…നമ്മളെ വേണ്ടാത്തോരെ നമുക്കുംവേണ്ട.!
മനസ്സങ്ങനെ വാദിച്ചതും പിന്നൊന്നും നോക്കിയില്ല, വരും വരായ്കകളോർക്കാതെ ഒഴിഞ്ഞുകിടന്ന ഫ്രണ്ട്സീറ്റിലേയ്ക്ക് ഞാനും ചാടിക്കേറുവായ്രുന്നു…
“”…എടാ… ഇവളേങ്കൊണ്ടെങ്ങനാ ബാറിലൊക്കെ കേറുന്നേ..?? നമുക്ക് ബിവറേജീന്ന് സാധനമെടുത്താപ്പോരേ..??”””_ വണ്ടിമുന്നോട്ടു നീങ്ങാൻതുടങ്ങിയതും മാമനൊരാശങ്ക…
…അല്ലേലും പുള്ളിയ്ക്കീ വെള്ളമടിക്കേസ് വരുമ്പോളേ ഈ ആശങ്കയൊക്കെ കാണൂ…
അതിന്,
“”…ഏയ്.! ഇവൾക്കതൊന്നും പുത്തരിയല്ല… അതുകൊണ്ട് നീ ബാറിലേയ്ക്കു വിട്ടോടാ..!!”””_ എന്നുമ്പറഞ്ഞ് ജോക്കുട്ടൻ ശ്രീയെ മൂപ്പിയ്ക്കുവേം ചെയ്തു…
“”…അല്ലടാ… ബാറിൽക്കേറുന്നത് ചെറിയൊരു മൊണ്ടിയാ… പരിചയക്കാരുണ്ടാവും… അതുപിന്നീട് സംസാരമാവും… അതുകൊണ്ട് മാമൻ പറഞ്ഞപോലെ കുപ്പിയെടുക്കാം..!!”””_ ഒന്നാലോചിച്ചശേഷം ശ്രീകൂടി ആ തീരുമാനത്തിലെത്തി…
…നമുക്കുപിന്നെ ഏതുവഴിയാണേലും രണ്ടെണ്ണമുള്ളിൽച്ചെന്നാ മതിയെന്ന ചിന്തയേ ഉണ്ടായ്രുന്നുള്ളൂ…
അപ്പൊപ്പിന്നെ ബാറായാലെന്ത്..?? ബിവറേജായാലെന്ത്..??
അങ്ങനെ വണ്ടിനേരേ അടുത്തുള്ള ബിവറേജിലേയ്ക്കു പാഞ്ഞു…
കൂട്ടത്തിൽ മെച്ച്യൂരിറ്റി തോന്നിയ്ക്കുന്നത് മാമനായതിനാൽ പുള്ളിയെവിട്ടിട്ട് ഒരു മാജിക്മൊമെന്റിന്റെ ലെമൺഗ്രാസ്സ് ആൻഡ് ജിഞ്ചർ ഫ്ളേവറെടുപ്പിച്ചു…
ശേഷം അടുത്തുകണ്ട പച്ചക്കറിക്കടയിൽനിന്നും മൂന്നുനാരങ്ങയും രണ്ടുമൂന്നു പച്ചമുളകും കട്ടുചെയ്ത് കൂട്ടത്തിൽക്കുറച്ച് മിന്റ്ലീഫും വാങ്ങി വണ്ടിയിലേയ്ക്കു കേറുമ്പോൾ, ശ്രീക്കുട്ടൻ ഒരുലിറ്ററിന്റെ രണ്ടുബോട്ടിൽ സ്പ്രൈറ്റും നാല് ഡിസ്പോസിബിൾ ഗ്ലാസ്സുമായി ഹാജർവെച്ചിരുന്നു…
“”…സ്പ്രൈറ്റിന് നല്ലതണുപ്പുണ്ടോ..?? ഇല്ലേലൊരു ഡ്രേ ഐസ്ക്യൂബുകൂടി വാങ്ങായ്രുന്നു..!!”””_ അവന്റെകയ്യിലിരുന്ന സ്പ്രൈറ്റുകണ്ട് ഞാനഭിപ്രായപ്പെട്ടതും,
“”…അതേ… കോക്ക്ടെയ്ലുണ്ടാക്കി പൊളിയ്ക്കാനല്ല നിന്നെവിളിച്ചിട്ടുവന്നെ… രണ്ടെണ്ണമടിച്ചിട്ട് ആ ഫ്രസ്ട്രേഷനൊന്നു മാറുമ്പോൾ തിരിച്ചുപോണം… അവന്റെ നിൽപ്പുകണ്ടാൽ വെള്ളമടിയ്ക്കാനായ്ട്ട് മൂന്നാറിൽ റൂമെടുത്തപോലുണ്ട്..!!”””_ എന്നെ ചുഴിഞ്ഞുനോക്കിക്കൊണ്ട് ശ്രീയങ്ങനെ പറഞ്ഞെങ്കിലും ഞാനതു മൈൻഡാക്കിയൊന്നുമില്ല…
കയ്യിലിരുന്ന കിടിലാപ്പുകളുമായി ഞാൻ നേരേ ബാക്ക്സീറ്റിലേയ്ക്കു കേറി…
“”…ഡാ… ഈ സീറ്റൊന്ന് ഫ്രണ്ടിലേയ്ക്കു വലിച്ചേ… ഇരിയ്ക്കാനൊരു സൗകര്യക്കുറവ്..!!”””_ ഫ്രണ്ടിലെസീറ്റിൽ കൈകൊണ്ടുതള്ളി ഞാനതുപറഞ്ഞിട്ട് ഡിസ്പോസിബിൾ ഗ്ലാസ്സുകൾ സീറ്റിലേയ്ക്കു നിരത്തിവെച്ചു…
“”…പിന്നേ നിന്റെസൗകര്യത്തിന് ഈ മെയ്ൻറോഡില് ഞാനൊരു പായ വിരിച്ചുതരാടാ..!!”””_ പിന്നേം അവനെന്നെ തളിച്ചതും എനിയ്ക്കങ്ങടു പൊളിഞ്ഞു…
“”…എന്നിട്ടു വായിലൊരു കുപ്പിപ്പാലും തിരുകി നീ നിന്റെ തന്തയെ വിളിച്ചിട്ടുവന്ന് കിടത്തിക്കൊണ്ടാ മതി..!!”””_ മേടിച്ചസാധനങ്ങളെല്ലാം മാമന്റെ കോട്ടുവിരിച്ച് അതിന്റെമേലേയ്ക്ക് നിരത്തിക്കൊണ്ട് ഞാൻപറഞ്ഞു…
അതിന് ശ്രീക്കുട്ടനെന്നെയൊന്നു ചൂഴ്ന്നുനോക്കിയിട്ട് മറുപടിയൊന്നും പറയാതെ അച്ചുവിന്റെ നേരേതിരിഞ്ഞു…
“”…ഡീ… നീയടിയ്ക്കുവോ..??”””_ അവന്റെയാ ചോദ്യത്തിന് അവളെന്തേലും പറയുന്നതിനുമുന്നേ ജോക്കുട്ടനിടയ്ക്കു കേറി…
“”…ഏയ്.! അവൾക്കു കൊടുക്കണ്ട..!!”””
“”…അതെന്നാ മറ്റെടത്തെ പരിപാടിയാ..?? പിന്നെ ഞാനെന്നാ മൂഞ്ചാൻ വന്നിരിയ്ക്കുവാണോ..??”””_ അതുകേട്ടതും അച്ചുവിന്റെ നിലതെറ്റി…
അവളവന്റെ കഴുത്തിൽ കടിച്ചില്ലന്നേയുള്ളൂ…
“”…ഏയ്.! നീയുങ്കൂടടിച്ചാൽ ശെരിയാവില്ല… തിരിച്ചു ഡ്രൈവ്ചെയ്യാൻ ഒരു പച്ചമനുഷ്യൻ വേണം… നിനക്കുള്ളത് ഞാൻ അവിടെചെന്നിട്ട് മേടിച്ചുതരാം… തൽക്കാലം നീയങ്ങോട്ടു തിരിഞ്ഞിരിയ്ക്ക്..!!”””_ ജോക്കുട്ടൻ അവളെ ആശ്വസിപ്പിയ്ക്കാനായി ശ്രെമിച്ചു…
“”…സൗകര്യമില്ല… എനിയ്ക്കുമ്മേണം..!!”””_ നാരങ്ങയുടെ മുറിച്ചുവെച്ച പീസെടുത്ത് നാലുഗ്ലാസ്സിലുമായി പിഴിഞ്ഞൊഴിയ്ക്കുന്ന എന്നെനോക്കി അവള് കെറുവിച്ചു…

എന്താണ് മാഷേ ഇതും നിർത്തിയോ
Broo. Continue cheyunnillee
Bro bakki ille 🥺