ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് – 2 Likeഅടിപൊളി  

 

മനസ്സിലങ്ങനെ പിറുപിറുത്തശേഷം ഞാനിത്തയ്ക്കരികിലേയ്ക്കു ചെന്നു…

 

“”…അല്ലിത്താ… നിങ്ങൾക്കീ ജിഎസ്റ്റിയും ഇൻകംടാക്സൊന്നും പേചെയ്യാനില്ലേ..??”””

 

“”…ഉണ്ടെങ്കി..??”””_ എന്റെയാ ചോദ്യത്തിന് സംശയത്തോടെയായ്രുന്നു മറുചോദ്യം…

 

“”…എന്നാ പെട്ടെന്നെടുത്ത് മറ്റാർക്കേലുമൊക്കെ അയച്ചുകൊടുക്ക്… എനിയ്ക്കു കുറ്റമേറ്റുപറയാൻ ധൃതിയായ്ട്ടുപാടില്ല..!!”””_ മറുപടിയ്ക്കൊപ്പം കള്ളച്ചിരിയെന്റെ കണ്ണുകളിൽതെളിഞ്ഞതും,

 

“”…പൊക്കോണം..!!”””_ എന്നുമ്പറഞ്ഞു കയ്യോങ്ങുവായ്രുന്നു ഇത്ത…

 

“”…ഓ.! വേണ്ടെങ്കി വേണ്ടടേ… നമുക്കു യോഗമില്ലാന്നു കരുതിക്കോളാം..!!”””_ സ്വയമിരുന്നു ഞാൻ പിറുപിറുക്കുമ്പോഴാണ് ഇത്തയെന്നെ തോണ്ടിയത്…

 

“”…മ്മ്മ്..??”””_ തിരിച്ചുള്ള റിയാക്ഷനൊരു മൂളലിലായ്രുന്നെങ്കിലും ആ മൂളലിനൽപ്പം ശക്തികൂടുതലുണ്ടായ്രുന്നു…

 

“”…കണ്ണാ… നീയൊന്നു തിരിഞ്ഞുനോക്കിയേടാ… ആ കൊച്ചിന്റെ സന്തോഷംകണ്ടോ..??”””_ ഇത്തചോദിച്ചു…

 

അങ്ങനെയാണ് ഞാൻമെല്ലെ സേറയ്ക്കുനേരേ തിരിയുന്നത്…

 

കക്ഷി ലാപ്പിലെന്തൊക്കെയോ ധൃതിപിടിച്ചുള്ള ജോലിയിലാണ്…

 

…മ്മ്മ്.! ഇവളടുത്ത ഉമ്മയ്ക്കുള്ള തയ്യാറെടുപ്പിലാണെന്നു തോന്നുന്നു.!

 

എന്നുംപറഞ്ഞു ചിരിക്കുമ്പോഴും മൂളിപ്പാട്ടുംപാടി ചിരിച്ചുകളിച്ചിരിയ്ക്കുന്ന അവൾടെ സുന്ദരമായമുഖം മനസ്സിലെവിടെയോ കോറിയിടപ്പെട്ടിരുന്നു…

 

“”…കണ്ടോ… ഈ സന്തോഷത്തിനുള്ളകാരണം നീയൊറ്റൊരുത്തനാ… അതിനു ഞാനെങ്ങനാടാ കണ്ണാ നിന്നോടു നന്ദിപറയുന്നേ..??”””_ അവളെനോക്കിയിരിയ്ക്കുമ്പോൾ തന്നെയായ്രുന്നു കൂട്ടിയോചിപ്പിയ്ക്കുമ്പോലുള്ള ഇത്തയുടെയാ ചോദ്യം…

 

“”…നന്ദിയോ..?? അതിനിത്തയെന്തിനാ നന്ദിപറയുന്നേ..??”””_ ചോദിച്ചതു മനസ്സിലാകാതെ ഞാനാശ്ചര്യത്തോടെ തിരക്കി…

 

“”…അതുപിന്നെ ഞാനിന്നലെ നിന്നോടതേൽക്കാമോന്നു ചോദിച്ചതുകൊണ്ടല്ലേ നീയാ തെറ്റേറ്റുപറഞ്ഞതും മാഡത്തിന്റെവായീന്നത്രേം തെറികേട്ടതും..??”””_ തിരിഞ്ഞിരുന്നെന്റെ മുഖത്തേയ്ക്കു നോക്കിയങ്ങനെ ചോദിയ്ക്കുമ്പോൾ ആ കണ്ണുകളിലെ ഭാവമെനിയ്ക്ക് അജ്ഞമായ്രുന്നു…

 

“”…എനിയ്ക്കറിയാം… നീയായോണ്ടുമാത്രമാ ഇതൊക്കെ സമ്മതിച്ചേന്ന്… അതും ഞാഞ്ചോയ്ച്ചോണ്ടുമാത്രം… അതിനിപ്പെങ്ങനാടാ ഞാൻ നന്ദിപറയുന്നേ..??”””_ വീണ്ടുമാ ചോദ്യമവരാവർത്തിച്ചു… പക്ഷെ നേരത്തത്തെപ്പോലെയല്ല, ഇപ്പോളതുചോദിയ്ക്കുമ്പോൾ കൺമഷിയെ പടർത്താൻപോന്നൊരു നനവ് ആ കണ്ണുകളിൽ സ്ഥാനമേറ്റിരുന്നെന്നുമാത്രം…

 

“”…ഏയ്‌.! നന്ദിയൊന്നുമ്മേണ്ട… പിന്നത്രയ്ക്കു നിർബന്ധമാണേൽ സേറ തന്നതുപോലൊരുമ്മ തന്നോ..!!”””_ പറഞ്ഞശേഷം കള്ളത്തരംപൊക്കാണ്ടിരിയ്ക്കാനായി ഞാൻ മുഖംകുനിച്ചതും ഇത്തയുടെ അടക്കിയുള്ളചിരിയുടെ മർമ്മരസ്വരം ഞാനറിഞ്ഞു…

 

ഉടനെ മുഖമുയർത്തി നോക്കീതും,

 

“”…മ്മ്മ്.! കള്ളക്കണ്ണന്റെ ഉദ്ദേശമൊന്നുമത്ര നല്ലതല്ലാട്ടോ..!!”””_ എന്നൊരാക്കിയ ചിരിയാണു ഞാൻകണ്ടത്..

 

…ഈശ്വരാ.! അപ്പൊ കള്ളിപൊളിഞ്ഞോ..?? അങ്ങനെയാണേ കളിയിനി എത്രേമ്പെട്ടെന്നു ചോദിയ്ക്കണം.!

 

അതുമാലോചിച്ച് അവരെനോക്കിയൊരു കള്ളച്ചിരിയുമായിരിയ്ക്കുമ്പോഴാണ് സേറയുമെഴുന്നേറ്റ് ഞങ്ങൾക്കിടയിലേയ്ക്കു വരുന്നത്…

 

“”…അല്ലടാ കണ്ണാ… സാധാരണ ശ്രീകൃഷ്ണനെയല്ലേടാ കണ്ണനെന്നു വിളിയ്ക്കുന്നേ..?? നീ വിഷ്ണുവല്ലേ..?? വിഷ്ണുവെങ്ങനെ കണ്ണനാവും..??”””_ അർത്ഥംവെച്ചുള്ള നോട്ടത്തോടെയാണ് ഇത്തയതു ചോദിച്ചത്… ഒപ്പം ചുണ്ടുകൾകടിച്ചൊരു ചിരിയടക്കിപ്പിടുത്തവും…

 

“”…അതെന്താ നിങ്ങൾക്കതു പിടിച്ചില്ലേ..?? എന്നാ നിങ്ങളിവിടെന്നു റിസൈൻചെയ്തു പൊയ്ക്കോ… അല്ലേടീ..??”””_ അതിനു തിരിച്ചടിച്ചശേഷം ഞാൻ സപ്പോർട്ടിനായി സേറയെ കൂട്ടുപിടിച്ചു…

 

അവളാണേൽ കേട്ടതും പൂരച്ചിരി… അതിനുശേഷം,

 

“”…ഇനിയിപ്പോൾ ശ്രീകൃഷ്ണനായാലും മഹാവിഷ്ണുവായാലും എല്ലാം സെയിംപേഴ്സൺതന്നല്ലേ..??”””_ എന്നൊരു ചോദ്യംകൂടിട്ട് സേറ നൂറാത്തയുടെ മുഖത്തേയ്ക്കുനോക്കി…