എൽ ഡൊറാഡോ – 1 20അടിപൊളി 

 

‘ഞാൻ കുറച്ചേ എടുത്തുള്ളൂ..’

സന്ധ്യ പേരമ്മ അവളോട് പറഞ്ഞു

 

‘അമ്മക്ക് ഒരു പണിയും ഇല്ലേ..? കാശ് വാങ്ങിച്ചോണം കേട്ടോടാ…’

അമ്മയോട് നീരസത്തോടെ ഗോപിക എന്നെ നോക്കി പറഞ്ഞു.

കാശ് വാങ്ങണോ വേണ്ടയോ എന്നത് എന്റെ ഉള്ളിൽ ഒരു സമസ്യ ആയി കിടക്കുകയായിരുന്നു. നാട്ടിൽ മീൻ കൊടുത്താൽ എല്ലായിടത്തും നിന്നും ഞാൻ കാശ് വാങ്ങാറുണ്ട്. ഇവിടിപ്പോ എല്ലാവരും ബന്ധുക്കൾ ഒക്കെ ആണ്. പോരാത്തതിനു ഞാൻ ഇവിടെ മീൻകാരൻ അല്ല. അത് കൊണ്ട് തല്ക്കാലം അത് വേണ്ട എന്ന് എനിക്ക് തോന്നി

 

‘അയ്യോ കാശ് ഒന്നും വേണ്ട.. ഇത് കുറച്ചു അധികം ഉണ്ടായിരുന്നു..’

ഞാൻ ഗോപുവിനോട് പറഞ്ഞു

 

‘ഞാനാ ഇതെല്ലാം പിടിച്ചേ…’

ഗോകുൽ എന്റെ പിന്നിൽ നിന്ന് അവന്റെ ചേച്ചിയോട് പറഞ്ഞു

 

‘പോടാ നുണച്ചാ..’

ഗോപു അവനെ കളിയാക്കി..

 

അവർക്ക് മീൻ കൊടുത്തു കഴിഞ്ഞു വീട്ടിലേക്ക് ചെന്നപ്പോ ആണ് മറ്റൊരു പ്രശ്നം. ഇവിടെ അങ്ങനെ മീൻ വക്കാറില്ല.. കാവ് ഉള്ളത് കൊണ്ട് ആണത്രേ. കാവിന് അടുത്ത് കിടക്കുന്ന സന്ധ്യ പേരമ്മ മീൻ വയ്ക്കുന്നുണ്ടല്ലോ എന്ന് എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ചോദിച്ചില്ല.. ഞാൻ മീൻ കവർ എടുത്തു തിരിച്ചു നടക്കാൻ തുടങ്ങി.. ജീവൻ ഉള്ളതിനെ ഒക്കെ തിരിച്ചു എറിഞ്ഞേക്കാം. അല്ലാത്തതിനെ സന്ധ്യ പേരമ്മക്ക് തന്നേ കൊടുക്കാം.. അപ്പോളേക്കും അമ്മ എന്നെ പിന്നിൽ നിന്നും വിളിച്ചു

 

‘നീ പിടിച്ചതല്ലേ എന്തായാലും.. കളയണ്ട..’

അമ്മ എന്റെ കയ്യിൽ നിന്നും അത് വാങ്ങി അപ്പുറത്തെ റംല ഇത്തയുടെ അവിടെ കൊണ്ട് കൊടുത്തു.. അവർക്ക് പ്രശ്നം ഇല്ലല്ലോ മീൻ വയ്ക്കാൻ. വൈകിട്ട് എനിക്കും സ്നേഹേച്ചിക്കും മീൻ വറുത്തത് അവിടെ നിന്നും കൊണ്ട് വന്നു തന്നു. അമ്മ പക്ഷെ മീൻ കൂട്ടിയില്ല. ഇതൊരു സ്‌ഥിരം പണി ആക്കണ്ട എന്ന് എനിക്ക് മനസിലായി. ഇവിടെ ആയി പൊരുത്തപ്പെടാം…

 

അന്ന് വൈകിട്ട് ടിവി കാണാൻ സ്നേഹേച്ചി എന്നെ പിന്നെയും വിളിച്ചു. ഇത്തവണ ഞാൻ കൂടേ പോയി. ഞങ്ങളുടെ അവിടെ കേബിൾ ഉള്ള ഏക വീട് പാലയ്ക്കലെ വീട് ആയിരുന്നു.. രമ്യ ചേച്ചിയുടെ വീട്ടിലെ ടിവി ദൂരദർശൻ മാത്രമേ കിട്ടൂ. റംല ഇത്തയുടെ വീട്ടിലും കേബിൾ ഇല്ല. ആമിനയുടെ പഠിത്തം കാരണം കട്ട് ചെയ്തത് ആണ്. അവിടെ പക്ഷെ സി ഡി പ്ലയെർ ഉണ്ട്..

 

വൈകിട്ട് അത് കൊണ്ട് മിക്കവരും പാലയ്ക്കൽ ആണ് ടിവി കാണാൻ വരുന്നത്. റംല ഇത്ത വല്ലപ്പോളുമേ അങ്ങനെ ടിവി കാണാൻ വരവുള്ളു. അതേ പോലെ ജസ്‌ന ഇത്തയും. ഗോപു ചേച്ചി അമ്മയോട് കാൽ പിടിച്ചിട്ട് ഒക്കെയാണ് വരുന്നത്. മൊത്തത്തിൽ പിണക്കം ഉള്ളത് കൊണ്ട് സന്ധ്യ പേരമ്മ ടിവി കാണാൻ വരവേ ഇല്ല… എന്റെ അമ്മയും വല്ലപ്പോളും ആണ് ടിവി കാണാൻ വരാറുള്ളൂ..

 

ടിവി കാണാൻ എത്തിയാൽ ഏറ്റവും മുന്നിൽ ഇരിക്കാൻ ആണ് മത്സരം. ഗോപു ചേച്ചിയും ആമിനയും വേദുവും മീതുവുമെല്ലാം മുന്നിൽ ടിവി യുടെ തൊട്ട് അടുത്താണ് ഇരിക്കുന്നത്. അവിടുത്തെ അനില അമ്മായി അടുക്കളയിൽ നിന്ന് ഇടയ്ക്ക് വന്നു ടിവി യിലേക്ക് നോക്കും. അടുക്കള പണി ഒക്കെ കഴിഞ്ഞാൽ അവിടെ എവിടെ എങ്കിലും ഒതുങ്ങി ഇരിക്കും.. അനില അമ്മായിയുടെ മോൾ ശില്പ ചേച്ചി ഹോളിൽ ചെരിച്ചു ഇട്ട ഒരു കട്ടിലിൽ കിടന്നാണ് ടിവി കാഴ്ച്ച.. ചിലപ്പോ മീതുവും അവിടെ കേറി ഒപ്പം കിടക്കും.

 

സ്നേഹേച്ചിയും മായചിറ്റയും ഒക്കെ ഹോളിന് നടുക്കായി സ്‌ഥാനം പിടിക്കും. ഏറ്റവും പിറകിൽ ഒരു ചാര് കസേരയിൽ ആണ് അവിടുത്തെ അമ്മൂമ്മ ഇരിക്കുന്നത്. അമ്മൂമ്മയ്ക്ക് കേൾവി അത്ര പവറല്ല.. ഞാനും രമ്യ ചേച്ചിയും ഏറ്റവും പിന്നിൽ ഭിത്തിയിൽ ചാരി ഇരുന്നാണ് കാണുന്നത്. ചെറുക്കൻ വഴക്ക് ഉണ്ടാക്കിയാൽ മാത്രം ചേച്ചി അവനെ എടുത്തോണ്ട് പുറത്തേക്ക് പോകും…

 

‘ജാനുവേ.. ഒച്ച കൂട്ടടി മോളെ…’

ഇടയ്ക്ക് മുത്തശ്ശി പിന്നിൽ നിന്ന് വിളിച്ചു പറയും..

 

‘ഫുൾ വോളിയം ആണ് മുത്തശ്ശി…’

ശില്പ ചേച്ചി മറുപടി കൊടുക്കും..

Updated: February 22, 2025 — 10:20 pm

Leave a Reply

Your email address will not be published. Required fields are marked *