അമലൂട്ടനും അനുക്കുട്ടിയും – 5

അത് വേറൊന്നുമല്ല അഞ്ചു “എറണാകുളത്ത് വെച്ച് ഏതോ ഒരു പെൺകുട്ടി ഇവനെ പ്രേമിച്ച് ‘കോൺക്രീറ്റടിച്ചു’ അതിൽപ്പിന്നെ പെൺകുട്ടികളോട് സംസാരിക്കാനേ താൽപ്പര്യമില്ലെന്നും പറഞ്ഞാ മച്ചാൻ നടക്കുന്നത്”….
എന്നെ ഊഞ്ഞാലാട്ടിക്കൊണ്ടുള്ള നിജാസിൻ്റെ പരിഹാസച്ചിരി പതിയെ ആ ഇടനാഴിയിൽ മുഴങ്ങി……

അയ്യേ… അതാണോ കാര്യം ഏതോ ഒരുത്തി ഇട്ടിട്ട് പോയതിനാണോ നീ ഇങ്ങനെ ആരോടും മിണ്ടാതെ നടക്കണെ…
നിജാസിൻ്റെ പരിഹാസത്തിന് ചിരിയിൽ തീർത്തൊരു മറുപടി അഞ്ചു നൽകുമ്പോഴും മറുത്തൊന്നും പറയാതെ ഞാനവളിൽത്തന്നെ നോക്കി നിന്നു…

എന്തായാലും അമലേ നീ എന്നെ പേടിക്കണ്ടാട്ടോ ഞാൻ ഓൾറെഡി കമ്മിറ്റഡാണ് , പിന്നെ അവൾ പോയെങ്കിൽ പോട്ടെടാ അല്ലേലും എല്ലാരുടെയും “ആദ്യ പ്രണയം അങ്ങനെ success ആവാറില്ല”! അത് തന്നെയാ നിനക്കും സംഭവിച്ചത്, എന്തായാലും അതൊക്കെ മറന്ന് നീ എല്ലാരോടും അൽപ്പം ഫ്രണ്ട്ലി ആവാൻ നോക്ക് …. അഞ്ചുവിൻ്റെ നിഷ്ക്കളങ്കമായ ഉപദേശം കേട്ടതും ഞാൻ പതിയെ ചിരിക്കുവാൻ തുടങ്ങി…..

അഞ്ചു…. ഇവൻ പറയുന്നതൊന്നുമല്ല കാര്യം ഞാനാരേയും പ്രേമിച്ചട്ടൊന്നുമില്ല… പഴയകാര്യങ്ങൾ മനസ്സിലോർത്ത് ഞാൻ അഞ്ചൂനോടായ് സംസാരിച്ചതും നിജാസ് ഇടയിൽക്കയറി

പിന്നെ എന്താ കാര്യം??? പറയ് ഞങ്ങൾ കേൾക്കട്ടെ….

പറയാടാ ഇപ്പോഴല്ല പിന്നെ …. കാര്യങ്ങൾ പറയാനിഷ്ടമില്ലാതെ ഞാനൊഴിയാൻ നോക്കിയതും വിടാനുദ്ദേശമില്ലാതെ നിജാസ് പിടിമുറുക്കി….

പറ്റില്ലമലേ നീ കുറേ നാളായ് എന്നോട് പിന്നെ പറയാം പിന്നെപ്പറയാന്ന് പറയണൂ….
ഇനി അത് നടക്കില്ല എന്താണേലും ദാ ഇപ്പോ പറയണം അല്ലേൽ നീ എന്നോട് മിണ്ടണ്ട……
നിജാസ് കട്ടായം പറഞ്ഞുകൊണ്ട് മുഖം വെട്ടിച്ചതും എല്ലാം കണ്ട് നിന്നിരുന്ന അഞ്ചുവിൻ്റെ ശബ്ദം പതിയെ ഉയർന്നു….

അമലേ ഞാൻ നിൽക്കുന്നത് കൊണ്ടാണോ നിനക്ക് പറയാൻ ബുദ്ധിമുട്ട് അങ്ങനാണേൽ ഞാൻ പോയേക്കാം വെറുതേ നിങ്ങൾ തമ്മിലൊരു പ്രശ്നം വേണ്ട… നിരാശയോടെ പറഞ്ഞ ശേഷം അഞ്ചു തിരിഞ്ഞ് നടക്കാനൊരുങ്ങി…

“അഞ്ചൂ പോവല്ലെ”…… തിരികെ പോകാനൊരുങ്ങിയ അഞ്ചുവിനെ ഞാൻ വാക്കുകൾകൊണ്ട് വിലക്കി ……..
പറയാം… ഞാനെല്ലാംപറയാം, നിങ്ങൾ….നിങ്ങളിപ്പോൾ കാണുന്ന സന്തോഷവാനായ അമൽ.
അത്…അതല്ലായിരുന്നു ഞാൻ…. _”എറണാകുളത്ത് നിന്നും കോഴിക്കോട് വരെയുള്ള എൻ്റെ ജീവിതയോട്ടത്തിൽ, ഒരുനിമിഷം പോലും ഞാനോർക്കുവാൻ ആഗ്രഹിക്കാത്തൊരു ഭൂതകാലം എനിക്കുണ്ട്”…_ ഓർമ്മകളിലേക്കിറങ്ങാനൊരുങ്ങിയ ഞാൻ ഒരു നിമിഷം വാക്കുകൾ മുറിച്ചുകൊണ്ട് രണ്ട് പേരെയും നോക്കി…

അമലേ നീ…
നീ ഇതെന്തൊക്കെയാ പറയണേ….
എൻ്റെ മുഖഭാവം ശ്രദ്ധിച്ച നിജാസ് തൻ്റെ ആശങ്ക മടികൂടാതെൻ മുന്നിൽ തുറന്നുകാട്ടി….

വാ നമുക്ക് ഗ്രൗണ്ടിലേക്ക് പോകാം ഇവിടെ വെച്ച് സംസാരിച്ചാൽ ശരിയാവില്ല….
എന്നിലെ സങ്കടം വെളിയിൽ കാട്ടാതെ ഞാനവരെയും കൂട്ടി നടക്കുവാൻ തുടങ്ങി…. വിങ്ങുന്ന മനസ്സുമായ് ഗ്രൗണ്ടിലെത്തിയ ഞാൻ നിജാസിൻ്റെയും അഞ്ചുവിൻ്റെയും നടുവിലായ് ഇരിപ്പുറപ്പിച്ചു…..

പറയെടാ എന്താ നിൻ്റെ ജീവിതത്തിൽ സംഭവിച്ചത്??? എൻ്റെ തോളിൽ തട്ടി നിജു അത് പറഞ്ഞതും ചെറുചിരിയോടെ വിദൂരതയിലേക്ക് നോക്കിശേഷം ഞാൻ *”കല്യാണിയമ്മ മുതൽ അനുഅമ്മ വരെയുള്ള ദൂരം ഒരു കഥ പറയുന്നത് പോലെ പറഞ്ഞു നിർത്തി”…..*

അമ..ലേ… നിറഞ്ഞൊഴുകിയ കണ്ണുകളോടെ ഇടറിയ ശബ്ദത്താൽ നിജാസ് എന്നെ വിളിച്ചു….
എടാ നീ…
നീ ഇതെന്തൊക്കെയാ പറഞ്ഞേ… ഇത്രയും സങ്കടം ഉള്ളിലൊതുക്കിയാണോ നീ എന്നോടൊപ്പം ചിരിച്ചുതുള്ളി നടന്നത്!!! ………………….
ഇതൊന്നും അറിയാതെ ഞാൻ എന്തൊക്കെയോ പറഞ്ഞ് നിന്നെ!………
“എന്നോട് ക്ഷമിക്കെടാ” …….

നിജൂ… അതിനെന്തിനാ നീ ക്ഷമ ചോദിക്കുന്നത്?
സത്യം പറഞ്ഞാൽ ഞാനല്ലേ നിന്നോടൊന്നും പറയാതിരുന്നത്!… പിന്നെ “നിൻ്റെ സംസാരവും പരിഹാസവുമെല്ലാം ശരിക്കും ഞാൻ എൻജോയ് ചെയ്യുവായിരുന്നു”….. “ജിതിനും രാധാകൃഷ്ണൻ മാഷിനും ശേഷം സ്നേഹിക്കുവാൻ മാത്രമറിയുന്ന സൗഹൃദങ്ങൾ എനിക്ക് ലഭിച്ചത് തന്നെ കോഴിക്കോട്ടെത്തിയ ശേഷമാണ്”…… അതുകൊണ്ട് ഞാനിന്നൊരുപാട് സന്തോഷത്തിലാ….. മനസ്സാൽ കോഴിക്കോടിന് നന്ദി പറഞ്ഞുകൊണ്ട് ഞാൻ പതിയെ അഞ്ചുനെ ശ്രദ്ധിച്ചു…..

“തനിയേ മിഴികൾ തുളുമ്പിയോ….. വെറുതേ മൊഴികൾ വിതുമ്പിയോ”!!! അഞ്ചുവിൻ്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല….

അതേ രണ്ടും ഈ കരച്ചിലൊന്ന് നിർത്തുവോ! എനിക്കിപ്പോ ഇത് കാണുന്നതേ വെറുപ്പാണ് .
“ഇതിലും ഉച്ചത്തിൽ ഒരുപാട് കരഞ്ഞിട്ടുണ്ട് ഞാൻ” ഇതൊന്നും നിങ്ങളോട് പറയാതിരുന്നതും ദേ ഇതുകൊണ്ട് തന്നെയാ, ഇനി നിങ്ങളെന്നോട് കോപ്പിലെ സഹതാപം കാട്ടിക്കോണം….. രണ്ടുപേരെയും നോക്കി അൽപ്പം ദേഷ്യത്തോടെ ഞാൻ പറഞ്ഞതും ,നിജാസ് പതിയെ കണ്ണുകൾ തുടച്ചു……

പിന്നെ “സഹതാപം”…അതും നിന്നോട്! ഒന്ന് പോയേടാ വദൂരി ….. പെട്ടെന്ന് നീ പറഞ്ഞതെല്ലാം കേട്ടപ്പോൾ എനിക്ക് എന്തോ പോലായ്!…..
*”ആകാശദൂത്”, സിനിമകണ്ട് കരഞ്ഞിട്ടുള്ള മലയാളികളിൽ ഒരാളാണ് ഞാനും….* അപ്പപ്പിന്നെ പച്ചയായ നിൻ്റെ ജീവിതാനുഭവം കേട്ടാൽ ഞാൻ കരയാതിരിക്കുമോ??? എങ്കിലും ഇത്രയും വലിയൊരു ദുരിതം അതും ചെറു പ്രായത്തിൽ!!!……..

നിജു…. അതാണ് മോനേ ജീവിതം…
“ഇന്ന് നമ്മുടെ മുന്നിൽ ചിരിച്ചു നടക്കുന്ന പലരും അവരുടുള്ളിൽ കരയുകയാണ്”…… അത്പോലായിരുന്നു ഞാനും….
ഈ കോഴിക്കോട് എത്തുന്നവരെ… എന്നാൽ ഇന്ന് ഞാനൊത്തിരി ഹാപ്പിയാണ്!…..
“ഈ നാട് എനിക്കൊരമ്മയേ തന്നു നല്ല സ്നേഹ ബന്ധങ്ങൾ തന്നു നല്ല സൗഹൃദങ്ങൾ തന്നു “……
_”മച്ചാനത് പോരളിയാ”_…..

അമലേ…. നീ ഇങ്ങനെ ഞങ്ങളോടൊന്നും മിണ്ടാതെ നടന്നപ്പോൾ ഞാൻ കരുതിയത് “നീ ഒരു ജാഡയാണെന്നാ “….
പക്ഷെ നിന്നെ അടുത്തറിഞ്ഞപ്പോൾ!!!…..
“എന്താടാ ഞാൻ പറയണ്ടത്, അവർ കാട്ടിയ എല്ലാ ക്രൂരതയും സഹിച്ച് നീ പിടിച്ചു നിന്നല്ലോ”!……
ഒരുപാട് ഒരുപാട് ബഹുമാനം തോന്നുന്നു നിന്നോടിപ്പോൾ …. “നിൻ്റെ സ്ഥാനത്ത് ഞാനെങ്ങാനും ആയിരുന്നേൽ”!!! ഹോ…. ചിന്തിക്കാൻ കൂടി പറ്റുന്നില്ല…..
ഒരു നെടുവീർപ്പോടെ സംസാരിച്ചു നിർത്തിയ അഞ്ചു സഹതാപം നിറഞ്ഞ മിഴികളോടെ എന്നെ നോക്കുവാൻ തുടങ്ങി….

അതേ മതി ….
വാ നമുക്കിനി ക്ലാസ്സിലേക്ക് പോകാം, “ഇനിയും ഇത് തന്നെ പറഞ്ഞു നിന്നാൽ നിങ്ങൾ രണ്ടും കൂടി എന്നെപ്പിടിച്ച് വല്ല ചില്ലുകൂടിനുള്ളിലും പ്രതിഷ്ഠിച്ച് പൂജ നടത്തും” ഒരു പുച്ചച്ചിരിയോടെ ഞാൻ പറഞ്ഞതും കുറിക്ക് വെച്ചപോലെ മറുപടി നിജാസിൽ നിന്നുമെത്തി……

*ഓ… നിന്നെപ്പോലെ “ഒരൂളയെ” പൂജിക്കാനും മാത്രം ഗതികേടൊന്നും ഞങ്ങക്കില്ല … അല്ലേടി അഞ്ചു…..*

പ്പ…. തെണ്ടീ….
“ഊള” നിൻ്റെ!!………

Leave a Reply

Your email address will not be published. Required fields are marked *