അമലൂട്ടനും അനുക്കുട്ടിയും – 6

ഒരു കാരണവെശാലും അഞ്ചു സത്യാവസ്ഥ അറിയരുതെന്നതിനാൽ നിജാസിൻ്റെ നാവിനെ കൂർത്തൊരു നോട്ടത്തോടെ വിലങ്ങിട്ടുകൊണ്ട് ഞാൻ അഞ്ചൂനോട് കളവ് പറഞ്ഞു.

ആ നോട്ടത്തിൻ്റെ പൊരുൾ മനസ്സിലായപോലെ പിന്നീടെന്നെ എതിർക്കാതവൻ മൗനം വരിച്ചു….

.

.

“ഇതിനിടയിൽ ധന്യാ മിസ്സ് നിൻ്റെ വീട്ടിലൊക്കെ വന്നോ?”

അഞ്ചുവിൻ്റെ ചോദ്യങ്ങൾ കഴിഞ്ഞിരുന്നില്ല.

.

.

ആ… വന്നിരുന്നു അതൊക്കെ കുറച്ചായ് എന്നാൽ വേഗം കഴിക്ക് സമയം ഒരുപാടായ്‌.

ഇനിയുമാ ചർച്ച മുന്നോട്ട് പോയാൽ ശരിയാവില്ലെന്ന് മനസ്സിലായതിനാൽ ഒരു തടയിട്ടുകൊണ്ട് ഭക്ഷണം കഴിയിലേക്ക് കടന്നു….

——— * ———- *———-

ഉച്ചകഴിഞ്ഞ് ഇംഗ്ലീഷ് ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് ലാസ്റ്റവർ ക്ലാസ്സുണ്ടായിരിക്കില്ലെന്ന അനൗൺസ്മെൻ്റ് സ്പീക്കറിലൂടെ വരുന്നത് .

ബെൽ മുഴങ്ങിയ കേട്ട് വീട്ടിലേക്ക് പോരാനുള്ള പുറപ്പാടോടെ ഞങ്ങൾ മൂവരും ഒരുമിച്ച് നടന്നു.

ഡിപ്പാർട്ട്മെൻ്റിന് മുന്നിലെത്തിയതും ആരെയോ പ്രതീക്ഷിച്ചപോലെ വരാന്തയിലേക്ക് കണ്ണും നട്ട് നിക്കുവാണ് അനുക്കുട്ടി.

നിജാസും അഞ്ചുവും കൂടെ ഉള്ളതിനാൽ അധികം എക്സ്പ്രഷനിടാതെ അവരുടെ മറപറ്റി ഒരു പുഞ്ചിരി നൽകിയ ശേഷം ഞാൻ മിസ്സിനെ മറികടന്നു…

.

.

….അമലേ…. ഒരു നിമിഷം ഒന്ന് നിന്നേ…..
മിസ്സിൻ്റെ വിളി എന്നാൽ എനിക്ക് മുന്നേ വിളികേട്ട് തിരിഞ്ഞത് കൂടെയുള്ള രണ്ടെണ്ണമാണ്…..

.

.

“എന്താ മിസ്സേ?”

മുഖം സാധാരണമാക്കി ഞാൻ ചോദിച്ചു…..

.

.

തനിക്ക് പോകാൻ ദൃതിയുണ്ടോ????

പ്രദീക്ഷയോടൊരു നോട്ടം ആ കണ്ണുകളിൽ തിളങ്ങി…..

.

.

ഏയ് ഇല്ല മിസ്സേ…. എന്താ ചോദിച്ചേ???

.

.

എങ്കിലൊന്ന് വെയ്റ്റ് ചെയ്യുവോ? ഞാനും കൂടി വരാം എനിക്കൊരു സഹായം വേണം……

.

.

അതിനെന്താ ഞാനിവിടെ വെയ്റ്റ് ചെയ്തോളാം…..

അനുക്കുട്ടിയോടൊപ്പം വീണ്ടും കുറച്ച് നിമിഷങ്ങൾ കിട്ടുന്നമെന്ന സൗഭാഗ്യത്താൽ നിജാസിനെയും അഞ്ചൂനേയും ഓർക്കുകപോലും ചെയ്യാതെ വളരെയധികം സന്തോഷത്തോടെ ഞാൻ പറഞ്ഞു. അതിനുശേഷം എൻ്റെ ശ്രദ്ധയൊന്ന് നിജാസിലേക്ക് പോയ് ഞാൻ കരുതിയപോലെ ഒരു സംശയനോട്ടം എന്നിലേക്കും അവനെയ്തു.

ഉടനെ അടുത്ത ചോദ്യം നിജാസിൽ നിന്നും :- “മിസ്സേ ഞങ്ങൾ നിക്കണോ?”.

ചോദ്യം അനുക്കുട്ടിയോടായിരുന്നെങ്കിലും അവൻ്റെ വളിച്ച ചിരി തേടി വന്നതെന്നെയാണ്….

.

.

വേണ്ടെടോ നിങ്ങൾ പോക്കോളു അമൽ മാത്രം നിന്നാൽ മതി.

മറുപടി നൽകി മിസ്സ് അകത്തേക്ക് പോയതും അതുവരെ ഒന്നും മിണ്ടാതെ നിന്ന അഞ്ചു എന്തോ ആലോചനയിലെന്ന പോലെ എന്നെ നോക്കി.

അമലേ… മിസ്സെന്തിനാ നിന്നോട് നിക്കാൻ പറഞ്ഞത്?

.

.

ആ…. എനിക്കറിയില്ലെടി…..

ഛെ! ഓരോ വട്ടവും ഇവരുടെ മുന്നിൽ ചൂളുവാണല്ലോ?. ഇതിപ്പോ അഞ്ചൂനും എന്തെങ്കിലും മനസ്സിലായ് കാണുമോ? അവളുടെ മുഖഭാവങ്ങളിലാകെ ഒരു വ്യത്യാസം……

.

.

“…..അഞ്ചുവേ…. നമുക്കങ്ങ് പോയാലോ…..”

ഇവനിനി കമ്പനിക്കാളായില്ലേ!

ഒന്ന് പരത്തിപ്പറഞ്ഞു കൊണ്ട് നിജാസ് അവിടെ നിന്നും പതിയെ വലിഞ്ഞു കൂടെ ഒരു ചിരി നൽകിക്കൊണ്ട് നാളെക്കാണാമെന്ന ഉറപ്പിൻമ്മേൽ അഞ്ചുവും വിടവാങ്ങി….

.

.

മിസ്സിനെ പ്രതീക്ഷിച്ച് ആ വരാന്തയിൽ നിക്കുമ്പോഴും ചോദ്യങ്ങൾക്കൊണ്ടെൻ്റെ മനസ്സ് മലകയറാൻ തുടങ്ങി…..

“…. നിജാസും അഞ്ചുവും എൻ്റെ ഉറ്റ ചങ്ങായ്മാരാണ് അങ്ങനെയുള്ള ഞാൻ അനുക്കുട്ടിയുടെ കാര്യം അവരിൽ നിന്നും മറയ്ക്കുന്നത് തെറ്റല്ലേ?…..”

പക്ഷെ ഞാനീ കാര്യമെല്ലാം അവരോട് പറഞ്ഞാൽ ഒരിക്കലും അവരെൻ്റെ പ്രണയത്തെ അംഗീകരിക്കില്ല എല്ലാ കുട്ടികൾക്കും അധ്യാപികമാരോട് തോന്നുന്നൊരു ക്രഷ് ആയ് മാത്രമേ കാണു.
എന്നെങ്കിലും ഒരു നാൾ എനിക്കവരോടെല്ലാം പറയേണ്ടി വരും ആ സമയം അനുക്കുട്ടിയും എന്നെ സ്നേഹിക്കുകയാണെങ്കിൽ ഉറപ്പായും അവരെൻ്റെ കൂടെ തന്നെ ഉണ്ടാവും….

.

.

ഏയ്…. എന്താലോചിച്ച് നിക്കുവാ. വാ പോകാം…

മിസ്സ് സാരിത്തുമ്പ് കൊണ്ട് എൻ്റെ മുഖത്തിന് നേരെ വീശുമ്പോഴാണ് ഞാൻ ചിന്തയുടെ ലോകത്ത് നിന്നും പടിയിറങ്ങുന്നത്.

.

.

…വാ… പോവാം….

ഒരു ചിരി വരുത്തിക്കൊണ്ട് ഞാൻ തിരിയാൻ പോയതും അതിനുമുന്നേ…..

.

.

അതേ…. പോവാൻ വരട്ടെ…..

എന്തേന്നുള്ള ഭാവത്തിൽ മിസ്സിനെ നോക്കി പുരികമുയർത്തിയ എന്നോട് കണ്ണുകൾകൊണ്ട് താഴേക്ക് നോക്കുവാനുള്ള നിർദ്ദേശം അനുക്കുട്ടി നൽകി.

.

.

ഇതെന്തുവാ മിസ്സേ???

താഴെയിരുന്ന ബിഗ്ഷോപ്പറിലേക്ക് നോക്കിയ ശേഷം ഞാൻ തിരക്കി….

.

.

ഇത് നിങ്ങടെ സീനിയേഴ്സിൻ്റെ റെക്കോഡാണ്. എനിക്കിതും താങ്ങിക്കൊണ്ട് സ്റ്റെയർ ഇറങ്ങാൻ പറ്റില്ല. താനിതൊന്ന് താഴെ വരെ എത്തിച്ച് തരണം…..

അപേക്ഷാ ഭാവത്തോടെ മിസ്സെന്നെ നോക്കിയതും…

.

.

പുല്ല്… ചുമടെടുക്കാനാണോ പിടിച്ചു നിർത്തിയത്.

വെയ്റ്റ് ചെയ്യാൻ പറഞ്ഞപ്പോ ഞാനെന്തെല്ലാമോ പ്രതീക്ഷിച്ചു.

”……ഇതൊരു മാതിരി കൂലിയാക്കി കളഞ്ഞല്ലാ എന്നെ…..”

ശബ്ദം താഴ്ത്തി പിറുപിറുത്ത് കൊണ്ട് ബിഗ്ഷോപ്പർ ഞാനുയർത്തുമ്പോൾ വളക്കിലുക്കം പോലൊരു ചിരി എൻ്റെ കാതുകളിൽ മുഴങ്ങി….

.

…..ഹൊ! മുടിഞ്ഞ ഭാരം തന്നേ….. വെയ്റ്റ് ബാലൻസ് ചെയ്ത് നിക്കുമ്പോൾ ആ ചിരി ഒരു പരിഹാസത്തിലേക്ക് മാറുന്നത് ഞാൻ കണ്ടു…..

.

.

അതേ…. ബാഗ് വേണേൽ ഞാൻ പിടിക്കാട്ടോ!…..

മുന്നോട്ട് നടക്കവെ പതിഞ്ഞൊരു ശബ്ദം……

.

.

ഓ….. വേണ്ടായേ ഞാൻ തന്നെ ചുമന്നോളാം … മഹാറാണി വന്നാട്ടെ.

ഒരു കളിയാക്കലോടെ ഞാൻ വീണ്ടും തുടർന്നു…

” അതേ ഇതിവിടെ വച്ച് നോക്കിയാപ്പോരേ എന്തിനാ ഇപ്പോ വീട്ടീ കോണ്ടോണേ?”…….

.

.

ഇവിടിരുന്ന് നോക്കിത്തീരില്ല അമലേ ക്ലാസ്സും എല്ലാം കൂടിയാവുമ്പോൾ സമയം കിട്ടില്ല.

“തനിക്കൊരു ബുദ്ധിമുട്ടായല്ലേ?”……

ആ ശബ്ദത്തിൽ അൽപ്പം സങ്കടം കലർന്നിരുന്നു….

.

.

ഹേയ്…. എനിക്കെന്ത് ബുദ്ധിമുട്ട്; ഒരു കുഴപ്പോം ഇല്ല മിസ്സേ…

ഇനിയും ഇതുപോലെ ചുമടെടുക്കാനുണ്ടേൽ എന്നെ വിളിച്ചാൽ മതി.
ഞാൻ പറന്നെത്തും പോരെ….

ഒരു ചിരിയുടെ കൂട്ടുപിടിച്ച് ഞാനത് പറയുമ്പോൾ ആ മുഖവും പുഞ്ചിരിയാൽ വിടർന്നു….

മഴ മേഘങ്ങൾക്കിടയിലൂടെ സൂര്യരശ്മികൾ ഭൂമിയിലേക്ക് പതിക്കുന്നതിനാൽ അന്തരീക്ഷമാകെ ചെറിയൊരു ചൂട് നിറഞ്ഞിരുന്നു…..

ഓരോ കാര്യങ്ങൾ സംസാരിച്ച് ഞങ്ങൾ റോഡിലെത്തിയതും ആദ്യം വന്ന ഓട്ടോയ്ക്ക് അനുക്കുട്ടി കൈകാട്ടി. അതോടെ കയ്യിലിരുന്ന ബിഗ് ഷോപ്പർ ഓട്ടോയിലേക്ക് വച്ച് ഞാൻ മിസ്സ് വണ്ടിയിൽ കയറാനായ് മാറി നിന്നു…..

.

.

“…….വരുന്നില്ലേ?…….”

ചോദ്യഭാവേന ആ മിഴികൾ എന്നിലേക്ക് നീണ്ടു……

.

.

എ…. എങ്ങോട്ട്!…..

ഒരു നിമിഷം എന്നിലൊരാശ്ചര്യം പടർന്നു…..

.

.

കയറെടോ. ഒരു സ്ഥലം വരെ പോവാനുണ്ട് . അതിനാ ഞാൻ തന്നോട് നിക്കാൻ പറഞ്ഞത്…..

പ്രതീക്ഷ പോലെ വന്നയാ വാക്കുകൾ കേട്ട ഞാൻ മറുത്തൊന്നും ചിന്തിക്കാതെ വേഗം തന്നെ ചാടി വണ്ടിയിൽ കയറി……

.

.

“എവിടേയ്ക്കാ മോളേ???” ഓട്ടോക്കാരൻ സാധാരണ പോലെ തിരക്കി……

Leave a Reply

Your email address will not be published. Required fields are marked *