“”…പിന്നെ നീയീ കാണിയ്ക്കുന്നേന്റെ അർത്ഥമെന്താടാ..?? ഇങ്ങനെ കോലംകെട്ടിച്ചെന്ന് പിന്നെന്തു കാണിയ്ക്കാനാ നീ പോണേ..??”””_ ചേച്ചിയെന്നെ തുറിച്ചുനോക്കി ചോദിച്ചു…
“”…ഞാനാർടേം കല്യാണമ്മുടക്കാനൊന്നും നോക്കുന്നില്ല… എന്നെ നാണങ്കെടുത്താൻ ആ പേട്ടത്തലയൻ കണ്ടിപിടിച്ചു കൊണ്ടുവന്നതല്ലേ ഈ സാമാനം..?? എന്നാപ്പിന്നെ ഇതിട്ടങ്ങേരെ നാറ്റിച്ചിട്ടേ കാര്യമുള്ളൂന്ന് ഞാനുമങ്ങട് കരുതി… അതിലെന്താ തെറ്റ്..??”””
“”…ഒരു തെറ്റുമില്ല… നിനക്കു നിന്റിഷ്ടംപോലെ ചെയ്യാം… പക്ഷേ നീയീ കാണിയ്ക്കുന്നതിനൊപ്പം നാണങ്കെടുന്നത് നിന്റെ പെങ്ങളുംകൂടിയാണെന്ന് ഓർക്കുന്നത് നന്നായ്രിയ്ക്കും… നല്ലൊരുദിവസമായ്ട്ട് അതിനേം കരയിപ്പിയ്ക്കാനാണോ നിന്റെഭാവം..??”””_ അവരെന്റെ മുഖത്തുനോക്കി അങ്ങനെചോദിച്ചതും, ആ ഒറ്റ ഡയലോഗിൽ ഞാനൊന്നു സ്റ്റക്കായി…
…അത്രേംനേരം ഞാനങ്ങേരെക്കുറിച്ച് മാത്രമേ ഓർത്തിരുന്നുള്ളൂ…
…പക്ഷേ കീത്തു.!
എത്രയൊക്കെ വെറുപ്പുകാട്ടിയാലും ഞാൻകാരണം അവള് കരയുകയെന്നത്…
ആ ചിന്ത മനസ്സിലേയ്ക്കുവന്നതും എന്റെയുള്ളിലെ പ്രതികാരഭാവത്തിനൊരു കോട്ടംതട്ടി…
അത് മണത്തറിഞ്ഞതുപോലെ ചേച്ചി വീണ്ടും സെന്റിമോഡിലേയ്ക്കു വന്നു…
“”…സിദ്ധൂട്ടാ… മോൻ… മോനൊന്നാലോചിച്ചു നോക്കിയേ… നമ്മളുകാരണം അവളുടെ മനസ്സ് നീറുന്നത്..?? വേണ്ടടാ മോനെ… നല്ല കൊച്ചല്ലേ… അച്ഛനോടെന്തു വഴക്കുണ്ടെങ്കിലും നമ്മക്കതു പിന്നീടുതീർക്കാം… ഇപ്പൊവേണ്ട… ഇപ്പൊ നമ്മള് അവളെക്കുറിച്ചുമാത്രം ചിന്തിച്ചാൽ മതി… അതുകൊണ്ട് മോൻപോയി റെഡിയാവ്..!!”””_ ചേച്ചി പതുക്കെയെന്റെ കോട്ടിന്റെബട്ടൻസൊക്കെ നേരെയിടാൻ നോക്കി…
“”…റെഡിയാവാനോ..?? എന്തിട്ടുറെഡിയാവാൻ..?? ഈ കോപ്പിട്ടോണ്ടോ..?? അതിനെന്റെ പട്ടിവരും… ഞാനേ… ഞാനെന്റെ പെങ്ങടെകല്യാണത്തിനാ പോകുന്നത്… അല്ലാതങ്ങേർടെ തന്തേടെ ബിസിനസ്മീറ്റിനല്ല..!!”””
“”…ശെരി വേണ്ട… കോട്ടിടണ്ട… ബാക്കിയുള്ളതിട്ടാൽ മതി..!!”””_
ചേച്ചിവീണ്ടും ഓഫർവെച്ചു…
പിന്നെ ഞാൻവിടോ…
“”…ചേച്ചിയിതൊന്നു
നോക്കിയേ… കോട്ടില്ലാതെ ഇതെങ്ങനായിടുന്നേ..?? ഇത് കോട്ടിന്റൊപ്പം മാത്രേ ചേരൂ..!!”””_ ഞാനിട്ടിരുന്ന ഷർട്ടും പാന്റ്സും ചൂണ്ടിക്കാണിച്ച് പറഞ്ഞു…
“”…ശെരി വേണ്ട… ഇതിടണ്ട… എന്നാ നീ വേറൊരെണ്ണമെടുത്തിട്..!!”””
“”… അതുപിന്നെ എന്റെപെങ്ങടെ കല്യാണത്തിനു ഞാൻ പഴേതിട്ടുപോകാനോ..?? അതങ്ങു പള്ളീച്ചെന്നു പറഞ്ഞേച്ചാ മതി… എനിയ്ക്കു പുതിയ ഡ്രെസ്സുവേണം… അല്ലേലും എന്റെചേച്ചീടെ കല്യാണത്തിന് മുണ്ടുടുത്തല്ലാതെ ഞാമ്പോവൂല… എനിയ്ക്കു മുണ്ടെടുത്താൽമതീന്ന് ആ പേട്ടത്തലയനോട് ഞാനൊരായിരം പ്രാവശ്യമ്പറഞ്ഞതാ… അതുകൊണ്ട് അങ്ങേരോടുപറഞ്ഞ് എനിയ്ക്കിപ്പോത്തന്നെ മുണ്ടുംഷർട്ടും മേടിച്ചുതരാമ്പറ… ഇല്ലെങ്കി ഞാനീക്കോലത്തിൽ പോവും… അല്ലാണ്ട് കറവക്കാരനെപ്പോലെ പോവാനാണെങ്കിൽ അതിനങ്ങേരുണ്ടല്ലോ… അതുമതി..!!”””_ ചേച്ചിയുടെ മുഖത്തേയ്ക്കു നോക്കാതെ ഞാനും വാശിയോടെ നിന്നു….
അതുകേട്ടതും ചേച്ചി പെട്ടെന്നെന്തോ ആലോചിച്ചശേഷം പുറത്തേയ്ക്കു പാഞ്ഞൊരു പോക്ക്…
പിന്നെ തിരിച്ചുവന്നത് വലിയൊരു ബോക്സുമായ്ട്ടാണ്…
തുറന്നപ്പോൾ ഒരു കറുത്തകുർത്തയും കസവുമുണ്ടുമാണ്…
“”…നിനക്കീ കോട്ടുമിട്ട് പോണതല്ലേ പ്രശ്നം..?? ഇതിടുന്നേല് വേറെ പ്രശ്നമൊന്നുമില്ലല്ലോ… മ്മ്മ്.! പോയിട്ടിട്ടുവാ..!!”””_ ബോക്സോടുകൂടി അതെന്നെയേൽപ്പിച്ച ശേഷം ചേച്ചിപറഞ്ഞതും,
“”…അല്ല.! ഇതിപ്പോളെവടന്നാ..??”””_ ന്ന് ഞാനൊരങ്കലാപ്പോടെ വാതുറന്നു…
“”…എവിടുന്നാന്നറിഞ്ഞാലേ നീയിടുവൊള്ളോ..??””‘_ ചേച്ചി ചെറിയൊരു കലിപ്പിൽത്തന്നെ ചോദിച്ചു…
“”…അല്ല… നിങ്ങടെ കെട്ട്യോന്റെ പഴന്തുണി വല്ലതുമാണോന്നറിയാൻ ചോദിച്ചതാ… മരണം പലവിധമുണ്ടേലും ചൊറിപിടിച്ച് ചത്തൂന്ന് പത്രത്തിൽവന്നാ കുടുംബത്തിനു നാണക്കേടാ..!!”””_ കുർത്തയെടുത്ത് പൊക്കിനോക്കി പ്രൈസ്ടാഗിന്റെഭാഗം കൈകൊണ്ട് മറച്ചശേഷം ഞാനൊന്നു കിലുത്തിയതും,

എന്താണ് മാഷേ ഇതും നിർത്തിയോ
Broo. Continue cheyunnillee
Bro bakki ille 🥺