“”…ഏഹ്.! സീര്യസ്സായ്ട്ടൊരു കാര്യഞ്ചോദിയ്ക്കുമ്പൊ നീ കളിയാക്കുന്നോ..??”””_ ഞാൻവീണ്ടും ചീറിയെങ്കിലും, അതിനിടയിൽ വാവക്കമെത്തിയ എന്റെകയ്യിൽ അവളാഞ്ഞൊരു കടിതന്നു…
ഉടനെ,
“”…എടീ പട്ടീ..!!”””_ ന്നും വിളിച്ച് വേദനകൊണ്ട് പിടയുമ്പോൾത്തന്നെ അവളെന്നെ ചവിട്ടിത്തെറിപ്പിച്ചു…
ശേഷം മലർന്നുകിടന്ന് കിതയ്ക്കുന്നതിനിടയിൽ അവളെന്നെയൊന്നു പാളിനോക്കാനും മറന്നില്ല…
“”…മുറിഞ്ഞോ..??”””_ കടികൊണ്ട വിരലിൽ ഊതിക്കൊണ്ടിരുന്ന എന്നോടവൾ മെല്ലെചോദിച്ചു…
“”…എന്തേ..?? മുറിഞ്ഞില്ലേൽ മുറിച്ചുതരോ..??”””_ ഞാനപ്പോഴും വലിയ താല്പര്യമില്ലാത്ത മട്ടിൽത്തന്നെയാണിരുന്നത്…
അതിനിടയിലെന്റെ കണ്ണൊന്നു പാളിയപ്പോഴാണ് അവൾടെ കൊഴുത്തതുടകൾ പകുതിയോളം പുറത്താണെന്ന വസ്തുത ഞാനറിയുന്നത്…
അതുകണ്ടിട്ടാവണം ഒരു കള്ളച്ചിരിയോടെ മീനാക്ഷി പാവാടതാഴ്ത്തി തുടകളെമറച്ചത്…
പിന്നെയൊന്നും മിണ്ടാതെ കുറച്ചുനേരമതേ കിടപ്പുതുടർന്നപ്പോൾ ഞാനുമവൾടടുത്തായി ചെരിഞ്ഞു…
“”…സിത്തൂ… സത്യത്തിലെന്താടാ നീയും അങ്കിളുമായുള്ളപ്രശ്നം..?? എന്തിനാ പുള്ളി നിന്നെയിങ്ങനെ ശത്രൂന്റെപോലെ കാണുന്നേ..??”””_ കുറച്ചുനേരമാക്കിടപ്പ് തുടർന്നശേഷമാണവൾ നാവനക്കീത്…
“”…ആവോ..?? അറിയില്ല..!!”””_ അതിനു താല്പര്യമില്ലാത്തമട്ടിൽ മറുപടിയുംപറഞ്ഞു ഞാൻ കണ്ണുകളടച്ചു…
“”…ഓ.! എന്നോടുപറയാൻ പറ്റുന്നതാണേൽ പറഞ്ഞാമതി… ഇല്ലേവേണ്ട..!!”””_ അതായ്രുന്നു തിരിച്ചുള്ളമറുപടി…
“”…ഞാമ്പറഞ്ഞില്ലേ അങ്ങനെ പ്രത്യേകിച്ചൊന്നൂല്ലാന്ന്… പിന്നെ പത്താംക്ലാസ്സുവരെയൊന്നും വലിയകുഴപ്പമില്ലായ്രുന്നു… പത്തിലെങ്ങനൊക്കെയോ തട്ടീംമുട്ടീമൊക്കെ ജയിച്ചപ്പോൾ അതുപുള്ളീടെ സ്റ്റാറ്റസിനെബാധിച്ചു… അന്നെന്നെ കുറേ തെറിയൊക്കെപ്പറഞ്ഞതാ..!!”””_ അത്രയുംപറഞ്ഞു ഞാനൊന്നു നിർത്തിയെങ്കിലും കണ്ണുകളപ്പോഴും തുറന്നിരുന്നില്ല…
“”…എന്നിട്ട്..??”””_ ഞാനത്രയുംവെച്ച് നിർത്തിയെന്നു തോന്നിയിട്ടാവും പുള്ളിക്കാരിയെടുത്തു ചോദിച്ചത്…
“”…എന്നിട്ടെന്താ..?? പിന്നെന്നെ പ്ലസ്സ് വണ്ണിന് ബയോളജി സയൻസെടുക്കാൻ നിർബന്ധിച്ചു… അതിനന്നു ഫോമൊക്കെ ഫിൽചെയ്തുതന്നതുമാ… പക്ഷെ ശ്രീക്കുട്ടൻ കൊമേഴ്സെടുക്കാൻ പോയോണ്ട് ഞാനും തന്നയച്ച ഫോമൊക്കെ നുള്ളിക്കീറിക്കളഞ്ഞിട്ട് കൊമേഴ്സിനുകൊടുത്തു… അതിനു കിട്ടുവേംചെയ്തു… അതോടെ വീട്ടിലടിയായി… അന്നൊക്കെ കൊമേഴ്സും ഹ്യുമാനിറ്റീസുമെടുക്കുന്ന പിള്ളേരൊക്കെ രണ്ടാംകുടിക്കാരെന്നാ നാട്ടുകാർടെവിചാരം… പുള്ളിയ്ക്കുപിന്നെ സ്റ്റാറ്റസാണല്ലോ മെയ്ൻ..!!”””_ പറഞ്ഞശേഷമൊരു ദീർഘനിശ്വാസമെടുക്കുമ്പോൾ അതിൽപ്പോലുമൊരു പുച്ഛമായ്രുന്നെനിയ്ക്ക്…
“”…അതുപിന്നെ എന്തുപഠിയ്ക്കണം എന്തുപഠിയ്ക്കണ്ടാന്നൊക്കെ തീരുമാനമെടുക്കുന്നത് പഠിയ്ക്കുന്നോരല്ലേ..?? അല്ലാണ്ടതൊക്കെ നിർബന്ധിച്ചാണോ ചെയ്യിയ്ക്കേണ്ടത്..??”””_ ഉടനേതന്നെ മീനാക്ഷിയുടെ തത്വവുമെത്തി…
“”…ആഹ്.! അന്നിതുതന്നെയാ അമ്മയും മാമനും ചെറിയമ്മേം കീത്തൂമൊക്കെപ്പറഞ്ഞത്… അവനിഷ്ടമുള്ളത് പഠിയ്ക്കട്ടേന്ന്… ചെറിയച്ഛനുംവിളിച്ചു കുറേയൊക്കെപ്പറഞ്ഞു… ഒടുക്കമാ സമ്മതിച്ചേ… പക്ഷെ അന്നൊരുത്തരവൂടി പുറപ്പെടുവിച്ചായ്രുന്നു..!!”””_ പറഞ്ഞശേഷമൊരു ചിരിയോടെ ഞാൻകണ്ണുതുറന്നതും മീനാക്ഷിയപ്പോഴുമെന്റെ കണ്ണുകളിലേയ്ക്കു നോക്കിത്തന്നെ കിടക്കുവാണ്…
എന്നാലെന്റെ പെട്ടെന്നുള്ളനോട്ടം പ്രതീക്ഷിയ്ക്കാത്തതു കൊണ്ടാവണം അവൾടെയാ ഉണ്ടക്കണ്ണുകൾ പെട്ടെന്നിടറിപ്പോയത്…
“”…എ… എന്തുത്തരവ്..??”””_
അവൾടെയാനോട്ടം ഞാൻ കണ്ടൂന്നുള്ളഞെട്ടലിൽ
ചോദിച്ചചോദ്യംപോലും വിക്കിപ്പോയി…
“”…ഓഹ്.! വേറെന്തോന്ന്…
ഇനിയിവനെന്തു കാട്ടിയാലും എനിയ്ക്കൊരുത്തരവാദിത്വാമില്ലാന്ന്… എല്ലാം നിങ്ങളേറ്റെടുത്തോണംന്ന്… ഞാനിവന്റെ കാര്യമിനി തിരിഞ്ഞുപോലും നോക്കൂലാന്ന്..!!”””_ ഞാനതൊക്കെ പറയുമ്പോൾ മീനാക്ഷിയെന്നെ തുറിച്ചുനോക്കിക്കൊണ്ട് കിടക്കുവാ…

എന്താണ് മാഷേ ഇതും നിർത്തിയോ
Broo. Continue cheyunnillee
Bro bakki ille 🥺