!….
“വല്ലവരും വരുവോന്ന് നമുക്ക് നോക്കാന്നേ”….
ഒരു കള്ളച്ചിരിയോടെ ഞാൻ ഇക്കയെ നോക്കി കണ്ണുകൾ ചിമ്മി….
പിന്നെ ഉമറിക്കാ ഇതാണ് എൻ്റെ അനുഅമ്മ, അമ്മേ ഇതാണ് ഉമറിക്ക “ഈ ഉസ്താദ് ഹോട്ടലിൻ്റെ എല്ലാമെല്ലാമായ ഉമറിക്ക” ഉമറിക്ക ഇല്ലേൽ ഈ ഹോട്ടലേ ഇല്ല, *”ഉമറിക്കയാണീ ഹോട്ടലിൻ്റെ ഐശ്വര്യം”* അതാണ് ഉമറിക്ക …..
ഒരു തമാശ ലൈനിൽ ഞാൻ ഇക്കയെ പരിചയപ്പെടുത്തിയതും അനു അമ്മ ചിരിയോടെ ഉമറിക്കയെ നോക്കി,….
ഇയ്യൊരുപാട് പൊക്കല്ലെ മോനെ!….
“ഇനീം പൊക്കിയാ അൻ്റെ വർത്താനം കേട്ട് വല്ല സുനാമീം വീശും” വെറുതേ എന്തിനാ…. അതിരിക്കട്ടെ ഇയ്യെവിടേക്കാ ഇത്ര തെരക്കിട്ട്??? എന്നെ അടിമുടി ഒന്ന് നോക്കിക്കൊണ്ട് ഉമറിക്ക തിരക്കി…
ഞാൻ ഫൈസിയെ ഒന്ന് കാണാൻ കൂടെ നമ്മുടെ കല്ലുമ്മേക്കായാസുമായ് ഒരു ഫോട്ടോയും എടുക്കണം..
..
ഹ…ഹ…ഹ… നടന്നേന്നെ!….
എടോ ഓര് ഓരുടെ ഫാൻസിനോട് കത്തിയടിച്ചും ഫോട്ടോ എടുത്തും വരുമ്പ സമയം ഒരുപാടാവും.
നാലും അക്കാര്യത്തീ കണക്കാ….
ഒരു പുച്ചച്ചിരിയോടെ ഉമറിക്ക മറുപടി പറഞ്ഞതും ശ്രീയേട്ടനും ഭഗതേട്ടനും ഞങ്ങടരികിലേക്കായ് വന്നു….
അമലേ ഇയ്യിവടെ നിക്കുവാ അന്നെ ഞങ്ങളെവിടേല്ലാം നോക്കി .
ഇയ്യെന്താ ഒന്നും പറയാതെ പോന്നേ?…….
ശ്രീയേട്ടൻ്റെ വകയായിരുന്നു ചോദ്യം , അതിന് ഞാൻ സംസാരിക്കാനൊരുങ്ങിയതും ഉമറിക്ക വേഗന്നിടയിൽ കയറി…
പടച്ചോനെ!!!….
“ഇതാദ്യ സംഭവാണല്ലാ”…
പരിപാടി കഴിഞ്ഞ് ഫാൻസിനോട് കത്തിവെക്കാൻ പോവാതെ ഇങ്ങള് ഞമ്മടടുത്തേക്ക് വരണേ!!….
കല്ലുമ്മേക്കായാസിൻ്റെ പതിവ് രീതി ഓർത്തുകൊണ്ട് ഉമറിക്ക സംസാരിച്ചതും, അൽപ്പം നീരസത്തോടെ ഭഗതേട്ടൻ അതിന് മറുപടി നൽകി…..
അതെന്ത് വർത്താനാ ഇങ്ങള് പറഞ്ഞേ…. “മ്മടെ അമലിനേക്കാൾ വലുതായ് ആരാ ഇവിടിപ്പോ ഉള്ളേ”! “ഉസ്താദ് ഹോട്ടലിൻ്റെ സ്വന്തം അനിയനല്ലെ അമൽ അപ്പോ ഓനെയല്ലേ മ്മളാദ്യം കാണണ്ടേ”!……
ആഹാ അങ്ങനേണല്ലേ കാര്യം.. എന്നാലിങ്ങള് അമലിനേം കൂട്ടി ഫൈസീടടുത്തേക്ക് ചെല്ല്..
ഓനവിടെ അടുക്കളേലുണ്ട് …
സമയം കളയണ്ട വേഗന്നായ്ക്കോട്ടെ….. സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞശേഷം ഉമറിക്ക തൻ്റെ ജോലിയിലേക്ക് കടന്നതും ഞങ്ങൾ ഫൈസീടടുത്തേക്കായ് നടന്നു…….
ഫൈസീ……
നീട്ടിയൊരു വിളിയോടെ എൻ്റെ തോളിൽ ചുറ്റിപ്പിടിച്ചുകൊണ്ട് ശ്രീയേട്ടൻ കിച്ചണിലേക്ക് കടന്നു പുറകെ അനുഅമ്മയും ഭഗതേട്ടനും…
ആ… എന്താണ് കല്ലുമ്മേക്കായാസ് പതിവില്ലാത്തൊരു വിസിറ്റ്! മ്മ്??..
പിന്നെ എങ്ങനുണ്ടായ്രുന്നു പരിപാടി??….
ഫൈസി ചോദ്യഭാവത്തിൽ ഞങ്ങളെ നോക്കിയതും മറുപടിയുമായ് ഭഗതേട്ടൻ മുന്നോട്ട് വന്നു…
പരിപാടി ജോറാക്കീട്ടുണ്ട് , ബീച്ച് മൊത്തത്തിലങ്ങ് ഇളക്കി മറിച്ചിട്ടാ വരണേ.
പിന്നെ ആദ്യമേ ഇങ്ങ് വന്നത് മ്മടെ അമലിനെ കാണാനാ ഓനല്ലേ ഇന്നത്തെ സ്പെഷ്യൽ ഗസ്റ്റ്.
അപ്പോ ഓനെത്തന്നെ ആദ്യം കണ്ടേക്കാന്ന് കരുതി!…..
മ്മ്… അല്ല ശ്രീ, ഇയ്യ് അമലിനെ ഇങ്ങനെ ചേർത്ത് പിടിച്ചേക്കണത് ചെക്കനോടുള്ള സ്നേഹം കൊണ്ടാണോ ? അതോ അൻ്റ പാത്തുമ്മക്ക് ദൂത് പോവാൻ വേണ്ടിയാണോ???
ഒരു പരിഹാസംപോലെ ഫൈസി ചിരിച്ചു…..
(ഈ സമയമെല്ലാം അനുഅമ്മ ഒന്നും മനസ്സിലാവാതെ എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് എൻ്റെ അരികിൽ നിൽക്കുകയാണ് ഞങ്ങളുടെ പരിചയവും സംസാരവുമെല്ലാം അമ്മയിൽ ആശ്ചര്യം നിറക്കുന്നത്പോലെ. ഒരു പക്ഷെ ആദ്യമായായിരിക്കാം അമ്മ ഇവരെയെല്ലാം നേരിൽ കാണുന്നത്… )
