…എന്നിട്ടിത്രേം നേരമായല്ലോ… ആരേലുമൊരാൾ ഇവനെയൊന്നുവിളിച്ചോ..?? ഇല്ലല്ലോ..?? എന്നാലെന്നെവിളിച്ചു… സ്വീകരണത്തിനു നേരമായി പെട്ടെന്നു വരാമ്പറഞ്ഞിട്ട്..!!”””_ അതുപറഞ്ഞു നിർത്തുമ്പോഴേയ്ക്കും അവനൊരു കൊളുവന്നു…
അവനതു കട്ടാക്കിവിടുന്നതും കണ്ടു…
“”…ഇവന്റെതന്ത ഇതല്ല, ഇതിനപ്പുറോം കാണിയ്ക്കും… പക്ഷെ അവളുമാരും ആ പറിയനു കൂട്ടുനിൽക്കുന്നല്ലോന്ന് ആലോചിയ്ക്കുമ്പോഴാ..!!”””_ ശ്രീയ്ക്കൊപ്പം കൂടി മാമനും പല്ലുകടിച്ചപ്പോൾ ഞാനെല്ലാം കേട്ടുനിന്നതേയുള്ളൂ…
“”…നീപറഞ്ഞതാ ശെരി… ഇമ്മാതിരി വേർതിരിവു കാണിയ്ക്കുന്നിടത്ത് നിങ്ങളെന്തിനാ വലിയ്ക്കാനാപോണേ..??”””_ എല്ലാംകേട്ടുനിന്ന ജോക്കുട്ടനും പ്ളേറ്റുമാറ്റി…
അതിനിടയിൽ അവനെന്നെയൊന്നു നോക്കി,
“”…എന്താടാ..?? നിനക്കൊന്നും പറയാനില്ലേ..??”””_ എന്നൊരു ചോദ്യംകൂടിയിട്ടപ്പോൾ,
“”…മ്മ്മ്.! അവനാ പെണ്ണിനെയിട്ട് ദ്രോഹിയ്ക്കാനല്ലേ കൗതുകമുണ്ടാവൂ… ബാക്കിയാര് എന്തുകാണിച്ചാലും അവനെന്താ..??”””_ ന്ന് ചോദിച്ച് ശ്രീയെന്നെയൊന്നു തളർത്തി…
“”…അല്ല… ഇതിനൊക്കെ ഞാനെന്തുപറയാൻ..?? എനിയ്ക്കിതൊക്കെ പണ്ടേയ്ക്കുപണ്ടേ ശീലമായതാ… അതുകൊണ്ട് വല്യപുതുമയൊന്നും തോന്നുന്നുമില്ല… പക്ഷെ എനിയ്ക്കറിയാമ്മയ്യാത്തത് ഇവരൊക്കെന്നിത്രയ്ക്കും വെറുക്കാമ്മേണ്ടി ഞാനെന്തു വെകിളിത്തരമാ ഇവരോടൊക്കെ കാട്ടിയേന്നാണ്..??!!”””_ ഇതൊന്നുമെനിയ്ക്കു പുത്തരിയല്ലാത്തതുകൊണ്ടാവും ഞാനൊരു പുഞ്ചിരിയോടെയാണതു ചോദിച്ചത്…
പക്ഷേ പറഞ്ഞതിൽ ഒളിച്ചിരുന്ന പിടച്ചിൽ അവന്മാർക്ക് മനസ്സിലായിക്കാണും…
“”…നീയതുവിടടാ… പിന്നെന്നേലുമൊരിയ്ക്കെ ഇവനൊക്കെ നിന്റെമുന്നിലും വന്നുനിൽക്കും… അന്നിതുപോലെ പട്ടിവിലകൊടുത്ത് ഒഴിവാക്കിയങ്ങു വിട്ടേക്കണം..!!”””_ കേട്ടുനിന്ന മാമന്റുപദേശമായ്രുന്നത്…
“”…അപ്പോ നിങ്ങളാരും കല്യാണത്തിന് കൂടുന്നില്ലേ ..??”””_ അത്രേന്നേരമെല്ലാം കണ്ടുംകെട്ടുംനിന്ന അച്ചുവാണതുചോദിച്ചത്…
അതിനെല്ലാവരും പരസ്പരമൊന്നു നോക്കി…
എത്രത്തോളംദേഷ്യവും സങ്കടവുമുണ്ടെങ്കിലും ഉള്ളിന്റെയുള്ളിൽ എല്ലാവർക്കും കല്യാണത്തിന് കൂടണമെന്നുതന്നെയാണെന്ന് പറയാതെ പറയുകയായിരുന്നു…
“”…എന്തായാലുമിങ്ങനെ പച്ചയ്ക്കുകേറിയാൽ ശെരിയാവില്ല… നാട്ടുകാർടെമുന്നിലിട്ട് ഞാനിവന്റെ തന്തയെക്കിളയ്ക്കും… അത്രയ്ക്കു പൊളിഞ്ഞുനിൽക്കുവാ ഞാൻ… അതുകൊണ്ട് നമുക്കു ബാറിൽപ്പോയി ചെറുതു രണ്ടെണ്ണമടിച്ചേച്ചു വരാം..!!”””_ ശ്രീ കണ്ണിറുക്കി കാണിച്ചുകൊണ്ട് അവന്റെപ്ലാൻ വിശദമാക്കി…
“”…എന്നാവാ… പെട്ടെന്നുപോയേക്കാം… ആരേലുങ്കണ്ടാപ്പിന്നെ ചോദ്യമായി… പറച്ചിലായി… എന്തിനാവെറുതേ..!!”””_ പറഞ്ഞുകൊണ്ട് ചാടി വണ്ടീൽക്കേറുന്നതിനിടയിൽ,
“”…അവന്റച്ഛന്റെ പറിച്ചൊരുകോട്ട്..!!”””_ എന്നും കൂട്ടിച്ചേർത്തുകൊണ്ട് ഇട്ടിരുന്ന കോട്ടൂരി ഒറ്റയേറായ്രുന്നു മാമൻ…
അതുംകേട്ടൊരു ചിരിയോടെ ജോക്കുട്ടനും വണ്ടിയിലേയ്ക്കു കേറുമ്പോൾ പിന്നാലേ അച്ചുവുംചെന്നു…
“”…നീയിതെങ്ങോട്ടാ..?? പോയ് കല്യാണത്തിനു കേറടീ… പോടീ..!!”””_ പിൻസീറ്റിൽ ജോക്കുട്ടന്റടുത്തായി അച്ചുവും വലിഞ്ഞുകേറിയപ്പോൾ അവൻതന്നെയാണതു പറഞ്ഞത്…
“”…പിന്നേ… നിങ്ങളില്ലാതെ അവടെപ്പോയിരുന്നു പോസ്റ്റടിയ്ക്കാൻ എന്റെതലയ്ക്കോളമല്ലേ..??”””_ കേട്ടപാടെ അവളവനെ പുച്ഛിച്ചു…
ശേഷം,
“”…അല്ലേലും എന്നെയീ കല്യാണത്തിനു ക്ഷണിച്ചത് സിദ്ധുവാ… അപ്പോളവനില്ലാതെയാ കല്യാണങ്കൂടാൻ അവടെനടക്കുന്നത് എന്റച്ഛന്റെ രണ്ടാങ്കെട്ടൊന്നുവല്ല..!!”””_ എന്നുകൂടി കിലുത്തീതും ലെവന്റെതൊള്ള ഷട്ടറിട്ടു…
“”…എടാ… നീ കേറുന്നുണ്ടോ..?? വന്നാൽ രണ്ടെണ്ണമടിച്ച് ഒന്നോണായ്ട്ട് തിരിച്ചിങ്ങുപോരാം… അല്ലാതെങ്ങനാടാ അതിന്റെയൊക്കെ മുഖത്തുനോക്കുന്നത്..??”””_ ഡ്രൈവിങ്സീറ്റിലിരുന്ന് ശ്രീ ഒരിയ്ക്കൽക്കൂടിയതു പറഞ്ഞപ്പോൾ പിന്നെ ഞാനുമതിനെയെതിർത്തില്ല…
…എന്റടുക്കെ ഊമ്പിത്തരം കാണിച്ചൂന്നപേരിലാണ് ഇവന്മാര് കല്യാണത്തിനുകൂടാതെ ഒഴിയുന്നത്… അപ്പോപ്പിന്നെ ആർടെ മുണ്ടുപൊക്കാനാണ് ഞാനങ്ങട് തൊലിച്ചോണ്ട് ചെല്ലുന്നത്..??!!

എന്താണ് മാഷേ ഇതും നിർത്തിയോ
Broo. Continue cheyunnillee
Bro bakki ille 🥺