അമലൂട്ടനും അനുക്കുട്ടിയും – 6 2

“……എന്നോ തിരിച്ചുകിട്ടിയ മാതൃസ്നേഹം എൻ്റെ ഉള്ളിൽ നുരഞ്ഞു പതയുമ്പോൾ ഞാൻപോലുമറിയാതെ എൻ്റെ ഇടതുകരം അമ്മയുടെ ശിരസ്സിനെ ‘ തഴുകിക്കൊണ്ടേയിരുന്നു,ഒപ്പം യാന്തികമെന്നോണം ഒരു ഗാനം എൻ്റെ ഹൃദയ തന്ത്രികളിൽ നിന്നുമുണർന്ന് നാവിൻതുമ്പിലൂടെ പുറത്തേക്കൊഴുകി…..”

.

“……അകതാരിലീ ചെറുതേങ്ങൽ മാഞ്ഞിടും തിരിനീട്ടുമീ കുളിരോർമ്മകൾ തിരികേ വരും

ഇരവാകവേ പകലാകവേ കവിളത്തു നിന്റെയീ ചിരി കാത്തിടാൻ

ഇതുവഴി ഞാൻ തുണയായ് വരാമിനിയെന്നുമേ കുട നീർത്തിടാം തണലേകിടാം ഒരു നല്ലനേരം വരവേറ്റിടാം
കുഞ്ഞോമൽ കണ്ണോരം കണ്ണീരും മായേണം നെഞ്ചോരം പൊന്നോളം ചേലേറും കനവുകളുമൊരു പിടി കാവലായ് വഴി തേടണം ഒരു മാരിവിൽ ചിറകേറണം ആശതൻ തേരിതിൽ പറന്നു വാനിൽ നീ ഉയരണം ഇടനെഞ്ചിലെ മുറിവാറണം ഇരുകണ്ണിലും മിഴിവേറണം നന്മകൾ പൂക്കുമീ പുലരി തേടി നീ ഒഴുകണം…….” . . ഒരു താരാട്ട് പോലെ അനുഅമ്മ പാട്ട്കേട്ട് ഉറങ്ങുമ്പോൾ എൻ്റെ ശ്രദ്ധ തളർന്നുറങ്ങുന്ന അമ്മയുടെ കണ്ണുകളിലായിരുന്നു…. രാത്രിയുടെ യാമങ്ങൾ ഒരുപാട് പിന്നിടുമ്പോഴും ഉറക്കം എന്നെ തഴുകിയതേയില്ല…. അന്തരീക്ഷമാകെ തണുപ്പ് പടരുമ്പോൾ അമ്മയിലത് വിറവലായ് മാറിയിരുന്നു ഉടനെ ബെഡ്ഷീറ്റുകൊണ്ട് അമ്മയെ പുതപ്പിച്ച ശേഷം ലൈറ്റും ഓഫാക്കി എപ്പഴോ ഞാനും ഉറക്കത്തെ പുൽകി…… —————————————————–

അടുത്ത ദിവസം ഞാനുറക്കമുണരുമ്പോഴും അനുഅമ്മ എഴുന്നേറ്റിരുന്നില്ല. വിലാസിനിയമ്മയുടെ വാക്കുകേട്ട് മനസ്സില്ലാ മനസ്സോടെ ഞാൻ കോളേജിൽ പോകാനൊരുങ്ങി. അതേ സമയം മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയ അനുഅമ്മ പെട്ടെന്ന് വാതിലിനു സൈഡിലായ് തലചുറ്റി വീണു. വേഗം തന്നെ ഞാനും വിലാസിനിയമ്മയും കുടി അമ്മയെ എഴുന്നേൽപ്പിച്ച് കട്ടിലിലേക്കിരുത്തി…… . . മോനേ…. നീയാ ജംഗ്ഷനിൽ നിന്നൊരോട്ടോ പിടിച്ചു വാ…. ഞാനിവളെ ആശൂത്രി കൊണ്ടോയ് വരാം…… വിലാസിനിയമ്മയുടെ സ്വരമാകെ ഭയചകിതമായ്…… . . വേണ്ടമ്മേ…. അമ്മ വരണ്ട. ഞാൻ കൊണ്ടോയ്ക്കോളാം അമ്മയെ ആശൂത്രിയിൽ. അമ്മ വേഗം അനുഅമ്മയെ സാരി ഉടുപ്പിക്ക്….. ആദിയോടെ പറഞ്ഞ് മറുപടിക്ക് കാത്ത് നിക്കാതെ ഞാൻ ജംഗ്ഷനിലേക്കോടി….

. …..അമലൂട്ടാ, എന്താ എന്ത് പറ്റി? എന്തിനാ ഇങ്ങനെ ഓടുന്നേ???…. എന്നെക്കണ്ടതും അൻസു ചോദ്യമിട്ടു… . . “അനു….അനുഅമ്മയ്ക്ക് പനികൂടി.ആശൂത്രീക്കൊണ്ടോവാൻ ഓട്ടോ വിളിക്കാൻ പോകുവാ… നിന്ന് കിതച്ചുകൊണ്ട് ഞാൻ പറഞ്ഞു…. . . അയ്യോ. എന്നാൽ അമലൂട്ടനൊറ്റയ്ക്ക് പോവണ്ട. ഞാനും കൂടി വരാം. ചിലപ്പോ ഇഞ്ചെക്ഷൻ കാണും. വേഗം ഓട്ടോ പിടിച്ചു വാ ഞാൻ ചേച്ചീടടുത്തേക്ക് ചെല്ലട്ടെ….. . . ശരി അൻസു…. മറുപടിയും നൽകി ഞാൻ ഓട്ടോസ്റ്റാൻഡിൽ എത്തി. ആദ്യം കിടന്ന ഓട്ടോയും വിളിച്ച് വീട്ടിലെത്തുമ്പോൾ അൻസു അമ്മയേം കൂട്ടി വന്ന് വണ്ടിയിൽ കയറി….. ഓട്ടോ താലൂക്കാശുപത്രിയിൽ എത്തിച്ചേർന്നതും ഞാൻ വേഗം ഓപി ചീട്ടെടുത്തു…. തിരക്കുകൾക്കിടയിൽ ഡോക്ടറെ കാണാൻ നിക്കുമ്പോഴും എൻ്റെ മനസ്സാകെ അസ്വസ്ഥനായിരുന്നു….. തളർന്നിരിക്കുന്ന അമ്മയെ കാണുമ്പോൾ ഹൃദയം വിങ്ങുന്നത് പോലെ…. . . “…….പേടിക്കണ്ടാട്ടോ! അമ്മയ്ക്ക് കുഴപ്പോന്നുമില്ല……” ഇപ്പോഴത്തെ പനിയുടെ തളർച്ചകൊണ്ടാ തല കറങ്ങിയത്. ഒരു ഇഞ്ചെക്ഷൻ എഴുതീട്ടുണ്ട്. പിന്നെ ഒരു ഡ്രിപ്പ് കൂടി കഴിഞ്ഞാൽ പോവാം…. ചെറുപ്പക്കാരിയായ ഡോക്ടർ എൻ്റെ പരിഭ്രമം കണ്ട് ചെറുചിരിയോടെ പറയുമ്പോൾ അമ്മയുടെ ശ്രദ്ധ എന്നിലേക്കെത്തി. ഡോക്ടറുടെ വാക്കിന് ഒരു ചിരി വരുത്തിക്കൊണ്ട് ഞാനവരെയും കൂട്ടി റൂമിൽ നിന്നുമിറങ്ങി…. . . അമലൂട്ടനെന്നാൽ ഇവിടെ നിന്നോ , ഞാൻ ചേച്ചിയെ ഇഞ്ചെക്ഷനെടുപ്പിച്ച് വരാം… നഴ്സിംഗ് റൂമിലേക്ക് കയറുന്നതിനു മുന്നം അൻസു എന്നോട് പറഞ്ഞു. അതിന് സമ്മദത്തോടെ ഞാൻ തലയാട്ടി.
ഇഞ്ചെക്ഷൻ കഴിഞ്ഞ് ഡ്രിപ്പ് ഇടുനതിനായ് അമ്മയെ ബെഡ്ഡിലേക്ക് കിടത്തി. ഗ്ലൂക്കോസ് കയറിത്തുടങ്ങുമ്പോൾ പനിയുടെ ക്ഷീണത്താൽ അമ്മ വീണ്ടും നിദ്രയിലാഴ്ന്നു….. . . . അൻസൂ…. തനിക്ക് വീട്ടീപോണോ?…. ഇത് കയറിത്തീരാൻ ഒരുപാട് സമയമാവും, കുഞ്ഞവിടെ ഒറ്റയ്ക്കല്ലെ???ഒരോർമ്മപ്പെടുത്തൽ പോലെ ഞാനൻസൂനെ നോക്കി….. . . ഏയ്…. അത് കുഴപ്പമില്ലമലേ. അവന് ഞാൻ വേണോന്ന് നിർബന്ധമില്ല. ഉമ്മയുടെ കൂടെ ഇരുന്നോളും….. അമ്മയുടെ അരികിലേക്കിരുന്നുകൊണ്ട് അൻസു മറുപടി തന്നു….. . . ഞാനൊരു ചിരി നൽകി…. . . “…..ചേച്ചിക്കൊരു പനി വന്നതിന് അമലൂട്ടനെന്തിനാ ഇങ്ങനെ പേടിക്കുന്നേ?? ആ ഡോക്ടർ വരെ പേടിച്ചുപോയ് ഇയാളുടെ മുഖഭാവം കണ്ടിട്ട്!…..” അൻസൂൻ്റെ മുഖത്തൊരാശ്ചര്യം നിറഞ്ഞു…. . . എനിക്കെന്തോ…. ഇത്രയും ദിവസം എന്നോടൊപ്പം കളിച്ച് ചിരിച്ചു നടന്ന അമ്മ പെട്ടെന്ന് വയ്യാതായപ്പോൾ ആകെ സങ്കടമായ്…. അതാ അങ്ങനെ….. . . മ്മ്….. ഒരു മൂളലോടെ ചിരിച്ചുകൊണ്ടവൾ ഫോണിൽ മുഴുകി. . സമയം പതിയെ കടന്നു പോകുമ്പോൾ ഇന്നലത്തെ ഉറക്കം എന്നെ പിടിമുറുക്കി. അമ്മയുടെ ബഡ്ഡിലേക്ക് തല ചായ്ച്ച് കൊണ്ട് ഞാനും ഉറങ്ങി……….

1 Comment

Add a Comment
  1. Amaluttan annukutty kadha bakki varumo

Leave a Reply

Your email address will not be published. Required fields are marked *