ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് – 2 Likeഅടിപൊളി  

 

“”…ഇനിയിപ്പോളെന്തുചെയ്യും നൂറാത്താ..?? എനിയ്ക്കു പേടിയാവുന്നു… അവർക്കു ബിടുസിസെയിലുമാത്രം എണ്ണായിരംരൂപയോളമുണ്ട്… ഞാനാകെക്കൂടി പതിനായിരം സംതിങ്ങേ പറഞ്ഞിട്ടുള്ളൂ… ഇത്രേംരൂപ ഡിഫറെൻസ് വന്നൂന്നുപറഞ്ഞാൽ അവരെന്തായാലും മാഡത്തെവിളിയ്ക്കും… അന്നത്തെപ്പോലെ പ്രശ്നവുമുണ്ടാക്കും..!!”””

 

…എനിയ്ക്കുവയ്യ.! ഏതുനേരത്തായെന്തോ ഇത്തയോടുപറയാതെ അവരോടുവിളിച്ച് എമൌണ്ടുപറയാൻ തോന്നീത്..!!”””_ പതംപറയുമ്പോലെ പറഞ്ഞിട്ടവൾ ഇത്തയുടെകയ്യിലിരുന്ന വെള്ളംമേടിച്ച് മടമടാകുടിയ്ക്കുമ്പോൾ സേറയുടെകണ്ണുകൾ നിറഞ്ഞുതുളുമ്പി…

 

നൂറാത്തയും എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായ്രുന്നു…

 

“”…നൂറാത്താ… എനിയ്ക്കാകെ മടുത്തിത്താ… ഇതിനുംകൂടി മാഡത്തിന്റെ വായിലിരിയ്ക്കുന്നതു കേൾക്കേണ്ടിവന്നാൽ ഞാനുറപ്പായുമിവിടെ നിർത്തും… ഇങ്ങനെ ടെൻഷനടിച്ചു വർക്കുചെയ്യാൻ എന്നെക്കൊണ്ടുപറ്റില്ല… ഇവിടെ ജോയിൻചെയ്തതിൽപിന്നെ നേരേചൊവ്വേ ഒരുദിവസമുറങ്ങീട്ടില്ല… ആ സ്‌ട്രെസ്സിന്റിടയിൽ ഇങ്ങനെകൂടിയാവുന്നത് സഹിയ്ക്കാമ്പറ്റുന്നില്ലിത്താ..!!”””_ പറയുമ്പോളവൾടെ കണ്ണീന്ന് ചാലുപൊട്ടിയിരുന്നു… അതൊരണക്കെട്ടായി മാറാനധികം സമയമെടുത്തതുമില്ല…

 

പിന്നെയുമെന്തൊക്കെയോ പതംപറഞ്ഞുകൊണ്ടുള്ള സേറയുടെ ഏങ്ങിക്കരച്ചിൽ കണ്ടപ്പോൾ ഞാനുമാകെവല്ലാണ്ടായി…

 

വന്നപ്പോളിവടെന്ന് ആദ്യമായിക്കിട്ടിയ കൂട്ടായ്രുന്നു… മാഡത്തെ കുറ്റംപറയാനും കളിയാക്കാനും ചളിയടിയ്ക്കാനും കുട്ടിക്കളികളിയ്ക്കാനുമൊക്കെ കൂടെനിന്നവളാ…

 

നൂറാത്തയുമായുള്ള കൂട്ടുകിട്ടിയപ്പോൾ ഞാനൊരകലം പാലിച്ചപ്പോൾപ്പോലും പിണങ്ങിനടന്നവളാ…

 

ആ അവള് നിർത്തിപ്പോകുവാന്നു പറയുമ്പോളെന്തോ ഒരു ശൂന്യത…

 

സേറയോ നൂറാത്തയോയില്ലാത്ത ഓഫീസിൽ ഞാനെങ്ങനെയാ നിൽക്കുക..??

 

“”…കണ്ണാ… ഞാനൊരുകാര്യമ്പറഞ്ഞാൽ നിനക്കെന്നോടു വെറുപ്പുതോന്നല്ലേടാ..!!”””_ കാടുകയറിപ്പോയ എന്റെ ചിന്തകൾക്കുമുന്നിൽ വേലിതീർക്കാൻ ഇത്തയുടെമുഖവുര കാരണമായി…

 

“”…കാര്യമ്പറയിത്താ..!!”””_ വിതുമ്പിക്കരയുന്ന സേറയെനോക്കി ഞാമ്പറഞ്ഞതും മടിച്ചുമടിച്ചാണേൽക്കൂടി ഇത്ത മനസ്സിലുള്ളതുവ്യക്തമാക്കി…

 

“”…കണ്ണാ… നീയാണതു ചെയ്തതെന്നു മാഡത്തോടൊന്നു പറയാവോ..??”””_ എന്നാലതുപറയുമ്പോൾ ഇത്തയെന്റെ മുഖത്തുനോക്കിയിരുന്നില്ല… ഒരുപക്ഷെ നോക്കാനുള്ള ധൈര്യമവരുടെ കണ്ണുകൾക്കുണ്ടായിക്കാണില്ല…

 

“”…ഞാനോ..?? ഇത്താ… അതുപിന്നെ… ഞാൻ… ഞാനെങ്ങനാ..?? മാഡമതു വിശ്വസിയ്ക്കോ..??”””_ കേട്ടപ്പോളാദ്യമൊന്നു പകച്ചെങ്കിലും ഞാനൊരുവിധം ചോദിച്ചൊപ്പിച്ചു…

 

“”…എടാ… നമ്മളാണേൽ ഇത്രേമായ്ട്ടും ചെയ്തുപഠിച്ചില്ലേന്നു ചോദിച്ചാവും തെറി… നിന്റെകാര്യത്തിൽ അങ്ങനെയുണ്ടാവില്ല… നീ ജോയിൻചെയ്തിട്ട് ഒരുമാസമാവുന്നല്ലേയുള്ളൂ… അതുകൊണ്ട് മാഡംകണ്ണടച്ചോളും..!!”””_ ഇത്രയുംപറഞ്ഞശേഷം ഇത്ത,

 

“”…എങ്കിലും നിന്നെഞാൻ നിർബന്ധിയ്ക്കുവൊന്നുമില്ല… നിനക്കുപറ്റില്ലേൽ ഞാനേറ്റോളാം..!!”””_ അങ്ങനെകൂടി കൂട്ടിച്ചേർത്തും ഞാൻചാടിവീണു…

 

“”…അതു നിങ്ങളങ്ങു തീരുമാനിച്ചാമതിയോ..?? ഇവളേ… ഇവളെന്റെ ചങ്കാ… ഇവളെന്തേലും കുടുക്കിപ്പെട്ടാ കൂടെനിൽക്കാനെനിയ്ക്കറിയാം… ഞാനാ ചെയ്തുതെറ്റിച്ചേന്ന് നിങ്ങളുധൈര്യായ്ട്ട് മാഡത്തോടുപറഞ്ഞോ… ബാക്കിയൊക്കെ ഞാൻനിന്നു കേട്ടോളാം..!!”””_ ഒരൊഴിവുകഴിവും പറയാതെ കുറ്റമേൽക്കാൻ ഞാൻതയ്യാറായി…

 

അതവരോടുള്ള കരുതലൊന്നുകൊണ്ടു മാത്രമല്ല… ഞാനിപ്പോൾ ചാന്ദ്നിയുടെ തെറിപേടിച്ച് കുറ്റമേൽക്കാത്തപക്ഷം നൂറാത്തയതേൽക്കും… അതോടെ ഇപ്പോളവരോടുള്ള കണക്ഷൻമിസ്സാവും… അതെനിയ്ക്കെല്ലാ അർത്ഥത്തിലും തീരാനഷ്ടമായ്രിയ്ക്കും…

 

മറിച്ച് ഞാനതേറ്റാൽ അവരുപറഞ്ഞിട്ട് കേട്ടതിന്റെയൊരു കരുതലെപ്പോഴുമുണ്ടാവും… പോരാത്തതിന് സേറയുടെവക സെന്റിമെന്റ്സും…

 

അതിനിടയിൽ പട്ടീടെവായിൽ കോലിട്ടടിച്ചപോലെ ചാന്ദ്നി രണ്ടുകുരച്ചാൽ മൈന്റാക്കേണ്ടകാര്യമെന്താ..??