എൽ ഡൊറാഡോ – 1 20അടിപൊളി 

 

വീട്ടിൽ വന്നു ഞാൻ ഈ കാര്യം സ്നേഹേച്ചിയോട് പറഞ്ഞു..

‘അവരെ പെട്ടന്ന് കണ്ടാൽ തിരിച്ചറിയാൻ പാടാ.. ഞങ്ങൾക്ക് ഒക്കെ ഇടക്ക് മാറിപ്പോകും..’

 

‘എന്നാലും ഇതെങ്ങനെ ഒരു മാറ്റവും ഇല്ലാതെ…?

ഞാൻ അത്ഭുതം കൂറി ചോദിച്ചു പോയി

 

‘അതൊക്കെ അങ്ങനാ. പക്ഷെ കാണാൻ ഒരേപോലെ ഉണ്ടെന്നേ ഉള്ളു. രണ്ടും രണ്ട് സ്വഭാവം ആണ്..’

സ്നേഹേച്ചി പറഞ്ഞു

 

അത് ശരിയാണ് എന്ന് എനിക്കും തോന്നി. വേദു എന്നോട് നല്ല അടുപ്പം കാണിച്ചു മിണ്ടിയെങ്കിലും മീതു എന്നോട് എന്തോ നീരസം ഉള്ളത് പോലെ ആണ് പെരുമാറിയത്..

 

അന്ന് ഉച്ചക്കും മീൻകറി ഇല്ലാത്ത ചോർ ഉണ്ടപ്പോൾ എനിക്ക് എന്തോ മടുപ്പ് തോന്നി. ഇവരോട് എങ്ങനാ മീൻ കറി വേണം എന്ന് ആവശ്യപ്പെടുക.. അത് മോശമല്ലേ.. മീൻ പിടിച്ചു കൊടുത്താൽ ആ പറച്ചിൽ അങ്ങ് ഒഴിവാക്കാം.. ഞാൻ ചിന്തിച്ചു.. ഉച്ച തിരിഞ്ഞു ഞാൻ ആരോടും പറയാതെ പിച്ചിക്കാവിന് പുറത്തേക്ക് പോയി. തണൽ വീണ ചെമ്മൺ പാതയിലൂടെ നടന്നു റോഡിനു അടുത്തുള്ള ഗ്രൗണ്ടിന് അടുത്തെത്തി.. വലത്തോട്ട് പോയാൽ അന്ന് ബസ് ഇറങ്ങിയ കവലയിലേക്ക് പോകാം. പക്ഷെ ഞാൻ ഇടത്തേക്ക് തിരിഞ്ഞു..

 

കുറച്ചു നടന്നപ്പോൾ ടാർ ഇട്ടത് അവസാനിച്ചത് കണ്ടു. ഇവിടുന്ന് അങ്ങോട്ട്‌ ടാർ ചെയ്യാത്ത പൊടി മണ്ണുള്ള വഴിയാണ്. കുറച്ചു നടന്നപ്പോൾ തന്നെ എന്റെ ഊഹം പോലെ ഒരു ചെറിയ മാടക്കട കണ്ടു. ഭാഗ്യത്തിന് അവിടെ ചൂണ്ടയും നൂലും ഉണ്ടായിരുന്നു. ചെറിയ ചൂണ്ട ആണേലും അത് തത്കാലം മതിയാകും എന്ന് ഞാൻ കണക്ക് കൂട്ടി… തിരിച്ചു പോകുന്ന വഴി ഗ്രൗണ്ടിന് പിന്നിൽ വളർന്നു നിൽക്കുന്ന മുളങ്കൂട്ടത്തിൽ നിന്ന് കഷ്ടപ്പെട്ട് നല്ലൊരു മുളങ്കമ്പ് ഞാൻ ഓടിച്ചെടുത്തു.. ഇപ്പൊ ചൂണ്ട റെഡി…

 

ഇവിടെ മണ്ണിര കിട്ടാൻ കുറച്ചു പ്രയാസം ആണ്. അത് കൊണ്ട് നല്ല പച്ച വെട്ടിലിനെ പുല്ലുകൾക്ക് ഇടയിൽ നിന്നും പിടിച്ചു ഞാൻ ചൂണ്ടയിൽ കോർത്തു..നല്ല വെള്ളവും ഒഴുക്കും ഉള്ളത് കൊണ്ട് ചൂണ്ടക്ക് നല്ല കൊത്തുണ്ടായിരുന്നു. ഒരല്പം കാത്തു നിന്നെങ്കിലും പതിയെ മീനുകൾ എന്റെ ചൂണ്ടയിൽ കൊത്തി തുടങ്ങി.. ഒന്ന്, രണ്ട്, മൂന്ന്, നാല്… പിടിച്ചു കരയ്ക്കിടുന്ന ഓരോ മീനിനെയും ഞാൻ എണ്ണി. നല്ല കൊത്തു കിട്ടുന്ന സ്‌ഥലം നോക്കി നീങ്ങി നീങ്ങി ഞാൻ അറ്റത്തെ സുരേഷ് ചേട്ടന്റെ വീടിന് അടുത്തെത്തിയിരുന്നു.. എന്റെ മീൻ പിടുത്തം കണ്ടാവണം അവിടുത്തെ പയ്യൻ ഞാൻ മീൻ പിടിക്കുന്നത് കാണാൻ എന്റെ അടുത്ത് വന്നു നിന്നു..

 

ഗോകുൽ എന്നാണ് അവന്റെ പേര്. ഇടയ്ക്ക് ചൂണ്ട ഞാൻ അവന്റെ കയ്യിൽ കൊടുത്തു അവനെ കൊണ്ട് ചൂണ്ട ഇടീപ്പിച്ചു. പക്ഷെ അവൻ ഇട്ടപ്പോൾ അങ്ങനെ മീൻ കൊത്തുന്നില്ല.. അങ്ങനെ കുറച്ചു നേരത്തെ ശ്രമത്തിന് ഒടുവിൽ അത്യാവശ്യം നല്ലൊരു മത്സ്യസമ്പത്ത് എന്റെ കയ്യിലെ പ്ലാസ്റ്റിക് കവറിൽ നിറഞ്ഞു.. അതും തൂക്കി നടക്കുമ്പോ ആണ് സുരേഷ് ചേട്ടന്റെ ഭാര്യ സന്ധ്യ പേരമ്മ എന്റെ മുന്നിലേക്ക് വരുന്നത്

 

‘ഇത് കുറെ ഉണ്ടല്ലോ…? നിനക്ക് മീൻ കറി ഒക്കെ വയ്ക്കാൻ അറിയുമോ…?

അവരെന്നോട് ചോദിച്ചു

 

‘അറിയാം.. വീട്ടിൽ എന്നും മീൻ ആയിരുന്നു..’

ഞാൻ പറഞ്ഞു

 

‘ഏതൊക്കെ മീൻ ഉണ്ട്..’

അവർ എന്റെ കയ്യിൽ നിന്ന് കവർ വാങ്ങി അതിനുള്ളിലേക്ക് നോക്കി.. അവരുടെ നോട്ടവും ഭാവവും കണ്ടപ്പോൾ എനിക്ക് കാര്യം മനസിലായി.. മീൻ കണ്ടിട്ടുള്ള മെണപ്പ് ആണ്.. ഞാൻ കവറിൽ നിന്ന് അഞ്ചാറെണ്ണത്തെ അവരുടെ മുറ്റത്തേക്ക് കുടഞ്ഞിട്ടു.. അത് പോരാഞ്ഞിട്ട് അവർ തന്നെ രണ്ട് മൂന്ന് മുഴുത്തത് കയ്യിട്ട് എടുത്തു പുറത്തിട്ടു

‘കുറച്ചു ആയി മീൻ വറത്തിട്ട്…’

അവർ പറഞ്ഞു. നല്ല സാമർഥ്യക്കാരി ആണ് ഇവർ.. ഞാൻ മനസ്സിൽ കുറിച്ചു

 

‘ അവൻ പിടിച്ചത് മുഴുവൻ എടുത്തോ…?

അപ്പോളാണ് അവരുടെ മകൾ മുറ്റത്തേക്ക് വന്നത്. അവളെ ഞാൻ അപ്പോളാണ് കാണുന്നത്. ഇരുനിറമുള്ള മെലിഞ്ഞ ഒരു സുന്ദരി.. ഗോപിക… ഗോപു എന്ന് വിളിക്കും. പാവാടയും ബ്ലൗസും ആണ് വേഷം..

Updated: February 22, 2025 — 10:20 pm

Leave a Reply

Your email address will not be published. Required fields are marked *