അതിനിടയിൽ അച്ചുവും ചേച്ചിയും ശ്രീയുടെ തലങ്ങുംവിലങ്ങുംനിന്നവനെ സമാധാനിപ്പിയ്ക്കാനായി ശ്രെമിയ്ക്കുന്നുമുണ്ട്…
“”…എനിയ്ക്കൊന്നും കേൾക്കണ്ട… നിങ്ങളുമര്യാദയ്ക്കാ വണ്ടീന്നെറങ്ങിയ്ക്കോ… ഇല്ലേപ്പിന്നെ മോനേ മറ്റതേന്നുംവിളിച്ച് എന്റടുത്തേയ്ക്കു വന്നേക്കരുത്..!!”””_ പറഞ്ഞശേഷമവൻ ഫോൺകട്ടുചെയ്തിട്ട് കലിതുള്ളി എന്നെനോക്കീതും എന്തിനാണെന്നൊന്നുമറിയില്ല, ഞാൻപെട്ടെന്നു തലകുനിച്ചു…
…വെറുതേ ഐ കോൺടാക്ട് കൊടുത്തിട്ടെന്തിനാണ് ഈ മൈരന്റെ വായിലിരിയ്ക്കുന്നത് കേൾക്കുന്നത്..??!!
അപ്പോഴാണ് ഗേയ്റ്റിനടുത്തു കിടക്കുന്ന കാറിൽ കേറിയിരുന്നൊരമ്മാവൻ,
“”…സിത്തുവേ… വരുന്നുണ്ടോ..??”””_ ന്നു വിളിച്ചുചോദിച്ചത്…
പുള്ളി കാര്യമായ്ട്ട് ചോദിച്ചതാണോ അതോ എന്നൂക്കീതാണോന്ന് തിരിച്ചറിയുന്നതിനുമുന്നേ ഓൾറെഡി കലിപ്പിന്റെപീക്ക് സ്റ്റേജിൽനിന്ന ശ്രീക്കുട്ടൻ തിരിഞ്ഞൊറ്റച്ചാട്ടം,
“”…തന്റെതന്ത മാസന്തെകയാണ്ട് പെറ്റുപോയെങ്കിൽ അതു താൻപോയി കണ്ടേച്ചാമതി… അവനെ വിളിയ്ക്കണ്ട..!!”””_ ന്ന്…
അതുകേട്ടതുമെല്ലാരും തരിച്ചുനിന്നപ്പോൾ ചോദിച്ചപുള്ളീടെ അണ്ണാക്കിൽ പിരിവെട്ടിയിരുന്നു…
അപ്പോഴാണ്,
“”…അവമ്മാർടടുക്കെ മിണ്ടാണ്ടുപോവാമ്പറ… സിത്തുവാണേൽ ദേഷ്യമ്മന്നാൽ വായിലുവരുന്നതൊക്കെ വിളിച്ചുപറയേയുള്ളൂ… ശ്രീക്കുട്ടൻ തല്ലും..!!”””_ ന്ന് സുധാകരമ്മാമൻ അടുത്തുനിന്ന പുള്ളിയോടു പറയുന്നതുകേട്ടത്…
“”…നീയിനി ആർക്കു വായ്ക്കരിയിടാനാ ഇവടെയിരിയ്ക്കുന്നേ..??
കേറിയകത്തു പോടാ… നിന്നെയാർക്കുമ്മേണ്ട..!!”””_ മുണ്ടുംമടക്കിക്കുത്തി നാഗവല്ലി തെക്കിനിയിലൂടെ ഉലാത്തുമ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ട് ശ്രീക്കുട്ടൻപിന്നേം എന്റെനേരേ ചാടി…
“”…എഡേയ്… നിന്റെ ചാട്ടങ്കണ്ടാൽ ഞാൻ മനഃപൂർവ്വമവർക്കൊപ്പം പോവാത്തപോലെ തോന്നുവല്ലോ… എടാ… എന്നെയവര് കൊണ്ടുപോവാത്തതാണ്… ആ ഒരു മര്യാദതാടാ..!!”””_ പറഞ്ഞുകൊണ്ട് ഞാൻ സിറ്റ്ഔട്ടിലെ തൂണിന്മേൽ ചാരിയപ്പോൾ മീനാക്ഷിയുംവന്ന് സാരിയൊതുക്കി അടുത്തിരുന്നു…
അപ്പോഴാണ് ഡാർക്ക് നീല ഷർട്ടും നീല കരയോടുകൂടിയ മുണ്ടുമൊക്കെയുടുത്ത് തനി കോട്ടയമച്ചായൻ ലുക്കിൽ ജോക്കുട്ടൻ പ്രത്യക്ഷപ്പെടുന്നത്…
അതേകളറിലുള്ള അതേഡ്രെസ്സിൽ വിത്ത് തലയിൽക്കെട്ടോടുകൂടി തക്കുടുവിനേം അവനലങ്കരിച്ചിട്ടുണ്ട്…
ഞാനതുംകണ്ട് കണ്ണുംതള്ളിയിരിയ്ക്കുമ്പോഴാണ് മീനാക്ഷിയെന്നെ തോണ്ടുന്നത്…
എന്നിട്ട്,
“”…ഏതാടാ ആ ജെമീന്താറ്..??”””_ എന്നൊരു ചോദ്യവും…
“”…മ്മ്മ്.! ഒരു കോമഡിയങ്ങു പോയപ്പോൾ ദേ അടുത്ത കോമഡിയിറങ്ങിയേക്കുന്നു… ഇവരൊന്നുമീ കല്യാണം നടത്താൻ വന്നവരാന്നെനിയ്ക്ക് തോന്നുന്നില്ല..!!”””_ ന്ന് ഞാനിരുന്നു പിറുപിറുത്തതും മീനാക്ഷി വാപൊത്തി ചിരിയ്ക്കാൻതുടങ്ങി…
എന്നിട്ട്,
“”…അല്ല, അവനെന്തുവേണേ അണിഞ്ഞോട്ടേ… ആ കൊച്ചിനെ ചെയ്തുവെച്ചേക്കുന്നത് നോക്കിയ്ക്കാണ്… ഇതിപ്പൊ മഞ്ഞുകൊള്ളാതിരിയ്ക്കാൻ ചെല അപ്പാപ്പന്മാര് കെട്ടുന്നപോലുണ്ട്… അല്ലേടാ..??”””_ എന്നവളും തിരിച്ചടിയ്ക്കുമ്പോഴാണ് ഞാൻ ബാക്കിയുള്ളോരെയൊക്കെ ഒന്നെറിഞ്ഞു നോക്കുന്നത്…
ജോക്കുട്ടന്റച്ഛനും ചേച്ചിയുടച്ഛനുമൊക്കെ ശ്രീക്കുട്ടനെ സമാധാനപ്പെടുത്താൻ കിണഞ്ഞു ശ്രെമിച്ചെങ്കിലും ഒന്നുമേൽക്കുന്നുമുണ്ടായില്ല…
“”…പക്ഷെ, മൂന്നാളും നീലയിൽ മാച്ചിങായിറങ്ങിയപ്പോൾ സംഭവം കൊള്ളാമല്ലേ..??”””_ എന്റെ ശ്രെദ്ധ മാറ്റിക്കൊണ്ട് മീനാക്ഷിവീണ്ടും തിരക്കി….
നോക്കുമ്പോൾ ചേച്ചി ജോക്കുട്ടന്റരികിൽനിന്ന് എന്തൊക്കെയോ പിറുപിറുക്കുകയാണ്…
സംഭവവികാസങ്ങൾ അപ്‌ഡേറ്റ് ചെയ്യുകയായ്രിയ്ക്കും…
“”…ശ്രീക്കുട്ടാ… നീയൊന്നടങ്ങ് മോനേ… അവരുലേറ്റായോണ്ട് പോയതായ്രിയ്ക്കും..!!”””_ അതിനിടയിൽ ജോക്കുട്ടന്റമ്മ ശ്രീയെ തഞ്ചപ്പെടുത്താൻ ശ്രെമിച്ചുകൊണ്ട് പറയുന്നുണ്ടായ്രുന്നു…
അതിന്,
“”…പിന്നേ… ഇത്രേന്നേരം കൊക്കുനിൽക്കുമ്പോലെ ഒറ്റക്കാലിലീ വീട്ടുമുറ്റത്തുനിന്നിട്ട് ഇവനിറങ്ങിവരുന്ന കണ്ടുടനേ കേറിപ്പോവാനപ്പോഴാണോ അങ്ങേർക്കു വെളിപാടുണ്ടായേ..?? എന്നിട്ടമ്മയെവിളിച്ചപ്പോൾ അങ്ങേരതിന്റെടേപ്പറയുവാ, വകതിരിവില്ലാത്തതിനെയൊന്നുമാ വണ്ടീക്കേറ്റാമ്പറ്റൂലാന്ന്..!!”””_ എന്ന് നിന്നുവിറച്ചുകൊണ്ടവൻ പറഞ്ഞതോടെ പിന്നെയാരുമൊന്നും മിണ്ടീല…

എന്താണ് മാഷേ ഇതും നിർത്തിയോ
Broo. Continue cheyunnillee
Bro bakki ille 🥺