എന്റെ ഡോക്ടറൂട്ടി – 30 28അടിപൊളി 

“”…മ്മ്മ്.! ഇതുമിക്കവാറും ആ കാറ്ററിങ് പിള്ളേര് പിടിച്ചോണ്ടുപോയി സാമ്പാറ് വിളമ്പിയ്ക്കാനാണ് സാധ്യത..!!”””_ പുള്ളിയുടെ ഇരുത്തമത്ര സുഖിയ്ക്കാതെ ശ്രീക്കുട്ടൻ പിറുപിറുത്തതും,

“”…അങ്ങനാണേല് ആ ടൈ സാമ്പാറുതൊട്ടീല് വീഴാതെ കടിച്ചുപിടിച്ചേക്കണം..!!”””_ പറഞ്ഞുകൊണ്ട് ഞാൻ മാമനെനോക്കി കണ്ണിറുക്കി…

അങ്ങനെ പുള്ളിയെ നിലത്തുമല്ല വായുവിലുമല്ലാത്ത നിലയിലിട്ട് ഊക്കി രസിയ്ക്കുന്നതിനിടയിലാണ്,

“”…ഇനീം വെയ്റ്റ്ചെയ്യണോ..?? നമുക്കിറങ്ങിയാലോ..??”””_ ന്നുള്ള സംശയവുമായി ചേച്ചിയുടെ തലപൊന്തീത്…

“”…ഓ.! ഇപ്പോഴേ പോവേണ്ട കാര്യോന്നുവില്ല… ഉണ്ണാറാവുമ്പോൾ മെല്ലെയങ്ങു ചെന്നേച്ചാമതി..!!”””_ അതുകേട്ടപാടേ ശ്രീയുടെ മറുപടിയുമെത്തി…

“”…അങ്ങനെയല്ലടാ… ചെക്കൻകൂട്ടര്
വരുമ്പോൾ പെണ്ണിന്റെയാങ്ങള സ്വീകരിയ്ക്കാനുണ്ടാവണം..!!”””_ സുധാകരൻമാമന്റെ ഭാര്യപറഞ്ഞു…

“”…ഉവ്വ.! അതോണ്ടാണല്ലോ ഇവനേമിവടെ നിർത്തീട്ട് അവരങ്ങടുപോയത്..!!”””_ ഒട്ടും സുഖിയ്ക്കാത്തമട്ടിൽ അവൻ തിരിച്ചടിച്ചതും അവരുടെ വായടഞ്ഞു…

“”…ആഹ്.! എന്തായാലും കഴിഞ്ഞതുകഴിഞ്ഞു… നടക്കുന്നത് നിങ്ങടെ ചേച്ചീടെ കല്യാണമല്ലേ… അതുകൊണ്ടങ്ങനൊന്നും കരുതണ്ട… നമുക്കാരേം വെറുപ്പിയ്ക്കാതങ്ങു പോയേക്കാം… നിങ്ങള് വണ്ടിയെടുക്ക്..!!”””_ അച്ഛൻ തഞ്ചത്തിൽ അവനെയടക്കിക്കൊണ്ട് പറഞ്ഞു…

പക്ഷേ അതുപറയുമ്പോഴും പുള്ളിടെ മുഖത്തുണ്ടായ്രുന്ന തെളിച്ചക്കുറവ് എല്ലാവർക്കും മനസ്സിലാകുമായ്രുന്നു…

അതോടെ ശ്രീയും പിന്നെതിരുനിന്നില്ല…

ഓരോരോ വണ്ടിയിലായി പോകാൻ തയ്യാറായി…

അപ്പോഴാണ് മാമൻ പാഞ്ഞെന്റടുത്തേയ്ക്കു വരുന്നത്…

ശേഷം,

“”…ഈ പാന്റ്സിനുപകരം ഒരു മുണ്ടുത്താൽ മതിയായ്രുന്നു അല്ലേടാ..??”””_ ന്ന് എന്നെത്തോണ്ടിക്കൊണ്ട് ചോദിച്ചതും ചേച്ചി തിരിഞ്ഞൊരുനോട്ടം…

ആ നോട്ടത്തിലെ
അർത്ഥങ്ങളിൽ പലതും മനസ്സിലായതുകൊണ്ടാവണം മീനാക്ഷി ചിരിയടക്കാൻ കഷ്ടപ്പെട്ടുകൊണ്ട് എന്റെ പിന്നിലൊളിച്ചത്…

അപ്പോഴാണ്,

“”…കഥപറഞ്ഞത് മതിയടേ… പോയി വണ്ടീൽക്കേറ്..!!”””_ എന്നുമ്പറഞ്ഞ് അച്ചുവെന്നെ കണ്ണുകാണിച്ചത്…

അപ്പോഴേയ്ക്കും ജോക്കുട്ടൻ വണ്ടിതിരിച്ചിടുകയും അച്ഛൻ കൊ- ഡ്രൈവർസീറ്റിൽ ചെന്നുകേറുകയും ചെയ്തിരുന്നു…

മീനൂനോട് കേറാൻ പറഞ്ഞുകൊണ്ട് ചേച്ചിയും കയാറാനോങ്ങിയതും കയ്യിലിരുന്ന ചെക്കൻ വിചാരിച്ചത് എല്ലാരുംകൂടി നാടുവിട്ടു പോകുവാന്നാണെന്നു തോന്നുന്നു…

അവൻ വല്ലാത്തൊരു നിലവിളിയോടെ എന്റെനേർക്കൊരു ചാട്ടം…

കണ്ണൊക്കെ നിറഞ്ഞു തുളുമ്പിയിട്ടുണ്ട് ചെക്കന്റെ…

“”…ഡെയ്… നാടുവിട്ടു പോകുവല്ല… കല്യാണത്തിന് പോകുവാ നമ്മള്..!!”””_ അവനെ കൊഞ്ചിച്ചുകൊണ്ടത് പറയുമ്പോളും ഇവനെന്നോടിത്രയ്ക്ക് സ്നേഹോന്നായ്രുന്നു മനസ്സിൽ…

മറ്റുള്ളവരാകട്ടെ ഞങ്ങളുടെ സ്നേഹപ്രകടനംകണ്ട് വല്ലാത്തൊരു ഭാവത്തിലെന്നെ നോക്കുന്നുമുണ്ടായ്രുന്നു…

“”…ഓ.! സ്നേഹിച്ചതൊക്കെ മതി… രണ്ടും വേഗം വണ്ടീൽക്കേറ്..!!”””_ ജോക്കുട്ടൻ ഡ്രൈവർ സീറ്റിലിരുന്നു പറഞ്ഞത്‌കേട്ട് ഞാനുമാ വണ്ടിയ്ക്കുള്ളിലേയ്ക്കു കേറി…

ശ്രീക്കുട്ടൻ ഇന്നോവയെടുത്ത് അതിലേയ്ക്കു മാമൻ മാമീ ഇനത്തിൽപ്പെട്ട കുറേയെണ്ണത്തിനെ തള്ളിക്കയറ്റി…

അപ്പോഴേയ്ക്കും മീനാക്ഷിയും എന്റടുത്തായി കേറിയിരുന്നു…

അങ്ങനെ ഓഡിറ്റോറിയത്തിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ, അവടെച്ചെന്നുകഴിഞ്ഞാൽ ആരോടും വഴക്കുണ്ടാക്കാതെ എങ്ങനെനിൽക്കണമെന്നുള്ള ക്ലാസ്സെടുപ്പായ്രുന്നൂ അച്ഛനും ചേച്ചിയുമെല്ലാം…

…അവരുടെ വർത്താനങ്കേട്ടാത്തോന്നും ഈ കന്നന്തിരുവുകൾ മുഴുവൻകാട്ടുന്നത് ഞാനാണെന്ന്…

…ആ തന്തയും ബാക്കി മുതുക്കുകളുമൊക്കെ എന്നോടുകാണിച്ചതൊക്കെ പിന്നെ ന്യായമാണല്ലോ.!

…എന്നിട്ടും സിത്തുവിനുമാത്രം ഒന്നും മിണ്ടിക്കൂടാ.!

ആലോചിയ്ക്കുന്തോറും എനിയ്ക്കെവിടെന്നെല്ലാമോ പൊളിഞ്ഞങ്ങു കേറീതാണ്…

പിന്നെ ഞാനൊന്നു വിളിച്ചപാടെ എല്ലാത്തിനേം വാരിപ്പെറുക്കിക്കൊണ്ട് പോന്നതല്ലേ… അതുകൊണ്ട് ചുമ്മാ ചൊറിയണ്ടാന്നുവെച്ചു മിണ്ടാതിരുന്നെന്നു മാത്രം…

3 Comments

Add a Comment
  1. എന്താണ് മാഷേ ഇതും നിർത്തിയോ

  2. Broo. Continue cheyunnillee

  3. Bro bakki ille 🥺

Leave a Reply

Your email address will not be published. Required fields are marked *