😂😂 9:46 PM
OK da 😇 9:46 PM
OK………😊 9:47 PM
അഞ്ചു അയച്ച മറുപടി എൻ്റെ മനസ്സിനെ ഒത്തിരി സന്തോഷത്തിലാഴ്ത്തി. ഓരോ തവണയും കൊതിയോടെ ഞാനാ മെസ്സേജ് വായിക്കുമ്പോൾ എൻ്റെ ചുണ്ടുകളെ എനിക്ക് നിയന്ത്രിക്കുവാൻ സാധിച്ചിരുന്നില്ല….. 1000 വാട്സിൻ്റെ ബൾബ് കത്തിച്ച പോലെ ചുണ്ടുകളിലാകെ ഒരു പുഞ്ചിരി തിളങ്ങി നിന്നു.എന്നാൽ ഡിസ്പ്ലേ ലൈറ്റിൻ്റെ വെട്ടം കണ്ട് അമ്മ എന്നെ ശ്രദ്ധിച്ചിരുന്ന കാര്യം ഞാനറിഞ്ഞിരുന്നതേയില്ല…. . . …..എന്താണ് കുറേ നേരായല്ലോ ഭയങ്കര കളിയും ചിരിയും ……? പതിഞ്ഞ സ്വരത്തിൽ അമ്മ പറയുമ്പോൾ ഉടനെ ഫോൺ ലോക്കാക്കിക്കൊണ്ട് ഞാനമ്മയുടടുത്തേക്ക് തിരിഞ്ഞു….. . . അമ്മ ഇത് വരെ ഉറങ്ങീല്ലേ??? ചമ്മലോടെ ഞാൻ ചോദിച്ചു….. . . ഇല്ല… അതോണ്ടല്ലെ എൻ്റെ കുഞ്ഞിൻ്റെ പൊട്ടൻ ചിരി കാണാൻ കഴിഞ്ഞത്?? മുറിയിലാകെ ഇരുട്ടായതിനാൽ അത് പറയുമ്പോഴുള്ള അമ്മയുടെ മുഖഭാവം ഞാൻ കണ്ടിരുന്നില്ല…. . . അമലൂട്ടാ…. ഞാനുറങ്ങിയൊന്നുമില്ലായിരുന്നു…. കുറേ നേരായ് കാണുന്നു . ആരോടോ കാര്യായിട്ട് ചാറ്റുന്നുണ്ടായിരുന്നല്ലോ? എന്നിട്ടൊരു ചിരിയും?? എന്താ വല്ല പ്രണയത്തിലും ചെന്ന് ചാടിയോ?? മ്മ്…….. അമ്മ വാക്കുകളിൽ കളിയാക്കലിൻ്റെ മേമ്പൊടി വാരി വിതറി…….. . . ഹൊ! കുറച്ച് മുമ്പ് വരെ വല്ലാത്ത ക്ഷീണമായിരുന്നല്ലോ? ന്നെ കളിയാക്കുമ്പോൾ അതൊന്നും കാണാനില്ല….! ഹും……… വിഷയം മാറ്റുന്നതിനായ് ഞാനൊരു കെറുവ് നടിച്ചു…….. . . അതേ….. ചോദിച്ചതിന് മറുപടി ഇല്ലേൽ അത് പറഞ്ഞാപ്പോരെ എന്തിനാ ഇങ്ങനൊക്കെ പറയണെ??? പരിഭവം പോലെ പറഞ്ഞ് അമ്മ തിരിയാനൊരുങ്ങിയതും ഉടനെ ഞാനമ്മയെ കെട്ടിപ്പിടിച്ചു…… . . “…..പിണങ്ങിയോ ൻ്റെ കുറുമ്പി…..” എന്നാൽ കേട്ടോ അതഞ്ചുവായിരുന്നു…. അമ്മയുടെ പനി കുറവുണ്ടോന്ന് ചോദിക്കുവായിരുന്നവൾ. പിന്നെ കോളേജിൽ എനിക്കൊരു “പേര് വീണു ” അത് വിളിച്ചപ്പോഴാ ഞാൻ ചിരിച്ചു പോയത്. അല്ലാതെ അമ്മ പറയുമ്പോലൊന്നുമല്ല…. കാര്യം മറയ്ക്കുവാനെന്നോണം വായിൽ വന്നൊരു നുണ ഞാനെടുത്തങ്ങിട്ടു. ഇനിയുമാ സംസാരം അവസാനിപ്പിച്ചില്ലേൽ ഉറപ്പായും ഞാൻ അനുക്കുട്ടിയുടെ കാര്യം പറഞ്ഞ് പോവും. അമ്മയുടെ മുന്നിൽ ഒരിക്കലും കള്ളം പറഞ്ഞ് പിടിച്ചു നിൽക്കാൻ എനിക്കാവില്ല. പക്ഷെ കാര്യത്തിനൊരു തീരുമാനമാവാതെ ഇക്കാര്യം പറയാനും പറ്റില്ല…. . . പേരോ??? എന്ത് പേര്???….. . . അതമ്മേ….. നമ്മുടെ അനുപമമിസ്സില്ലേ. മിസ്സെന്നെക്കൊണ്ട് കഴിഞ്ഞ ദിവസം റെക്കോഡ്സ് ചുമപ്പിച്ചു. അത് നിജാസ് കണ്ടു, അവനുടനെ “കൂലി” എന്നൊരു പേരെനിക്കിട്ടു…. ഇപ്പോ അഞ്ചുവും അവനും അങ്ങനാ എന്നെ വിളിക്കുന്നത്….. ഇരുട്ടത്തും ഞാനൊരു ചിരി വാരിപ്പൊത്തിയിരുന്നു…. . . ഹ…ഹ…ഹ… “കൂലി” നല്ല പേരാണല്ലോ…..!
എന്നാലും ആ മിസ്സിന് എങ്ങനെ മനസ്സ് വന്നു ൻ്റെ കുഞ്ഞിനെക്കൊണ്ട് ചുമടെടുപ്പിക്കാൻ. അതും ജീവിതത്തിലിന്നു വരെ ഭാരിച്ച പണിയൊന്നും ചെയ്യാത്ത എൻ്റെ മോനേക്കൊണ്ട്….
ഹേ….ഇതിപ്പോ അമ്മ എന്നെ ട്രോളിയതാണോ???…. കൂലി എന്ന പേര് കേട്ടപ്പോൾ ചിരിച്ച കക്ഷി പിന്നെ മിസ്സിനെ കുറ്റം പറയുന്നു………. .🤔🤔🤔 . . അതേ….. മതി കളിയാക്കിയത്. കിടന്നുറങ്ങിക്കേ അങ്ങട്. ഒരവസരം കിട്ടീന്ന് പറഞ്ഞ് നെഞ്ചത്ത് കേറി പൊങ്കാലയിടുവാ……. ഞാൻ ശബ്ദമൊന്ന് കടുപ്പിച്ചിരുന്നു. എന്നാൽ മറുപടിയായ് കുപ്പിവള കിലുങ്ങുന്ന പോലൊരു ചിരി മുറിയാകെ നിറഞ്ഞു……. . ദേ അനുഅമ്മേ നിക്ക് ദേഷ്യം വരണുണ്ട്ട്ടോ മര്യാദക്ക് ഉറങ്ങാൻ നോക്ക്. ഇല്ലേൽ ഞാനെണീച്ച് പോകുവേ??? . . ആഹാ…. ൻ്റെ മോനെന്നെ തനിച്ചാക്കിപ്പോകുവോ?? എന്നാലതൊന്ന് കാണണമല്ലോ??? ചിരി വരുന്നുണ്ടെങ്കിലും ആ വാക്കുകൾ ഉറച്ചതായിരുന്നു. അമ്മയ്ക്കറിയാം ഒരിക്കലും ഞാനമ്മയെ തനിച്ചാക്കിപ്പോകില്ലെന്ന് അതിൻ്റെ അഹങ്കാരമാ കുശുമ്പിക്ക്. പക്ഷെ അതേ അഹങ്കാരമാണ് ഇന്ന് എന്നെയും അമ്മയേയും മുന്നോട്ട് നയിക്കുന്നത്….. അതിനാൽ ഒന്നും തന്നെ പറയാതെ ഞാനാ മാറിലേക്ക് ചാഞ്ഞു. അമ്മയുടെ കൈകൾ എന്നെ തലോടുവാൻ തുടങ്ങി. പിന്നീടൊരു സംസാരം ഞങ്ങളിൽ ഉണ്ടായില്ല. എപ്പഴോ നിദ്രാ ദേവി ഞങ്ങളെയും അനുഗ്രഹിച്ചു…… . . അമ്മയുടെ പനിക്ക് അൽപ്പം ശമനമുണ്ടെങ്കിലും ഇപ്പോഴും മുഖമാകെ ഒരു തളർച്ച ഫീൽ ചെയ്യുന്നുണ്ട്…… ഞാനിന്നും ലീവെടുത്തു. ചെറിയൊരങ്കം വെട്ടേണ്ടി വന്നെങ്കിലും എൻ്റെ വാശിക്ക് മുന്നിൽ അവസാനം അമ്മയ്ക്ക് മുട്ട് മടക്കേണ്ടി വന്നു…..
