എടാ ഇതിന്…ഇതിനെത്ര രൂപ വരുമെടാ???? എൻ്റെ മറുപടി കേട്ട് അമ്പരപ്പോടവനെന്നെ നോക്കിയശേഷം അടുത്ത ചോദ്യവുമവൻ മുന്നോട്ട് വച്ചു….
എടാ ഇത് “SKY G0LD”ൻ്റെയാണ് എങ്ങനെ പോയാലും *”ഒരു അയ്യായിരം രൂപയുടെ അടുത്ത് വരും”* ഒരു നിമിഷം Drawing Kit ലേക്ക് ഇരു കണ്ണുകളും ഓടിച്ചശേഷം ഞാൻ നിജൂനോടായ് പറഞ്ഞു…..
_”അയ്യായിരം രൂപയോ”!! ൻ്റള്ളോ!!…._ ഞാൻ പറഞ്ഞ മറുപടികേട്ട നിജാസ്, അന്തംവിട്ട് ഡ്രോയിംഗ് കിറ്റിലേക്ക് നോക്കിയശേഷം വീണ്ടും പഴയ ടോപ്പിക്കിലേക്ക് വന്നു……
എടാ അമലേ … ഞാൻ നിന്നോട് പറഞ്ഞില്ലേ “അനുമിസ്സിന് നിന്നോടൊരു പ്രത്യേക സ്നേഹമുണ്ടെന്ന്”!! ….ഇപ്പോ മനസ്സിലായോ നിനക്ക്….
ഏയ്…. അങ്ങനൊന്നുമില്ലെടാ “മിസ്സിന് ഞാൻ വരച്ചതിഷ്ടായോണ്ടാ” അല്ലാതെ നീ പറയുംപോലൊന്നുമല്ല നിജാസിൻ്റെ വാദത്തെ അത്പോലെ തള്ളിക്കളഞ്ഞ ശേഷം, ഞാനവൻ്റെ കൂടെ ബഞ്ചിലായിരുന്നു, പക്ഷെ എൻ്റെ മറുപടി അവനത്ര തൃപ്തകരമായില്ലെന്നത് നിജാസിൻ്റെ മുഖഭാവങ്ങളിൽ നിന്നും എനിക്ക് വായിച്ചെടുക്കുവാൻ സാധിച്ചു….. അതുകൊണ്ട് തന്നെ ഞാനാ സംസാരത്തിന് ഫുൾസ്റ്റോപ്പിടുകയും ചെയ്തു…..
പിന്നീടുള്ള നിമിഷങ്ങൾ കടന്ന് പോയത് , ഉത്തരമില്ലാത്ത ഓരോ ചിന്തകൾ എന്നിൽ നിറച്ചുകൊണ്ടായിരുന്നു…
ക്ലാസ്സ് കഴിഞ്ഞ് തിരികെ വീട്ടിൽ വന്ന് കയറുമ്പോഴും ഞാൻ വളരെയധികം സന്തോഷത്തിലായിരുന്നു .എൻ്റെ മുഖഭാവം അനുഅമ്മയിലും ഒത്തിരി സന്തോഷം നിറച്ചു.
പിന്നീടുള്ള സമയം നോട്സെഴുതിയും റെക്കോഡ് വരച്ചും അമ്മയോടൊപ്പം ചിലവഴിച്ചും കടന്നുപോയ്…
—– *——–*———-
അടുത്ത ദിവസവും പതിവുപോലെ കോളേജിലെത്തിയ ഞാൻ ഉച്ചവരെയുള്ള ക്ലാസ്സിനുശേഷം നിജാസുമായ് വരാന്തയിലങ്ങനെ കത്തിയടിച്ച് നിൽക്കുമ്പോൾ ഞങ്ങടെ കൂടെ പഠിക്കുന്ന “അഞ്ചു”എന്ന കുട്ടി അരികിലേക്കായ് നടന്നടുത്തു ,വന്നപാടെ ഞങ്ങളെ വിഷ് ചെയ്യുന്ന പോലൊരു ചിരിയും സമ്മാനിച്ചുകൊണ്ട്….
എന്നോടായവൾ സംസാരിച്ചു തുടങ്ങി….
അമലേ “ഞാനും തൻ്റെ ക്ലാസ്സിലാട്ടോ പഠിക്കുന്നത്”
ഇടക്ക് ഞങ്ങളോടൊക്കെ ഒന്ന് സംസാരിക്കാം… എപ്പോഴും നിജാസിൻ്റെ കൂടിങ്ങനെ നടന്നാൽ പോര……
അഞ്ചു ഒരു പരിഭവത്തോടെ എന്നോടായ് പറഞ്ഞതും മറുപടിയെന്നോണം ഞാൻ തുടർന്നു…
അയ്യോ … അങ്ങനൊന്നുമില്ല അഞ്ചു …. ഞാൻ പിന്നെ അങ്ങനെ….
എടാ നിജാസേ …. എന്താ ഇവൻ്റെ പ്രശ്നം????
ഇവനെന്താ ഞങ്ങളോടൊന്നും സംസാരിക്കാത്തെ??? എൻ്റെ ഉരുണ്ടു കളി മനസ്സിലാക്കിയ അഞ്ചു പെട്ടെന്ന് തന്നെ നിജാസിലേക്ക് ചോദ്യമെറിഞ്ഞു…..
അത് വേറൊന്നുമല്ല അഞ്ചു “എറണാകുളത്ത് വെച്ച് ഏതോ ഒരു പെൺകുട്ടി ഇവനെ പ്രേമിച്ച് ‘കോൺക്രീറ്റടിച്ചു’ അതിൽപ്പിന്നെ പെൺകുട്ടികളോട് സംസാരിക്കാനേ താൽപ്പര്യമില്ലെന്നും പറഞ്ഞാ മച്ചാൻ നടക്കുന്നത്”….
എന്നെ ഊഞ്ഞാലാട്ടിക്കൊണ്ടുള്ള നിജാസിൻ്റെ പരിഹാസച്ചിരി പതിയെ ആ ഇടനാഴിയിൽ മുഴങ്ങി……
അയ്യേ… അതാണോ കാര്യം ഏതോ ഒരുത്തി ഇട്ടിട്ട് പോയതിനാണോ നീ ഇങ്ങനെ ആരോടും മിണ്ടാതെ നടക്കണെ…
നിജാസിൻ്റെ പരിഹാസത്തിന് ചിരിയിൽ തീർത്തൊരു മറുപടി അഞ്ചു നൽകുമ്പോഴും മറുത്തൊന്നും പറയാതെ ഞാനവളിൽത്തന്നെ നോക്കി നിന്നു…
എന്തായാലും അമലേ നീ എന്നെ പേടിക്കണ്ടാട്ടോ ഞാൻ ഓൾറെഡി കമ്മിറ്റഡാണ് , പിന്നെ അവൾ പോയെങ്കിൽ പോട്ടെടാ അല്ലേലും എല്ലാരുടെയും “ആദ്യ പ്രണയം അങ്ങനെ success ആവാറില്ല”! അത് തന്നെയാ നിനക്കും സംഭവിച്ചത്, എന്തായാലും അതൊക്കെ മറന്ന് നീ എല്ലാരോടും അൽപ്പം ഫ്രണ്ട്ലി ആവാൻ നോക്ക് …. അഞ്ചുവിൻ്റെ നിഷ്ക്കളങ്കമായ ഉപദേശം കേട്ടതും ഞാൻ പതിയെ ചിരിക്കുവാൻ തുടങ്ങി…..
അഞ്ചു…. ഇവൻ പറയുന്നതൊന്നുമല്ല കാര്യം ഞാനാരേയും പ്രേമിച്ചട്ടൊന്നുമില്ല… പഴയകാര്യങ്ങൾ മനസ്സിലോർത്ത് ഞാൻ അഞ്ചൂനോടായ് സംസാരിച്ചതും നിജാസ് ഇടയിൽക്കയറി
പിന്നെ എന്താ കാര്യം??? പറയ് ഞങ്ങൾ കേൾക്കട്ടെ….
പറയാടാ ഇപ്പോഴല്ല പിന്നെ …. കാര്യങ്ങൾ പറയാനിഷ്ടമില്ലാതെ ഞാനൊഴിയാൻ നോക്കിയതും വിടാനുദ്ദേശമില്ലാതെ നിജാസ് പിടിമുറുക്കി….
