അമ്മയുടെ വേർപാടുണർത്തിയ വാക്കുകൾ എൻ്റെ മനസ്സിൽ വല്ലാത്തൊരു നോവ് പടർത്തി, കല്ല്യാണിയമ്മയുടെ നിഷ്ക്കളങ്കമായാ ചിരി എൻ്റെ ഉള്ളിൽ നിറഞ്ഞു നിന്നു. കണ്ണുകളിൽ ഭാരമായ്ത്തീർന്ന നീർത്തുള്ളികൾ കവിളിലൂടെ മെല്ലെ ഒഴുകി താഴേയ്ക്ക് പതിക്കുമ്പോഴും അനുഅമ്മയുടെ വാക്കുകൾ നിന്നിരുന്നില്ല….. . . കുഞ്ഞിലെ എനിക്ക് വയ്യാതാവുമ്പോൾ ഇത്പോലെ ഞാൻ ചേച്ചിയെ കെട്ടിപ്പിടിച്ചിരിക്കും…. എൻ്റെ ശിരസ്സിൽ തലോടിക്കൊണ്ട് ആ മാറോട് എന്നെ ചേർത്ത് പിടിക്കുമ്പോൾ ഞാനനുഭവിച്ചിരുന്ന കല്യാണിച്ചേച്ചിയുടെ “സ്നേഹം” വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാനറിയുന്നു എൻ്റെ അമലൂട്ടനിലൂടെ……. . . ….എനിക്ക്…എനിക്കറിയാം അമ്മേ….. “കുന്നോളം സ്നേഹം വാരിക്കോരിത്തന്നിട്ടാ അമ്മ എന്നെ വിട്ട് പോയത്”…….
ശ്വാസതടസ്സമുണ്ടായ് ഞാൻ ആശുപത്രിയിൽ കിടക്കുന്ന സമയം ജലപാനം പോലുമില്ലാതെ എന്നെ ചേർത്ത് പിടിച്ച് എത്രയോ ദിവസങ്ങൾ തള്ളി നീക്കിയിട്ടുണ്ട്, പാവം… “പല രാത്രികളിലും അമ്മ ഒന്നുറങ്ങുകപോലും ചെയ്തിരുന്നില്ല,എപ്പോഴും നിറമിഴികളോടെ എന്നെത്തന്നെ നോക്കിയിരിക്കും “…….
“…..എൻ്റെ ജീവനെടുത്ത് ൻ്റെ കുഞ്ഞിൻ്റെ ജീവൻ തിരികെ തരണേ…..” എന്ന ഒരേഒരു പ്രാർത്ഥനയായിരുന്നു അമ്മയ്ക്കുണ്ടായിരുന്നത്……
“ആ പ്രാർത്ഥനയുടെ ഫലമെന്നോണം എൻ്റെ ജീവൻ തിരികെ നൽകി, ഒരു ഹൃദയസ്തംഭനം നമ്മുടെ കല്ല്യാണിയമ്മയുടെ ജീവൻ കൊണ്ടുപോകുമ്പോൾ………… വാക്കുകൾ തീരുംമുന്നേ എന്നിലെ സങ്കടം അണപൊട്ടും പോലൊഴുകി, അനു അമ്മയുടെ മാറിലേക്ക് ചാഞ്ഞ്കൊണ്ട് ഇരച്ചുപെയ്യുന്ന മഴ പോലെ ഞാനെൻ്റെ സങ്കടം കരഞ്ഞു തീർത്തു…… . . “…….. അമ്മയ്ക്കറിയ്വോ കല്യാണിയമ്മ മരിച്ചതിനു ശേഷം പല രാത്രികളിലും അമ്മ എൻ്റെ സ്വപ്നത്തിൽ നിറഞ്ഞിരുന്നു. അപ്പോഴെല്ലാം അമ്മ എന്നോട് പറഞ്ഞിരുന്നത്. ‘ൻ്റെ മോൻ ഒരിക്കലും അമ്മയെയോർത്ത് സങ്കടപ്പെടുത്, ഏത് പ്രതിസന്ധിയിലും പതറാതെ നിൽക്കണം, മോൻ്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം നേടിയെടുക്കണം, എനിക്കുറപ്പുണ്ട് ൻ്റെ കുഞ്ഞ് ജീവിതത്തിൽ വിജയിക്കും, നഷ്ടമായതെല്ലാം അമലൂട്ടന് തിരികെ ലഭിക്കും’…. ഒരുപക്ഷെ അമ്മയ്ക്കറിയാമായിരുന്നിരിക്കണം ഞാനീ നാട്ടിലേക്ക് വരുമെന്നും, ആരെല്ലാo എന്നെ ഉപേക്ഷിച്ചാലും കല്യാണിയമ്മയുടെ അനുമോൾ എന്നെ കൈവിടില്ലെന്ന്……” . . അമലൂട്ടാ…… വത്സല്യത്തോടുള്ള വിളിയോടൊപ്പം അമ്മയുടെ കൈകൾ എൻ്റെ ശരീരത്തിൽ മുറുകി……
അൽപ്പസമയമൊരു മൗനം ഞങ്ങളെ വരിഞ്ഞു നിന്നു…. ഒരിളം തെന്നലിൻ്റെ വേഗതയിൽ ഞങ്ങളിൽ തളം കെട്ടിയ മൗനവും പടിയിറങ്ങി…. . പതിയെ ഞാനാ മാറിൽ നിന്നും വിട്ടകന്നശേഷം വീണ്ടും കഞ്ഞികോരി അമ്മയുടെ നേർക്ക് നീട്ടി…… . . ….മതി മോനേ…. വയറ് നിറഞ്ഞു….. മിഴികൾ നിറച്ചു കൊണ്ട് അമ്മ പറഞ്ഞതും…… . . പറ്റില്ല. “ഇത് മുഴുവൻ കഴിക്കാതെ ഞാൻ വിടില്ല”. ദേ കുറച്ച് മുമ്പ് പറഞ്ഞത് മറന്നുപോയോ? എനിക്ക് കല്യാണിയമ്മയുടെ സ്വഭാവവും അത്പോലെ കിട്ടീട്ടുണ്ടെന്ന് , അപ്പോ മര്യാദക്ക് കഴിച്ചോ ഇല്ലേൽ അമ്മയെപ്പോലെ നല്ല പെട ഞാൻ വെച്ചുതരും……. സ്നേഹത്തോടെയും എന്നാൽ അൽപ്പം ഗൗരവത്തോടെയും ഞാൻ ശാസിച്ചതിനാൽ കൊടുത്ത കഞ്ഞി മുഴുവനും അനുഅമ്മ കുടിച്ചു. മരുന്ന് കൂടി നൽകിയ ശേഷം അമ്മയോട് കിടന്നോളാൻ പറഞ്ഞ് ഞാൻ പാത്രവുമായ് കിച്ചണിലേക്ക് നടന്നു. ഭക്ഷണവും കഴിച്ച് പാത്രവും മോറി വെച്ച് ഞാൻ റൂമിലെത്തുമ്പോഴും അമ്മ ഉറങ്ങിയിരുന്നില്ല…. . . …..ഉറക്കമൊന്നുമില്ലേ അമ്മക്കുട്ടി???….. ചെറു ചിരിയോടെ ഞാൻ തിരക്കി….. . . ഇല്ല…. അമലൂട്ടൻ വരാനായ് കാത്തിരിക്കുവായിരുന്നു….. ആ മിഴികളിൽ വാത്സല്യം നിറഞ്ഞു…. . . മ്മ് .. ഞാനെന്നാൽ ലൈറ്റണക്കട്ടെ….. . . വേണ്ട മോനെ ലൈറ്റണക്കണ്ട. എനിക്കിന്നെൻ്റെ കുഞ്ഞിൻ്റെ മുഖം കണ്ടോണ്ടുറങ്ങണം. കുട്ടികളെപ്പോലെ ചിണുങ്ങിക്കൊണ്ട് അമ്മ പറഞ്ഞതും ഞാനൊരു പുഞ്ചിരി നൽകിയ ശേഷം അമ്മയുടെ അരികിലായ് കിടന്നു. പനിയുടെ ക്ഷീണം അമ്മയുടെ കണ്ണുകളെയാകെ പിടിമുറുക്കിയിരിക്കുന്നു. ചിരിയും കുസൃതിയും നിറഞ്ഞിരുന്ന മുഖമിപ്പോൾ കലങ്ങി ഒഴുകുന്ന പുഴപോലായ്…. ആ മിഴികളിൽ ശ്രദ്ധയൂന്നി ഞാനമ്മയുടെ മുടിയിഴകളെ പതിയെ കോരിയൊതുക്കി…..
…..” എന്ത് പറ്റി എൻ്റെ അമ്മക്കുട്ടിക്ക്, പതിവില്ലാത്തൊരു പരിഭവവും ചിണുങ്ങലുമൊക്കെ”…. സങ്കടമെല്ലാം ഉള്ളിലൊതുക്കി സ്നേഹത്തോടെ കവിളിലൊന്ന് തഴുകിക്കൊണ്ട് ഞാൻ ചോദിക്കുമ്പോൾ ഒരു നേർത്ത ചിരി മാതമായിരുന്നു അമ്മയുടെ മറുപടി. നിമിഷങ്ങൾ മിനിട്ടുകളായ് കടന്നുപോകുമ്പോൾ ശ്വാസനിശ്വാസത്തിൻ്റെ ശബ്ദമൊഴിച്ചാൽ മുറിയാകെ ഒരു നിശബ്ദത ഇടംപിടിച്ചു….. . . ……അമ്മേ…. അൽപ്പനേരം പടർന്ന മൗനത്തെ ഭേദിച്ചുകൊണ്ടുള്ള എൻ്റെ വിളി….. . . മ്മ്…. . . “ഉറങ്ങുന്നില്ലേ???”……. ചോദ്യഭാവത്തിൽ ഞാനമ്മയെ നോക്കി… . . “…..ഉറക്കം വരുന്നില്ല മോനെ….” . . അതെന്താ എൻ്റെ അമ്മയ്ക്ക് ഉറക്കം വരാത്തേ??? . . “…..അറിയില്ല. എന്തോ???….” അമ്മ ഓരാഗ്രഹം പറഞ്ഞാൽ മോനത് അനുസരിക്കുവോ??….. ആ മുഖമാകെ ഒരു പ്രതീക്ഷ നിഴലിട്ടു…. . . അതെന്താ അമ്മേ അങ്ങനെ ചോദിച്ചത്? അമ്മ പറഞ്ഞതെല്ലാം ഇന്നുവരെ ഞാനനുസരിച്ചട്ടല്ലേയുള്ളു. അമ്മ പറഞ്ഞോളു എന്താ എൻ്റെ അമ്മക്കുട്ടിയുടെ ആഗ്രഹം??.. ആകാംക്ഷയോടെ എൻ്റെ കണ്ണുകൾ അമ്മയെ തഴുകുമ്പോഴാ കണ്ണുകളിൽ ഒരു പുഞ്ചിരി വെട്ടം തെളിഞ്ഞു……. . . എനിക്ക്… എനിക്കൊരു പാട്ട് പാട്ടി തരുവോ??? കുറുമ്പ്പോലെ അമ്മയുടെ ശബ്ദം വാക്കുകളായ് എൻ്റെ കാതുകളിൽ വീണു…. . . അയ്യേ……. ഇത് പറയാനാണോ ഇങ്ങനെ മുഖവുരയിട്ടത് ??? ശ്ശെ… മോശം,മോശം…. അതിൻ്റെയൊക്കെ വല്ല കാര്യോണ്ടോ?? “…..അമലൂട്ടാ അമ്മയ്‌ക്കൊരു പാട്ടുപാടിത്തന്നേന്നങ്ങ് പറഞ്ഞാപ്പോരെ ഒന്നല്ല ഒരായിരം പാട്ട് ഞാൻ പാടിത്തരില്ലെ എൻ്മ്മയ്ക്ക് വേണ്ടി…..” എനിക്കെന്നും ഈ അനു അമ്മയെ അനുസരിക്കാനാ ഇഷ്ടം……. സ്നേഹം നിറഞ്ഞ വാക്കുകളോടൊപ്പം എൻ്റെ കൈവിരലുകൾ ആ മൂക്കിൻ തുമ്പത്ത് അമരുമ്പോൾ അമ്മയിലൊരു ചിരിയുണർന്നു…..
