എന്റെ ഡോക്ടറൂട്ടി – 30 28അടിപൊളി 

ആ ഇളംചൂടുള്ള ചുണ്ടുകളെന്റെ കവിളിൽ പതിഞ്ഞതും ഞാനൊന്നുഞെട്ടി…

ഉടനെ അവളെന്നെ തള്ളി ബെഡ്ഡിലേയ്ക്കിട്ടു…

എന്നിട്ടൊരാക്കിയ ചിരിയോടെ,

“”…ദേ സിത്തുവും ഇത്രേയുള്ളൂ..!!”””_ ന്ന് പറഞ്ഞ് ഒരാക്കിയ ചിരിചിരിച്ചു…

എന്നാലപ്പോഴും എനിയ്ക്കൊന്നുമങ്ങട് കത്തിയിരുന്നില്ല…

ശേഷം ഒന്നുലഞ്ഞ സാരിയുടെ ഞൊറിവൊക്കെ ശെരിയാക്കുമ്പോൾ ഞാനും ബെഡ്ഡിൽനിന്നുമെഴുന്നേറ്റു…

അപ്പോഴേയ്ക്കും
താഴെനിന്നും പിന്നേം ചേച്ചിയുടെ വിളിവന്നു…

പിന്നധികംചവിട്ടാതെ ഞാൻവേഗത്തിൽ ഡ്രസ്സൊക്കെ ശെരിയാക്കി കണ്ണാടിയിൽനോക്കി താടിയും മുടിയുമൊക്കെ ഒതുക്കി…

“”…സംഭവമൊക്കെ സെറ്റാട്ടോ… ബ്ലാക്ക്കളർ നന്നായിച്ചേരുന്നുണ്ട് നെനക്ക്… പക്ഷെ ഒരു വാച്ച്കൂടിയുണ്ടായ്രുന്നേൽ പൊളിച്ചേ..”””_ എന്നെ നോക്കിനിന്ന് അഭിപ്രായംപ്രകടിപ്പിച്ച് കഴിയുന്നതിനുമുന്നേ എന്തോ ആലോചിച്ചയവൾ വാക്കുകൾമുറിച്ചു…

“”…എന്റേലൊരു യൂണിസെക്സ് വാച്ചുണ്ട്… ബ്ലാക്ക്സ്ട്രാപ്പാണ്… അതുകൂടിയാവുമ്പോൾ സംഗതികിടുക്കും… നോക്കട്ടേ..!!”””_ പെട്ടെന്നോർത്തെടുത്തപോലെ അങ്ങനേമ്പറഞ്ഞിട്ടവൾ അലമാരയും കബോഡുമൊക്കെ അരിച്ചുപെറുക്കാനായി തുടങ്ങി…

ഒടുക്കമൊരു ബ്ലാക്ക്സ്ട്രാപ്പ്ഡായ വാച്ചുമായിത്തന്നെയാണ് ആള് പൊന്തിയത്…

“”…ഇതാ… ഇതുകൂടി കെട്ടിയ്ക്കോ… സംഭവമെറിയ്ക്കും… എന്നിട്ടു പെട്ടെന്നിറങ്ങാന്നോക്ക്..!!”””_ വാച്ചെന്റെകയ്യിൽ തന്നിട്ട് അതുമ്പറഞ്ഞവൾ ഒരിയ്ക്കൽക്കൂടി കണ്ണാടിയിൽ അടിമുടിനോക്കി…

“”…എടാ… എനിയ്ക്കും കുഴപ്പമൊന്നുമില്ലല്ലോ… ഓക്കേയല്ലേ..??”””_ വയറ്റിന്റെവശത്തെ സാരിയൊതുക്കുന്നതിനിടയിൽ അവൾ എന്റെമുഖത്തേയ്ക്ക് ഒന്നുകൂടിനോക്കി…

“”…പൊളിച്ചിട്ടുണ്ട്..!!”””_ കണ്ണൊന്നിറുക്കിക്കാട്ടി ഞാനതു പറയുമ്പോൾ പെണ്ണ് അത്ഭുതത്തോടെ എന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെ നിന്നുപോയി…

സാധാരണ കേട്ടുകേൾവിപോലുമില്ലാത്ത പ്രതികരണമാണല്ലോ ഇപ്പൊ പുറത്തുവന്നത്…

“”…ശെരിയ്ക്കും..??”””_ അവൾ നാണത്തോടെ മുഖമൊന്നു താഴ്ത്തിചോദിച്ചു…

ഞാനതിനൊന്നു തലകുലുക്കിയശേഷം,

“”…ഡീ… ഒരു കിസ്സുങ്കൂടി തര്വോ..??”””_ ന്ന് മുഖത്തെ കള്ളത്തരമൊതുക്കിക്കൊണ്ട് ചോദിച്ചതും,

ഒരിയ്ക്കലും പ്രതീക്ഷിയ്ക്കാത്ത ചോദ്യമായതിനാൽ അതുകേട്ടതും മീനാക്ഷിയുടെ മുഖത്തൊരു ഞെട്ടലുകണ്ടു; ഇനിയിതിവനല്ലേന്ന ഭാവത്തിൽ…

അവളങ്ങനെ എന്റെമുഖത്തുനോക്കി തരിച്ചുനിൽക്കുമ്പോഴാണ് ചേച്ചിയുടെ അടുത്തവിളി;

“”…മീനൂ… ആ ചെക്കനിതുവരെ അണിഞ്ഞുകഴിഞ്ഞില്ലേടീ..??”””
“”…കഴിഞ്ഞു… കഴിഞ്ഞു… വരുവാ ചേച്ചീ..!!”””_ അതിനുമറുപടി അങ്ങനെയവൾ വിളിച്ചുപറഞ്ഞിട്ട്, എന്നോടു താഴേയ്ക്കുപോവാമെന്ന് ആംഗ്യവും കാണിച്ചിറങ്ങി…

…പിന്നാർക്കു ബലിയിടാനാണ് ഞാനവടെനിൽക്കുന്നത്..??

ചമ്മിവലിഞ്ഞ മുഖത്തോടെ ഞാനും കൂടെയിറങ്ങി…

…വാവിട്ടൊരുമ്മ ചോദിച്ചുംപോയി… അവളാണേൽ തന്നതുമില്ല…

ആകെ
നാണക്കേടായല്ലോന്നമട്ടിൽ സ്റ്റെയറിറങ്ങുമ്പോഴാണ്,

“”…ഓഡിറ്റോറിയത്തിലെത്തിയാപ്പിന്നെ നമുക്കൊത്തിരി സമയമുണ്ടാവും..!!”””_ ന്നവൾ മെല്ലെപ്പറഞ്ഞത്…

“”…എന്തിന്..??”””_ എനിയ്ക്കാദ്യം കാര്യംപിടികിട്ടിയില്ല…

“”…അല്ലാ… സെൽഫിയെടുക്കാനേ..!!”””_ അത് പറയുമ്പോൾ അവൾടെ മുഖത്തൊരു നാണംകലർന്ന കള്ളപ്പുഞ്ചിരിയുണ്ടായ്രുന്നു…

…സെൽഫിയെടുക്കാനോ..?? അതിനു ഞാൻ സെൽഫിയൊന്നും ചോദിച്ചില്ലാല്ലോ.!

മനസ്സിലങ്ങനെ പിറുപിറുത്തുകൊണ്ട് നടക്കുന്നതിനിടയിൽ മീനാക്ഷി പിന്നേം തിരിഞ്ഞുനോക്കി…

എന്തോ ഒരു കള്ളത്തരം മുഖത്തുനിന്നും വായിയ്ക്കാമെങ്കിലും അവളെന്താണ് ഉദ്ദേശിച്ചതെന്നുമാത്രം പിടികിട്ടീല…

അങ്ങനെ ഹോളിൽനിന്നും സിറ്റ്ഔട്ടിലേയ്ക്ക് ഇറങ്ങിയപ്പോൾത്തന്നെ അലങ്കരിച്ച ഇന്നോവയുടെ പുറത്തായിനിന്ന കാർന്നോരെ ഞാൻകണ്ടു…

അതോടെന്റെ ബാക്കിയുള്ള സംശയങ്ങളെല്ലാം തീർന്നു…

പിന്നെ പുള്ളിയുമൊട്ടും മോശമൊന്നുമായ്രുന്നില്ല…

ഒരു ബ്ലാക്ക് കോട്ടും പാന്റ്സുമൊക്കെയിട്ട് മിഴുമിഴാനിൽക്കുന്ന പുള്ളിയെക്കണ്ടതും ഞാനറിയാതെ ചിരിച്ചുപോയി…

3 Comments

Add a Comment
  1. എന്താണ് മാഷേ ഇതും നിർത്തിയോ

  2. Broo. Continue cheyunnillee

  3. Bro bakki ille 🥺

Leave a Reply

Your email address will not be published. Required fields are marked *