എൽ ഡൊറാഡോ – 1 20അടിപൊളി 

നിറം മാത്രം അല്ല ജസ്‌ന ഇത്തയുടെ പൊക്കവും ആമിക്ക് ഇല്ല. എന്റെ ഒക്കെ അത്രേം പോക്കമേ അവൾക്ക് ഉള്ളു. എന്നേക്കാൾ ഒരു ക്ലാസ്സ്‌ മുന്നിൽ ആയത് കൊണ്ട് ചേച്ചിയെ പോലെ ഒക്കെ ആണ് അവളും എന്നോട് പെരുമാറിയത്. സത്യത്തിൽ ഞങ്ങൾ ഒരേ പ്രായം ആണ്.. അവളെ lkg, ukg ഒക്കെ ചേർത്ത് ഒന്നാം ക്ലാസ്സിൽ താമസിച്ചാണ് ചേർത്തത്.. ഞാൻ ആണേൽ രണ്ട് വർഷം വെറുതെ കളഞ്ഞു. അതാണ് മൊത്തത്തിൽ ഒരു കുഴഞ്ഞു മറി..

അവർ പോയി കഴിഞ്ഞു ഞാൻ ജനലടച്ചു കട്ടിലിൽ കയറി വെറുതെ കിടന്നു. ഇടയ്ക്ക് സ്നേഹ ചേച്ചി വന്നു എന്നോട് കുറച്ചു നേരം സംസാരിച്ചു. അവളെന്നെ സ്വന്തം അനിയനെ പോലെ ആണ് കാണുന്നത് എന്ന് എനിക്ക് തോന്നി. പെട്ടന്നൊരു നിമിഷം ഒരാളെ സ്വന്തം അനിയൻ ആയും സ്വന്തം മകൻ ആയുമൊക്കെ കാണാൻ ആൾക്കാർക്ക് കഴിയുമോ..? എനിക്ക് അത് അല്പം ബുദ്ധിമുട്ട് ആയിരുന്നു…

വീട്ടിൽ ഇരുന്നു ബോർ അടിച്ചപ്പോൾ ഞാൻ പിന്നെയും വെളിയിലേക്ക് ഇറങ്ങി.. വീടുകളിലേക്ക് ഒന്നും കയറാതെ അവിടത്തെ പറമ്പുകളിൽ ഞാൻ ചുറ്റി നടന്നു.. അങ്ങനെ അവിടുത്തെ ഏകദേശ ഭൂപ്രകൃതി ഒക്കെ ഞാൻ മനസിലാക്കി.. ഇടതൂർന്നു നിൽക്കുന്ന മരങ്ങളും ചെടികളും ഒക്കെ കാരണം ഇവിടെ ഒരു കാടിന്റെ പ്രതീതി സൃഷ്ടിച്ചു.. ശരിക്കും കാവ് ആണ്.. സന്ധ്യ പേരമ്മയുടെ വീടിനും അപ്പുറം മുത്തപ്പന്റെ കാവാണ്. അവിടെ എന്നും വിളക്ക് വച്ചു ആരാധന ഒന്നുമില്ല.. എല്ലാവരും വീട്ടിൽ നിന്ന് വിളക്ക് അങ്ങോട്ട് കാണിക്കുകയെ ഉള്ളു. കാവ് ആയത് കൊണ്ടാണ് ഇത്രയും നിബിഢമായ ഒരു വനം ഇവിടെ ഉണ്ടായത് എന്നുമെനിക്ക് തോന്നി.. അങ്ങനെ എങ്കിൽ നല്ല വിഷമുള്ള പാമ്പുകളും കാണാൻ സാധ്യത ഉണ്ട്. ചപ്പുകളിൽ ചവിട്ടി നടക്കുമ്പോ ഞാൻ ഒരല്പം ശ്രദ്ധിച്ചു..

ആ നടത്തം നിന്നത് ഒരു പടുകൂറ്റൻ മൂവാണ്ടൻ മാവിന്റെ മുന്നിലാണ്. ചുറ്റിപ്പിടിച്ചു കയറാൻ കഴിയാത്ത പോലെ വണ്ണമുണ്ട് മാവിന്. ആരുടെ മാവാണെന്നോ പറമ്പ് ആണെന്നോ എനിക്ക് മനസിലായില്ല. ആരുടെയും അല്ലെന്നും തോന്നി. വീടുകളിൽ നിന്നും കുറച്ചു മാറിയാണ് ഇത് നിൽക്കുന്നത്.. ഞാൻ മാവിന് അടുത്തേക്ക് കാൽ വെച്ചപ്പോൾ പിന്നിൽ നിന്ന് ആരോ നടന്നു വരുന്ന സൗണ്ട് കേട്ടു..

‘ അങ്ങോട്ട്‌ പോവല്ലേ… കാവാണ്…’
ഒരു പെൺകുട്ടി.. അവളെന്നോട് മുന്നോട്ടു അധികം പോകരുത് എന്ന് വിലക്കി..

‘ഇല്ല.. ഞാനീ മാങ്ങാ നോക്കാൻ വന്നതാ.. ഇതാരുടെ പറമ്പാ….?
ഞാൻ അവളോട് ചോദിച്ചു

‘ഇതൊക്കെ കാവിന്റെ ആണ്..’
അവൾ മറുപടി തന്നു. എന്റെ അത്ര പൊക്കമുണ്ട് അവൾക്ക്. നല്ല ഗോതമ്പിന്റെ നിറം.. ഒരല്പം വണ്ണം ഉണ്ടെങ്കിലും തടിച്ചി എന്നൊന്നും പറയാൻ കഴിയില്ല.. ഇതേതാണ് ഈ സുന്ദരി…? എന്റെ സംശയം മനസിലാക്കി ആവണം അവൾ സ്വയം പരിചയപ്പെടുത്തി..

‘ഞാൻ വേദു…’
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. മായചിറ്റയുടെ മോളാണ്.. വേദിക കൃഷ്ണ.. വേദു എന്ന് വിളിക്കും..

‘ഞാൻ നന്ദു…’
ഞാനും പരിചയപ്പെടുത്തി

‘അമ്മ പറഞ്ഞിരുന്നു…’
അവൾ പറഞ്ഞു..
‘ഞാനും മാങ്ങ നോക്കി വന്നതാ.. ഒന്നും വീണു കിടപ്പില്ല അല്ലേ…?
അവൾ ചുറ്റും പരതി നോക്കി

‘ഇല്ല.. വേണേൽ എറിഞ്ഞിടാം…’
ഞാൻ താഴെ ചവറുകൾക്ക് ഇടയിൽ നിന്നും കല്ല് തപ്പി.

‘വീഴില്ല. നല്ല പൊക്കമാണ്.. ഞാൻ കുറെ നോക്കിയതാ..’
വേദു എന്നോട് പറഞ്ഞു

നല്ല പൊക്കമുണ്ട് മാവിന്.. മാങ്ങ കിടക്കുന്നതും വളരെ ഉയരത്തിൽ ആണ്. പക്ഷെ എറിഞ്ഞു വീഴ്ത്താമെന്ന് എനിക്ക് ഒരു ഉറപ്പ് ഉണ്ടായിരുന്നു. കയ്യിലിരുന്ന ഉരുളൻ കല്ല് ഒരു വലിയ കുലയെ ലക്ഷ്യമാക്കി ഞാൻ എറിഞ്ഞു… കല്ല് മൂളി പകുതി ഉയരത്തിൽ എത്തിയിട്ട് കാറ്റ് പോയ പോലെ താഴേക്ക് വന്നു..
ഞാൻ കുറച്ചു കൂടി ശക്തിയിൽ മറ്റൊരു കല്ല് മേലേക്ക് വലിച്ചെറിഞ്ഞു.. ശക്തി കൂടിയപ്പോൾ ഉന്നം പിഴച്ചു. അത് വേറെ എവിടേക്കോ പാളി പോയി.. പിന്നെയും ഞാൻ എറിഞ്ഞു. ചിലതൊക്കെ അടുത്തൂടെ പോയി എന്നല്ലാതെ മാങ്ങ ഇരിക്കുന്ന കുലയിൽ ഒന്ന് തൊട്ടത് പോലുമില്ല.. വേദു എന്നെ നോക്കി ആക്കി ചിരിച്ചു

Updated: February 22, 2025 — 10:20 pm

Leave a Reply

Your email address will not be published. Required fields are marked *