എന്റെ ഡോക്ടറൂട്ടി – 30 28അടിപൊളി 

“”…കോപ്രായോ..?? എന്തുകോപ്രായം..?? എന്റച്ഛൻ മേടിച്ചുതന്ന ഡ്രസ്സെങ്ങനാ കോപ്രായമാവുന്നെ..??”””_ ഒരു പൊടിയ്ക്കു വിട്ടുകൊടുക്കാതെ ഞാനും നിന്നങ്ങട് തെറിച്ചു…

“”…എന്നുവെച്ചിങ്ങനാണോടാ ഡ്രെസ്സിടുന്നത്..??”””

“”…എന്റെലുക്കിന് ഇതിങ്ങനിടാനേ പറ്റൂള്ളൂ… അല്ലാണ്ടിടാൻ ഞാൻ ഹൃതിക് റോഷനൊന്നുമല്ലാല്ലോ..??”””_ ഒന്നൊതുക്കാനായി അതുപറഞ്ഞതും എല്ലാം കേട്ടുനിന്ന മീനാക്ഷി ചാടിയിടയ്ക്കു കേറി…

“”…ചുമ്മാതാ ചേച്ചീ… ഇവൻ നല്ല സൂപ്പറായ്ട്ടു ഡ്രസ്സ്ചെയ്തതാ… എന്നിട്ടു മനഃപൂർവ്വമിങ്ങനാക്കീതാ… സംശയമുണ്ടേൽ ഇതൊന്നു നോക്കിയ്ക്കേ..!!”””_ കുറച്ചുമുമ്പെടുത്ത സെൽഫി ചേച്ചിയ്ക്കുനേരെ നീട്ടിക്കാണിച്ചുകൊണ്ട് മീനാക്ഷിപറഞ്ഞു…

അതിലേയ്ക്കു നോക്കിയിട്ട് ചേച്ചിയെന്നൊരു നോട്ടം; നിന്റെ തലയ്ക്കു സുഖമില്ലേടാന്ന മട്ടിൽ…

അതോടെ ഞാനെന്റെ തനിക്കൊണവും പുറത്തെടുത്തു…

“”…ഉം..?? എന്തായിത്രനോക്കാൻ..?? അതു ഞാൻ ട്രയലിട്ടു നോക്കീതാ… ഇപ്പൊ എനിയ്ക്കിങ്ങനെ പോവാനേ സൗകര്യപ്പെടുള്ളൂ… ആ കള്ളതന്ത എല്ലാർടേംമുമ്പിലെന്നെ നാണങ്കെടുത്താമ്മേണ്ടി മേടിച്ചുതന്നതല്ലേ ഈ കോപ്പെല്ലാം… അപ്പൊപ്പിന്നെ ഇങ്ങനേമിട്ടോണ്ടിറങ്ങി ചെല്ലുന്നതിലെന്താ തെറ്റ്..??”””

“”…നാണങ്കെടുത്താനോ..??”””_ ഞാനതുപറഞ്ഞതും ചേച്ചിയെന്നെ സംശയഭാവത്തിൽ നോക്കി…

“”…പിന്നല്ലാതെ..?? പെങ്ങടെകല്യാണത്തിന് കോട്ടുംസ്യുട്ടുമിട്ടു മണ്ഡപത്തിൽ കൊണ്ടുനിർത്തിയെന്നെ നാണങ്കെടുത്താൻ വേണ്ടി മനപ്പൂർവ്വഞ്ചെയ്തതാ അങ്ങേര്… ഈ കോട്ടും സ്യൂട്ടുമിട്ടു കല്യാണപന്തലിൽ പോയിനിൽക്കാൻ ഞാനാര് സായിപ്പോ..?? അതോ കാറ്ററിങ്കാരനോ..??”””_ സങ്കടവും ദേഷ്യവുമെല്ലാംകൂടായ്ട്ട് ഞാനാകെ വിറഞ്ഞു നിൽക്കുവായ്രുന്നു അപ്പോൾ…

അതുകണ്ടിട്ടാവണം ചേച്ചിയെന്നെ ആശ്വസിപ്പിയ്ക്കാനായി,

“”…സിത്തൂ… നീയൊന്നടങ്ങടാ..!!”””_ ന്നൊന്നു പറഞ്ഞുനോക്കീതും,

“”…അടങ്ങീലോ… സിദ്ധുവടങ്ങീലോ… അതല്ലേ അടങ്ങിയൊതുങ്ങി കല്യാണത്തിന് പോകാമ്പോണെ… വഴീന്നുമാറങ്ങട്..!!”””_ പറഞ്ഞുകൊണ്ട് എതിരേനിന്ന മീനാക്ഷിയേംതള്ളിമാറ്റി പോകാന്തുടങ്ങിയ എന്നെ താഴേയ്ക്കുപോവാൻ സമ്മതിയ്ക്കാണ്ട് ചേച്ചിയുമെന്നെ ബ്ലോക്കാക്കിനിന്നു…

“”…സിദ്ധൂ… നിന്ന് കോലങ്കെട്ടാതെ പോയി തുണിമാറുന്നുണ്ടോ നീ..??”””_ കുറേനേരമായി ഉപദേശിച്ചിട്ടും എന്റെ തീരുമാനത്തിന് യാതൊരുമാറ്റവും വരുന്നില്ലാന്നുകണ്ടപ്പോൾ ചേച്ചിപതിയെ ടോൺ മാറ്റിത്തുടങ്ങി…

“”…നിങ്ങളിനി എത്രയൊക്കെക്കിടന്നു തുള്ളിയെന്നു പറഞ്ഞാലുംശെരി ഞാനിന്നിതിട്ടുതന്നേ പോകൂ..!!”””_ ഞാനും വിട്ടുകൊടുക്കാൻ തയ്യാറായില്ല…

അതുകേട്ടതും ചേച്ചിയുടെ മുഖമാകെ ചുവന്നുവീർത്തു…

“”…എന്നാ നീ പോടാ… നീ പോയി നിന്റെ പെങ്ങടെ കല്യാണം കുളന്തോണ്ട്… പക്ഷേ അതുകാണാൻ ഞാനുണ്ടാവില്ല..!!”””_ എന്നുപറഞ്ഞ് അവരെന്റെനേരെ ചാടിയതും ഞാനൊന്നു ഞെട്ടി…

കണ്ണുചെരിച്ച് മീനാക്ഷിയുടെ മുഖത്തുനോക്കുമ്പോൾ അവൾടെ മുഖഭാവവും മറിച്ചായ്രുന്നില്ല…

“”…നിങ്ങള് പിന്നെങ്ങോട്ടു പോണ്..??”””_ ആ ഞെട്ടലുമാറാതെ തന്നെ ഞാൻതിരക്കി…

“”…ഞാനെന്റെ വീട്ടിപ്പോകുവാ… നീ നിന്റെ പെങ്ങടെ കല്യാണങ്കൂടാൻ വിളിച്ചതുകൊണ്ടാ ഞാൻവന്നത്… ആക്കല്യാണം നീ തന്നെ മുടക്കുവാണെങ്കിൽ പിന്നെന്തിനാ ഞാനിവിടെനിക്കണത്..??”””_ യാതൊരു ഭാവമാറ്റവുമില്ലാതെ എന്നോടങ്ങനെ ചോദിച്ചശേഷം ചേച്ചി മീനാക്ഷിയുടെനേരെ തിരിഞ്ഞു…

“”…മീനൂ… പോയി ജോക്കുട്ടനോടിറങ്ങാൻ പറ… ഞങ്ങള് പോകുവാ..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും എന്റെയും നിലവിട്ടു…

“”…നിങ്ങക്കെന്താ പെണ്ണുംപിള്ളേ പ്രാന്തുണ്ടോ..??”””

“”…ആടാ… പ്രാന്താടാ… പക്ഷേ എനിയ്ക്കല്ല… നിനക്ക്.! അല്ലേലാരും സ്വന്തംപെങ്ങടെ കല്യാണംമുടക്കാൻ നോക്കൂലാലോ..??!!”””_ ഞാൻ ചീറിയതിന്റെ ഇരട്ടിശബ്ദത്തിൽ അവര് തിരിച്ചുചീറിയതും ഞാനൊരു സംശയഭാവത്തിൽ അവരെനോക്കി…

“”…അതിനിവടെ ആര് കല്യാണമ്മുടക്കാൻ നോക്കീന്നാ..??”””

3 Comments

Add a Comment
  1. എന്താണ് മാഷേ ഇതും നിർത്തിയോ

  2. Broo. Continue cheyunnillee

  3. Bro bakki ille 🥺

Leave a Reply

Your email address will not be published. Required fields are marked *