അമലൂട്ടനും അനുക്കുട്ടിയും – 6 2

നമുക്കിനി ഒഴുകാം….

ഗോ… ഗോ… ഗോ…. റേഡിയോ മാംഗോ…

റേഡിയോ…. റേഡിയോ മാംഗോ….

ഇത് 91.9 റേഡിയോ മാംഗോ……”

“Welcome back സുഹൃത്ത്ക്കളെ”….

സ്റ്റുഡിയോ ക്ലോക്കിൽ സമയമിപ്പോൾ 3 മണി കഴിഞ്ഞ് 1 മിനിട്ട്….

ഇത് ടൈം പാസ്സുമായ് നിങ്ങടെ കൂടെ RJ നീതുവും , ശ്രുതിയും…..
.

.

ശ്രുതി… ഇന്നലെ മുതൽ പെയ്യുന്ന മഴയ്ക്ക് ചെറിയൊരു ശമനമുണ്ടായിരിക്കുവാണ്.

എന്നാൽ ചിലരീ തെളിച്ചം കണ്ട് എങ്ങോട്ടേലും പതിയെ ഇറങ്ങുമ്പോഴായിരിക്കും അടുത്ത മഴ ഓടിപ്പിടിച്ചെത്തുന്നത്.

ആ സമയം പൊതുവേ മലയാളികൾ പറയുന്നൊരു ഡയലോഗുണ്ട്….

“…..ഹൊ ഈ നശിച്ച മഴയ്ക്ക് വരാൻ കണ്ടൊരു സമയം…..”

ശ്രുതിക്കെപ്പോഴേലും ഇങ്ങനൊരനുഭവം ഉണ്ടായിട്ടുണ്ടോ???

.

.

ഏയ് ഒരിക്കലുമില്ല.

മഴയെ ഞാനൊരുപാട് സ്നേഹിക്കുന്നു….

എനിക്കൊരു ജീവിതം തന്നെ ലഭിച്ചത് മഴ കാരണമാണ്.

“നവീൻ എൻ്റെ ജീവിതത്തിലേക്ക് വരുന്നതും ഒരു മഴയിലൂടായിരുന്നു”.

…..ഞങ്ങളാദ്യമായ് കണ്ട് മുട്ടിയപ്പോഴും ഇഷ്ടം തുറന്ന് പറഞ്ഞപ്പോഴും പിന്നീട് വിവാഹിതരായപ്പോഴെല്ലാം ആദ്യ സാക്ഷിയായ് കൂടെ നിന്നതീ മഴയാണ്…

.

.

wow!….അപ്പോ ഒരു നല്ല ലൗ സ്‌റ്റോറി ഞങ്ങളോട് പറയാനുണ്ടല്ലോ ശ്രുതിക്ക്?….

എങ്കിൽ നമ്മുടെ സ്രോതാക്കൾക്ക് വേണ്ടി ആ പ്രണയകഥ ഒന്ന് പറയു!…..

.

.

തീർഛയായും….

അന്ന് കോളേജിലെ ആദ്യ ദിനം .

ബസ്സിൽ നിന്നിറങ്ങി മഹാരാജാസിൻ്റെ പടിവാതിൽ താണ്ടുമ്പോൾ ഞാൻ മഴയിൽ നന്നായ് നനഞ്ഞിരുന്നു…

വേഗന്നോടി ഇടനാഴിയിലേക്ക് കയറിയ ഞാൻ സീനിയറായ നവീൻ്റെ ദേഹത്ത് ചെന്നിടിച്ചു .

അപ്രതീക്ഷിതമായ എൻ്റെ ഇടിയിൽ വേച്ച് പോയ നവീൻ ഞാനുമായ് താഴേക്ക് മറിഞ്ഞു.

ആ നിമിഷം ഞങ്ങളുടെ മിഴികൾ പരസ്പരമുടക്കി. കുറച്ച് സമയം ഞങ്ങളൊന്നുമറിയാതെ കണ്ണുകളിൽത്തന്നെ അലിഞ്ഞു പോയ്.

മറ്റു കുട്ടികളുടെ ശബ്ദം കേട്ട് നവീനോട് സോറി പറഞ്ഞ് ഞാനെഴുന്നേൽക്കുമ്പോൾ ഒരു പുഞ്ചിരി മാത്രമായിരുന്നു അവനിൽ നിന്നും വന്ന മറുപടി.

പിന്നീടങ്ങോട്ട് പലപ്പോഴും ഞങ്ങൾ കാണുകയുണ്ടായ് അന്നേരമെല്ലാം ഞങ്ങളറിയാതെ ഞങ്ങടെ കണ്ണുകൾ എന്തൊക്കെയോ പറഞ്ഞിരുന്നു….

അന്ന് ആർട്സ് ഡേയിൽ നവീൻ പാടിയ പാട്ട് എന്നെ അവനിലേക്കടുപ്പിക്കുവായിരുന്നു…

“ഈ ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറയുമ്പോലെ ലൗ അറ്റ് ഫസ്റ്റ് സോംഗ്”…..

അങ്ങനെ ഒരു മഴയെ സാക്ഷിയാക്കി ഞാനെൻ്റെ ഇഷ്ടം നവീനോട് പറഞ്ഞു……

.

.

“…..അടിപൊളി എന്നിട്ടെന്തുണ്ടായ്….”

.

.

നവീനും തിരികെ എന്നെ ഇഷ്ടമാന്ന് പറഞ്ഞു.

പിന്നെ പഠിപ്പെല്ലാം കഴിഞ്ഞ്‌ നവീൻ എൻ്റെ കഴുത്തിൽ താലിചാർത്തി .
നവീൻ്റെ കയ്യും പിടിച്ച് ആ വീട്ടിലേക്ക് ഞങ്ങൾ കയറുമ്പോൾ ഞങ്ങടെ പ്രണയത്തിന് സാക്ഷ്യം വഹിച്ച മഴ അനുഗ്രഹം ചൊരിഞ്ഞ് എൻ്റെയും നവീൻ്റെയും മേൽ വർഷിച്ചിരുന്നു.

“……അന്ന് നവീൻ്റെ നെഞ്ചോട് ചേർന്ന് ഓടിൻ തുമ്പിലൂടെ പെയ്തിറങ്ങുന്ന മഴയെനോക്കി ഞാൻ കിടക്കുമ്പോൾ എൻ്റെ മുടിയഴകളിൽ പറ്റിയിരുന്ന ജലകണം നവീനെ കുളിരണിയിപ്പിച്ചുകൊണ്ടേയിരുന്നു….

കാതുകളെ പ്രകമ്പനം കൊള്ളിച്ച് മഴയോടൊപ്പം ഭൂമിയിലേക്ക് പതിച്ച ഇടിമിന്നൽ കേട്ട് ഞാൻ ഭയന്നു വിറച്ചപ്പോൾ കൈ വിരലുകൾകൊണ്ടെന്നെ നവീൻ നെഞ്ചോട് ചുറ്റിവരിഞ്ഞു.

ആ ഹൃദയമിടിപ്പിൻ്റെ താളം എൻ്റെ കാതുകളെ ഒരു താരാട്ടുപോലെ പുൽകിയുറക്കി.

ഇലത്തുമ്പുകളിൽ നിന്നും ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ പോലെ അവനിലെ സ്നേഹം എന്നെ തഴുകിത്തലോടിക്കൊണ്ടേയിരുന്നു…

മഴത്തുള്ളികൾ തൻ്റെ പ്രിയതമനായ ഭൂമിയോടലിഞ്ഞ് ചേരുന്ന പോലെ ആ മഴയെ സാക്ഷിയാക്കി എന്നിലെ പ്രണയം നവീനോടലിഞ്ഞു ചേർന്നു……”

.

“…..പ്രണയമെന്ന സത്യത്തെ നാമറിയുന്ന നിമിഷം മുതൽ മഴയെ നമ്മൾ ഒരുപാട് സ്നേഹിച്ച് തുടങ്ങും. നമ്മുടെ മേൽ പതിക്കുന്ന ഓരോ മഴത്തുള്ളിയും നമുക്ക് പ്രീയപ്പെട്ടവനോ, പ്രീയപ്പെട്ടവളോ ആയ് തോന്നും അതാണ് നീതു പ്രണയവും മഴയും തമ്മിലുള്ള ബന്ധം……”

.

.

ശ്രുതീ…… ൻ്റെ മോളേ….

എന്താണിപ്പോ പറഞ്ഞത്…..

“……അമ്പോ നല്ലൊരു മഴ നനഞ്ഞ ഫീലായിരുന്നു!!!……”

Leave a Reply

Your email address will not be published. Required fields are marked *