അമലൂട്ടനും അനുക്കുട്ടിയും – 6 2

.

.

“അമലേ”……

പിന്നിൽ നിന്നുവന്ന വിളി കേട്ട് ഞാൻ തിരിയുമ്പോൾ ഒരു ചിരിയോടെ ഞങ്ങളെ നോക്കി നിക്കുന്ന പാത്തുമ്മയെയാണ് കണ്ടത്……

.

.

“ഇങ്ങളെല്ലാരുടെ എങ്ങോട്ട് പോവാ???”…..

കോയ്ക്കോടിൻ്റെ സ്വദസിദ്ധമായ ഈണത്തിൽ പാത്തുമ്മയുടെ ചോദ്യം ഞങ്ങളെ തേടിയെത്തി….

.

.

എങ്ങോട്ടുമില്ല പാത്തു ഞങ്ങൾ വെറുതേ ഒന്ന് നടക്കാനിറങ്ങിയതാ….

മറുപടി നൽകി ഞാൻ നിജാസിനെ നോക്കിയതും ആരാന്നുള്ള ഭാവത്തിൽ പാത്തുമ്മയെ നോക്കി നിക്കുവാണവൻ അഞ്ചുവും അതേ ഭാവത്തിൽ തന്നായിരുന്നു , നിജാസേ, അഞ്ചൂ ഇതാണ് ” പാത്തുമ്മ ” എൻ്റെ എല്ലാമെല്ലാമായ ശ്രീയേട്ടൻ്റെ പെണ്ണ്.

പാത്തു ഇതിവിടുത്തെ എൻ്റെ ചങ്ക് കൂട്ടുകാരാണ്.

ഔപചാരികതയോടെ ഞാനവരെ പരസ്പരം പരിചയപ്പെടുത്തി….

.

.

അമലേ ൻ്റ പേര് ഫാത്തിമാന്നാട്ടോ, വീട്ടില് വിളിക്കണതാ പാത്തുമ്മാന്ന്…..

.

.

അയ്യോ… സോറി എനിക്കറിയില്ലായിരുന്നു ശ്രീയേട്ടൻ ന്നോട് പാത്തുമ്മാന്ന് പറഞ്ഞോണ്ട ഞാനങ്ങനെ വിളിച്ചത്. ഇനി വിളിക്കില്ലാട്ടോ….

വാക്കുകൾ കൊണ്ട് ഞാൻ ക്ഷമാപണം നടത്തി….

.

.

ഹേ… അയ്ന് സോറീന്നും പറയണ്ടാ…

“നിക്കും അങ്ങനെ വിളിക്കണേന്നാ ഇഷ്ടം”

സ്നേഹം നിറഞ്ഞൊരു മന്ദഹാസത്തോടെ അവൾ തുടർന്നു….

“അതേ രാവിലെ ഇങ്ങട രണ്ടാൾടേം മഴ നനഞ്ഞുള്ള ഓട്ടം കാണാൻ നല്ല ചേലായ്രുന്നൂട്ടാ…..

.

.

പാത്തുമ്മയുടെ മനസ്സിൽ ഒളിഞ്ഞിരുന്ന പരിഹാസം വാക്കുകളിലൂടെ പുറത്തേക്കൊഴുകിയപ്പോൾ അതിൻ്റെ പ്രതിഫലനമെന്നോണം എൻ്റെ മിഴികൾ നിജാസിലേക്ക് നീങ്ങി…..

.

.

രണ്ടാളോ!” അതാരാ ഇത്ത ഇവൻ്റൂടെ ഉണ്ടായിരുന്ന രണ്ടാമത്തെയാൾ?”…..

ഉദ്വേഗത്തോടൊരു ചോദ്യം പാത്തുമ്മയിലേക്ക് അതും സംശയം പടരുന്നൊരു നോട്ടത്തോടെ.

.

.

ഇങ്ങടെ “അനുപമമിസ്സന്നെ”… മഴയത്ത് കൈകോർത്ത് പിടിച്ചോടി വന്ന കാണണായ്രുന്ന് ദൂരെ നിന്ന് കാണണോരെല്ലാം ലവ്വേഴ്സാന്നേ പറയു….
ഫാത്തിമയുടെ വിശദീകരണവും അതോടൊപ്പം നിജുവിൻ്റെ കണ്ണുകളിലെ തീക്ഷ്ണതയും എന്നെ മൗനിയാക്കി.

ഒരു വാക്കുപോലും പറയാതെ അവനെന്നിലേക്കെയ്യുന്ന നോട്ടത്തിൻ്റെ തീവ്രത എനിക്ക് നേരിടാനാവുന്നില്ല…..

ശ്ശെ ക്ലാസ്സിൽ തന്നെ ഇരുന്നാൽ മതിയായിരുന്നു.

ഏത് നേരത്താണോ അവനോട് കള്ളം പറയാൻ തോന്നിയത്

ഇപ്പോ എന്തേലും പറയാന്ന് വെച്ചാ നാവും ചലിക്കുന്നില്ല .

ഇതിപ്പോ ആകെ ചടപ്പായല്ലോ!!!

ഞാൻ പതിയെ അഞ്ചൂനെ ഇടം കണ്ണാൽ നോക്കി “അവൾ ഇതെല്ലാം കേട്ടിട്ടും വല്യ ഭാവവ്യത്യാസങ്ങളൊന്നുമില്ലതെ നിക്കുവാണ്.

“……പക്ഷെ നിജാസ്!…..”

രാവിലെ അവനെന്നോട് ചോദിക്കുക കൂടി ചെയ്തതാ ഞങ്ങളൊരുമിച്ചാണോ വന്നതെന്ന്?.

“ഇനിയിപ്പോ ഞാനെന്താ പറയുക !”

കഴിഞ്ഞാഴ്ച ധന്യാമിസ്സായിരുന്നെങ്കിൽ ദേ ഇന്ന് പാത്തുമ്മ!!!

എല്ലാം കൂടി വണ്ടിപിടിച്ച് എൻ്റെ നെഞ്ചത്തേക്കാണല്ലോ കർത്താവേ!

അല്ല അതങ്ങനല്ലെ വരു “കാലനൊരിക്കലും വഴി തെറ്റില്ലല്ലോ ! “……

അൽപ്പം മനോദൈര്യം സംഭരിച്ച് ഞാൻ വീണ്ടും നിജാസിനെ നോക്കി

എവടെ !

“ഇവൻ്റെ ദേഹത്തെന്നാ വല്ല നാഗവല്ലിയും കൂടിയോ??” ഇങ്ങനെ നോക്കി കലിപ്പിക്കാൻ, ഇനിയും ഇങ്ങനെ മിണ്ടാതിരുന്നിട്ട് കാര്യമില്ല എന്നൊരു ചിന്ത ഉണർന്നതും….

“അത് പെട്ടെന്ന് മഴ പെയ്തപ്പോ ഓടിയതാ ഞാൻ “…….

തപ്പിത്തടഞ്ഞ് എന്തൊക്കെയോ പറഞ്ഞു. പക്ഷെ നാവിലൂടെ പുറത്തേക്ക് വന്ന വാക്കുകൾ യാന്ത്രിതമായിരുന്നു. ആകെ ഒരു ശൂന്യത എന്നെ പുണരുന്ന പോലെ……

.

.

അതിന് മിസ്സെന്തിനാ അമലിൻ്റെ കയ്യും പിടിച്ചോടിയത്??? വിടാൻ ഭാവമില്ലാതെ അടുത്ത ചോദ്യവും അവളിൽ നിന്നുമെത്തി … അതോടെ മറുപടിയില്ലാതെ ഞാൻ പകച്ചുപോയ്…

.

.

“”നീ എന്താടാ നിന്ന് സ്വപ്നം കാണുവാണോ ?”” ചോദിച്ചതിന് മറുപടി പറ…..

നിജു എൻ്റെ തോളിലൊന്ന് കുലുക്കി പക്ഷെ ഒന്ന് സംസാരിക്കുവാൻ പോലും കഴിയാതെ എൻ്റെ നാവ് നിശ്ചലമായിരുന്നു. അവസാനം പണിപ്പെട്ട് ഞാനൊന്ന് മുരടനക്കി.

ശേഷം……

എടാ…. അത് ഞാനും മിസ്സും നടന്നു വരുമ്പോഴാണ് പെട്ടെന്ന് മഴ പെയ്തത് എന്തോ എനിക്കന്നേരം ഓടാൻ തോന്നീല്ല കുറേ നാള് കൂടിയാ മഴ നനയുന്നത് അന്നേരം ഞാനെല്ലാം മറന്നാ മഴ നനഞ്ഞു മിസ്സ് വിളിച്ചതൊന്നും ഞാൻ കേട്ടില്ല എൻ്റെ റെസ്പോൺസൊന്നും കിട്ടാഞ്ഞകൊണ്ട് അനുമിസ്സോടി വന്നെൻ്റെ കയ്യിൽ പിടിക്കുവായിരുന്നു……
എങ്ങനൊക്കെയോ ഒരു വിധം ഞാനൊപ്പിച്ചു അതോടെ പാത്തുമ്മയുടെ ചോദ്യംചെയ്യൽ അവസാനിച്ചു.

1 Comment

Add a Comment
  1. Amaluttan annukutty kadha bakki varumo

Leave a Reply

Your email address will not be published. Required fields are marked *