“”…എടാ കോപ്പേ… നീ കൂടുതലെന്നെയിട്ട് ഊഞ്ഞാലാട്ടല്ലേ… ഇപ്പൊത്തന്നെ എന്റുള്ളുമൊത്തം കത്തീട്ട് വായിക്കൂടി പൊകവരുവാ… അന്നേരമിമ്മാതിരി കൊണസാരവും കൊണ്ടിറങ്ങിയാൽ തലപിടിച്ചു ഞാൻ റോഡിലുരയ്ക്കും… പറഞ്ഞില്ലാന്നുവേണ്ട..!!”””_ എന്നെ രണ്ടുറൗണ്ട് കുലുക്കിയശേഷം പിടിവിട്ടതോടെ എന്റെ തലച്ചോറെല്ലാംകൂടി കലങ്ങിമറിഞ്ഞ് കരിങ്ങാലിവെള്ളം പോലായി…
പിന്നെയുമവടെക്കിടന്ന്
അച്ചുവും മാമനും തെറിവിളിയ്ക്കുവേം അതിനുള്ള ന്യായീകരണങ്ങൾ നിരത്തുവേമൊക്കെ ചെയ്തെങ്കിലും ഞാനപ്പോഴേയ്ക്കും ഗാർഡിയൻ ഓഫ് ഗാലക്സിയുടെ സ്പേസ്ഷിപ്പിലെത്തിയിരുന്നു…
അതിനിടയിൽ ജോക്കുട്ടൻ വണ്ടിയിലേയ്ക്കു വാള് വെച്ചതുപോലും ഏതോ ഡ്രാഗൻകുഞ്ഞ് തീ തുപ്പുമ്പോലെയാണ് എനിയ്ക്കുതോന്നീത്…
പിന്നൊന്നും എനിയ്ക്കോർമ്മയില്ല…
കണ്ണുതുറക്കുന്നത് എപ്പോളാണെന്നൊരു പിടീമില്ല…
തലയൊക്കെ കുത്തിവലിയ്ക്കുന്ന വേദനയിലും മുള്ളാൻ മുട്ടിയതുകൊണ്ട് മാത്രം തപ്പിയെണീയ്ക്കുവായ്രുന്നു…
ആകെയൊരു മരവിപ്പ്…
തലയൊരു വഴിയ്ക്കുപോയാൽ കാലുരണ്ടും വേറൊരുവഴിയ്ക്ക്…
അങ്ങനെ കാറ്റുപിടിച്ച കെട്ടുവള്ളമ്പോലെ ഒരുവിധം ബാത്റൂമിൽക്കേറി മുള്ളി തിരിച്ചിറങ്ങുമ്പോഴാണ്
മീനാക്ഷി റൂമിലേയ്ക്കു വരുന്നത്…
ഒരിളംനീല നിറത്തിലുള്ള കാഞ്ചീപുരം പട്ടും അതിനുമാച്ചിങ്ങായ ബ്ലൗസ്സും ധരിച്ചെത്തിയ അവൾടെ കാതിലും കഴുത്തിലുമൊക്കെ ആവശ്യത്തിന് ആഭരണങ്ങളുമുണ്ട്…
കിളിയില്ലാണ്ടാണ് നടക്കുന്നതെങ്കിലെന്ത് സ്‌കാൻചെയ്യുന്നേലൊരു വീഴ്ച്ചയും ഞാൻ വരുത്തിയില്ല…
“”…ആഹാ.! സാറെണീറ്റോ..??”””_ റൂമിലേയ്ക്കു കയറിയപാടേ ഡോറടച്ചുകൊണ്ട് അവളൊരാക്കിയ ചിരിചിരിച്ചു…
“”…നീ രാവിലേ പോയതല്ലേ..?? എന്നിട്ടിപ്പോഴാണോ വരുന്നത്..??”””_ അടിച്ചു വെണ്ണീറായി തീയേത് പുകയേതെന്ന് അറിയാത്തവസ്ഥയിലും ഭർത്താവിന്റെ ഉത്തരവാദിത്വം കാണിയ്ക്കാൻ ഞാനമാന്തിച്ചില്ല…
“”…ഹലോ.! ഞാൻ നിങ്ങടെ പെങ്ങടെ മറുവീടിന് പോയിട്ടുവരുവാണ് മിഷ്ടർ..!!”””_ കിലുകിലേയുള്ള ശബ്ദത്തോടെ ആടയാഭരണങ്ങളൊക്കെ അഴിച്ചുമാറ്റുന്നതിനിടയിൽ അവളെന്നെ പുച്ഛിച്ചു…
“”…ങ്‌ഹേ… മറുവീടോ…?? എന്നിട്ട് ഞാൻ വന്നില്ലേ..??”””_ ഞാനൊരു ഞെട്ടലോടെ തിരക്കീതും അവളെന്നെ കണ്ണുരുട്ടി കലിപ്പിച്ചൊന്നു നോക്കി…
“”…ഈ ഞാൻ മാത്രമല്ല, ഞാന്റെ കൂട്ട്തോൽവികളും വന്നില്ല… എന്തായാലും ഇപ്പൊ താഴത്തേയ്ക്കൊന്നും ചെല്ലണ്ട… കല്യാണത്തിന് ചെല്ലാത്തേനവിടെ ഭൂകമ്പംനടക്കുവാ..!!”””_ ഒരു മുന്നറിയിപ്പുപോലെ അതുപറഞ്ഞശേഷം അവൾ കണ്ണാടിയ്ക്കു മുന്നിൽനിന്ന് ഹെയർപ്പിന്നൂരി മുടിയഴിച്ചിട്ടു…
…കല്യാണത്തിന് ചെല്ലാത്തേനോ..??
അപ്പൊ കല്യാണത്തിന് ഞാമ്പോയില്ലേ..??
അതെങ്ങനെ ശെരിയാവും..??
രാവിലേ കെട്ടിയൊരുങ്ങി പോയതപ്പോൾ ഞാനല്ലേ..??
അങ്ങനേമാലോചിച്ച് ഒരുവിധത്തിൽ ബെഡ്ഡിലേയ്ക്കു കേറിയപ്പോഴാണ് ഡോറിലാരോ മുട്ടുന്നത് കേട്ടത്…
പിന്നാലേ ചെറിയമ്മയുടെ ശബ്ദവുംകേട്ടു;
“”…മീനൂ… കതകുതുറന്നേ..!!”””
അതുകേട്ടതും,
“”…എടാ… തലതാഴ്ത്തിവെച്ച് കണ്ണടച്ചുകിടന്നോ..!!”””_ ന്ന് എന്നെനോക്കി പിറുപിറുത്തിട്ട് അവൾ വാതിൽക്കലേയ്ക്കു ചെന്നു…
“”…എന്താ ചെറീമ്മേ..??”””_ ഡോറുതുറക്കുന്ന ശബ്ദവും പിന്നാലേയുള്ള മീനാക്ഷിയുടെ ചോദ്യവും കണ്ണടച്ചുകിടക്കുമ്പോൾ തന്നെ ഞാൻകേട്ടു…
“”…അവനിതുവരെ എഴുന്നേറ്റില്ലേടീ..??”””
“”…ഇല്ല..!!”””
“”…മ്മ്മ്.! ഇനിയിപ്പൊ എഴുന്നേറ്റാലും താഴത്തേയ്ക്കൊന്നും പറഞ്ഞുവിടണ്ട… ശ്രീക്കുട്ടനേം ഉണ്ണിയേമൊക്കവിടെ ക്രോസ്സുവിസ്താരം നടത്തുവാ..!!”””
“”…മ്മ്മ്.! ശെരി..!!”””_ മറുപടി പറഞ്ഞശേഷം ഡോറടയുന്ന ഒച്ചയും ഞാൻകേട്ടു…
…എന്നാലും അതെന്താപറ്റിയേ..?? രണ്ടെണ്ണമടിച്ചിട്ട് ഓഡിറ്റോറിയത്തിലേയ്ക്കു പോയതല്ലേ നമ്മൾ..?? എന്നിട്ടങ്ങെത്തീലേ..?? എന്നാലുമതെന്താ പറ്റീത്..??
ആ കിടപ്പിൽ കിടന്നുകൊണ്ട് തലപുകയ്ക്കുമ്പോഴാണ് മീനാക്ഷി കയ്യിലിരുന്ന ഫോൺ ടേബിളിനുപുറത്ത് ചാർജ്ജിലേയ്ക്കിട്ടിട്ട് സാരിയെ ബ്ലൗസ്സുമായി ചേർത്തുകുത്തിയിരുന്ന പിന്നഴിച്ചത്…

എന്താണ് മാഷേ ഇതും നിർത്തിയോ
Broo. Continue cheyunnillee
Bro bakki ille 🥺