എന്റെ ഡോക്ടറൂട്ടി – 30 28അടിപൊളി 

ശേഷം,

“”…അല്ലാ… അങ്ങനെ തിരിഞ്ഞുനോക്കൂലാന്നു പറഞ്ഞിട്ടെന്തിനാ പിന്നെ നിന്നെയോരോന്നു കുത്താനായ്ട്ടുവരുന്നേ..??”””_ മുഖത്തേയ്ക്കു പാറിവീണ നനവൊഴിയാത്ത സിൽക്കീമുടിയിഴകൾ മാടിയൊതുക്കുന്നതിനിടയിൽ അവൾചോദിച്ചു…

“”…അതുപിന്നെ പുള്ളിയന്നുപറഞ്ഞതു കേൾക്കാണ്ട് സ്വന്തയിഷ്ടത്തിനുപോയ്‌ട്ട് ഞാൻമൂഞ്ചിപ്പോയതാന്ന് നാട്ടുകാർടേം വീട്ടുകാർടേം മുന്നെത്തെളിയിയ്ക്കണ്ടേ..?? അതിനാവും..!!”””_ പറഞ്ഞുകൊണ്ട് ഞാനെഴുന്നേൽക്കാനായി ശ്രെമിച്ചതും,

“”…എവടെയെണീറ്റ് പോണ്..?? മര്യാദയ്ക്കിവടെക്കിടന്നോ..!!”””_ എന്നുംപറഞ്ഞവള് വീണ്ടുമെന്നെപ്പിടിച്ച് അടുത്തുകിടത്തി…

എന്നിട്ട്,

“”…എന്തായാലും കൊള്ളാം…
നല്ല മനുഷ്യമ്മാര് തന്നാട്ടാ നിങ്ങള്..!!”””_ എന്നുപറഞ്ഞവളൊരു ചിരികൂടിച്ചിരിച്ചു…

ഒരുമാതിരി കൊല്ലാക്കൊല ചെയ്യുമ്പോലൊരെണ്ണം.!

“”…ഇപ്പൊയീ കാണിയ്ക്കുന്നതൊന്നും ഒന്നുവല്ല… നാട്ടുകാർടൊക്കെമുന്നെ എന്നെയെന്തോരം നാണങ്കെടുത്തീട്ടുണ്ടെന്നോ… സത്യമ്പറഞ്ഞാ.. എത്രകാലങ്ങൾക്കു ശേഷമാണെന്നോ അന്നുനിന്റെ പിറന്നാളിന്റെ ഫങ്ഷനുപോലും ഞാമ്പങ്കെടുക്കുന്നത്… അതും നിന്റെയായോണ്ട്മാത്രം..!!”””_ ഞാൻ ചിരിച്ചുകൊണ്ടതു പറഞ്ഞപ്പോൾ കുറച്ചുനേരമവളെന്നെത്തന്നെ നോക്കിക്കിടന്നു…

ശേഷം,

“”…അതൊക്കെയന്നത്തെ കാര്യോല്ലേ… ഇപ്പൊ ഞാനില്ലേടാ കൂടെ..!!”””_ എന്നുമ്പറഞ്ഞെന്നെനോക്കി കണ്ണിറുക്കിക്കാണിച്ചു…

സാധാരണയമ്മാതിരി ഡയലോഗൊക്കെ കേൾക്കുമ്പോളവളെ നാലുചവിട്ടുംചവിട്ടി വായിൽവരുന്ന കുറേത്തെറിയുംവിളിച്ച്
എഴുന്നേറ്റുപോവാറുള്ള ഞാൻ അന്നൊരുചിരിയോടെ അവടത്തന്നെ കിടന്നതേയുള്ളൂ…

…ഒരുപക്ഷേ ഇനിയുള്ള എന്റെഭാവിമുഴുവൻ അടുത്തുകിടക്കുന്നയീ ഭൂതത്തിനൊപ്പമാവുമെന്ന് മനസ്സ് പറഞ്ഞുകാണണം.!

“”…എന്താണ് സാർ… ഒരു ചിരിയൊക്കെ..?? എന്തേയ്… പോരാന്നുണ്ടോ..??”””_ വീണ്ടുമാക്കിയൊരു ചിരിയോടെയവൾ കണ്ണുരുട്ടിയതിന്,

“”…എല്ലാം തമ്പുരാട്ടീടെ ഇഷ്ടമ്പോലെ..!!”””_ എന്നു ഞാനുമങ്ങടൂക്കി…

അങ്ങനോരോന്നും പറഞ്ഞുകിടന്ന് സമയമ്പോയതറിഞ്ഞില്ല…

അപ്പോഴാണവൾടടുത്തിരുന്ന് ഫോൺചിലച്ചത്…

പെട്ടെന്നുതന്നെയെടുത്ത് സ്ക്രീനിലേയ്ക്കു നോക്കിയയവൾ,

“”…ചേച്ചിയാ..!!”””_ എന്നെന്നോടുരുവിട്ടിട്ട്,

“”…ആഹ്.! ചേച്ചീ… പറഞ്ഞോ..!!”””_ ന്നുംപറഞ്ഞ് കോളറ്റൻഡ് ചെയ്തു…

പിന്നെക്കുറച്ചുനേരം അവരുതമ്മിൽ സംസാരിയ്ക്കുമ്പോൾ ഞാൻ കവിഴ്ന്നടിച്ച് ബെഡ്ഡിലേയ്ക്കുവീണു…

എന്നിട്ടവടെക്കിടന്ന് ഉറങ്ങാനൊരു ശ്രെമമൊക്കെനടത്തീതാ…

പക്ഷേയവള് സമ്മയ്ച്ചില്ല…

എന്നെ കുത്തിയെഴുന്നേൽപ്പിച്ചു…

“”…എടാ പൊട്ടാ… ചേച്ചിയാ… നമ്മളിതുവരെ റെഡിയായില്ലാന്നുമ്പറഞ്ഞ് വഴക്കുപറയാൻ വിളിച്ചയാ… പെട്ടെന്നൊരുങ്ങി താഴെച്ചെല്ലാമ്പറഞ്ഞു..!!”””

“”…ഞാനതിനെപ്പോഴേ സെറ്റാണല്ലോ… ഇനിയെഴുന്നേറ്റങ്ങു പോയാമതി..!!”””

“”…അയ്യട.! ഈ കോലത്തിലോ..??”””

“”…അല്ലാണ്ടുപിന്നെ..??”””

“”…നിനക്കു കല്യാണത്തിനിടാനുള്ള ഡ്രസ്സിന്നലെ നിന്റച്ഛൻ കൊണ്ടേത്തന്നിരുന്നു… നീയപ്പോൾ പന്തലിലായ്രുന്നു… ഞാനാണേലതു പറയാനും വിട്ടോയി..!!”””_ എന്നുംപറഞ്ഞവൾ അലമാരതുറന്ന് ഒരു ബോക്സെടുത്ത് കട്ടിലിനു പുറത്തേയ്ക്കുവെച്ചു…

എന്നിട്ട്,

“”…എന്നാലേ ഞാനൊരുങ്ങാമ്പോവുവാ… ചേച്ചീടടുക്കെച്ചെന്നാ സാരിയുടുപ്പിച്ച് തരാന്നുപറഞ്ഞിട്ടുണ്ട്..!!”””_ അങ്ങനേമ്പറഞ്ഞ് അവൾക്കു കല്യാണത്തിനായി വാങ്ങിയ ഡ്രസ്സിന്റെ കവറുമെടുത്തിറങ്ങാൻ തുടങ്ങിയപ്പോൾ,

“”…പോണകൂട്ടത്തിലൊരു ടൂത്ത്ബ്രെഷൂടിയെടുത്തോ… പല്ലൂടെ തേയ്ക്കാം..!!”””_ എന്നുമ്പറഞ്ഞ് ഞാനൊന്നു കിലുത്തി…

“”…ശ്ശോ.! പറഞ്ഞതുനന്നായി… അല്ലേലിപ്പൊ മറന്നേനെ..!!”””_ എന്നങ്ങനെ മറുപടിപറഞ്ഞുകൊണ്ടവൾ ബാത്റൂമിൽപ്പോയി ടൂത്ബ്രെഷെടുത്തു…

“”…അപ്പൊ സോപ്പുവേണ്ടേ..??”””

“”…അയ്നു ഞാൻ കുളിച്ചല്ലോ..??”””

“”…എപ്പോ..??”””

“”…നീയല്ലേ കുളിപ്പിച്ചേ..?? അത്രയൊക്കെ മതി… അല്ലേലുമാഴ്ച്ചേല് രണ്ടുപ്രാവശ്യം കുളിച്ചാ ജലദോഷംവരും..!!”””_ പറഞ്ഞിട്ട് ഒരു നാണച്ചിരിയോടെ പുറത്തിറങ്ങിപ്പോയതും,

3 Comments

Add a Comment
  1. എന്താണ് മാഷേ ഇതും നിർത്തിയോ

  2. Broo. Continue cheyunnillee

  3. Bro bakki ille 🥺

Leave a Reply

Your email address will not be published. Required fields are marked *