“”…അല്ലേൽ ഷൂസൊക്കെ പിന്നെടുക്കാം… നീയിങ്ങടുനിന്നേ… ആദ്യം ഞാനൊരു ഫോട്ടോയെടുക്കട്ടേ… അതു സ്റ്റാറ്റസിട്ട് സകലത്തിനേം ഞെട്ടിച്ചിട്ടുതന്നെകാര്യം..!!”””_ എന്നുംപറഞ്ഞവൾ ഫോണെടുത്ത് പലപോസിലായി എന്റഞ്ചാറു ഫോട്ടോയെടുത്തു…
അതിനുശേഷം കുറച്ചുനേരം എടുത്തയാ ഫോട്ടോയിലേയ്ക്കും എന്റെമുഖത്തേയ്ക്കും മാറിമാറിനോക്കിക്കൊണ്ട് കട്ടിലിലേയ്ക്കിരുന്നു…
അതിനിടയിൽ,
“”…ഇഫ് ബിയിങ് ക്യൂട്ട് ഈസ് എ ക്രൈം, ദെൻ യു ഷുഡ് ബി അറസ്റ്റഡ്..!!”””_ എന്നൊരു പിറുപിറുപ്പുകൂടി കേട്ടപ്പോൾ ഞാനവളെ രൂക്ഷമായൊന്നുനോക്കി…
“”…എന്താന്ന്..??”””_ കുറച്ചു കടുപ്പിച്ചാണ് ഞാനതുചോദിച്ചത്…
…ഇനി കോട്ടിട്ടതിന് അറസ്റ്റ് ചെയ്യോന്നാണോ പറഞ്ഞത്…
ഇനിയീക്കോട്ട് ആ കള്ളത്തന്ത എവിടേലുങ്കേറി മോട്ടിച്ചതാവോ..??!!
“”…ഏയ്.! ഒന്നൂല്ല.! ഞാനൊരു ക്യാപ്ഷനാലോചിച്ചതാ… നീ ഷൂസിട്ടോ..!!”””_ തലകുലുക്കിക്കൊണ്ടതു പറയുന്നതിനിടയിൽ അപ്പോഴുമവൾ വല്ലാത്തൊരു ഭാവത്തോടെന്നെ കണ്ണുഴിഞ്ഞു…
“”…കഴിഞ്ഞോ..?? എന്നാവന്നേ… നമുക്കെന്നാ താഴത്തേയ്ക്കുപോവാം…
എല്ലാരുമവടെ സിറ്റ്ഔട്ടിലുണ്ട്…
ഇന്നെല്ലാത്തിനേം ഞെട്ടിയ്ക്കണം..!!”””_ ഞാൻ ഷൂസിട്ടുനിവർന്നതും എന്നുമ്പറഞ്ഞവൾ എന്റെ കൈയ്ക്കുപിടിച്ചുവലിച്ചു…
അതിന്,
“”…അതിനെന്താ ഞെട്ടിയ്ക്കാല്ലോ..!!”””_ എന്നുമ്പറഞ്ഞു ഞാനവൾടെ കൈവിടുവിച്ചു…
അതിനവളെന്നെ തിരിഞ്ഞു സംശയഭാവത്തിൽനോക്കീതും ഞാനറിയാതെതന്നെ എന്റെമുഖത്തൊരു വെടക്കുചിരിയുണർന്നു…
“”…ഡീ… ശെരിയ്ക്കും ഞാനീ വേഷത്തിലെങ്ങനുണ്ട്..??”””_ ഞാനടിമുടി നോക്കിക്കൊണ്ട് ചോദിച്ചു…
“”…നൈസാടാ… ഇത്രേംലുക്കിൽ ഇതിനുമുന്നേ നിന്നെയാരും കണ്ടിട്ടുണ്ടാവില്ല… അത്രയ്ക്കു ഫിറ്റ്..!!”””_ അതിനവൾ വെളുക്കെചിരിച്ചുകൊണ്ട് മറുപടിയുംതന്നു…
“”…ശോ.! എനിച്ചുവയ്യ.! അപ്പെന്റെ തന്തസെർന്റെ സെലക്ഷൻ തരക്കേടില്ലാല്ലേ..??’””
“”…ഊം.! അതിലൊരു ഡൗട്ടുംവേണ്ട… ആരുകണ്ടാലുമൊന്നു നോക്കിപ്പോവും..!!”””_ എന്നെപ്പുകഴ്ത്താനായി യാതൊരുമടിയും കാട്ടാതെയവൾപ്പറഞ്ഞു…
“”…ആരുകണ്ടാലും നോക്കിപ്പോവോ..?? അങ്ങനെയാണേ ഇവറ്റോളൊന്നും മേത്തൂന്ന് കണ്ണെടുക്കാതിരിയ്ക്കാനുള്ള ഒരു പൊടിക്കൈകൂടി ഇറക്കിയാലോ..??”””_ ഞാനവളെനോക്കി കണ്ണിറുക്കി…
“”…പൊടിക്കയ്യോ..?? എന്നുവെച്ചാ..??”””_ കാര്യംമനസ്സിലാകാതെ മീനാക്ഷിയെന്നെ ഉഴിഞ്ഞുനോക്കി…
“”…ഇപ്പൊ കാട്ടിത്തരാം..!!”””_ മറുപടിയായി അത്രയുമ്പറഞ്ഞ ഞാൻ, ഒരു വെടക്കുചിരിയോടെ രണ്ടുകാലും മാറിമാറിക്കുടഞ്ഞ് ഇരുകാലിലേം ഷൂസുകളെ രണ്ടുവശത്തേയ്ക്ക് തെറിപ്പിച്ചു…
“”…എടാ… നീയിതെന്തായീ കാണിയ്ക്കുന്നേ..??”””_ ന്നൊരു ഞെട്ടലോടെ ചോദിച്ചുകൊണ്ട് അവളടുത്തേയ്ക്കു വന്നപ്പോഴേയ്ക്കും, കോട്ടിന്റെ ബട്ടൻസഴിച്ചുമാറ്റി ഞാൻ ഇൻസെർട്ടുചെയ്തിരുന്ന ഷർട്ടിന്റെ ഒരുപാളിമാത്രം വലിച്ചു പുറത്തേയ്ക്കിട്ടിരുന്നു…
ഇപ്പോൾ ഓപ്പണായിക്കിടക്കുന്ന ബ്ലേസറിനുള്ളിൽ ഒരുഭാഗംമാത്രമായി ഇൻസെർട്ടുചെയ്ത നിലയിലായ്രുന്നു ഷർട്ട്…
“”…എടാ… നെനക്കെന്താ പ്രാന്തായോ..?? നീയെന്തൊക്കെയാ ഈ കാട്ടുന്നേ..??”””_ ഞാനാ കാട്ടിക്കൂട്ടുന്നതൊക്കെക്കണ്ട് കിളിപോയ മീനാക്ഷി ദൈന്യതയോടെ ചോദിച്ചുകൊണ്ടെന്റെ കൈയ്ക്കുപിടിച്ചതും ഞാനവൾടെകൈ വീണ്ടുംതട്ടിമാറ്റി…
“”…കാണിച്ചില്ലല്ലോ… കാണിയ്ക്കാമ്പോണല്ലേള്ളൂ..!!”””_ പറഞ്ഞിട്ട് പാന്റ്സിന്റെ ഹുക്കുംസിപ്പുമഴിച്ച് ഷഡ്ഢിയുടെ ഇലാസ്റ്റിക്കിൽപിടിച്ചു മേലേയ്ക്കുവലിച്ചു…
എന്നിട്ടാഷർട്ട് ഷഡ്ഢിയ്ക്കുള്ളിലേയ്ക്ക് ഇൻസെർട്ടുചെയ്തു വെയ്ക്കുമ്പോൾ കണ്ണാടിയിൽനോക്കി ഒരു ഞൊറിവുപോലും വീണിട്ടില്ലാന്നുറപ്പിയ്ക്കുവേം ചെയ്തു…
“”…ഇതിത്രേ വലിയൂ… അല്ലായ്രുന്നേ കടിച്ചുപിടിച്ചേക്കായ്രുന്നു..!!”””_ ഷർട്ട് ഇൻസെർട്ടുചെയ്ത ഷഡ്ഢിപിടിച്ചു വയറ്റിലേയ്ക്കിട്ടശേഷം ഒന്നുകൂടി മേലേയ്ക്കു വലിച്ചുനോക്കിക്കൊണ്ട് ഞാൻ സ്വയംപിറുപിറുത്തു…
ശേഷം ഷർട്ടിന്റെ രണ്ടുമൂന്നു ബട്ടൻസുമഴിച്ച് കോളറിലേയ്ക്കൊരു മഞ്ഞകർച്ചീഫും കയറ്റിവെച്ച് സോക്സിനുമേലേക്കൂടി കക്കൂസിലിടുന്ന സ്ലിപ്പറും വലിച്ചുകേറ്റിയിട്ട് ഞാൻ കണ്ണാടിയിലേയ്ക്കുനോക്കി…

എന്താണ് മാഷേ ഇതും നിർത്തിയോ
Broo. Continue cheyunnillee
Bro bakki ille 🥺