എൽ ഡൊറാഡോ – 1 20അടിപൊളി 

പിന്നെയും കുറച്ചു നേരം കൂടി കഴിഞ്ഞിട്ടാണ് ഞാൻ എണീറ്റത്.. എണീറ്റപ്പോൾ തന്നെ അമ്മ കട്ടൻ കാപ്പി കൊണ്ട് തന്നു.. അത് കുടിച്ചു കഴിഞ്ഞു എനിക്ക് പല്ല് തേക്കാനുള്ള പുതിയ ബ്രഷും തന്നു.. അടുത്തുള്ള പറമ്പിലൂടെ കാഴ്ചകൾ കണ്ടു ഞാൻ പല്ല് തേച്ചു.. വീടിന് പിന്നിലൂടെ ചെറിയൊരു നീരുറവ ഒഴുകുന്നുണ്ട്. ഒഴുകി അത് താഴേക്ക് പോയി ആറിൽ ചേരും.. പാത്രം കഴുകാൻ ഒക്കെ വെള്ളം ഞങ്ങൾ അതിൽ നിന്നാണ് എടുക്കുന്നത്.. ഞാൻ വായയും അതിൽ കഴുകി.. നല്ല തണുത്ത വെള്ളം…

കുളിക്കാൻ ആയി ഒരു തോർത്ത്‌ കൊണ്ട് തന്നപ്പോൾ ആണ് അമ്മ എന്നോട് കുളിമുറിയെ കുറിച്ച് പറഞ്ഞത്.. ഒരു മഴയത്ത് കക്കൂസ് ഭാഗികമായി ഇടിഞ്ഞു വീണിരുന്നു.. ഒരു രണ്ട് വശം ഭിത്തി നിൽപ്പുണ്ട് എങ്കിലും മറ്റേ സൈഡ് എല്ലാം ഒരു പടുത കൊണ്ട് കെട്ടി മറച്ചേക്കുവാണ്.. അതിനുള്ളിൽ കയറി കുളിക്കാൻ എനിക്ക് താല്പര്യം തോന്നിയില്ല.. അടച്ചു ഉറപ്പ് ഉള്ളത് ആണേലും കുളിമുറിയിലെ കുളി എനിക്ക് ശീലമില്ല

‘ഞാൻ ആറ്റിൽ പോയി കുടിച്ചോളാം..’
ഞാൻ അമ്മയോട് പറഞ്ഞു

‘നല്ല ഒഴുക്കുണ്ട്..’
അമ്മ എന്നോട് സൂചിപ്പിച്ചു

‘എനിക്ക് നല്ലോണം നീന്താൻ അറിയാം..’
ഞാൻ പറഞ്ഞു. പോത്തിനെ പോലെ വെള്ളത്തിൽ കഴിഞ്ഞ എന്നോടാണോ ഒഴുക്കിനെ കുറിച്ചും വെള്ളത്തെ കുറിച്ചും ഒക്കെ പറഞ്ഞു പേടിപ്പിക്കുന്നത്

‘നീ വേണേൽ രമ്യ ചേച്ചിയുടെ വീട്ടിലെ കുളിമുറി പോയി കുളിച്ചോടാ…’
സ്നേഹ ചേച്ചി എന്നോട് പറഞ്ഞു

ബാത്രൂം ഇടിഞ്ഞു വീണതിൽ പിന്നെ ചേച്ചി കുളി അവിടാണ്.. ആറിൽ പോയി കുളിക്കാൻ ചേച്ചിക്ക് ഇഷ്ടം അല്ല.. പക്ഷെ എനിക്ക് തിരിച്ചു ആയിരുന്നു.. ഞാൻ കുളിമുറിയിൽ കുളിക്കാതെ ഒരു തോർത്തും ഉടുത്തു ആറിന്റെ തീരത്തേക്ക് പോയി.

എല്ലാവർക്കും കുളിക്കാൻ ആയി ഒരു നല്ല കടവ് അവിടെ ഉണ്ടായിരുന്നു. അതിന് അടുത്ത് പൂട്ടി കിടക്കുന്ന ഒരു പഴയ മില്ല് ഞാൻ കണ്ടു. എന്റെ അച്ഛന്റെ പഴയ മില്ലാണ്.. ഇപ്പൊ ആകെ ഇടിഞ്ഞു പൊളിയാറായി നിൽക്കുവാണ്.. ഞാൻ പതിയെ വെള്ളത്തിലേക്ക് ഇറങ്ങി… രാവിലെ ആയത് കൊണ്ട് നല്ല തണുപ്പ് ഉണ്ട്.. നല്ല ഒഴുക്കും… അക്കരെ വീട് ഒന്നും ഇല്ല.. മുഴുവൻ മരങ്ങൾ കൊണ്ട് കാട് പോലെ കിടക്കുന്നു.. ഒന്ന് അക്കരക്ക് നീന്തിയാലോ എന്ന് ഞാൻ ചിന്തിച്ചു.. വേണ്ട. അമ്മയോട് നീന്തില്ല എന്ന് പറഞ്ഞിട്ടാണ് ഇവിടെ കുളിക്കാൻ വിട്ടത്.. അത് കൊണ്ട് കടവിന് ദൂരത്തേക്ക് ഒന്നും ഞാൻ പതച്ചില്ല..
എന്റെ നാട്ടിലെ തോട് പോലെ അല്ല. ഇറങ്ങി നിൽക്കുമ്പോ നല്ല പാറയിൽ ആണ് ചവിട്ടുന്നത്. എന്റെ നാട്ടിലെ തോട്ടിൽ കാൽ കുത്തിയാൽ ചേറാണ്.. മാത്രം അല്ല ഇവിടെ അത്യാവശ്യം നല്ല തെളിഞ്ഞ വെള്ളവുമാണ്.. ഞാൻ നീന്തൽ പഠിച്ച കുളത്തിന്റെ മൂന്നിരട്ടി എങ്കിലുമുണ്ട് ഈ ആറ്..
കടവിന് അടുത്ത് നീന്തി ഒന്ന് മുങ്ങി പൊങ്ങി വന്നപ്പോളാണ് കടവിൽ വേറൊരാൾ അലക്കാൻ വന്നത് ഞാൻ കണ്ടത്.. ആളെ എനിക്ക് അപ്പോൾ മനസിലായില്ല

‘നീന്താൻ ഒക്കെ അറിയുമോ…?
അവർ എന്നോട് ചോദിച്ചു

‘ഓ അറിയാം…’
ഞാൻ പറഞ്ഞു

‘എന്നെ അറിയോ…?
അവർ ചോദിച്ചു
ഞാൻ എങ്ങനെ അറിയാനാണ്. ഞാൻ ഇവിടെ വന്നിട്ട് ഒരു ദിവസം അല്ലേ ആയുള്ളൂ. എന്തോ വലിയ ബന്ധം ഒക്കെ ഉള്ളവരോട് ചോദിക്കുന്ന പോലെ ആണ് എന്നോട് ചോദിച്ചത്.. ഞാൻ അതിന് ഉത്തരം പറയാതെ ഒരു മണ്ടൻ ചിരി ചിരിച്ചു നിന്നപ്പോൾ അവർ തന്നെ സ്വയം പരിചയപ്പെടുത്തി.. അതാണ് മായച്ചിറ്റ.. പിച്ചിക്കാവിലെ താമസക്കാർ മിക്കവരും അങ്ങോട്ടും ഇങ്ങോട്ടും ബന്ധത്തിൽ ഒക്കെ ഉള്ളതാണ്.. അത് കൊണ്ട് എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ചിറ്റയും അമ്മായിയും ഒക്കെയാണ്.. ഇനി മുതൽ എനിക്കും ഇവരൊക്കെ അങ്ങനെ ഒക്കെ തന്നെ.. സ്വന്തം ചിറ്റയും അമ്മായിയും ഒന്നും തിരിഞ്ഞ് നോക്കിയിട്ടില്ലാത്ത എനിക്ക് ഇവരെ ഒക്കെ അങ്ങനെ വിളിക്കാനുള്ള വിധി ഉണ്ടായി

എനിക്ക് ഇവിടെ അത്ര പരിചയം ആയിട്ടില്ല എന്ന് അറിയുന്ന കൊണ്ട് തന്നെ മായച്ചിറ്റ തന്നെ എനിക്ക് ഇവിടുത്തെ ആളുകളെ എല്ലാം അവിടെ അലക്കുന്നതിന് ഇടയിൽ പറഞ്ഞു തന്നു…

Updated: February 22, 2025 — 10:20 pm

Leave a Reply

Your email address will not be published. Required fields are marked *