അമലൂട്ടനും അനുക്കുട്ടിയും – 6

…….അകത്തേക്ക് ചെന്നതും എൻ്റെ വരവും വെപ്രാളവും കണ്ട് അതിശയത്തോടെ നോക്കുന്ന വിലാസിനിയമ്മയെ കണ്ടു…. . . എന്താ… എന്ത് പറ്റി . മോനെന്തിനാ ഇങ്ങനെ കിതയ്ക്കുന്നേ????? എൻ്റെ കിതപ്പിൽ ആദിപൂണ്ട് വിലാസിനിയമ്മ ചോദിച്ചു….. . . “…..മരുന്ന്…. മരുന്നെടുക്കാൻ വന്നതാ….. അനുഅമ്മയ്ക്ക് നല്ല പനിയുണ്ട്…..” അണച്ചുകൊണ്ട് ഞാൻ മറുപടി കൊടുത്തു….. . . അത്രേ ഉള്ളോ അതിനാണോ അമലൂട്ടനിങ്ങനെ ഓടിപ്പിടിച്ച് വന്നത്???? മോനെന്നാൽ വീട്ടിലേക്ക് പൊക്കോളൂ അമ്മ കുറച്ച് കഞ്ഞി തിളപ്പിക്കട്ടെ എന്നിട്ട് മരുന്നുമായ് അങ്ങ് വന്നേക്കാം…… . . ….ശരിയമ്മേ…. . . അതേ…. പേടിക്കുവോന്നും വേണ്ടാട്ടോ. ചെറിയൊരു പനിയല്ലെ. അത് മാറിക്കോളും…. തിരിഞ്ഞു നടക്കവെ പിന്നിൽ നിന്നും വന്ന വാക്കിന് യാന്ത്രികമായ് ഞാൻ തലയാട്ടുമ്പോഴും എൻ്റെ മനസ്സിലാകെ ഇരുൾ പടരുകയായിരുന്നു….. എന്നും പുഞ്ചിരിയോടെ എന്നെ നോക്കിയിരുന്ന എൻ്റെ അനു അമ്മ……..
”…..എല്ലാത്തിനും കാരണം ഞാനാണ്. അനുക്കുട്ടിയെ ഓർക്കുമ്പോഴെല്ലാം എൻ്റെ അനുഅമ്മയെ ഞാൻ മറക്കുന്നു……” ദു:ഖങ്ങളും പേറി ഞാനീ നാട്ടിലേക്ക് വരുമ്പോൾ സ്വന്തം മോനായ് കണ്ടെന്നെ ചേർത്തുപിടിച്ചത് എൻ്റെ അനു അമ്മയാണ്. ഇന്ന് ഞാൻ അനുക്കുട്ടിയെ ആത്മാർത്ഥമായ് സ്നേഹിക്കുന്നുണ്ടെങ്കിൽ അതിന് കാരണം അനു അമ്മയുടെ നിഷ്ക്കളങ്കമായ സ്നേഹം മാത്രമാണ്…

ഡ്രസ്സ് മാറി വീട്ടിലെ ഓരോ പണികളും ചെയ്യുമ്പോഴും എൻ്റെ മനസ്സിൽ അമ്മയുടെ മുഖമായിരുന്നു….. ചെയ്യുന്ന ജോലിക്ക് കൂലി നൽകാൻ നിന്നാൽ ഈ ലോകം തന്നെ വാങ്ങി നൽകിയാലും അമ്മമാരുടെ ത്യാഗത്തിന് പ്രതിഫലമാവില്ല….. “……രാവിലെ എഴുന്നേറ്റ് കണ്ണിൽ ഇരുട്ട് കയറുന്ന നേരം വരെ ഒരു മടിയും കൂടാതെ ഓടി നടന്ന് ജോലി ചെയ്യുന്ന ഒരേ ഒരു ജന്മമെ ഈ ഭൂമിയിലുള്ളു അതാണ് അമ്മയെന്ന സത്യം…..” ——————————————– എറാനും മിറ്റവും തൂത്ത് ഞാൻ തുളസിച്ചോട്ടിൽ വിളക്ക് വക്കുമ്പോൾ മുറിയിൽ നിന്നും എന്നിലേക്ക് നീളുന്നൊരു പുഞ്ചിരി ഞാൻ കണ്ടു. പക്ഷെ എന്നും ചിരിക്കുമ്പോഴുള്ള ഒരു തിളക്കം ആ ചിരിയിൽ ഇല്ലായിരുന്നെന്നത് എന്നിൽ ഒരുപാട് വേദന നിറച്ചു…… സമയം കടന്നു പോകുമ്പോൾ വിലാസിനിയമ്മ പൊടിയരിക്കഞ്ഞിയും മരുന്നുമായെത്തി . ഞാൻ കൊടുത്തോളാം എന്ന് പറഞ്ഞതിനാൽ അനു അമ്മയോടൊപ്പം കുറച്ച് നേരം ഇരുന്ന ശേഷം അമ്മ മടങ്ങി….. പിന്നാലെ ഞാൻ കഞ്ഞിയുമായ് അമ്മയുടെ അരികിലെത്തി…. . . ….അമ്മേ…. എഴുന്നേൽക്ക് , എന്നിട്ടീ കഞ്ഞി കുടിക്ക് . മരുന്ന് കഴിക്കണ്ടെ?. . . എനിക്ക് വേണ്ട മോനെ വിശപ്പില്ല. ൻ്റെ കുഞ്ഞ് കഴിച്ചോ!. ഒരു ചിണുങ്ങലോടെ അമ്മ പതിയെ എഴുന്നേറ്റു…. . . അത് പറഞ്ഞാൽ പറ്റില്ല മരുന്ന് കഴിക്കണ്ടതാ. വൈകുന്നേരോം ഒന്നും കഴിച്ചില്ല. കഞ്ഞി കുടിക്കാതെ ഞാൻ സമ്മദിക്കില്ല. കുടിച്ചില്ലേൽ ഞാനുറപ്പായും പിണങ്ങും….. ഞാൻ വാശിയെടുത്തു…… . . ”….. സത്യായിട്ടും വേണ്ടാഞ്ഞിട്ടാ മോനേ….” . . ഇല്ല പറ്റില്ല . മര്യാദക്ക് കഴിച്ചോ. ഇല്ലേൽ ഞാൻ മിണ്ടില്ല… കട്ടായം പറഞ്ഞ് ഞാൻ കഞ്ഞി കോരി അമ്മയുടെ നേർക്ക് നീട്ടി….. മിണ്ടില്ലെന്ന് ഞാൻ പറയുമ്പോൾ അമ്മയിലതൊരു സങ്കടമായ് മാറി……
“….. കഴിക്കമ്മെ അമ്മയുടെ അമലൂട്ടനല്ലെ തരുന്നത്…..” നേരിയൊരു പിടയൽ എൻ്റെ വാക്കുകളെ കീഴ്പ്പെടുത്തിയിരുന്നു അത് മനസ്സിലായകൊണ്ട് മറുത്തൊന്നും പറയാതെ അമ്മ കഴിക്കുവാൻ തുടങ്ങി. ഒരുപക്ഷെ എൻ്റെ ഉള്ളിൽ ഇപ്പോഴും സങ്കടമുണ്ടെന്ന് അമ്മയ്ക്ക് മനസ്സിലായിരിക്കാം….. . അച്ചാറ് കഞ്ഞിയിലേക്ക് ചുറ്റിച്ചു കൊണ്ട് ഞാനോരോ സ്പൂണും അമ്മയ്ക്ക് വെച്ചു നീട്ടുമ്പോൾ ആ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു….. . . ”….. എന്തിനാ അമ്മേ ഇങ്ങനെ കരയുന്നത് ? ഞാൻ പറഞ്ഞിട്ടില്ലേ എൻ്റെ അമ്മക്കുട്ടി ഒരിക്കലും കരയരുതെന്ന്…..” അമ്മയ്ക്കറിയ്വോ……. ഞാൻ തേവർക്ക് വാക്ക് കൊടുത്തതാ ഈ മിഴികൾ നിറയുവാൻ ഒരിക്കലും ഞാനനുവദിക്കില്ലെന്ന്.. എൻ്റെ ശബ്ദത്തിൽ തങ്ങി നിന്ന വേദന അമ്മയിലെത്തുമ്പോൾ ആ മിഴിയിണകൾ ഒന്ന് ചിമ്മിയടഞ്ഞു…… . . ഒരു നിമിഷം നിഴൽ വിരിച്ച മൗനത്തിനൊടുവിൽ അമ്മ എൻ്റെ തോളിലേക്ക് ചാഞ്ഞു.. ആ കണ്ണുകൾ എൻ്റെ മുഖത്തേക്കുയരുമ്പോൾ ശോഭയില്ലാത്തൊരു പുഞ്ചിരി ചുണ്ടുകളിൽ തെളിഞ്ഞു…. മഴ തൻ്റെ രൗദ്രഭാവവും പുറത്തെടുത്ത് ശക്തിയായ് പെയ്തിറങ്ങി.ഒപ്പം ഇരച്ചെത്തിയ കാറ്റ് ജനാലയെ തട്ടിയടച്ച് ഞങ്ങളെ തഴുകി കടന്നുപോയ്….. ചുറ്റിലും മണ്ഡുകങ്ങളുടെ ശബ്ദം ഉയർന്നു കേട്ടു. അസഹ്യമായ തണുപ്പ് മുറിയിൽ നിറഞ്ഞതും അമ്മ എന്നെ ഇറുകെ കെട്ടിപ്പിടിച്ചു…. . . “…..അമലൂട്ടാ…..” ഒരു നേർത്ത നാദം അമ്മയിൽ നിന്നും….. . . “എന്തോ”…… . . ”…..കല്ല്യാണിച്ചേച്ചിയുടെ രൂപം മാത്രമല്ല ൻ്റെ കുഞ്ഞിന് കിട്ടിയത്, ആ സ്വഭാവവും സ്നേഹവുമെല്ലാം അതേപോലെ എൻ്റെ മോനിലുമുണ്ട്…..”

അമ്മയുടെ വേർപാടുണർത്തിയ വാക്കുകൾ എൻ്റെ മനസ്സിൽ വല്ലാത്തൊരു നോവ് പടർത്തി, കല്ല്യാണിയമ്മയുടെ നിഷ്ക്കളങ്കമായാ ചിരി എൻ്റെ ഉള്ളിൽ നിറഞ്ഞു നിന്നു. കണ്ണുകളിൽ ഭാരമായ്ത്തീർന്ന നീർത്തുള്ളികൾ കവിളിലൂടെ മെല്ലെ ഒഴുകി താഴേയ്ക്ക് പതിക്കുമ്പോഴും അനുഅമ്മയുടെ വാക്കുകൾ നിന്നിരുന്നില്ല….. . . കുഞ്ഞിലെ എനിക്ക് വയ്യാതാവുമ്പോൾ ഇത്പോലെ ഞാൻ ചേച്ചിയെ കെട്ടിപ്പിടിച്ചിരിക്കും…. എൻ്റെ ശിരസ്സിൽ തലോടിക്കൊണ്ട് ആ മാറോട് എന്നെ ചേർത്ത് പിടിക്കുമ്പോൾ ഞാനനുഭവിച്ചിരുന്ന കല്യാണിച്ചേച്ചിയുടെ “സ്നേഹം” വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാനറിയുന്നു എൻ്റെ അമലൂട്ടനിലൂടെ……. . . ….എനിക്ക്…എനിക്കറിയാം അമ്മേ….. “കുന്നോളം സ്നേഹം വാരിക്കോരിത്തന്നിട്ടാ അമ്മ എന്നെ വിട്ട് പോയത്”…….
ശ്വാസതടസ്സമുണ്ടായ് ഞാൻ ആശുപത്രിയിൽ കിടക്കുന്ന സമയം ജലപാനം പോലുമില്ലാതെ എന്നെ ചേർത്ത് പിടിച്ച് എത്രയോ ദിവസങ്ങൾ തള്ളി നീക്കിയിട്ടുണ്ട്, പാവം… “പല രാത്രികളിലും അമ്മ ഒന്നുറങ്ങുകപോലും ചെയ്തിരുന്നില്ല,എപ്പോഴും നിറമിഴികളോടെ എന്നെത്തന്നെ നോക്കിയിരിക്കും “…….

“…..എൻ്റെ ജീവനെടുത്ത് ൻ്റെ കുഞ്ഞിൻ്റെ ജീവൻ തിരികെ തരണേ…..” എന്ന ഒരേഒരു പ്രാർത്ഥനയായിരുന്നു അമ്മയ്ക്കുണ്ടായിരുന്നത്……

“ആ പ്രാർത്ഥനയുടെ ഫലമെന്നോണം എൻ്റെ ജീവൻ തിരികെ നൽകി, ഒരു ഹൃദയസ്തംഭനം നമ്മുടെ കല്ല്യാണിയമ്മയുടെ ജീവൻ കൊണ്ടുപോകുമ്പോൾ………… വാക്കുകൾ തീരുംമുന്നേ എന്നിലെ സങ്കടം അണപൊട്ടും പോലൊഴുകി, അനു അമ്മയുടെ മാറിലേക്ക് ചാഞ്ഞ്കൊണ്ട് ഇരച്ചുപെയ്യുന്ന മഴ പോലെ ഞാനെൻ്റെ സങ്കടം കരഞ്ഞു തീർത്തു…… . . “…….. അമ്മയ്ക്കറിയ്വോ കല്യാണിയമ്മ മരിച്ചതിനു ശേഷം പല രാത്രികളിലും അമ്മ എൻ്റെ സ്വപ്നത്തിൽ നിറഞ്ഞിരുന്നു. അപ്പോഴെല്ലാം അമ്മ എന്നോട് പറഞ്ഞിരുന്നത്. ‘ൻ്റെ മോൻ ഒരിക്കലും അമ്മയെയോർത്ത് സങ്കടപ്പെടുത്, ഏത് പ്രതിസന്ധിയിലും പതറാതെ നിൽക്കണം, മോൻ്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം നേടിയെടുക്കണം, എനിക്കുറപ്പുണ്ട് ൻ്റെ കുഞ്ഞ് ജീവിതത്തിൽ വിജയിക്കും, നഷ്ടമായതെല്ലാം അമലൂട്ടന് തിരികെ ലഭിക്കും’…. ഒരുപക്ഷെ അമ്മയ്ക്കറിയാമായിരുന്നിരിക്കണം ഞാനീ നാട്ടിലേക്ക് വരുമെന്നും, ആരെല്ലാo എന്നെ ഉപേക്ഷിച്ചാലും കല്യാണിയമ്മയുടെ അനുമോൾ എന്നെ കൈവിടില്ലെന്ന്……” . . അമലൂട്ടാ…… വത്സല്യത്തോടുള്ള വിളിയോടൊപ്പം അമ്മയുടെ കൈകൾ എൻ്റെ ശരീരത്തിൽ മുറുകി……

Leave a Reply

Your email address will not be published. Required fields are marked *