“”…അതു ഞാനേറ്റു ചെറീമ്മേ..!!”””_ ന്നും പറഞ്ഞവൾ നൂറേനൂറിൽ കയ്യുംകൊടുത്തു…
പിന്നെ റൂമിൽക്കേറി, അവൾ വാഷ്റൂമിലേയ്ക്കു പോയപ്പോൾ ഞാനതേപടി കേറിക്കിടക്കുവായ്രുന്നു…
ക്ഷീണംകാരണം എപ്പോഴാണുറങ്ങീതെന്നുപോലും ഒരുപിടീമില്ല…
പിന്നെണീയ്ക്കുന്നത് മീനാക്ഷിയുടെ ബഹളംകേട്ടാണ്…
അവള് കണ്ണുതുറന്നിട്ടില്ലേൽകൂടിയും ചെറിയമ്മയ്ക്കുകൊടുത്ത വാക്കുപാലിയ്ക്കാൻ അലാറംവെച്ചെന്നെ എണീപ്പിയ്ക്കുവായ്രുന്നു…
…ആം.! ഒന്നൂല്ലേലും കീത്തുവേച്ചീടെ കാര്യമല്ലേ.!
എന്നുകരുതിമാത്രം ഞാനെഴുന്നേറ്റ് ആ വെളുപ്പിനേതന്നെ കുളിച്ചുറെഡിയായി താഴേയ്ക്കുചെന്നു…
അപ്പോഴേയ്ക്കും അമ്മയും ചെറിയമ്മയുമെല്ലാം എഴുന്നേറ്റിട്ടുണ്ടായ്രുന്നു…
ജോക്കുട്ടന്റമ്മ അടുക്കളയിലെ കസേരയിലിരുന്ന് ചായകുടിയ്ക്കുവാണ്…
അടുത്തുതന്നെ സീതാന്റിയും ആരതിച്ചേച്ചിയും അമ്മായിമാരും പിന്നേമാരൊക്കെയോ ഉണ്ട്…
…കുടുംബത്തൊരു കല്യാണം നടക്കുന്നെന്നുകരുതി ഇവളുമാര് നേരംവെളുക്കുന്നേനുമുന്നേ ഇമ്മാതിരി തീറ്റീംകുടീന്തുടങ്ങുവാന്നു വെച്ചാൽ… ഒരു മര്യാദയൊക്കെ വേണ്ടേ..??!!
മനസ്സിൽപ്രാകിക്കൊണ്ട് അങ്ങോട്ടേയ്ക്കുചെന്ന എന്നെക്കണ്ടതും,
“”…ആ.! സിത്തുമോനും രാവിലേയെണീറ്റോ..?? മോന് ചായയെടുക്കട്ടെ..??”””_ എന്നുംചോദിച്ച് ജോക്കുട്ടന്റമ്മ ചിരിച്ചു…
അതിന്,
“”…ഏയ്.! എനിയ്ക്കൊരു ഗ്ലാസ്സ് പാല് മതി..!!”””_ ന്ന് തിരുത്തിപ്പറഞ്ഞ് ഞാനുമൊന്നു പുഞ്ചിരിച്ചു…
കേൾക്കേണ്ടതാമസം സീതാന്റിയുടനേ അടുക്കളയിലേയ്ക്കു നോക്കി,
“”…ഗായത്രീ… സിദ്ധൂനുള്ള പാല്കൂടി എടുത്തോളൂട്ടോ..!!”””_ ന്ന് വിളിച്ചുപറഞ്ഞു…
അതുകേട്ടതും,
“”…ഏഹ്.! സിത്തുവെണീറ്റോ..??”””_ ന്നും ചോദിച്ചുകൊണ്ട് അടുക്കളയിൽനിന്നും ഡയനിങ്ഹോളിലേയ്ക്കുള്ള വാതിൽക്കലെത്തിയ ചെറിയമ്മ
എന്നെക്കണ്ട് ആകെയൊന്നുവിളറി…
“”…സിത്തൂ… മോനേ…
കീത്തൂനെ ശ്രീക്കുട്ടൻ കൊണ്ടോയെടാ..!!”””_ അടുത്തേയ്ക്കുവന്ന ചെറിയമ്മ ദയനീയഭാവത്തിലാണത് പറഞ്ഞതെങ്കിലും എനിയ്ക്കതില് വലിയ ദയനീയതയൊന്നും തോന്നിയില്ല…
“”…നിങ്ങളെന്താ തള്ളേ ആളെക്കളിയാക്കുന്നോ..?? അമ്പലത്തിലവൻ മൂഞ്ചിച്ചോണ്ട് പോവുവായ്രുന്നേൽ പിന്നെന്തു തൊലിയ്ക്കാനാ എന്നെ വിളിച്ചൊണത്തീത്..?? ഈ വെളുപ്പാങ്കാലത്തെഴുന്നേറ്റ് കുളിച്ചിട്ടിറങ്ങിവരാൻ ഞാനെന്താത്രയ്ക്കു കഴച്ചു നിൽക്കുവായ്രുന്നോ..??”””_ സ്ഥലകാലബോധം നഷ്ടപ്പെട്ടമാതിരി നിന്നുതെറിയ്ക്കുമ്പോൾ അടുത്ത് അമ്മയുണ്ടെന്നോ ജോക്കുട്ടന്റമ്മയുണ്ടെന്നോ സീതാന്റിയുണ്ടെന്നോ അല്ലേൽ മറ്റു ബന്ധുക്കളുണ്ടെന്നോ ഒന്നും ഞാൻ നോക്കീല…
…അല്ലേലും സിത്തുവെന്തിനാ അവരെക്കുറിച്ചൊക്കെ ചിന്തിയ്ക്കുന്നത്..??!!
“”…എടാ… അതുപിന്നെ ഞാൻ നിന്റച്ഛനോടുപറഞ്ഞതാ, നിന്നോടു കീത്തൂന്റൊപ്പമ്പോവാൻ പറഞ്ഞിട്ടുണ്ടെന്നും
നീ പോവോന്നുമൊക്കെ… പക്ഷെ ചേട്ടൻസമ്മതിച്ചില്ല… ഉറങ്ങിക്കിടന്ന ശ്രീക്കുട്ടനെ വിളിച്ചെണീപ്പിച്ച് പറഞ്ഞുവിടുവായ്രുന്നു..!!”””_ മറുപടിയായി ചെറിയമ്മയതു പറയുമ്പോൾ മുഖമൊക്കെയാകെ വല്ലാണ്ടായ്രുന്നു…
“”…ഏഹ്..?? അപ്പൊ നീയിവനോട് കീത്തുന്റൊപ്പം പോണംന്ന് പറഞ്ഞിരുന്നോ..??”””_ എല്ലാംകേട്ടുനിന്ന അമ്മ ഇടയ്ക്കുകേറി ചോദിച്ചതിന്,
“”…ആം.! ഞാമ്പറഞ്ഞതാ… അല്ലേലും ഇവന്തന്നല്ലേ കൂടെപ്പോവേണ്ടത്… പക്ഷെ നിന്റെ കെട്ട്യോൻ സമ്മതിച്ചില്ല..!!”””_ ഉടനെ ചെറിയമ്മേടെ മറുപടിയുമെത്തി…
“”…എങ്കിപ്പിന്നെ എന്നെയെന്തിനാ ഇങ്ങനെ വേഷംകെട്ടിച്ചിറക്കിയെ..?? അവമ്പോയെന്നൊന്നു വിളിച്ചു പറഞ്ഞെങ്കിൽ ഞാനിങ്ങനെ കെട്ടിയൊരുങ്ങി വന്നു നിൽക്കില്ലായ്രുന്നല്ലോ..!!”””_ ഞാനാപ്പറഞ്ഞതിന് പക്ഷെ ചെറിയമ്മയ്ക്കു മറുപടിയില്ലാണ്ടുവന്നപ്പോൾ തിരികെ റൂമിലേയ്ക്കുപോകാൻ തുനിഞ്ഞതാണ്…
അപ്പോഴാണ് കാർന്നോരുവന്ന് മുന്നെച്ചാടീത്…
“”…എന്താ..?? എന്താ
രാവിലേതന്നിവടൊരു ചർച്ച..??”””_ കുളിച്ചു റെഡിയായി നിൽക്കുന്ന എന്നെയൊന്നുഴിഞ്ഞു നോക്കിയശേഷം പുള്ളി അമ്മയോടും ചെറിയമ്മയോടുമായി ചോദിച്ചു…

എന്താണ് മാഷേ ഇതും നിർത്തിയോ
Broo. Continue cheyunnillee
Bro bakki ille 🥺