അമലൂട്ടനും അനുക്കുട്ടിയും – 6

“അതേ രാവിലെ ഇങ്ങട രണ്ടാൾടേം മഴ നനഞ്ഞുള്ള ഓട്ടം കാണാൻ നല്ല ചേലായ്രുന്നൂട്ടാ…..

.

.

പാത്തുമ്മയുടെ മനസ്സിൽ ഒളിഞ്ഞിരുന്ന പരിഹാസം വാക്കുകളിലൂടെ പുറത്തേക്കൊഴുകിയപ്പോൾ അതിൻ്റെ പ്രതിഫലനമെന്നോണം എൻ്റെ മിഴികൾ നിജാസിലേക്ക് നീങ്ങി…..

.

.

രണ്ടാളോ!” അതാരാ ഇത്ത ഇവൻ്റൂടെ ഉണ്ടായിരുന്ന രണ്ടാമത്തെയാൾ?”…..

ഉദ്വേഗത്തോടൊരു ചോദ്യം പാത്തുമ്മയിലേക്ക് അതും സംശയം പടരുന്നൊരു നോട്ടത്തോടെ.

.

.

ഇങ്ങടെ “അനുപമമിസ്സന്നെ”… മഴയത്ത് കൈകോർത്ത് പിടിച്ചോടി വന്ന കാണണായ്രുന്ന് ദൂരെ നിന്ന് കാണണോരെല്ലാം ലവ്വേഴ്സാന്നേ പറയു….
ഫാത്തിമയുടെ വിശദീകരണവും അതോടൊപ്പം നിജുവിൻ്റെ കണ്ണുകളിലെ തീക്ഷ്ണതയും എന്നെ മൗനിയാക്കി.

ഒരു വാക്കുപോലും പറയാതെ അവനെന്നിലേക്കെയ്യുന്ന നോട്ടത്തിൻ്റെ തീവ്രത എനിക്ക് നേരിടാനാവുന്നില്ല…..

ശ്ശെ ക്ലാസ്സിൽ തന്നെ ഇരുന്നാൽ മതിയായിരുന്നു.

ഏത് നേരത്താണോ അവനോട് കള്ളം പറയാൻ തോന്നിയത്

ഇപ്പോ എന്തേലും പറയാന്ന് വെച്ചാ നാവും ചലിക്കുന്നില്ല .

ഇതിപ്പോ ആകെ ചടപ്പായല്ലോ!!!

ഞാൻ പതിയെ അഞ്ചൂനെ ഇടം കണ്ണാൽ നോക്കി “അവൾ ഇതെല്ലാം കേട്ടിട്ടും വല്യ ഭാവവ്യത്യാസങ്ങളൊന്നുമില്ലതെ നിക്കുവാണ്.

“……പക്ഷെ നിജാസ്!…..”

രാവിലെ അവനെന്നോട് ചോദിക്കുക കൂടി ചെയ്തതാ ഞങ്ങളൊരുമിച്ചാണോ വന്നതെന്ന്?.

“ഇനിയിപ്പോ ഞാനെന്താ പറയുക !”

കഴിഞ്ഞാഴ്ച ധന്യാമിസ്സായിരുന്നെങ്കിൽ ദേ ഇന്ന് പാത്തുമ്മ!!!

എല്ലാം കൂടി വണ്ടിപിടിച്ച് എൻ്റെ നെഞ്ചത്തേക്കാണല്ലോ കർത്താവേ!

അല്ല അതങ്ങനല്ലെ വരു “കാലനൊരിക്കലും വഴി തെറ്റില്ലല്ലോ ! “……

അൽപ്പം മനോദൈര്യം സംഭരിച്ച് ഞാൻ വീണ്ടും നിജാസിനെ നോക്കി

എവടെ !

“ഇവൻ്റെ ദേഹത്തെന്നാ വല്ല നാഗവല്ലിയും കൂടിയോ??” ഇങ്ങനെ നോക്കി കലിപ്പിക്കാൻ, ഇനിയും ഇങ്ങനെ മിണ്ടാതിരുന്നിട്ട് കാര്യമില്ല എന്നൊരു ചിന്ത ഉണർന്നതും….

“അത് പെട്ടെന്ന് മഴ പെയ്തപ്പോ ഓടിയതാ ഞാൻ “…….

തപ്പിത്തടഞ്ഞ് എന്തൊക്കെയോ പറഞ്ഞു. പക്ഷെ നാവിലൂടെ പുറത്തേക്ക് വന്ന വാക്കുകൾ യാന്ത്രിതമായിരുന്നു. ആകെ ഒരു ശൂന്യത എന്നെ പുണരുന്ന പോലെ……

.

.

അതിന് മിസ്സെന്തിനാ അമലിൻ്റെ കയ്യും പിടിച്ചോടിയത്??? വിടാൻ ഭാവമില്ലാതെ അടുത്ത ചോദ്യവും അവളിൽ നിന്നുമെത്തി … അതോടെ മറുപടിയില്ലാതെ ഞാൻ പകച്ചുപോയ്…

.

.

“”നീ എന്താടാ നിന്ന് സ്വപ്നം കാണുവാണോ ?”” ചോദിച്ചതിന് മറുപടി പറ…..

നിജു എൻ്റെ തോളിലൊന്ന് കുലുക്കി പക്ഷെ ഒന്ന് സംസാരിക്കുവാൻ പോലും കഴിയാതെ എൻ്റെ നാവ് നിശ്ചലമായിരുന്നു. അവസാനം പണിപ്പെട്ട് ഞാനൊന്ന് മുരടനക്കി.

ശേഷം……

എടാ…. അത് ഞാനും മിസ്സും നടന്നു വരുമ്പോഴാണ് പെട്ടെന്ന് മഴ പെയ്തത് എന്തോ എനിക്കന്നേരം ഓടാൻ തോന്നീല്ല കുറേ നാള് കൂടിയാ മഴ നനയുന്നത് അന്നേരം ഞാനെല്ലാം മറന്നാ മഴ നനഞ്ഞു മിസ്സ് വിളിച്ചതൊന്നും ഞാൻ കേട്ടില്ല എൻ്റെ റെസ്പോൺസൊന്നും കിട്ടാഞ്ഞകൊണ്ട് അനുമിസ്സോടി വന്നെൻ്റെ കയ്യിൽ പിടിക്കുവായിരുന്നു……
എങ്ങനൊക്കെയോ ഒരു വിധം ഞാനൊപ്പിച്ചു അതോടെ പാത്തുമ്മയുടെ ചോദ്യംചെയ്യൽ അവസാനിച്ചു.

എന്നാലാ മറുപടി നിജൂനൊട്ടും ബോധിച്ചിട്ടില്ലെന്നവൻ്റെ മുഖഭാവങ്ങളിൽ നിന്ന് വ്യക്തമാണ് എന്താണേലും ഇപ്പോളൊന്നും മിണ്ടാതിരിക്കുന്നതാണുചിതം….

.

.

……”മഴ നനയാൻ പറ്റിയ പ്രായാട്ടോ അൻ്റെ!”……

എന്നാൽ ശരി അമലേ പിന്നെക്കാണാട്ടോ…..

.

.

ഇങ്ങനാണേൽ കാണാതിരിക്കുന്നതാ എനിക്ക് നല്ലത്, മനസ്സിലൊന്ന് പിറുപിറുത്ത് കൊണ്ട് ഞാൻ പാത്തുമ്മയെനോക്കി…

…….”ഓ ശരി എന്നാലങ്ങനാവട്ടെ!”…..

.

.

യാത്ര പറഞ്ഞവൾ അകലുമ്പോൾ തലയാകെ മരവിച്ച പോലായിരുന്നു ഇവനോടിനി എന്ത് പറയും , മിസ്സിനെ എനിക്കിഷ്ടാന്നുള്ള കാര്യം തുറന്നു പറഞ്ഞാലോ ?

ഏയ് വേണ്ട ഒരുപക്ഷെ അവനെൻ്റെ പ്രണയത്തെ തമാശയായ് മാത്രേ കാണു “അനുക്കുട്ടിയോടുള്ള എൻ്റെ ഇഷ്ടം വെറും നേരമ്പോക്കാന്നാരേലും പറഞ്ഞാൽ അതൊരിക്കലും എനിക്ക് സഹിക്കാനാവില്ല അത്രയധികം ഞാൻ സ്നേഹിച്ചു പോയ് എൻ്റെ പെണ്ണിനെ”…..

മലയാളം ക്ലാസ്സിൽ ഇരിക്കുമ്പോഴെല്ലാം എൻ്റെ ചിന്തകളാകെ നൂല് പൊട്ടിയ പട്ടം പോലായ് .

ലഞ്ച് ബ്രേക്കിനുള്ള ബൽ മുഴങ്ങിയതും നിജൂനോടൊപ്പം തിരികെ ക്ലാസ്സിലേക്ക് നടക്കുന്ന സമയമെല്ലാം അവൻ മൗനമായിരുന്നു ആ മുഖമാകെ അനിഷ്ടം നിറഞ്ഞൊരു കെറുവ് തളംകെട്ടിയിരുന്നു….

.

.

“ഡാ നീ എന്താ ഒന്നും മിണ്ടാത്തെ എന്ത് പറ്റി നിനക്ക്??? ” മൗനത്തെ ഭേദിച്ചുകൊണ്ടുള്ള എൻ്റെ ചോദ്യം അതിന് കൂർപ്പിച്ചൊരു നോട്ടമായിരുന്നു എന്നിലേക്ക് വന്നത് , ദൈവമേ! ഇവനെ ഇനി വല്ല പൊട്ടൻകടിച്ചോ??

സ്വയം ആത്മഗദം പറഞ്ഞു ഞാൻ വീണ്ടും തുടർന്നു….

നിജാസേ…. നീ എന്ത് പറയൂന്ന് വിചാരിച്ചാ ഞാനങ്ങനൊരു കള്ളം പറഞ്ഞേ സോറി ഇനി ഞാനൊരിക്കലും കള്ളം പറയില്ല….

എൻ്റെ സ്വരമാകെ കുറ്റബോധത്താൽ നിറഞ്ഞു……

.

.

…..അമലേ…..

“നീ ഇപ്പോഴും എന്നെ ഒരു നല്ല സുഹൃത്തായ് കണ്ടിട്ടില്ലല്ലേ???”…..

ഭാവവ്യത്യാസമേതും കൂടാതെ അവനിൽ നിന്നും വന്ന മറുപടി , ഇടി മിന്നലിൻ്റെ വേഗതയോടെ എൻ്റെ കാതുകളിലേക്കെത്തി ആ വാക്കുകൾ കാരമുള്ളപോലെ എൻ്റെ ഹൃദയത്തിൽ തറച്ചു .

ഒരു നിമിഷം ഞാൻ സ്തബ്ദനായ് നിന്നു.

കണ്ണുകളിൽ നനവ് പടരുവാൻ തുടങ്ങി…..

….നിജാ…. എടാ…നീ…..

“നീ എന്താടാ അങ്ങനെ പറഞ്ഞത്” ഞാൻ….
പറഞ്ഞു പൂർത്തിയാക്കാതെ ഞാൻ മുഖം കുനിക്കുമ്പോൾ അറിയാതെ രണ്ടിറ്റ് കണ്ണുനീർ താഴേക്ക് പതിച്ചു ….

.

.

ഹ…ഹ…ഹ… നീ ഇത്രേ ഉള്ളോടാ മണ്ടാ….. ഞാൻ വെറുതെ നിന്നെ എളക്കാനായ്പ്പറഞ്ഞതല്ലെ .

പിന്നെ ഒരു കാര്യം പറയാം നിനക്ക് മുഖത്ത് നോക്കി കള്ളം പറയാന്നൊന്നും അറിയില്ല മോനെ രാവിലെ നിൻ്റെ വെപ്രാളവും പരവേശവുമൊക്കെ കണ്ടപ്പഴേ എനിക്ക് മനസ്സിലായതാ നീ കള്ളമാ പറയുന്നേന്ന്.

അതുകൊണ്ടാ ഞാൻ മിസ്സിനോടങ്ങനെ പറഞ്ഞത് അപ്പോ അവിടുന്ന് വന്ന നോട്ടവും നിൻ്റെ ഭാവവും കണ്ടപ്പോൾ ഞാനുറപ്പിക്കുകയും ചെയ്തു…..

അല്ല നീയും മിസ്സും ഒരുമിച്ചാ വന്നേന്നിപ്പോ എന്നോട് പറഞ്ഞാലെന്താ കുഴപ്പം?

പുഞ്ചിരിയോടെ വന്നയാ ചോദ്യത്തിലും സംശയത്തിൻ്റെ മുന ഒളിഞ്ഞിരുന്നു….

.

.

……അതന്നേരം നീ കളിയാക്കിയാലോന്നോർത്ത്…..

ഒരളിഞ്ഞ ചിരിയോടെ ഞാൻ തല ചൊറിഞ്ഞു ആ സമയവും ആക്കിയൊരു ചിരി അവൻ ചുണ്ടുകളിൽ വാരിപ്പൂശിയിരുന്നു….

.

.

….. അമലേ “നിനക്കെന്നോട് എന്ത് വേണേലും പറയാം അതിന് ഒരു മടിയും വിചാരിക്കണ്ട ഏത് കാര്യത്തിനും സപ്പോർട്ടുമായ് നിൻ്റെ കൂടെ കട്ടക്ക് ഞാനുണ്ടാവും”.

പിന്നെ ഞാനെന്തേലും പറഞ്ഞ് നിന്നെ കളിയാക്കുന്നുണ്ടേൽ അത് തമാശയായ് കണ്ടാൽ മതി അതിനിങ്ങനെ കള്ളം പറയുവോന്നും വേണ്ട.

“നീ നിൻ്റെ കാര്യങ്ങൾ എന്നോട് പറയുന്നതിന് മുമ്പ് വരെ എനിക്ക് നീയൊരു സുഹൃത്ത് മാത്രമായിരുന്നു എന്നാൽ….

Leave a Reply

Your email address will not be published. Required fields are marked *