അമലൂട്ടനും അനുക്കുട്ടിയും – 6 2

“…..ഇതിപ്പോ ഒരെത്തും പിടിയുമില്ലല്ലോ!…..”

ഉത്തരമില്ലാത്ത ചോദ്യങ്ങൾകൊണ്ട് ചിന്തകൾ വടംവലി നടത്തിയതും തൽക്കാലത്തേക്കെല്ലാം കെട്ടിപ്പൂട്ടി വെച്ച ശേഷം ഞാൻ പതിയെ ഉറക്കത്തിലേക്ക് നീങ്ങി….

വൈകുന്നേരം ചായയുമായ് വന്ന് വിലാസിനിയമ്മ വിളിക്കുമ്പോഴാണ് ഞാനുണരുന്നത്. എന്നാലീ സമയം വരെ അനുഅമ്മ ഉണർന്നിരുന്നില്ല . പനിയുടെ ക്ഷീണവും മരുന്നിൻ്റെ കാഠിന്യവുമെല്ലാം പാവത്തിനെ വല്ലാതെ തളർത്തിയിരുന്നു….. രാത്രിയിലെ ഭക്ഷണവും മരുന്നും കൊടുത്ത് ഞാനമ്മയോടൊപ്പമിരിക്കുമ്പോൾ എൻ്റെ ഫോണിൽ ഒരു സന്ദേശം മുഴങ്ങി….

പരിചയമില്ലാത്തൊരു നമ്പറിൽ നിന്നായിരുന്നത്…. . . Dey kooli 😆…….. 9:17 Pm

ഇതാരാ🤔🤔 9:17 Pm

നിൻ്റെ കുഞ്ഞമ്മ😠. 9:18 PM

ഓ.. അഞ്ചുവായിരുന്നോ?എനിക്ക് മനസ്സിലായില്ല…..🤓 9:20 pm

പ്പ. തെണ്ടി എന്നെ കുഞ്ഞമ്മേന്ന് വിളിക്കുന്നോടാ👿.. 9:22 PM

ഏയ്… അതല്ലെടി ഞാനിപ്പോഴാ Dp ശ്രദ്ധിച്ചത് അതാ 🙆🏻‍♂️ 9:23 PM

പോടാ കൂലി…..👹 9:23 pm

ആ തെണ്ടി അത് നിൻ്റടുത്തും എഴുന്നള്ളിച്ചോ??🤦🏼‍♂️ 9:25 PM

എഴുന്നള്ളിച്ചു അതിനിപ്പോ എന്താ?🤨 9:26 PM

അയ്യോ ഒന്നൂല്ലെ🙏🏻 വെറുതേ പറഞ്ഞതാ…… 9:27 PM

😁😁😁 ഡാ അമ്മയ്ക്കിപ്പോ എങ്ങനുണ്ട്??☹️ 9: 28 PM

മ്മ്… ചെറിയ ശമനമുണ്ട്. വല്ലാതെ തളർന്നു പോയ് പാവം… 9:29 PM

ശൊ…. കഷ്ടമായ്😞 മരുന്ന് കൊടുത്തോ?? 9:29 PM

ദാ ഇപ്പോ കൊടുത്തേയുള്ളു…. 9:30 PM

മ്മ്….. നീ പേടിക്കണ്ട പനി മാറിക്കോളും. പിന്നെ ഫുഡ് കഴിച്ചോ നീ?🍚 9:31 PM

Yes. കഴിച്ചു… ഇപ്പോ കിടക്കുന്നു… നീയോ?? 9:31 PM

ഇല്ലെടാ… ഇവിടെ കഴിക്കാൻ സമയമായില്ല… 9:32 PM

ആണോ… പിന്നെ ഇന്നെങ്ങനുണ്ടായിരുന്നു ക്ലാസ്സ്?? 9:32 pm

ബോറായിരുന്നു 🥱….. നീയില്ലാഞ്ഞകൊണ്ട് ഫുൾ ടൈം ക്ലാസ്സിൽ തന്നായിരുന്നു. പിന്നെ ഉച്ചയായപ്പോഴാ അവൻ നീ വരാത്ത കാര്യം പറഞ്ഞത്…. 9:34 PM
മ്മ്……. 9:34 PM ( പെട്ടെന്നാണ് നിജാസ് അനുക്കുട്ടിയെപ്പറ്റി പറഞ്ഞ കാര്യം എൻ്റെ ഓർമ്മയിലേക്ക് വന്നത്. അവൻ തള്ളിയതാണോന്നറിയാൽ അഞ്ചൂനോടൊന്ന് ചോദിച്ചു നോക്കാം. മനസ്സിലൊരു കൊള്ളിയാൻ പാഞ്ഞതും എൻ്റെ ടൈപ്പിംഗിൻ്റെ വേഗത കൂടി)

ഡീ…. ഇന്ന് ധന്യാമിസ്സുണ്ടായിരുന്നോ? 9:35 PM (സംശയത്തിനിട കൊടുക്കാതെ കാര്യം തിരക്കാൻ ഞാനൊരു നമ്പറിറക്കി).

ഉണ്ടായിരുന്നെടാ… എന്താ ചോദിച്ചേ? 9:35 PM

നോട്സ് ഒരുപാടുണ്ടോന്നറിയാനാ….. 9:36 PM

ആ…. കുറച്ചുണ്ടടാ. ഞാൻ ഫോട്ടോ എടുത്തയച്ചേക്കാം. 9:36 PM

മ്മ്…. അപ്പോ അനുപമ മിസ്സിൻ്റെ ക്ലാസ്സോ??? 9:37 PM (നൈസായ് ഞാൻ കാര്യമെടുത്തിട്ടു)…..

974506#### is typing……. അഞ്ചൂൻ്റെ മറുപടിക്കായ് ഡിസ്പ്ലേയ്ലേക്ക് കണ്ണും നട്ട് ഞാനിരിക്കുമ്പോൾ എൻ്റെ ഹൃദയമിടിപ്പ് ബാൻ്റ് മേളം പോലെ ഉന്നതിയിലെത്തിയിരുന്നു….. അൽപ്പനേരത്തെ കാത്തിരിപ്പിനൊടുവിൽ എൻ്റെ ശ്വാസഗതിയെ നിശ്ചലമാക്കിക്കൊണ്ട് അഞ്ചുവിൻ്റെ മറുപടി മണിനാദം പോലെ ഫോണിൽ മുഴങ്ങി…..

ഹോ…. എൻ്റമലേ…. കട്ട ശോകമായിരുന്നു മിസ്സിൻ്റെ ക്ലാസ്സ്. വെറുതേ എന്തൊക്കെയോ പഠിപ്പിച്ചു. ആർക്കും തന്നെ ഒന്നും മനസ്സിലായില്ല. ആൻമരിയ മാത്രമിരുന്ന് തല കുലുക്കുന്നുണ്ടായിരുന്നു. ഞാനൊക്കെ😴😴😴 ആയിരുന്നു….. 9:40 PM

“…….മൊതലാളീ ജങ്ക ജഗ ജഗ…..” സന്തോഷം കൊണ്ടെൻ്റെ മനസ്സ് ശിങ്കാരിമേളം കൊട്ടി….. ഹേ…. അപ്പോ നിജാസ് പിഞ്ഞത് സത്യമായിരുന്നോ?? “എന്നെ കാണാതെ വന്നപ്പോൾ എൻ്റെ പെണ്ണിന് സങ്കടം വന്നുവോ!”………

Da…. Hello poyo🤔 9:41 PM

ഇല്ല ഇവിടുണ്ട്😊😊😊 9:41 PM

M… പിന്നെ നാളെ വരില്ലേ??? 9:42 PM

ചിലപ്പോഴേ വരു..അമ്മയ്ക്ക് കുറവുണ്ടേൽ…. 9:42 PM

അതെയോ…. എന്നാൽ ശരിയെടാ നമുക്ക് പിന്നെ കാണാം. എൻ്റെ കെട്ട്യോൻ ഓൺലൈനിൽ വന്നിട്ടുണ്ട് ഞാനെന്നാൽ പോകുവാ good night… 9:44 PM

ഓ ശരി മാഡം… നടക്കട്ടെ നിങ്ങടെ സൊള്ളൽ. Sweet Dreams. അതേ വീട്ടിലാണെന്ന് ഓർമ്മയുണ്ടാവണം കേട്ടോ ചേച്ചി😜🤪😝 9:45 PM

പോടാ കൊരങ്ങാ🐒 9:45 PM

1 Comment

Add a Comment
  1. Amaluttan annukutty kadha bakki varumo

Leave a Reply

Your email address will not be published. Required fields are marked *