അമലൂട്ടനും അനുക്കുട്ടിയും – 6 2

…….എന്തോരം കറികളാടാ നിൻ്റെ പൊതീല്!…….

“അച്ചാറ്, ക്യാബേജ് തോരൻ, പപ്പടം, മൊട്ടപൊരിച്ചത്, മുളക് ചമ്മന്തി, പുളിശ്ശേരി ” “ഇതിപ്പോ കറികളുടെ ഒരു ഘോഷയാത്രയാണല്ലോ….

.

മോനേ അമലേ “അനുഅമ്മ സൂപ്പറാട്ടോ”…..

അമ്മയെപ്പറ്റി അഞ്ചു പറഞ്ഞ വാക്കുകൾ എന്നിലൊരുപാട് സന്തോഷമുണർത്തി നിറഞ്ഞൊരു ചിരിയോടെ ഞാനവളുടെ വാക്കുകൾക്കായ് കാതോർത്തു…..

.

ഇത് കണ്ടോ എനിക്കൊക്കെ ആകെ ഒരു സാമ്പാറേ ഉണ്ടാവു വേറെന്തേലും ഉണ്ടാക്കിത്തരാൻ അമ്മയോട് പറഞ്ഞാൽ ഉടനെ അവിടുന്ന് മറുപടി വരും “ൻ്റെ മോള് കാലത്തേ എഴുന്നേറ്റ് ഉഷ്ടോള്ള എന്താന്ന് വെച്ചാൽ ഉണ്ടാക്കിക്കഴിച്ചോന്ന്….

വീട്ടിലെ കാര്യമോർത്ത് നെടുവീർപ്പോടെ, അഞ്ചു താടിക്ക് കൈ കൊടുത്തു…..

.

.

“…..അഞ്ചുവേ നീ അനു അമ്മ ഉണ്ടാക്കുന്ന പായസം കുടിച്ചിട്ടുണ്ടോ…..?”

ചോറ് കുഴക്കുന്ന തിരക്കിനിടയിൽ നിജാസിൻ്റെ ചോദ്യം അഞ്ചുവിനെ തേടിയെത്തി എന്നാൽ ആ ചോദ്യം കേട്ടതും കഴിച്ചുകൊണ്ടിരുന്ന ചോറ് എൻ്റെ നെറുകയിൽ കയറി , ഭാവമെന്തെന്ന് പോലുമറിയാതെ ചുമച്ചുകൊണ്ട് ഞാൻ നിജാസിനെ നോക്കുമ്പോൾ അവനൊരു കളിയാക്കിച്ചിരി ചിരിച്ചെന്നെ നോക്കി.
“……ഈ തെണ്ടി പായസത്തീന്നിതു വരെ പിടി വിട്ടില്ലെ?……”

മനസ്സിലേക്ക് പാഞ്ഞ് വന്ന ചോദ്യത്തോടൊപ്പം കണ്ണുകളെ ദയനീയമാക്കി ഞാനവനെത്തന്നെ നോക്കിയിരുന്നു…

.

ഉടനടി അഞ്ചുവിൻ്റെ ചോദ്യം: ഹേ പായസമോ? അതെപ്പോ കൊണ്ടുവന്നു ?

എന്നിട്ട് നീ കുടിച്ചോ?

.

.

അത് കുറച്ചായെടി പിന്നെ എനിക്ക് പായസം കുടിക്കാനുള്ള ഭാഗ്യം ഒന്നുമുണ്ടായില്ല .

പക്ഷെ ആ ഭാഗ്യം ലഭിച്ച ഒരാൾ നമ്മുടെ കോളേജിലുണ്ട്…….

താരാട്ട് പാടി ഊഞ്ഞാലാട്ടുന്ന പോലെ നിജാസെന്നെ ആട്ടിക്കൊണ്ടേയിരുന്നു.

“…….എല്ലാക്കാര്യവും പറഞ്ഞ് കോംപ്ലിമെൻ്റാക്കിയിട്ടും ഈ തെണ്ടി എന്നെ വിടുന്നില്ലല്ലോ ദൈവമേ!…..”

പറ്റിയ അബദ്ധങ്ങളോർത്ത് ഞാൻ മനസ്സിൽ പിറുപിറുക്കുമ്പോഴും അറിയുവാനുള്ള അഞ്ചുവിൻ്റെ വ്യഗ്രത അടങ്ങിയിരുന്നില്ല

.

“….അതാർക്കാ അമലേ അങ്ങനൊരു ഭാഗ്യം ലഭിച്ചത് ?……”

.

.

അത്…. അത് ധന്യാ മിസ്സിനാടി അന്ന് അമ്മയുടെ പിറന്നാളിൻ്റന്ന് മിസ്സ് വീടിനടുത്തുള്ള അമ്പലത്തിൽ വന്നിരുന്നു അവിടെ വെച്ച് കണ്ടപ്പോൾ ഞാൻ മിസ്സിനെ വീട്ടിലേക്ക് ക്ഷണിച്ചു അങ്ങനെയാ……

ഒരു കാരണവെശാലും അഞ്ചു സത്യാവസ്ഥ അറിയരുതെന്നതിനാൽ നിജാസിൻ്റെ നാവിനെ കൂർത്തൊരു നോട്ടത്തോടെ വിലങ്ങിട്ടുകൊണ്ട് ഞാൻ അഞ്ചൂനോട് കളവ് പറഞ്ഞു.

ആ നോട്ടത്തിൻ്റെ പൊരുൾ മനസ്സിലായപോലെ പിന്നീടെന്നെ എതിർക്കാതവൻ മൗനം വരിച്ചു….

.

.

“ഇതിനിടയിൽ ധന്യാ മിസ്സ് നിൻ്റെ വീട്ടിലൊക്കെ വന്നോ?”

അഞ്ചുവിൻ്റെ ചോദ്യങ്ങൾ കഴിഞ്ഞിരുന്നില്ല.

.

.

ആ… വന്നിരുന്നു അതൊക്കെ കുറച്ചായ് എന്നാൽ വേഗം കഴിക്ക് സമയം ഒരുപാടായ്‌.

ഇനിയുമാ ചർച്ച മുന്നോട്ട് പോയാൽ ശരിയാവില്ലെന്ന് മനസ്സിലായതിനാൽ ഒരു തടയിട്ടുകൊണ്ട് ഭക്ഷണം കഴിയിലേക്ക് കടന്നു….

——— * ———- *———-

ഉച്ചകഴിഞ്ഞ് ഇംഗ്ലീഷ് ക്ലാസ്സിൽ ഇരിക്കുമ്പോഴാണ് ലാസ്റ്റവർ ക്ലാസ്സുണ്ടായിരിക്കില്ലെന്ന അനൗൺസ്മെൻ്റ് സ്പീക്കറിലൂടെ വരുന്നത് .

ബെൽ മുഴങ്ങിയ കേട്ട് വീട്ടിലേക്ക് പോരാനുള്ള പുറപ്പാടോടെ ഞങ്ങൾ മൂവരും ഒരുമിച്ച് നടന്നു.

ഡിപ്പാർട്ട്മെൻ്റിന് മുന്നിലെത്തിയതും ആരെയോ പ്രതീക്ഷിച്ചപോലെ വരാന്തയിലേക്ക് കണ്ണും നട്ട് നിക്കുവാണ് അനുക്കുട്ടി.

നിജാസും അഞ്ചുവും കൂടെ ഉള്ളതിനാൽ അധികം എക്സ്പ്രഷനിടാതെ അവരുടെ മറപറ്റി ഒരു പുഞ്ചിരി നൽകിയ ശേഷം ഞാൻ മിസ്സിനെ മറികടന്നു…

.

.

….അമലേ…. ഒരു നിമിഷം ഒന്ന് നിന്നേ…..
മിസ്സിൻ്റെ വിളി എന്നാൽ എനിക്ക് മുന്നേ വിളികേട്ട് തിരിഞ്ഞത് കൂടെയുള്ള രണ്ടെണ്ണമാണ്…..

.

.

“എന്താ മിസ്സേ?”

മുഖം സാധാരണമാക്കി ഞാൻ ചോദിച്ചു…..

.

.

തനിക്ക് പോകാൻ ദൃതിയുണ്ടോ????

പ്രദീക്ഷയോടൊരു നോട്ടം ആ കണ്ണുകളിൽ തിളങ്ങി…..

.

.

ഏയ് ഇല്ല മിസ്സേ…. എന്താ ചോദിച്ചേ???

.

.

എങ്കിലൊന്ന് വെയ്റ്റ് ചെയ്യുവോ? ഞാനും കൂടി വരാം എനിക്കൊരു സഹായം വേണം……

Leave a Reply

Your email address will not be published. Required fields are marked *