അമലൂട്ടനും അനുക്കുട്ടിയും – 6 2

ഒരു കുളിർക്കാറ്റിൻ്റെ തഴുകലിൽ ആ കൺപീലികൾ ഒന്ന് ചിമ്മിയടഞ്ഞു. പുഞ്ചിരിയിൽ ചുവന്നയാ മുഖം പൂനിലാവ്പോലെൻ മനസ്സിൽ പ്രകാശം പരത്തി, അതിൻ്റെ പ്രഭയിൽ എൻ്റെ മനസ്സ് അറിയാതലിഞ്ഞു ചേർന്നു പ്രണയത്തിൻ്റെ മായിക ലോകത്തിൽ പൂവിന് ചുറ്റും പാറി നടക്കുന്നൊരു ചിത്രശലഭത്തെപ്പോലെ എന്നിലെ പ്രണയവും അനുക്കുട്ടിക്ക് ചുറ്റും വലം വെച്ചുകൊണ്ടിരുന്നു.

നനഞ്ഞു കുതിർന്നയാ മേനിയെ എൻ്റെ മാറോട് ചേർത്ത് പുഞ്ചിരിവെട്ടം തുകുന്ന മുഖം കൈക്കുമ്പിളാൽ കോരിയെടുത്ത് ആ നെറ്റിയിൽ ചുണ്ടുകളമർത്താൽ എൻ്റെ ഹൃദയം വെമ്പൽ കൊണ്ടു…..
എന്നാൽ അടുത്ത നിമിഷം മുടിയിഴകളെ കോതിയൊതുക്കി “എന്തേ?” എന്നൊരു ചോദ്യത്തോടെ അനുക്കുട്ടി മുഖമുയർത്തിയതും ഒന്നുമില്ലെന്നർത്ഥത്തിൽ കണ്ണുകൾ ചിമ്മി ഞാൻ ക്ലാസ്സിലേക്കായ് നടന്നു………

നനഞ്ഞ കോഴിയെപ്പോലെ കൂഞ്ഞിക്കൂടി ക്ലാസ്സിലേക്കെത്തിയ എന്നെ കണ്ട് മറ്റു കുട്ടികളെല്ലാരും അമ്പരപ്പോടെയും, ചിരിയോടെയും നോക്കുകയാണ്.

കൂട്ടത്തിൽ “എന്ത് പറ്റിയെന്നുള്ള അഞ്ചുവിൻ്റെ കൈ കൊണ്ടുള്ളൊരാക്ഷനും”….. മറുപടിയായ് കൈ കൊണ്ട് മുടിയൊന്ന് കുടഞ്ഞ ശേഷം ഞാൻ നിജാസിനടുത്തായിരുന്നു……

.

.

“നീ എന്നാടാ കോളേജിലെത്തീട്ടാണോ കുളിച്ചത്?”

പതിവ് ശൈലിൽ തന്നെ നിജാസിൻ്റെ ചൊറിമോടോണായ്….

.

.

അല്ലെടാ കു….. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലെ.

മഴ പെയ്യുന്നത് നിനക്ക് കണ്ടൂടേടാ ഊളേ……

അവൻ്റെ തമാശ പറച്ചിൽ ഇഷ്ടപ്പെടാത്ത പോലെ ഞാനവനെ നോക്കി കണ്ണുരുട്ടി.

.

.

ഹാ…” ശൂടാബല്ലേ പുള്ളേ “…..

നീ നനഞ്ഞ് വന്ന കണ്ട് ചോയ്ച്ചേല്ലേ!

“ആട്ടെ നിൻ്റേല് കൊട ഇല്ലായിരുന്നോ?”…….

.

.

ഏയ് ഇല്ലായിരുന്നെടാ…

ബാഗിൽ നിന്നും ബുക്ക് എടുക്കവെ ഞാൻ മറുപടി നൽകി, എന്നാലാസമയം അവൻ്റെ കണ്ണുകൾ സൂക്ഷ്മതയോടെ ബാഗിലിരുന്ന എൻ്റെ കുടയിൽ പതിഞ്ഞു…

.

.

“അപ്പോ ദാ ഇരിക്കുന്നേൻ്റെ പേരെന്താടാ?”

നിജുവിൻ്റെ ശബ്ദം ഗൗരവപരമായിരുന്നു അതിനാൽ എന്ത് പറയുവെന്നറിയാതെ വാക്കുകൾക്കായ് ഞാനൊന്ന് പരതി….

.

.

പറയെടാ… “കുടയുണ്ടായിടും നീ എന്തിന് നനഞ്ഞു?”…

ആ ചോദ്യത്തിൽ ഒരു സംശയത്തിൻ്റെ ധ്വനി നിറഞ്ഞിരുന്നോ?

ഇനി ഞാൻ അനുക്കുട്ടിയോടൊപ്പം വരുന്നത് ഇവനെങ്ങാനും കണ്ട് കാണുമോ?

ഒരു തടയിട്ടില്ലേലിത് പണിയാവും, മനസ്സിലൊരു ചിന്തയുണർന്നതും…..

.

ശ്ശെടാ…’ എനിക്കെന്താ മഴ നനയാനും പാടില്ലേ!’

കുറേ നാള് കൂടിയാ മഴ നനഞ്ഞിങ്ങനെ നടന്നേ സോ ഞാനതങ്ങ് എൻജോയ് ചെയ്തു.

അതിനിപ്പോ നീ എന്തിനാ ഇങ്ങനെ തിളക്കുന്നേ? “മഴ നനഞ്ഞതിനാരേം തൂക്കിക്കൊന്നിട്ടൊന്നുമില്ലല്ലോ!……

കഴിഞ്ഞ ദിവസം ആ തെണ്ടി അടിച്ച അതേ ഡയലോഗിൽ തന്നെ ഞാൻ തിരിച്ചു കൊട്ടി…

.

.

ഹൈ….. എന്താണ് പുള്ളേ മഴ നനത്തിട്ടും ഇയ്യ് ഭയങ്കര ശൂടിലാണല്ലാ.

നുമ്മ ബെറുതേ ഒന്നറിയാൻ ബേണ്ടി ചോയ്ച്ചേണ്. ഇയ്യത് വിട്ടേക്ക്…….

പുച്ചം വാരി വിതറിയ ശേഷം അവൻ മുഖം തിരിച്ചു……
.

.

“ഡേയ് ഞാനിവിടെ ഗേറ്റിനടുത്തെത്തിയപ്പോഴാ മഴ പെയ്യുന്നേ പിന്നെ വെറുതേ എന്തിനാ കുട നനക്കുന്നേന്ന് കരുതി ഇങ്ങോടി പോന്നു..

‘അങ്ങനെ പറ്റിയതാ പുള്ളേ’……..

രംഗമൊന്ന് തമാശയാക്കി ഞാനവൻ്റെ തോളിലേക്ക് കയ്യിട്ടു….

.

.

“കയ്യെടുക്കെടാ മക്കാനേ”…. ബാക്കിയുള്ളോരെക്കൂടി നനക്കാനാണോ നിൻ്റെ പരിപാടി? അവൻ്റെ കോപ്പിലെ ഡയലോഗ് ,അങ്ങ് നീങ്ങിയിരുന്നോണ്ടാ മതി…….

.

.

‘ചങ്കേ’…. എന്നാലും നീ….

ദേ കൊണ്ട് നടക്കുവായിരുന്നൂട്ടാ ഇവിടെ!!!….

വലതു കൈ നെഞ്ചിലമർത്തി ഒരു കള്ളപ്പരിഭവത്തോടെ ഞാനവനെ നോക്കി, അടുത്ത നിമിഷം ഒരു ചിരിയോടെ നിജു എന്നരികിലേക്ക് ചേർന്നിരുന്നു…..

.

.

അമലേ… “ശരിക്കും നീയൊരു മലയാളി തന്നെ”.

……മഴയുണ്ടേലും കുട നനക്കാതിരിക്കാൻ മഴ നനഞ്ഞോടും……..

“……സ്വന്തം വീട്ടിൽ കറണ്ട് പോയാൽ അയൽപക്കത്തെ വീട്ടിൽ കറണ്ടുണ്ടോന്ന് വിളിച്ച് ചോദിക്കും!…..”

അങ്ങനെ മണ്ടത്തരങ്ങളുടെയും സംശയത്തിൻ്റെയും ആകെ തുകയാണ് ഒരു മലയാളി!!!……

നീ എന്തായാലും തല തുടയ്ക്ക് പനി വരുത്തിവെക്കണ്ട.

1 Comment

Add a Comment
  1. Amaluttan annukutty kadha bakki varumo

Leave a Reply

Your email address will not be published. Required fields are marked *