കയ്യിൽ കിട്ടിയാൽപ്പിന്നെ ഒറ്റയിരുപ്പിനത് മൊത്തം തീർക്കും അതാ…..
ജാള്യതയോടെ പറഞ്ഞ് മിസ്സ് വീണ്ടും തുടർന്നു….
അല്ല, അമലെന്താ കഴിക്കാത്തെ…. ഇഷ്ടമായില്ലേ ഫലൂദ?
.
.
ഒത്തിരി ഇഷ്ടായ് മിസ്സേ…. ഞാനാദ്യമായാണ് ഫലൂദ കാണുന്നേ…
അപ്പോ അതിൻ്റെ ഭംഗി ഒന്നാസ്വദിക്കുകയായിരുന്നു…
അന്നേമാണ് എന്തോ ശബ്ദം കേട്ടത്, നോക്കിയപ്പോ ഇവിടൊരാൾ കനത്ത പോളിംഗ് നടത്തുന്നതാ കണ്ടേ…….
_കണ്ണുകളിൽ പരിഹാസം നിറച്ച് ഞാൻ നോക്കുമ്പോൾ ചമ്മലോടെ അനുക്കുട്ടി മുഖം തിരിച്ചു_…..
.
.
“എന്നാൽ കഴിക്ക്”……
മറുപടിപോലെ വന്നയാ വാക്കുകളിൽ അൽപ്പം നാണം കലർന്നിരുന്നു….
.
….ഈ നിമിഷം എൻ്റെ പെണ്ണിനോടൊപ്പം ഇങ്ങനെ ചേർന്നിരിക്കുമ്പോൾ മനസ്സിൽ ഒരു പ്രാർത്ഥനയെ ഉള്ളു…
“…..ഈ ജീവിത കാലം മുഴുവൻ ഞങ്ങളെ ഇതുപോലെ ചേർത്ത് വെക്കണേ ൻ്റെ തേവരേ…..”
എൻ്റെ സ്നേഹം മനസ്സിലാക്കി എൻ്റെ പെണ്ണ് എന്നെയും സ്നേഹിക്കണേ……
ഭൂമിയിൽ ഒരു ശക്തിക്കും ഞങ്ങളെ വേർപെടുത്താനാവല്ലേ…..
നിറഞ്ഞ് കവിയുന്ന സന്തോഷത്തോടെ ഞാൻ ഫലൂദ കഴിക്കുവാൻ തുടങ്ങി…..
അനുക്കുട്ടി കൂടെയുള്ള കൊണ്ടാണോ ഫലൂദയ്ക്ക് നല്ല സ്വാദുള്ളതായ് തോന്നി…..
.
.
അമലേ…. നിങ്ങളെന്താ എറണാകുളം പോലൊരു സിറ്റി വിട്ട് കോഴിക്കോട്ടേക്ക് പോന്നത്??? …..
ആകാംക്ഷയോടെ വന്നയാ ചോദ്യം കേട്ടതുംഞാൻ പോലുമറിയാതെ എൻ്റെ ശിരസ്സ് കുനിഞ്ഞു മുഖമാകെ ഒരു മൂടൽ വ്യാപിച്ചു.
മറുപടി നൽകുവാൻ വാക്കുകൾ കിട്ടാതെ ഒരു നിമിഷം ഞാൻ മൗനമായ്……
.
.
ഹലോ…അമലേ ഞാൻ പറഞ്ഞ കേട്ടില്ലേ????
ഓർമ്മപ്പെടുത്തൽപോലെ വീണ്ടുമാ ശബ്ദം എൻ്റെ കാതുകളിൽ പതിഞ്ഞു. വേഗം തന്നെ ഞാൻ മുഖം സാധാരണമാക്കി മിസ്സിനെ നോക്കി….
.
അത് മിസ്സേ ….., ഒരുപാട് നാളായുള്ള അമ്മയുടെ ആഗ്രഹമായിരുന്നു ഇനിയുള്ള കാലം കോഴിക്കോട് ജീവിക്കണമെന്നത്.
എൻ്റെ കുഞ്ഞിലെ മുതൽ അമ്മ ആവശ്യപ്പെട്ടിരുന്ന ഒരേഒരു കാര്യമായിരുന്നത്.
അന്നൊക്കെ ഞാൻ സമ്മദിച്ചിരുന്നില്ല. പിന്നെ പിന്നെ ആ സംസാരം തന്നെ അമ്മ നിർത്തി…..
ഞാൻ +2 കഴിഞ്ഞപ്പോൾ അമ്മ വീണ്ടും ഇക്കാര്യം പറഞ്ഞു.
എന്തോ അന്നേരത്തെ അമ്മയുടെ മുഖഭാവം കണ്ടപ്പോൾ എനിക്കെതിർക്കാൻ തോന്നീല്ല….
“……എൻ്റെ അമ്മയുടെ സന്തോഷമാണ് എൻ്റെയും സന്തോഷം…..”
അതോടെ ഞാനമ്മയേം കൂട്ടി ഇങ്ങോട്ട് പോന്നു….
പിന്നെ പറയാനായ്പ്പോലും എറണാകുളത്ത് ഞങ്ങൾക്ക് സ്വന്തബന്ധങ്ങളൊന്നും ഇല്ലായിരുന്നു ആകെ ഉണ്ടായിരുന്നത് എൻ്റെ കുറച്ച് സുഹൃത്ത്ക്കൾ മാത്രമായിരുന്നു…..
ഓർമ്മകൾ മനസ്സിനെ കുത്തിനോവിക്കുമ്പോഴും അവയെല്ലാം മറച്ചുവെച്ച് കള്ളങ്ങൾ പറയുമ്പോഴും എന്നിലെ പുഞ്ചിരി മായാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു….
എന്നാൽ അമ്മയുടെ കാര്യം പറയുമ്പോൾ മിസ്സിൻ്റെ മുഖത്തൊരു വിങ്ങലുണരുന്നത് ഞാൻ കണ്ടു, അടുത്ത നിമിഷം എൻ്റെ നോട്ടം തിരിച്ചറിഞ്ഞ മിസ്സ് മുഖത്തൊരു അഭിനയച്ചിരി വാരിപ്പൂശി പക്ഷെ ആ ചിരിയിൽ ആത്മാർത്ഥതയുടെ ഒരംശംപോലും തൊട്ടു തീണ്ടീട്ടില്ലെന്നാ മുഖഭാവങ്ങളിൽ നിന്നും വ്യക്തമായ്.
.
.
“…..എങ്ങനുണ്ട് അമലേ കോഴിക്കോട്??? തനിക്കിഷ്ടായോ???……”
.
ഒരുപാട്…. ഒരുപാട്…. ഒരുപാടിഷ്ടായ് മിസ്സേ…….
സന്തോഷത്തോടെ ഞാനാ ചോദ്യത്തിന് മറുപടി പറയുമ്പോൾ ഈ നാടെനിക്ക് നൽകിയ സ്നേഹ ബന്ധങ്ങളെയോർത്ത് എൻ്റെ മനസ്സിലൊരു ചിരിയുണർന്നു…..
മിസ്സേ… മിസ്സിൻ്റെ വീടെവിടാ???? ചിരിയിലും ആകാംക്ഷ വെടിയാതെ ഞാൻ ചോദിച്ചു….. . . “…..വളയമെന്ന് കേട്ടിട്ടുണ്ടോ അമൽ….” ചോദ്യഭാവത്തോടെ അനുക്കുട്ടി പുരികമുയർത്തിയതും ഇല്ലെന്ന രീതിയിൽ ഞാൻ തലയാട്ടി…..
“….മ്മ്…. കേട്ടു കാണാൻ വഴിയില്ല അതൊരു ചെറിയ ഗ്രാമമാ…..” . . ഇവിടുന്നൊരുപാട് ദൂരമുണ്ടോ മിസ്സിൻ്റെ വീട്ടിലേക്ക്???? ഉദ്വേഗത്തോടെ ഞാൻ തിരക്കി….. . . ഒരു രണ്ട് രണ്ടര മണിക്കൂറടുത്ത് യാത്രയുണ്ടെടോ…. വടകരയിൽ ചെന്ന് വേറെ ബസ്സ് കയറി വേണം പോവാൻ… . . അപ്പോ എല്ലാ ദിവസവും മിസ്സത്രയും ദൂരം യാത്ര ചെയ്താണോ കോളേജിലേക്ക് വരുന്നത്??? എന്നിലൊരാശങ്ക ഉടലെടുത്തു. രണ്ടര മണിക്കൂറടുത്ത് യാത്ര ! അതും രണ്ടോളം ബസ്സ് മാറിക്കയറി… . . ഏയ് അല്ലെടോ… ഞാൻ നമ്മുടെ കോളേജിനടുത്തുള്ള വിമൻസ് ഹോസ്റ്റലിലാ നിക്കുന്നേ……. എൻ്റെ മുഖഭാവം കണ്ടിട്ടാന്ന് തോന്നുന്നു ആ ചുണ്ടുകളിൽ ഒരു പുഞ്ചിരി തത്തിക്കളിക്കുന്നുണ്ട്… . . അതെയോ…. മിസ്സിങ്ങനെ വീടൊക്കെവിട്ട് ഹോസ്റ്റലിൽ തനിച്ച് നിക്കുമ്പോൾ അച്ഛനെയും അമ്മയേമൊക്കെ മിസ് ചെയ്യാറുണ്ടോ????…. . . അത്….അത്…. ഹേയ് അങ്ങനൊന്നുമില്ല. എന്തോ പറഞ്ഞെന്ന് വരുത്തി അനുക്കുട്ടി മുഖം തിരിക്കുമ്പോൾ ഞാനാ വാക്കുകളിലേക്ക് ശ്രദ്ധ ചെലുത്തിയിരുന്നു……
വീട്ടു കാരുടെ കാര്യം ചോദിച്ചപ്പോൾ മിസ്സിൻ്റെ ശബ്ദമൊന്നിടറിയില്ലേ???…… അതുവരെ നിറഞ്ഞു നിന്നിരുന്ന പുഞ്ചിരി പെട്ടെന്ന് മാഞ്ഞുപോയില്ലേ?…… ഒരു വിഷാദഭാവം മിസ്സിനെ പിടിമുറുക്കിയില്ലേ?…… എന്തോ ഉണ്ട്! ആ കൃഷ്ണമണികൾ പോലും എന്തൊക്കെയോ മറയ്ക്കുന്നു! …..
