ഉച്ചയായിരുന്നതിനാല്‍ ബീച്ചില്‍ ആരുമില്ലായിരുന്നു. ചില മീന്‍ പിടുത്ത വള്ളങ്ങള്‍ കരക്കു നിര്‍ത്തിയിട്ടുണ്ട്. അകലെ ചക്രവാളത്തില്‍ രൂപപ്പെട്ട മഴവില്ലു ആ മനോഹരമായ ദൃശ്യത്തിനു ചാരുത കൂട്ടി. അവള്‍ മഴവില്ലിന്റെ ഫോട്ടൊ എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴും ഞാന്‍ അവളുടെ മേല്‍ നിന്നുള്ള പിടി വിട്ടിരുന്നില്ല. ഞാന്‍ അവളെ ചേര്‍ത്തു പിടിച്ചു ചെവിയില്‍ മെല്ലെ ചുംബിച്ചു. മഴത്തുള്ളികളാല്‍ നനഞ്ഞ അവളുടെ മുടികള്‍ എന്റെ മുഖത്തെ ആര്‍ദ്രമാക്കി. അവള്‍ തല ഒന്നുകൂടെ ചരിച്ചു. കുടചരിച്ചു ഞാന്‍ ഒരു മറ തീര്‍ത്തിരുന്നു. അപ്പോള്‍ ഞങ്ങളുറ്റെ മുഖത്തും കഴുത്തിലും മഴത്തുള്ളികള്‍ പതിച്ചു തുടങ്ങി. വലവീശി പ്പിടിച്ച ആറ്റിലെ വരാല്‍ മീനിനെ പോലെ അവള്‍ തന്റെ ശരീരം പുളച്ചു. എന്റെ അരക്കെട്ടിലെ ഊഷ്മാവ് വീണ്ടും തിളച്ചുവന്നു.
”ഈ കിളവനു വാക്കു തന്നാല്‍ പാലിക്കാനറിയില്ല.”
എനിക്ക് പരിസര ബോധം വന്നതപ്പോഴാണ്.
ഞങ്ങള്‍ പിന്നെ പോയി ഊണു കഴിച്ചു അല്പ നേരത്തിനുള്ളില്‍ കൊടുങ്ങല്ലൂരിലേക്ക് തിരിച്ചു. ഹൈവേക്കു വീതി കുറവായതിനാല്‍ അല്പം വേഗം കുറച്ചേ ഓടിക്കാന്‍ പറ്റിയിരുന്നുള്ളു. വളവുകളും ട്രാഫിക്കും കൂടുതലായതു കൊണ്ട് കൂടുതല്‍ ശ്രദ്ധ റോഡില്‍ കൊടുക്കേണ്ടിയിരുന്നു. റോഡുകള്‍ ചെറിയ ചെറിയ ടൗണുകള്‍ക്കുള്ളിലൂടെ വളഞ്ഞു പുളഞ്ഞ് ഒരു നീളന്‍ മലമ്പാമ്പിനെപ്പോലെ. പുരാതന കാലങ്ങളില്‍ നദികള്‍ക്ക് സമീപത്ത് നഗരസംസ്‌കാരം ഉരുത്തിരുഞ്ഞു വന്നതു പോലെ നാഷണല്‍ ഹൈവേകള്‍ക്കിരുവശങ്ങളിലുമായി ആധുനിക കേരളം രൂപപ്പെട്ടു വരുന്നവരെ പോലെ തോന്നും.
മൂന്നു നാലു മണിയോടെ കൊടുങ്ങല്ലൂരെത്തി. രാഖി കൊടുങ്ങല്ലൂരമ്പലത്തില്‍ തൊഴാന്‍ പോണമെന്നു പറഞ്ഞതു കൊണ്ട് അവളെ ആദ്യം അവളുടെ
അമ്മാവന്റെ വീട്ടില്‍ ചെന്നാക്കി. അവള്‍ കുളിച്ച് വേഷം വാറി സാരിയുടുത്തു വന്നു. ഞാന്‍ ആരാണെന്ന ചോദ്യത്തിനു അവള്‍ എന്ത് മറുപടിയാണാവോ അമ്മാവനു കൊടുത്തത്. ഞാന്‍ ചോദിച്ചില്ല. അവള്‍ അതൊന്നും ഗൗരവമായി എടുത്തുമില്ല. പകരം അവന്റെ നക്ഷത്രം മാത്രം ചോദിച്ചു.
സെറ്റുസാരിയുടുത്തുവന്ന രാഖിയെ കണ്ടാല്‍ ഒരു ദേവിയെപ്പോലെ നവ വധുവിനെപ്പോലെ തോന്നിച്ചു. ഞാന്‍ അമ്പലമുറ്റത്തു നിന്നു രണ്ടുമുഴം മുല്ലപ്പൂ വാങ്ങിക്കൊടുത്തു. അതും ധരിച്ചു അമ്പലത്തിലേക്ക് പോയപ്പോള്‍ അവള്‍ കണ്‍ വെട്ടത്തു നിന്നും മറയും വരെ ഞാന്‍ നോക്കി നിന്നു. അവള്‍ ചെന്നതോടെ ക്ഷേത്രത്തിലെ വിളക്കുകള്‍ക്ക് ഒരു തെളിച്ചം വന്നതു പോലെ. വിശ്രമിക്കാന്‍ പോയ ദേവത തിരിച്ചു വന്നതോ… അല്പ നേരം നിറമാലയില്‍ നിന്ന് കണ്ണെടുക്കാനെനിക്കായില്ല. ഈ ക്ഷേത്രമുറ്റത്തല്ലേ പണ്ട് കളിച്ചു നടന്നിരുന്നത്. ഇവിടത്തെ താലപ്പൊലിക്കല്ലേ രാവിലെ മുതല്‍ രാത്രി വരെ ജലപാനം പോലുമില്ലാതെ കറങ്ങി നടന്നിരുന്നത്. എന്നിട്ടും ഈ നിറമാലക്ക് ഇത്ര ഭംഗിയും തേജസ്സുമുണ്ടെന്ന് ഇതുവരെ ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ.
അവിടെ നിന്നു പുറപ്പെട്ടപ്പോള്‍ ക്ഷേത്രത്തിന്റെ വിളക്കുകള്‍ അണഞ്ഞു തുടങ്ങിയിരുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്റെയൊപ്പമാണല്ലോ ദേവി.. ഞാന്‍ അതോര്‍ത്തു ചിരിച്ചു. രാഖി ചിരിയുടെ കാരണം ചോദിച്ചു.
”ഹേയ്, ഞാന്‍ കുരുംബക്കാവിലെ ദേവിയെ അടിച്ചോണ്ടു പോകുന്നതായി ഒരു ദിവാ സ്വപ്നം കണ്ടു.
”ദേ.. ദൈവദോഷം ഒ”ന്നും പറയല്ലേട്ടോ”.. അവള്‍ അല്പം സീരിയസ്സ്‌നെസ്സ് ഭാവിച്ചു. എന്റെ നെറ്റിയില്‍ പ്രസാദമായി കിട്ടിയ ചന്ദനം തൊട്ടു തന്നു.
”സത്യായിട്ടും രാഖി ക്ഷേത്രത്തില്‍ നിന്നിറങ്ങിയപ്പോള്‍ അവിടത്തെ ദേവിയും കൂടെ പോന്നോ എന്നു സംശയം”
അവള്‍ ചിരിച്ചു. അതിനൊപ്പം മഴയും
ഏഴുമണിയോടെ കാക്കനാടുള്ള എന്റെ ഫ്‌ലാറ്റിലെത്തി. വാച്ച് മാന്‍ ഓടി വന്നു താക്കോല്‍ തന്നിട്ട് പോയി. രാഖിയെ രണ്ടുമൂന്നുവട്ടം സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു അയാള്‍ . ഞാന്‍ വരുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ കമ്പനിയില്‍ നിന്ന് മുറിയൊക്കെ വൃത്തിയാക്കാന്‍ ആളെ വിട്ടിട്ടുണ്ടാവും. അവര്‍ കാര്യം കഴിഞ്ഞപ്പോള്‍ താക്കോല്‍ ഏല്പിച്ചു പോകുന്നതാണ്.
