ഛെ!…..” എന്നാലും നിനക്കെന്നെ പിടിച്ചിരുത്തായിരുന്നു”…. ആ നിമിഷത്തെയോർത്ത്ഇ
ളിഭ്യനായ്ക്കൊണ്ട് ഞാൻ നിജാസിനെ വീണ്ടും കുറ്റപ്പെടുത്തി….
“എന്ത് മൈരിന്”?? ഞാൻ വിളിച്ചിട്ട് നിനക്ക് കേൾക്കാൻ സൗകര്യമില്ലായിരുന്നല്ലോ “എന്നാപ്പിന്നെ മിസ്സ് ശരിക്കും നിന്നെ അങ്ങ് പൊളിക്കട്ടേന്ന് ഞാനും കരുതി”….. അതാവുമ്പോ നിൻ്റെ വാല്മുറിയുന്നതൂടെ കാണാല്ലോ!!! “പക്ഷെ എൻ്റെ പ്രതീക്ഷയോളം മിസ്സ് ഉയർന്നില്ല”……….
പ്രതീക്ഷിച്ചിരുന്ന രംഗം കാണാൻ പറ്റാത്ത നിരാശയിൽ നിജു മിസ്സിനെ നോക്കി നെടുവീർപ്പിട്ടതും ഞാൻ മനസ്സിൽ ചിന്തിച്ചു, “കള്ളപ്പന്നി”….. കിട്ടുന്ന അവസരമെല്ലാം കൂടെ നിന്ന് നൈസായിട്ട് കെളത്തുന്നുണ്ട്…
അത് പോട്ടെ….
നീ എന്താടാ മിസ്സ് ഇരിക്കാൻ പറഞ്ഞിട്ടും ഇരിക്കാതിരുന്നത്??? സംശയത്തോടെ ചോദ്യമെറിഞ്ഞുകൊണ്ട് നിജാസെന്നെ നോക്കുവാൻ തുടങ്ങി……
ഏയ്…. ഒന്നൂല്ലെടാ…. “എന്തോ ഓർത്തങ്ങനെ നിന്നു പോയതാ “…. ഒരൊഴുക്കൻ ഭാവത്തോടെ ഞാനവന് മറുപടി നൽകി…..
മ്മ്….”എടാ കൊച്ചനെ നിൻ്റെ ചാട്ടം എങ്ങോട്ടാന്നെനിക്ക് മനസ്സിലാവണുണ്ട്ട്ടാ”!!! ആക്കിയൊരു ചിരിയോടെ പറഞ്ഞ് നിജാസ് CID വിജയനായ് മാറി…
എന്ത് ചാട്ടം…. ഞാൻ വെറുതേ…..
കൂടുതലൊന്നും അവനോട് പറയാതെ ഞാൻ നിശബ്ദനായതും എന്നിൽ തീരെ വിശ്വാസമില്ലാത്ത പോലെ നിജുവിൻ്റെ മറുപടിയും വന്നണഞ്ഞു
ഓ ….. ശരി… ശരി….. എന്നാലങ്ങനാവട്ടെ….
അതോടെ ആ സംസാരത്തിന് വിരാമമിട്ടുകൊണ്ട് ഞാൻ പഠനത്തിൽ ശ്രദ്ധയൂന്നി….. പഠിപ്പിക്കുന്നതിനിടയിൽ പലപ്പോഴും എൻ്റെയും അനുമിസ്സിൻ്റെയും മിഴികൾ തമ്മിലുടക്കുകയുണ്ടായ് അപ്പോഴെല്ലാം *”മഴവില്ലിൻ ചേലോടെ മിസ്സ് എനിക്കായ് പുഞ്ചിരി സമ്മാനിച്ചോണ്ടേയിരുന്നു”…..*
_ആ ചിരിയുടെ മനോഹാരിത എൻ്റെ ചുണ്ടിലും പ്രതിഫലിച്ചു….._
എടാ അമലേ….” അനുപമമിസ്സിന് നിന്നോടൊരു പ്രത്യേക സ്നേഹമുണ്ട് കേട്ടോ “!!! മിസ്സിൽത്തന്നെ ശ്രദ്ധയൂന്നിയ നിജാസിൻ്റെ ‘ CID ‘ബുദ്ധിപതിയെ ഉണരന്നു…..
ഹേയ് !!! പോടാ അങ്ങനൊന്നുമില്ല നിനക്ക് വെറുതേ തോന്നണതാ….. എല്ലാക്കുട്ടികളെയും കാണുന്നപോലെ തന്നാ മിസ്സെന്നെയും കാണുന്നത്….. നിജൂൻ്റെ സംശയം അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട് ഞാൻ മറുപടി നൽകി ….
പിന്നെ ഒന്ന് പോയേടാ!!! എന്നിട്ട് മിസ്സ് നിന്നോട് സംസാരിക്കുന്നപോലെ ഈ കോളേജിൽ എത്ര കുട്ടികളോട് സംസാരിക്കുന്നുണ്ട്??… അത്പോട്ടെ ആരെയെങ്കിലും നോക്കി ചിരിക്കുന്നത് പോലും ഞാനിതുവരെ കണ്ടിട്ടില്ല!…
പക്ഷെ ‘നിന്നെ കാണുമ്പോൾ ചിരിയും സംസാരവും എന്തോ നിന്നെ മിസ്സിന് വല്യ കാര്യമാണെന്നാ തോന്നുന്നേ’ അല്ലെങ്കിൽ ` _”അമ്മയ്ക്ക് സാരി വാങ്ങുവാൻ മിസ്സ് നിൻ്റെ കൂടെ വരുവോ”….._
നീ അനുപമ മിസ്സിന് “Something Special ” ആണെന്നാണെൻ്റെ മനസ്സ് പറയുന്നത്!….. അർത്ഥംവെച്ച് പറഞ്ഞശേഷം നിജാസ് പ്രതീക്ഷയോടെ എന്നിലേക്ക് ശ്രദ്ധയൂന്നി…….
ഏയ്….. നീ വെറുതേ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയരുതേ ഞാൻ നിന്നോട് മുമ്പ് പറഞ്ഞത് മറന്നു പോയോ??? മുഖത്ത് വിരിഞ്ഞൊരു കപട ദേഷ്യത്തോടെ ഞാൻ നിജുനെ നോക്കി കണ്ണുരുട്ടി…..
“നീ നോക്കി പേടിപ്പിക്കുവോന്നും വേണ്ട ഞാൻ കാര്യമാ പറഞ്ഞത് “….
എന്തോ എനിക്ക് പറയണമെന്ന് തോന്നി അതോണ്ട് പറഞ്ഞു!…… “ആക്കിയൊരു ചിരിയോടെ എന്നെനോക്കി നിജാസ് മറുപടി പറഞ്ഞതും , മറുത്തൊന്നും പറയാനില്ലാത്തതിനാൽ ഞാനെൻ്റെ ശ്രദ്ധ പOനത്തിലേക്ക് തിരിച്ചു”…….
സമയം അതിവേഗം കടന്നുപോയ്ക്കൊണ്ടിരുന്നു…. അല്ലേലും പോയാൽ പിന്നെ തിരികെ കിട്ടാത്ത ഒന്നാണല്ലോ ഈ സമയമെന്ന് പറയുന്നത്!……..
ലഞ്ച് ബ്രേക്ക് കഴിഞ്ഞ് നിജുവുമായ് സ്റ്റെയറിനു മുന്നിൽ സംസാരിച്ചു നിൽക്കുമ്പോൾ താഴെ നിന്നും സ്റ്റെയർ കയറി ധന്യാ മിസ്സ് ഞങ്ങടരികിലേക്കായ് നടന്നടുത്തു….
അമലേ…. അനുമിസ്സ് മാത്രമല്ല കേട്ടോ ഞാനുമൊക്കെ പായസം കുടിക്കും! അമ്മയുടെ പിറന്നാളിൻ്റന്ന് എന്നെ കണ്ടിട്ടും ഒന്നും പറയാതെ ഓടിക്കളഞ്ഞില്ലേ നീ??? അരികിലെത്തിയ ശേഷം പരിഭവത്തോടെ പറഞ്ഞുകൊണ്ട് മിസ്സെന്നെ നോക്കിയതും നിജാസ് ഇടയിൽക്കയറി….
