എന്റെ ഡോക്ടറൂട്ടി – 30 28അടിപൊളി 

“”…പെർഫെക്ട്..!!”””_ എന്നു സ്വയംപറഞ്ഞിട്ട് ഹെയർജെല്ലെടുത്ത് പുരട്ടിയശേഷം സൈഡിനൊരു വകച്ചിലൊക്കെയെടുത്ത് പശുനക്കിയപോലെ മുടി ചപ്പിയൊതുക്കി…

“”…ഉഫ്.! മുടുക്കനായി..!!”””_ സ്വയമങ്ങട് തൃപ്തിപ്പെട്ടശേഷം തിരിഞ്ഞു മീനാക്ഷിയെ നോക്കിയ ഞാൻ,

“”…എടീ… കരിയിരിപ്പുണ്ടോ..?? ഉണ്ടേലീ കവിളേലൊരു കുത്തിട്ടുതരാവോ..?? അല്ലേല് ഇന്നെന്നവടെ ആരേലുമൊക്കെ കണ്ണുവെയ്ക്കേയുള്ള്..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തുകൊണ്ട് കോട്ടിന്റെ രണ്ടുകൈകളും ചുരുട്ടിവലിച്ച് കൈമുട്ടിനു മേലേയ്ക്കാക്കി…

എന്നാലെന്നെ ഒരുനോക്കുകണ്ടതേ മീനാക്ഷി ബെഡ്ഡിലേയ്ക്ക് തളർന്നിരുന്നുപോയി…

അന്നാ റേപ്പ്സീൻ കഴിഞ്ഞപ്പൊപ്പോലും അവൾക്കത്രേം ഞെട്ടലോ തളർച്ചയോ ഉണ്ടായിക്കാണില്ല…

“”…നീ വിശ്രമിയ്ക്കുന്നോ..?? വരുന്നില്ലേ..?? ഞെട്ടിയ്ക്കണ്ടേ നമുക്ക്..??”””_ അവളാക്കട്ടിലിന്റെ കാലിൽപ്പിടിച്ച് ചാരിയിരുന്നെന്നെ നോക്കുന്നതുകണ്ടാണ് ഞാൻതിരക്കീത്…

“”…തനിയേങ്ങ് പോയേച്ചാമതി… ഞാനെങ്ങടും വരണില്ല..!!”””_ മുഖത്തേയ്ക്കുപോലും നോക്കാതെയായ്രുന്നു അവൾടെമറുപടി…

“”…നീ വരുന്നില്ലേ വരണ്ട… പക്ഷെ എന്റെപെങ്ങടെ കല്യാണമായ്പ്പോയില്ലേ… എനിയ്ക്കു പോവാണ്ടിരിയ്ക്കാൻ പറ്റൂലാല്ലോ..!!”””_ പറഞ്ഞുകൊണ്ട് കണ്ണാടിയിലേയ്ക്കു നോക്കിയ ഞാൻ,

“”…ഒരു കോണാൻകൂടി കിട്ടിയിരുന്നേൽ ടൈകൂടി കെട്ടാർന്നു… നിന്റച്ഛന്റെ കയ്യിലുണ്ടാവോടീ..??”””_ എന്നുകൂടി ചോദിച്ചുകൊണ്ട് വാതിൽക്കലേയ്ക്കു നടന്നതും അവള് പാഞ്ഞുവന്നെന്റെ കൈയ്ക്കുപിടിച്ചു…

“”…നീയെവടേംപോവൂല… പോവാഞ്ഞാൻ സമ്മതിയ്ക്കൂല..!!”””_ എന്നുമ്പറഞ്ഞെന്നെ അകത്തേയ്ക്കു പിടിച്ചുവലിയ്ക്കാൻതുടങ്ങി…

“”…എടീ… വിഡ്രീ… എന്റച്ഛനെനിയ്ക്ക് കോട്ടുമേടിച്ചുതന്നത് കല്യാണത്തിനിടാനാണ്… അതുമിട്ടിട്ടുചെന്നില്ലേൽ പുള്ളിയ്ക്കുവിഷമമാവും..!!”””

“”…ആവുന്നേലായ്ക്കോട്ടേ… പക്ഷെ ഇങ്ങനിറങ്ങിപ്പോവാൻ
ഞാൻ സമ്മതിയ്ക്കൂല..!!”””

“”…ദേ… മീനാക്ഷീ… മര്യാദയ്ക്കു കൈവിട്ടോ… എനിയ്ക്കു ദേഷ്യംവരുവാ..!!”””_ ഞാനിടയ്ക്കു ശബ്ദംകടുപ്പിച്ചതും അവളറിയാതെന്റെ കൈവിട്ടു…

അപ്പോഴാണ് താഴെനിന്നും ചേച്ചിയുടെ വിളിയെത്തുന്നത്;

“”…സിദ്ധൂ… മീനൂ… നിങ്ങളിതുവരെ റെഡിയായില്ലേ..?? എല്ലാരും പുറത്തേയ്ക്കിറങ്ങി കേട്ടോ..!!”””

ഉടനെ,

“”…ഞാൻ ദേ എത്തിയേച്ചീ..!!”””_ ന്നുംപറഞ്ഞ് പുറത്തേയ്ക്കിറങ്ങുന്നതിനിടയിൽ,

“”…ഷഡ്ഢി കുറച്ചൂടെ വലിഞ്ഞിരുന്നേൽ ഈ കോട്ടുകൂടി ഇടിച്ചുള്ളിൽ കേറ്റായ്രുന്നു..!!”””_ എന്നുകൂടി പിറുപിറുത്തതും മീനാക്ഷി വീണ്ടുമെന്റെ കൈയ്ക്കു ചാടിപ്പിടിച്ചു…

എന്നിട്ട്,

“”…ചേച്ചീ… ഒന്നോടി വാ ചേച്ചീ..!!”””_ ന്നൊരു നിലവിളിയായ്രുന്നു അവൾ…

അതുകേട്ടതും,

“”…എന്തുപറ്റി മീനൂ..??”””_ ന്നുംചോദിച്ച് നീലനിറത്തിലുള്ള ഖടിജോർജ്ജറ്റ് സാരിയും അതിനുമാച്ചായ ബ്ലൗസ്സുമണിഞ്ഞ് ആരതിയേച്ചി പാഞ്ഞു മേലേയ്ക്കുകേറിവന്നു…

കാണുന്നതോ എന്റെയപ്പോഴത്തെ കോലവും മീനാക്ഷിയുടെ പിടിവലിയും…

“”…എന്താടാ നെനക്ക്..??
നെനക്കിതെന്തോ പറ്റി..??”””_ വാതിൽക്കലെത്തിയ ചേച്ചി
കണ്ണുമിഴിച്ചെന്നെ നോക്കിക്കൊണ്ട് ചോദിച്ചു…

അതിനുമറുപടിയായി,

“”…ചേച്ചീ… കോട്ട്… കല്യാണത്തിനിടാൻ എന്റച്ഛമ്മേടിച്ചു തന്നെയാ..!!”””_ എന്നുംപറഞ്ഞുകൊണ്ട് ഞാൻ
കൊഞ്ചിക്കൊണ്ട് കോട്ടുപൊക്കിക്കാണിച്ചു…

“”…അയ്യേ.! നിനക്കെന്താടാ..?? എന്തുകോലവായിത്..?? പോയി തുണിമാറീട്ടുവാടാ..!!”””_ ചേച്ചി മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു…

“”…തുണി മാറാനോ..?? ഞാനോ..?? ഞാൻ തുണി മാറീതാണല്ലോ..?? കണ്ടില്ലേ… ടിപ്പ്ടോപ്പായില്ലേ ഞാൻ..??”””_ ഞാൻവീണ്ടും കോട്ടുയർത്തിക്കാട്ടി…

എന്നാൽ ചേച്ചിയ്ക്കതു പിടിച്ചില്ല…

“”…ദേ സിദ്ധൂ… നീയെന്റേന്ന് മേടിയ്ക്കുവേ… കോപ്രായം കാണിച്ചോണ്ടിരിയ്ക്കാതെ നീപോയി ഡ്രെസ്സ് മാറിയ്ക്കേ..!!”””_ എന്നുമ്പറഞ്ഞ് അവരെന്റെനേരെ ചീറുമ്പോൾ മീനാക്ഷിയും ദയനീയഭാവത്തിലെന്നെ നോക്കുന്നുണ്ടായ്രുന്നു…

3 Comments

Add a Comment
  1. എന്താണ് മാഷേ ഇതും നിർത്തിയോ

  2. Broo. Continue cheyunnillee

  3. Bro bakki ille 🥺

Leave a Reply

Your email address will not be published. Required fields are marked *