അമലൂട്ടനും അനുക്കുട്ടിയും – 6

എന്നാൽ അമ്മയുടെ കാര്യം പറയുമ്പോൾ മിസ്സിൻ്റെ മുഖത്തൊരു വിങ്ങലുണരുന്നത് ഞാൻ കണ്ടു, അടുത്ത നിമിഷം എൻ്റെ നോട്ടം തിരിച്ചറിഞ്ഞ മിസ്സ് മുഖത്തൊരു അഭിനയച്ചിരി വാരിപ്പൂശി പക്ഷെ ആ ചിരിയിൽ ആത്മാർത്ഥതയുടെ ഒരംശംപോലും തൊട്ടു തീണ്ടീട്ടില്ലെന്നാ മുഖഭാവങ്ങളിൽ നിന്നും വ്യക്തമായ്.

.

.

“…..എങ്ങനുണ്ട് അമലേ കോഴിക്കോട്??? തനിക്കിഷ്ടായോ???……”

.

ഒരുപാട്…. ഒരുപാട്…. ഒരുപാടിഷ്ടായ് മിസ്സേ…….

സന്തോഷത്തോടെ ഞാനാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ഈ നാടെനിക്ക് നൽകിയ സ്നേഹ ബന്ധങ്ങളെയോർത്ത് എൻ്റെ മനസ്സിലൊരു ചിരിയുണർന്നു…..

മിസ്സേ… മിസ്സിൻ്റെ വീടെവിടാ???? ചിരിയിലും ആകാംക്ഷ വെടിയാതെ ഞാൻ ചോദിച്ചു….. . . “…..വളയമെന്ന് കേട്ടിട്ടുണ്ടോ അമൽ….” ചോദ്യഭാവത്തോടെ അനുക്കുട്ടി പുരികമുയർത്തിയതും ഇല്ലെന്ന രീതിയിൽ ഞാൻ തലയാട്ടി…..

“….മ്മ്…. കേട്ടു കാണാൻ വഴിയില്ല അതൊരു ചെറിയ ഗ്രാമമാ…..” . . ഇവിടുന്നൊരുപാട് ദൂരമുണ്ടോ മിസ്സിൻ്റെ വീട്ടിലേക്ക്???? ഉദ്വേഗത്തോടെ ഞാൻ തിരക്കി….. . . ഒരു രണ്ട് രണ്ടര മണിക്കൂറടുത്ത് യാത്രയുണ്ടെടോ…. വടകരയിൽ ചെന്ന് വേറെ ബസ്സ് കയറി വേണം പോവാൻ… . . അപ്പോ എല്ലാ ദിവസവും മിസ്സത്രയും ദൂരം യാത്ര ചെയ്താണോ കോളേജിലേക്ക് വരുന്നത്??? എന്നിലൊരാശങ്ക ഉടലെടുത്തു. രണ്ടര മണിക്കൂറടുത്ത് യാത്ര ! അതും രണ്ടോളം ബസ്സ് മാറിക്കയറി… . . ഏയ് അല്ലെടോ… ഞാൻ നമ്മുടെ കോളേജിനടുത്തുള്ള വിമൻസ് ഹോസ്റ്റലിലാ നിക്കുന്നേ……. എൻ്റെ മുഖഭാവം കണ്ടിട്ടാന്ന് തോന്നുന്നു ആ ചുണ്ടുകളിൽ ഒരു പുഞ്ചിരി തത്തിക്കളിക്കുന്നുണ്ട്… . . അതെയോ…. മിസ്സിങ്ങനെ വീടൊക്കെവിട്ട് ഹോസ്റ്റലിൽ തനിച്ച് നിക്കുമ്പോൾ അച്ഛനെയും അമ്മയേമൊക്കെ മിസ് ചെയ്യാറുണ്ടോ????…. . . അത്….അത്…. ഹേയ് അങ്ങനൊന്നുമില്ല. എന്തോ പറഞ്ഞെന്ന് വരുത്തി അനുക്കുട്ടി മുഖം തിരിക്കുമ്പോൾ ഞാനാ വാക്കുകളിലേക്ക് ശ്രദ്ധ ചെലുത്തിയിരുന്നു……
വീട്ടു കാരുടെ കാര്യം ചോദിച്ചപ്പോൾ മിസ്സിൻ്റെ ശബ്ദമൊന്നിടറിയില്ലേ???…… അതുവരെ നിറഞ്ഞു നിന്നിരുന്ന പുഞ്ചിരി പെട്ടെന്ന് മാഞ്ഞുപോയില്ലേ?…… ഒരു വിഷാദഭാവം മിസ്സിനെ പിടിമുറുക്കിയില്ലേ?…… എന്തോ ഉണ്ട്! ആ കൃഷ്ണമണികൾ പോലും എന്തൊക്കെയോ മറയ്ക്കുന്നു! …..

ഓരോ ചോദ്യങ്ങൾ എന്നിലുണരുമ്പോഴും ഞാനാ മുഖത്തേക്ക് തന്നെ കണ്ണും നട്ടിരുന്നു…..

എന്നാലാ സമയം വിഷയം മാറ്റുന്നതിനായ് മിസ്സടുത്ത ചോദ്യമിട്ടു.. . “……അമലെന്താ രാവിലെ കുടയുണ്ടായിട്ടും മഴ നനഞ്ഞത്??…….” മൂടൽ നിറഞ്ഞിരുന്ന മുഖത്തിപ്പോൾ ഒരു കുസൃതിച്ചിരി നിഴൽ വിരിച്ചു…… . . അത്… കുറേ നാള് കൂടിയാ മിസ്സേ മഴ നനയുന്നത്. അപ്പോഴത്തൊരു ഫീലിൽ അങ്ങനെ…. പറഞ്ഞ് മുഴുവിക്കാതെ ഞാൻ മിഴികൾ മാറ്റുമ്പോൾ എന്നിലലൽപ്പം ജാള്യത പടർന്നിരുന്നു…. . . മനസ്സിലായ് അമലേ…. ആ ഫീലിംഗ് എന്തായിരുന്നന്ന്…. “…..പ്രണയം ……” അതായിരുന്നില്ല അമലിനെ മഴ നനയാൻ പ്രേരിപ്പിച്ചത്….. ഒരു കള്ളക്കുറുമ്പോടെ അനുക്കുട്ടിയുടെ മിഴികൾ എന്നിലേക്കെത്തി….

“….എൻ്റനുക്കുട്ടി നീ ഇങ്ങനെ എന്നെ നോക്കല്ലെ ! നിൻ്റെ കണ്ണുകളിലെ തിളക്കം എൻ്റെ ഹൃദയത്തെ കൊത്തി വലിക്കുന്നു…..” . . …ഏയ്…. പറയൂ സത്യമല്ലെ ഞാൻ പറഞ്ഞത്?…. വീണ്ടും അതേ ചോദ്യം… . . “….ഏയ് അങ്ങനൊന്നുമല്ല….” ഞാൻ വെറുതേ….. മിസ്സിൻ്റെ ചോദ്യത്തിന് മറുപടി നൽകുമ്പോൾ “കൊച്ചീരാജാവ് സിനിമയിൽ അമ്പലത്തിൽ വെച്ച് കാവ്യയുടെ മുന്നിൽ ചൂളുന്ന ദീലീപിൻ്റെ അവസ്ഥയിലായിരുന്നു ഞാൻ”…. . . എടോ…. പ്രണയത്തിൻ്റെ വല്ലികൾ മനസ്സിൽ തളിർക്കുമ്പോഴാണ് ഒരാൾക്കിങ്ങനെ മഴ നനയാനൊക്കെ തോന്നുന്നത്…. ദേ നമ്മുടെ RJ ശ്രുതിച്ചേച്ചി ഇപ്പോക്കൂടി പറഞ്ഞതേയുള്ളു. “…… പ്രണയമെന്ന സത്യത്തെ നാമറിയുന്ന നിമിഷം മുതൽ മഴയെ നമ്മൾ ഒരുപാട് സ്നേഹിച്ച് തുടങ്ങും. നമ്മുടെ മേൽ പതിക്കുന്ന ഓരോ മഴത്തുള്ളിയും നമുക്ക് പ്രീയപ്പെട്ടവനോ, പ്രീയപ്പെട്ടവളോ ആയ് തോന്നുമെന്ന്….” ഇനിപ്പറ ആ മഴത്തുള്ളികൾ തൻ്റെ ദേഹത്ത് പതിച്ചപ്പോൾ തന്നിൽ അവളുടെ ചിന്തയുണർത്തിയില്ലേ???…..

മനസ്സ് വായിച്ചപോലെ ഓരോ ചോദ്യങ്ങൾ മിസ്സെൻ്റെ നേരെ എയ്യുമ്പോഴും അവയൊന്നും ഞാൻ കേട്ടിരുന്നില്ലെന്നതാണ് സത്യം. ചിന്തകളെ വരിഞ്ഞ് രാവിലത്തെ നിമിഷങ്ങൾ ഒരു കുളിർതെന്നലായ് കടന്നുപോയ്…… . . ….ഹലോ… എന്താ മാഷേ ഇവിടൊന്നുമില്ലേ??? കയ്യിലൊന്നടിച്ചുകൊണ്ട് അനുക്കുട്ടി എന്നെ വിളിച്ചതും…… . . എന്താ…. എന്താ മിസ്സ് പറഞ്ഞേ??? . . കണ്ടോ ഇപ്പോഴും സ്വപ്ന ലോകത്തിലായിരുന്നു.. ബാക്കിയുള്ളവരിവിടെ വായിട്ടലച്ചാലും ഒന്നും കേൾക്കില്ല.. അതേ താനിന്നാ കുട്ടിയെ കണ്ടോ? എന്തെങ്കിലും സംസാരിച്ചോ അതിനോട്?… ജിജ്ഞാസയോടെ ആ മിഴികൾ എന്നിലേക്ക് നീളുമ്പോഴും, അസൂയ്യയുടെ ഒരുനേർത്ത കണം കൺകോണുകളിലെവിടെയോ ഒളിഞ്ഞിരുന്നതായ് എനിക്ക് തോന്നി……. . “……. എൻ്റനുക്കുട്ടി എന്നോടിങ്ങനെ ചേർന്നിരുന്നിട്ടും ,എൻ്റെ സന്തോഷം കണ്ടിട്ടും നിനക്ക് മനസ്സിലാവുന്നില്ലേ ഞാൻ സ്നേഹിക്കുന്നയാ കുട്ടി നീയാണെന്ന്? നീ കേൾക്കുന്നില്ലേ പൊന്നേ നിൻ്റെ പ്രണയത്തിനായ് എൻ്റെ ഹൃദയമിടിക്കുന്നത്, മനസ്സ് വെമ്പുന്നത്. ഈ ജന്മം മുഴുവൻ നിന്നോടൊപ്പം ഇങ്ങനെ ചേർന്നിരിക്കുവാനാ ഞാനാഗ്രഹിക്കുന്നത്……”
മനസ്സിൻ്റെ കോണിലായ് നിറഞ്ഞ പുഞ്ചിരി സാവധാനം എൻ്റെ ചുണ്ടുകളെ കീഴ്പ്പെടുത്തുമ്പോൾ അനുക്കുട്ടിയുടെ മുഖം പാടെ ചുളിയുന്നത് എൻ്റെ ശ്രദ്ധയിൽപ്പെട്ടു.

“……ഹൊ ! ഞാനാരെയാ സ്നേഹിക്കുന്നതെന്നറിയാൻ എൻ്റെ പെണ്ണിനെന്താ ഉത്സാഹം, നോക്കിയിരുന്നോ ഇപ്പോത്തന്നെ പറയാട്ടോ!!!…. ” പതിഞ്ഞ ശബ്ദത്തിൽ ഞാൻ പിറുപിറുക്കുമ്പോൾ….. . . “…..അതേ….. ഈ പൊട്ടൻ ചിരി ഒന്ന് നിർത്തുവോ ? എന്തെങ്കിലും പറയുവാണേൽ മനസ്സിലാവുന്നപോലെ പറ…..”

“ആ കണ്ണുകളെ ദേഷ്യം കീഴ്പ്പെടുത്തുമ്പോഴും എന്ത് ചേലാ ൻ്റെ പെണ്ണിനെക്കാണാൻ, മുഖമാകെ ചോന്ന് തുടുത്ത്……!”

ദൈമമേ….എങ്ങനാ ഞാനിതിനോട് പറയുക എനിക്കിഷ്ടാന്ന്????… എന്തായാലും ഇപ്പോഴൊന്നും പറഞ്ഞാൽ ശരിയാവില്ല….. ചിന്താധാരയിൽ വിവേകബുദ്ധി സ്ഥാനം പിടിച്ചതും നാണത്താൽ കുതിർന്നൊരു ചിരിയോടെ ഞാൻ മിസ്സിനെ നോക്കി…. .

“….എൻ്റെ മിസ്സേ…. പ്ലീസ്… അങ്ങനൊന്നും ചോദിക്കല്ലെ എനിക്കെന്തോ പോലെ തോന്നണു….” . . അയ്യേ…. രാവിലെ വല്യ ഡയലോഗൊക്കെ പറഞ്ഞയാള് തന്നാണോ ഇത്??? കളിവാക്കിനൊപ്പം മന്ദസ്മിതം കലർന്നൊരു നോട്ടവും…. മ്മ്…. ശരി ശരി എന്നാ വാ പോവാം. സമയം ഒരുപാടായ്…. . . ……ശരി മിസ്സേ….. പെയ്തൊഴിയുന്ന മേഘങ്ങൾ മണ്ണിനോട് “വീണ്ടും കാണാമെന്ന് ” പറയുന്നപോലെ അനുക്കുട്ടിയോട് യാത്ര പറഞ്ഞ് ഞാൻ വീട്ടിലെത്തി……. . . പതിവിലും വിപരീതമായ് വീടിൻ്റെ വാതിൽ അടഞ്ഞുകിടക്കുന്നു… …. ഇനി അനുഅമ്മ ഇവിടില്ലേ?…. സാധാരണ ഞാൻ വരുന്നതും നോക്കി വാതിക്കലുണ്ടാവുന്നതാ കക്ഷി. ഇതിപ്പോ എന്ത് പറ്റി ഒച്ചയനക്കമൊന്നും കേൾക്കുന്നുമില്ല . മെല്ലെ വാതിൽ തുറന്ന് ഞാൻ മുറിയിലേക്ക് ചെന്നതും കട്ടിലിൽ മൂടിപ്പുതച്ച് കിടക്കുന്ന അമ്മയെയാണ് കാണുന്നത്….. . . അമ്മേ….. അമ്മേ…. കട്ടിലിലായിരുന്നുകൊണ്ട് ഞാൻ തട്ടി വിളിച്ചു… . . മ്മ്…… ഒരു മൂളലോടെ അമ്മ മുരടനക്കി…. . . ഇതെന്നാ പറ്റി പതിവില്ലാത്തൊരുറക്കം….. എൻ്റെ മുഖമാകെ ഒരു സംശയം നിഴലിട്ടു…. . . “….. അമലൂട്ടാ…..” ഒരു നേർത്ത വിളിയോടെ ആ മിഴികൾ പതിയെ തുറന്നു….. “വയ്യ മോനെ! പനിയായെന്നാ തോന്നണെ”….. . . പനിയോ??? അതെന്താ പെട്ടെന്നൊരു പനി വരാൻ??? ഒരു നിമിഷം ഞാൻ ചിന്തയിൽ മുഴുകിയതും ഇന്നലെ മഴ നനഞ്ഞെത്തിയ കാര്യം എൻ്റെ ഓർമ്മയിലേക്ക് വന്നു….. “അമ്മ എന്നെ സാരിത്തുമ്പിനാൽ മൂടുമ്പോൾ ആ പാവം മഴയിൽ നനയുകയായിരുന്നു, പനി വരൂന്ന് പറഞ്ഞെൻ്റെ തല തോർത്തുമ്പോഴും അമ്മയും മഴ നനഞ്ഞിരുന്നെന്ന് ഞാനോർക്കുക പോലും ചെയ്തില്ല”…..
…..അറിയാതെ എൻ്റെ കണ്ണുകൾ നിറഞ്ഞ്പോയ്….. അമ്മേ….. ഞാൻ…. ഞാൻ കാരണമല്ലേ എൻ്റെ അമ്മയ്ക്ക് പനിയായത്???? . . മോനെ എന്താ നീ പറയണെ….! ൻ്റെ കുഞ്ഞ് കാരണോന്നുമല്ല അമ്മയ്ക്ക് പനി വന്നത്….. അമ്മയുടെ കൈത്തലം എൻ്റെ കണ്ണുനീർത്തുള്ളികൾ തുടക്കുമ്പോൾ ആ കൈവള്ളയിലെ ചൂട് എൻ്റെ മനസ്സിനെ പൊള്ളിച്ചിരുന്നു…. . . …..അല്ല…. ഞാൻ കാരണമാ അമ്മ മഴ നനഞ്ഞത് അതോണ്ടല്ലെ പനിച്ചത്????….. ആശ്വാസവാക്കുകൾ പോലും എന്നിലെ സങ്കടം ഇരട്ടിപ്പിച്ചു…. . . അമലൂട്ടാ…. എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നേ…. എൻ്റെ കുഞ്ഞിന് വേണ്ടി പനിയല്ല എന്തും സഹിക്കാൻ ഈ അമ്മയ്ക്ക് സന്തോഷമേയുള്ളു… പറഞ്ഞു തീർന്നതും എൻ്റെ ചുണ്ടുകൾ ആ നെറ്റിയിലമർന്നു…. . . “…..അമ്മേ…. വാ… നമുക്കാശൂത്രീ പോവാം…..” അമ്മയുടെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് ഞാൻ വിളിച്ചു. . . വേണ്ട മോനേ….. വീട്ടിൽ മരുന്നിരുപ്പുണ്ട് അത് കഴിച്ചാൽ മതി. മോനെന്നാ ഡ്രസ്സ് മാറ് അമ്മ ചായ എടുക്കാം… മറുപടിപോലെ പറഞ്ഞ് കട്ടിലിൽ നിന്നും അമ്മ എഴുന്നേക്കാനൊരുങ്ങിയതും വേഗന്ന് തന്നെ ഞാനമ്മയെ തടഞ്ഞു… …..ചായയൊന്നും വേണ്ട… അമ്മ റെസ്റ്റെടുത്തോ ഞാൻ പോയ് മരുന്നെടുത്തിട്ട് വരാം…. മുടിയിഴകളിൽ ഒന്ന് തലോടിയശേഷം വേഗം തന്നെ ഞാനമ്മയുടെ വീട്ടിലേക്കോടി……..

Leave a Reply

Your email address will not be published. Required fields are marked *