അമലൂട്ടനും അനുക്കുട്ടിയും – 6

.

.

“സംഗീത് കൂൾബാറിലേക്ക്”…….

.

.

വണ്ടി പതിയെ മുന്നോട്ട് നീങ്ങിക്കൊണ്ടേയിരുന്നു ഈ സമയമെല്ലാം അനുക്കുട്ടി പുറത്തെ കാഴ്ചകളിൽ മുഴുകി…

എൻ്റെ കണ്ണുകൾ പാറിപ്പറക്കുന്ന മുടിയിഴകളെ പ്രണയിച്ചു കൊണ്ടേയിരുന്നു.

കാറ്റിൽ അവ പാറി മിസ്സിൻ്റെ കണ്ണുകളെ മൂടുമ്പോൾ അതിനെ കോരിയൊതുക്കിക്കൊണ്ട് എന്നിലേക്കെയ്യുന്നയാ ചിരിയിൽ ഞാനില്ലാതാവുന്ന പോലെ…….

.

“ഹലോ…. ഇറങ്ങുന്നില്ലേ?? ”

വിരൽ ഞൊടിച്ചു കൊണ്ട് മിസ്സിൻ്റെ സ്വരം…..

.

.

മറുപടിയായ് ഒരു ചിരി സമ്മാനിച്ച് റെക്കോഡ്സും എടുത്ത് ഞാനിറങ്ങി.

ഏറ്റവും ഉള്ളിൽ ഇടത് വശത്തായ് കണ്ട കസേരയിലായ് ഞാനിരിക്കുമ്പോൾ മിസ്സെന്തോ ഓർഡർ ചെയ്യുന്ന തിരക്കിലാണ്.

ശേഷം എൻ്റടുത്തെത്തിയ അനുക്കുട്ടി എന്നെ ഞെട്ടിച്ചുകൊണ്ട് എൻ്റെ അരികിലായ് ചേർന്നിരുന്നു……

“……സന്തോഷമോ എക്സൈറ്റ്മെൻ്റോ അങ്ങനെ എന്തൊക്കെയോ കൊണ്ടെൻ്റെ മുഖം വല്ലാത്തൊരു ഭാവമായിരുന്നു…… ”

ഒരു പക്ഷെ ഇപ്പോൾ ഞാൻ വടിയായാൽ എന്നെ കാണാൻ വരുന്ന ആരും കരയുകയില്ലെന്ന് വരെ തോന്നി……

ജീവിതത്തിൽ ഇന്ന് വരെ അനുഭവിക്കാത്തൊരു നിർവൃതിയിലൂടാണ് ഞാനിപ്പോൾ കടന്നു പോകുന്നത്…….

”””കൈകളാൽ എൻ്റെ പെണ്ണിനെ ചേർത്ത് പിടിക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ””’

അമലേ….. താനിവിടെ വന്നിട്ടുണ്ടോ മുമ്പ്??
ആകാംക്ഷ നിറഞ്ഞൊരു ചോദ്യം വന്നതും ഞാൻ വേഗം മിസ്സിനെ നോക്കി….

.

.

ഇല്ല മിസ്സേ… ഞാനാദ്യമായാണ് ഇവിടെ വരുന്നേ….

.

.

മ്മ്… ഇതാണ് “സംഗീത്” കോഴിക്കോട്ടെ ഏറ്റവും നല്ല ‘ഫലൂദ’ കിട്ടുന്ന സ്ഥലം…….

ആ കവിളിണകളിൽ നുണക്കുഴി തെളിഞ്ഞതും….

.

.

മിസ്സേ… ഈ സമയത്താണോ ഫലൂദ കഴിക്കാൻ പോണേ???

.

.

അതിനിപ്പോ എന്താ? “അല്ല ഫലൂദ കഴിക്കാൻ ഇനി സമയമൊക്കെ നോക്കണോ?”

മറുപടിയായ് വന്ന ശബ്ദത്തോടൊപ്പം ഒരു പരിഹാസച്ചിരിയും.

.

.

“……അതല്ല . മഴയൊക്കെ അല്ലേ അതോണ്ട് പറഞ്ഞതാ…..”

.

.

അപ്പോ അമലിന് ഫലൂദ വേണ്ട. എങ്കിൽ ശരി വാ എണീക്ക് നമുക്ക് പോവാം….

പരിഭവത്തോടെ മിസ്സെഴുന്നേക്കാൻ ഒരുങ്ങിയതും വേഗം ഞാനാ കയ്യിൽ പിടിച്ചു…

ഞാൻ വെറുതേ പറഞ്ഞതാ മിസ്സേ.

അത് പറയുമ്പോൾ എൻ്റെ കൈ അനുക്കുട്ടിയുടെ കയ്യിൽ മുറുകിയിരുന്നു…

.

.

അങ്ങനെ വഴിക്ക് വാ…

എന്താ ഡിമാൻ്റ് ?

“ഒരു കോഫി കുടിക്കാൻ വിളിച്ചാൽ വരില്ല, ഇവിടെ വരെ വന്നിട്ടൊരു ഫലൂദ കഴിക്കാൻ പറഞ്ഞാൽ മഴയാണ് അതാണ് ഇതാണ്. ഹും!….

“എന്നോടൊപ്പം വരാനൊക്കെ വല്യ ബുദ്ധിമുട്ടാണല്ലേ???”

നീരസത്തോടെ പറഞ്ഞ് അനുക്കുട്ടി മുഖം കോട്ടി….

.

ഹേ….. ഇതെന്താ സംഭവം? ഞാനെപ്പോഴാ മിസ്സ് വിളിച്ചിട്ട് ചെല്ലാതിരുന്നേ??

ഇപ്പോ പറഞ്ഞ വാക്കുകളിൽ അൽപ്പം സ്വാർത്ഥത കലർന്നിരുന്നില്ലേ???

ആ നോട്ടത്തിൽ, ഭാവത്തിൽ എന്നോടെന്തോ ഒളിക്കുന്നില്ലേ????

ഓരോ ചോദ്യങ്ങളും അസ്ത്രങ്ങൾ പോലെ എൻ്റെ നേരെ വരുമ്പോഴാണ് സംഗീതിലെ പാട്ടുപെട്ടി ശബ്ദിക്കുന്നത്…..

“…..നടക്കാം പുതുമ തേടി നടക്കാം

പറക്കാം നമുക്ക് വാനിൽ പറക്കാം

തുറക്കാം നമുക്ക് മനസ്സ് തുറക്കാം

ഇനി മറക്കാം കനവിലെല്ലാം മറക്കാം

അലകളിലിലകളായ്…..

ചിരിമലരുകളായ്…..

നമുക്കിനി ഒഴുകാം….

ഗോ… ഗോ… ഗോ…. റേഡിയോ മാംഗോ…

റേഡിയോ…. റേഡിയോ മാംഗോ….

ഇത് 91.9 റേഡിയോ മാംഗോ……”

“Welcome back സുഹൃത്ത്ക്കളെ”….

സ്റ്റുഡിയോ ക്ലോക്കിൽ സമയമിപ്പോൾ 3 മണി കഴിഞ്ഞ് 1 മിനിട്ട്….

ഇത് ടൈം പാസ്സുമായ് നിങ്ങടെ കൂടെ RJ നീതുവും , ശ്രുതിയും…..
.

.

ശ്രുതി… ഇന്നലെ മുതൽ പെയ്യുന്ന മഴയ്ക്ക് ചെറിയൊരു ശമനമുണ്ടായിരിക്കുവാണ്.

എന്നാൽ ചിലരീ തെളിച്ചം കണ്ട് എങ്ങോട്ടേലും പതിയെ ഇറങ്ങുമ്പോഴായിരിക്കും അടുത്ത മഴ ഓടിപ്പിടിച്ചെത്തുന്നത്.

ആ സമയം പൊതുവേ മലയാളികൾ പറയുന്നൊരു ഡയലോഗുണ്ട്….

“…..ഹൊ ഈ നശിച്ച മഴയ്ക്ക് വരാൻ കണ്ടൊരു സമയം…..”

ശ്രുതിക്കെപ്പോഴേലും ഇങ്ങനൊരനുഭവം ഉണ്ടായിട്ടുണ്ടോ???

.

.

ഏയ് ഒരിക്കലുമില്ല.

മഴയെ ഞാനൊരുപാട് സ്നേഹിക്കുന്നു….

എനിക്കൊരു ജീവിതം തന്നെ ലഭിച്ചത് മഴ കാരണമാണ്.

“നവീൻ എൻ്റെ ജീവിതത്തിലേക്ക് വരുന്നതും ഒരു മഴയിലൂടായിരുന്നു”.

…..ഞങ്ങളാദ്യമായ് കണ്ട് മുട്ടിയപ്പോഴും ഇഷ്ടം തുറന്ന് പറഞ്ഞപ്പോഴും പിന്നീട് വിവാഹിതരായപ്പോഴെല്ലാം ആദ്യ സാക്ഷിയായ് കൂടെ നിന്നതീ മഴയാണ്…

.

.

wow!….അപ്പോ ഒരു നല്ല ലൗ സ്‌റ്റോറി ഞങ്ങളോട് പറയാനുണ്ടല്ലോ ശ്രുതിക്ക്?….

എങ്കിൽ നമ്മുടെ സ്രോതാക്കൾക്ക് വേണ്ടി ആ പ്രണയകഥ ഒന്ന് പറയു!…..

.

.

തീർഛയായും….

അന്ന് കോളേജിലെ ആദ്യ ദിനം .

ബസ്സിൽ നിന്നിറങ്ങി മഹാരാജാസിൻ്റെ പടിവാതിൽ താണ്ടുമ്പോൾ ഞാൻ മഴയിൽ നന്നായ് നനഞ്ഞിരുന്നു…

വേഗന്നോടി ഇടനാഴിയിലേക്ക് കയറിയ ഞാൻ സീനിയറായ നവീൻ്റെ ദേഹത്ത് ചെന്നിടിച്ചു .

അപ്രതീക്ഷിതമായ എൻ്റെ ഇടിയിൽ വേച്ച് പോയ നവീൻ ഞാനുമായ് താഴേക്ക് മറിഞ്ഞു.

ആ നിമിഷം ഞങ്ങളുടെ മിഴികൾ പരസ്പരമുടക്കി. കുറച്ച് സമയം ഞങ്ങളൊന്നുമറിയാതെ കണ്ണുകളിൽത്തന്നെ അലിഞ്ഞു പോയ്.

മറ്റു കുട്ടികളുടെ ശബ്ദം കേട്ട് നവീനോട് സോറി പറഞ്ഞ് ഞാനെഴുന്നേൽക്കുമ്പോൾ ഒരു പുഞ്ചിരി മാത്രമായിരുന്നു അവനിൽ നിന്നും വന്ന മറുപടി.

പിന്നീടങ്ങോട്ട് പലപ്പോഴും ഞങ്ങൾ കാണുകയുണ്ടായ് അന്നേരമെല്ലാം ഞങ്ങളറിയാതെ ഞങ്ങടെ കണ്ണുകൾ എന്തൊക്കെയോ പറഞ്ഞിരുന്നു….

അന്ന് ആർട്സ് ഡേയിൽ നവീൻ പാടിയ പാട്ട് എന്നെ അവനിലേക്കടുപ്പിക്കുവായിരുന്നു…

“ഈ ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്ന് പറയുമ്പോലെ ലൗ അറ്റ് ഫസ്റ്റ് സോംഗ്”…..

അങ്ങനെ ഒരു മഴയെ സാക്ഷിയാക്കി ഞാനെൻ്റെ ഇഷ്ടം നവീനോട് പറഞ്ഞു……

.

.

“…..അടിപൊളി എന്നിട്ടെന്തുണ്ടായ്….”

.

.

നവീനും തിരികെ എന്നെ ഇഷ്ടമാന്ന് പറഞ്ഞു.

പിന്നെ പഠിപ്പെല്ലാം കഴിഞ്ഞ്‌ നവീൻ എൻ്റെ കഴുത്തിൽ താലിചാർത്തി .
നവീൻ്റെ കയ്യും പിടിച്ച് ആ വീട്ടിലേക്ക് ഞങ്ങൾ കയറുമ്പോൾ ഞങ്ങടെ പ്രണയത്തിന് സാക്ഷ്യം വഹിച്ച മഴ അനുഗ്രഹം ചൊരിഞ്ഞ് എൻ്റെയും നവീൻ്റെയും മേൽ വർഷിച്ചിരുന്നു.

“……അന്ന് നവീൻ്റെ നെഞ്ചോട് ചേർന്ന് ഓടിൻ തുമ്പിലൂടെ പെയ്തിറങ്ങുന്ന മഴയെനോക്കി ഞാൻ കിടക്കുമ്പോൾ എൻ്റെ മുടിയഴകളിൽ പറ്റിയിരുന്ന ജലകണം നവീനെ കുളിരണിയിപ്പിച്ചുകൊണ്ടേയിരുന്നു….

കാതുകളെ പ്രകമ്പനം കൊള്ളിച്ച് മഴയോടൊപ്പം ഭൂമിയിലേക്ക് പതിച്ച ഇടിമിന്നൽ കേട്ട് ഞാൻ ഭയന്നു വിറച്ചപ്പോൾ കൈ വിരലുകൾകൊണ്ടെന്നെ നവീൻ നെഞ്ചോട് ചുറ്റിവരിഞ്ഞു.

ആ ഹൃദയമിടിപ്പിൻ്റെ താളം എൻ്റെ കാതുകളെ ഒരു താരാട്ടുപോലെ പുൽകിയുറക്കി.

ഇലത്തുമ്പുകളിൽ നിന്നും ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ പോലെ അവനിലെ സ്നേഹം എന്നെ തഴുകിത്തലോടിക്കൊണ്ടേയിരുന്നു…

മഴത്തുള്ളികൾ തൻ്റെ പ്രിയതമനായ ഭൂമിയോടലിഞ്ഞ് ചേരുന്ന പോലെ ആ മഴയെ സാക്ഷിയാക്കി എന്നിലെ പ്രണയം നവീനോടലിഞ്ഞു ചേർന്നു……”

.

“…..പ്രണയമെന്ന സത്യത്തെ നാമറിയുന്ന നിമിഷം മുതൽ മഴയെ നമ്മൾ ഒരുപാട് സ്നേഹിച്ച് തുടങ്ങും. നമ്മുടെ മേൽ പതിക്കുന്ന ഓരോ മഴത്തുള്ളിയും നമുക്ക് പ്രീയപ്പെട്ടവനോ, പ്രീയപ്പെട്ടവളോ ആയ് തോന്നും അതാണ് നീതു പ്രണയവും മഴയും തമ്മിലുള്ള ബന്ധം……”

Leave a Reply

Your email address will not be published. Required fields are marked *