അമലൂട്ടനും അനുക്കുട്ടിയും – 6

പിന്നീട് കണ്ണ് തുറക്കുന്നത് അമ്മയുടെ കൈ എൻ്റെ ശിരസിനെ തലോടുമ്പോഴാണ്.

”……അമ്മയ്ക്കൊരു കുഴപ്പവുമില്ല. എന്തിനാ ൻ്റെ മോനിങ്ങനെ ടെൻഷനാവുന്നേ?…..”

നേർത്തൊരു ചിരിയോടെ അമ്മയുടെ ശബ്ദം മെല്ലെ ഉയരുമ്പോൾ അതുവരെ ഫോണിൽ നോക്കിയിരുന്ന അൻസുവിൻ്റെ ശ്രദ്ധ ഞങ്ങളിലക്കെത്തി. മറുപടിയായ് ഒന്നും പറയാതെ ഞാനമ്മയുടെ കവിളിൽ ഒരുമ്മ നൽകി…..

ഡ്രിപ്പ് പൂർത്തിയായതും ഹോസ്പ്പിറ്റലിനോട് വിട പറഞ്ഞ് ഞങ്ങൾ വീട്ടിലേക്കെത്തി. അമ്മയെ മുറിയിലേക്കിരുത്തിയ ശേഷം പിന്നെ വരാന്ന് പറഞ്ഞ് അൻസു തിരികെ പോയ്…… . . മോനേ…. ആരോ ഒത്തിരി തവണ വിളിച്ചു ഫോണിലേക്ക്… എനിക്കീ ഫോണിൽ സംസാരിക്കാന്നൊന്നും അറിയാത്തകൊണ്ട് ഞാനെടുത്തില്ല…. ഉമ്മറത്തിരിക്കവെ ഫോണുയർത്തിക്കാട്ടിക്കൊണ്ട് വിലാസിനിയമ്മ പറഞ്ഞു. അന്നേരമാണ് ആ കാര്യം തന്നെ ഞാനോർക്കുന്നത്. വേഗം ഫോൺ വാങ്ങി ഞാൻ നോക്കുമ്പോൾ നിജാസിൻ്റെ 12 മിസ്കോൾ…..

“…..ദൈവമേ…… തീർന്ന്…..”

ആത്മഗദം പറഞ്ഞ് ഞാൻ നെറ്റ് ഓൺ ചെയ്യുമ്പോൾ “മെഷീൻ ഗണ്ണിൽ നിന്ന് വെടിയുണ്ട തെറിക്കുംപോലെ ” ദാണ്ട വരുന്നു അവൻ്റെ വാട്സാപ്പ് മെസേജ്….
ഡാ എവിടെ 9:35am

ഹലോ…… 9:47 am

നീ ഇതെവിടെപ്പോയ് കിടക്കുവാ 9:56 am

….. എവിടെ പെറ്റു കിടക്കുവാടാ?…… 10:10 am

നീ എന്താ ഫോണെടുക്കാത്തെ?? 10:30 am

എടാ നീ എവിടെ? എന്ത് പറ്റി വല്ല പ്രശ്നോം ഉണ്ടോ?? 11:00 am

എടാ അമലേ ഫോണെടുക്കെടാ… 11:15am

നീ എന്താ ഇന്ന് ക്ലാസ്സിൽ വരാഞ്ഞേ?? എവിടെപ്പോയിരിക്കുവാ????…. 11:35 am……

മൈരേ…. വരില്ലെങ്കിലൊന്ന് വിളിച്ച് കൊണക്കായിരുന്നില്ലേ വെറുതെ മനുഷ്യനെ പോസ്റ്റാക്കി 😡😡🤬 12:05 PM . . ഹായ്….. പൂർത്തിയായ്….. ക്ലാസ്സിലിരുന്നാ മച്ചാൻ വിളിയും മെസ്സേജയപ്പും നടത്തിയിരിക്കുന്നത്…

എന്തായാലും വിളിച്ചാൽ തെറി ഉറപ്പാണ്. പക്ഷെ വിളിക്കാതിരിക്കാനും പറ്റില്ല. ഇനിയിപ്പോ ഉച്ചക്കത്തെ ഇൻ്റർവെല്ലിന് വിളിക്കാം മനസ്സിൽ പറഞ്ഞുകൊണ്ട് അമ്മയ്ക്ക് ഭക്ഷണവും മരുന്നും നൽകിയ ശേഷം എറയത്തെ ചാരുകസേരയിൽ ഇരിക്കുമ്പോൾ എൻ്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി. നോക്കിയതും ഡിസ്പ്ലേയിൽ “Nijas Calling ” എന്ന് വെണ്ടയ്ക്കാ അക്ഷരത്തിൽ തെളിഞ്ഞു. ഒരു വിറവലോടെ ഞാൻ ഫോണെടുത്തതും മറുതലയ്ക്കൽ കലിപ്പ് മോഡോണായ്….. . . “….ആരുടെ പേറെടുക്കാൻ പോയിരിക്കുവായിരുന്നെടാ മൈ….” മോനേ…. എന്തോരം വിളിച്ച്, എത്ര മെസ്സേജയച്ച്. വരില്ലേലൊന്ന് വിളിച്ച് പറയാൻ പാടില്ലേ….. ഞാനിവിടെ വന്ന് വെറുതേ പോസ്റ്റായ്…. . . “….കഴിഞ്ഞോ??…..” ഉറഞ്ഞ് തുള്ളൽ നിന്നതും ചിരിയോടെ ഞാൻ തിരക്കി…. . . ഇല്ലെടാ…. കുറച്ചൂടെയുണ്ട്…. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ല്…. വിളിച്ചിട്ടും മെസേജയച്ചിട്ടും റെസ്പ്പോൺസില്ലാഞ്ഞിട്ട് ഞാനിവിടെ ടെൻഷനായിരിക്കുവാ.. അന്നേരമാ അവൻ്റെ മറ്റേത്തെ കിണി….. . . നിജാസിൻ്റെ സംസാരം കേട്ടതും വീണ്ടും എനിക്ക് ചിരി വന്നു പക്ഷെ പെട്ടെന്ന് തന്നെ ഞാനാ ചിരി അടക്കിയ ശേഷം അവനോട് കാര്യം പറയാനൊരുങ്ങി…. എടാ…. അമ്മയ്ക്ക് പനി കൂടി തലകറക്കമുണ്ടായ് . ഞാൻ ഹോസ്പ്പിറ്റലിലായിരുന്നു. പെട്ടെന്നോടിപ്പോയപ്പോൾ ഫോണെടുക്കാൻ മറന്നു. അതാ പറ്റിയേ… . . അയ്യോ… Sorry da…. നിന്നെ വിളിച്ചിട്ട് കിട്ടാതായപ്പോഴുള്ള ദേഷ്യത്തിലെന്തോ പറഞ്ഞു പോയതാ… എന്നിട്ട് അമ്മയ്ക്കിപ്പോ എങ്ങനുണ്ട്??? . . കുറവുണ്ടെന്ന് പറയാറായില്ല നല്ല ക്ഷീണമുണ്ട്. ആളിപ്പോൾ മരുന്ന് കഴിച്ച് റെസ്റ്റിലാ…. . . ആണോ… ശ്ശൊ പാവം…. നീ പേടിക്കണ്ട പനിയല്ലെ അത് വേഗം മാറിക്കോളും…. . . മ്മ്….. . . എടാ… പിന്നെ ഒരു കാര്യമുണ്ട് , ഇവിടെ ഒരാൾ നിന്നെ കാണാഞ്ഞ് ആകെ ശോകമൂകമായ് നടക്കുവാട്ടാ….. പറഞ്ഞശേഷം നിജാസിൻ്റെ വളിച്ച ചിരിയും മുഴങ്ങി….. . . “…..ആരാടാ….” അഞ്ചുവാണോ???? ഞാനിത്തിരി ആകാംക്ഷയോടെ ചോദിച്ചു. . . ഏയ്….. അവളല്ല. അവളെന്തിനാ നിന്നെ കാണാഞ്ഞ് ശോകമാവുന്നേ?. ഞാൻ നമ്മുടെ “അനുപമമിസ്സിൻ്റെ കാര്യമാ പറഞ്ഞേ!”. രണ്ടാമത്തെ ഹവർ ആള് ഭയങ്കര സന്തോഷത്തോടെയാ ക്ലാസ്സിലേക്ക് വന്നേ. പതിവ്പോലെ ചിരിയോടെ ലാസ്റ്റ് ബെഞ്ചിലേക്ക് നോക്കിയപ്പോൾ പ്രതീക്ഷിച്ചിരുന്നയാളെ അവിടെ കണ്ടില്ല പെട്ടെന്ന് തന്നെ ആ മുഖത്തെ ചിരിയങ്ങ് മാഞ്ഞു…. പിന്നെ ഒരു കാട്ടിക്കൂട്ടലായിരുന്നു. എന്തൊക്കെയോ പഠിപ്പിച്ചു എന്ന് വേണേൽപ്പറയാം. എന്നത്തെയും പോലുള്ള ഉത്സാഹം ആൾക്കിന്നില്ലായിരുന്നു……
“…….ഹേ…. ഈ തെണ്ടി ഇതെന്തൊക്കെയാ പറയണെ…. എന്നെക്കാണാഞ്ഞ് അനുക്കുട്ടി ശോകമായെന്നോ! വിശ്വസിക്കരുതമലേ നിജാസ് വെറുതേ നിന്നെ ഊഞ്ഞാലാട്ടാൻ പറയുന്നതാ. അവൻ നൈസായ് എറിഞ്ഞു നോക്കുവാ ഒരിക്കലും നീ വിളി കേൾക്കരുത്… ഞാനെന്നോട് തന്നെ പറയുമ്പോൾ…. . . ഡാ…. ഹലോ… ഹലോ… കട്ടായോ?? ഹലോ…. . . ആ…. പറയെടാ ,കട്ടായിട്ടില്ല…. . . മ്മ്…. പിന്നെ ക്ലാസ്സ് കഴിഞ്ഞപ്പോൾ മിസ്സെനോട് ചോദിച്ചു അമൽ എന്താ വരാഞ്ഞേന്ന്??? “…..ഞാൻ എനിക്കറിയില്ലാന്നങ്ങ് എടുത്തടിച്ച് പറഞ്ഞു….”. . . എന്നിട്ട്!!! ഞാൻ ഒന്നൂടെ ഫോണിലേക്ക് കാതോർത്തു…. . . എന്നിട്ടെന്താ , പെട്ടെന്നാ മുഖമങ്ങ് വലിഞ്ഞുമുറുകി കുടെ ദഹിപ്പിച്ചൊരു നോട്ടവും തന്ന് ആള് പോയി !… നിസ്സാരമായവൻ കാര്യം പറഞ്ഞു നിർത്തി…. . . നീ എന്തിനാടാ ഊളേ അങ്ങനെ പറയാൻ പോയത്. നിനക്കറിഞ്ഞൂടെന്ന് സമാധാനമായങ്ങ് പറഞ്ഞാൽ പോരായിരുന്നോ… എൻ്റെ ശബ്ദം ഒന്ന് കനച്ചു….. . . വെറുതേ ഒന്ന് തമാശിച്ച് നോക്കിയതാടാ… പക്ഷെ മിസ്സ് സീര്യസ്സായ്…. എന്തായാലും ഞാനവരോട് കാര്യം പറഞ്ഞേക്കാം. പോരേ? . . മ്മ്…. മറുപടി ഞാനൊരു മുളലിലൊതുക്കി… . . അത്പോട്ടെ…. നിന്നോടെന്തിനാ ഇന്നലെ മിസ്സ് നിക്കാൻ പറഞ്ഞേ??? . കാര്യമറിയുക എന്ന വ്യാജേനയാണവൻ ചോദിച്ചതെങ്കിലും അവൻ്റെ ശബ്ദത്തിൽ അൽപ്പം സംശയം നിറഞ്ഞിരുന്നു…. . ‘. ഹലോ… ഡാ കേക്കുന്നുണ്ടോ??? . . ആ ,കേട്ടെടാ….. അത് നമ്മുടെ സീനിയേഴ്സിൻ്റെ റെക്കോഡ്സ് ചുമന്ന് താഴെ ഇറക്കാനായിരുന്നു…. . . എൻ്റെ മറുപടി ചെന്നതും മറുതലയ്ക്കലൊരു പൊട്ടിച്ചിരി ഉയർന്നു…. അത് കലക്കി.. നിന്നെ വെറും ചുമട്ട് തൊഴിലാളിയാക്കിക്കളഞ്ഞല്ലേ മിസ്സ്…. എന്നിട്ട്???….. . . എന്നിട്ടെന്താ? ഞാനത് ചുമന്ന് താഴെ എത്തിച്ച്. പണ്ടാരം ഒടുക്കത്തെ വെയ്റ്റായിരുന്നു മനുഷ്യൻ്റെ നടുവൊടിഞ്ഞു… ഒരു നെടുവീർപ്പോടെ ഞാൻ തുടർന്നു…. അവസാനം എനിക്കൊരു ഫലൂദ വാങ്ങിത്തന്നശേഷം മിസ്സ് ബൈ പറഞ്ഞ് പോയ്…. നടന്ന കാര്യം ചെറുതായൊന്ന് വിവരിച്ചു….. . . ….ആഹാ….. “അപ്പോ ചുമട്ട് തൊഴിലാളിക്ക് കൂലിയും തന്നല്ലോ മിസ്സ്!!” പരിഹാസച്ചിരിയോടെ അവൻ തുടങ്ങി….. എടാ ‘പാളയം മാർക്കറ്റിൽ പച്ചക്കറി ചുമക്കാൻ ആളെ വേണോന്ന് വാപ്പച്ചി പറയണകേട്ടു ‘….. എങ്ങനാ നീ നോക്കുന്നുണ്ടോ??? ‘അങ്ങാടി സിനിമയിലെ ജയനെപ്പോലെ പഠിപ്പും വിവരവുമുള്ള ചുമട്ട് തൊഴിലാളി’………… . . “….. What did you say ‘Beggers’ may be we are poors koolies trolly pullers. But we are not beggers….” നിജൂൻ്റെ വാക്കുകൾ കേട്ടതും ഒരു നിമിഷം എൻ്റെ മനസ്സിലേക്കാ രംഗം ഓടിയെത്തി. അതെന്നിൽ അറിയാതൊരു ചിരിയുണർത്തി…… . . നിനക്കെന്താ പുള്ളേ വട്ടായോ???വെറുതേ ചിരിക്കുന്നു!….. . . ഒന്നൂല്ലടേയ്…. ഞാൻ നീ പറഞ്ഞ സീനൊന്ന് ഓർത്തുപോയതാ…… . . ഓഹോ…. എന്നിട്ടെങ്ങനുണ്ടായിരുന്നു…… . . ” …..ഫുൾ കോമഡി….” ഞാൻ വീണ്ടും ചിരിച്ചു.. . . അയ്യടാ…. കണ്ടേച്ചാലും മതി. ഒരൊണങ്ങിയ ജയൻ….. . . “……ചങ്കേ…….” എൻ്റെ നീട്ടിയുള്ള വിളി…… . . മ്മ്… അത് വിട് അത് വിട്. നാളെ വരില്ലേ നീ….. പ്രതീക്ഷയോടെ അവൻ തിരക്കി. . . ചിലപ്പോഴേ വരു….. “അമ്മയെ തനിച്ചാക്കി എനിക്ക് വരാൻ പറ്റില്ലെടാ”…… . . ശരി…. എന്നാലങ്ങനാവട്ടെ.. ഞാനെന്തായാലും അനുപമമിസ്സിനോട് കാര്യം പറഞ്ഞേക്കാം. നിന്നെക്കാണാഞ്ഞ് അവർക്കൊരു ടെൻഷൻ വേണ്ട….. അവസാനമൊരു കൊട്ട് കൂടി തന്ന ശേഷം ആ തെണ്ടി ഫോൺ കട്ടാക്കി…… . . ഇനി അവൻ പറഞ്ഞതിൽ എന്തെങ്കിലും വാസ്തവമുണ്ടാകുമോ? അനുക്കുട്ടിക്ക് എന്നെ കാണാതെ വന്നപ്പോൾ സങ്കടമായ്ക്കാണുമോ?
എയ്…. ഇല്ല അതെന്തിനാ മിസ്സ് സങ്കടപ്പെടുന്നത് ? പക്ഷെ പടം വരച്ചന്ന് കോഫി ഓഫർ ചെയ്തത് ഞാൻ നിരസിച്ചപ്പോൾ ആ മുഖമാകെ പരിഭവം നിറഞ്ഞിരുന്നില്ലേ? പിന്നെ ഇന്നലെ പ്രണയിനിയെക്കുറിച്ച് ചോദിച്ചപ്പോഴും എന്തൊക്കെയോ ഭാവങ്ങളാ മുഖത്ത് മിന്നിമാഞ്ഞില്ലേ????

Leave a Reply

Your email address will not be published. Required fields are marked *