” ദില് വാലേ പുജ് നേ ദേ ജാ….. എക് വാരി ദെസദേ സരാ ….. ഓ…..”
‘പാറിപ്പോയ കിളികളെല്ലാം കൂടണഞ്ഞതോടെയാണ് എനിക്ക് മനസ്സിലായത് ഞങ്ങൾ വടംവലി മൂഞ്ചിയിരിക്കുന്നു’……..
ഇക്കണോമിക്സും ആർട്സിലെ കുട്ടികളും ആഘോഷിക്കാനും ഞങ്ങളെ പരിഹസിക്കാനും തുടങ്ങി…..
‘ഷൈജു ദാമോദരൻ്റെ വാക്കുകൾ കടമെടുത്താൽ ‘ …….
“അടയാളപ്പെടുത്തുക കാലമേ ഇത് ഫസ്റ്റിയർ ഫിസിക്സിൻ്റെ ശ്വാസം നിലയ്ക്കുന്ന നിമിഷം സിംഹ രാജനും പിള്ളേരും സെൻ്റ് ആൻ്റണീസ് ഗ്രൗണ്ടിൽ നിന്നും നിന്നും തലകുനിച്ചിറങ്ങുന്ന ദൃശ്യം”…….
‘നിങ്ങളിത് കാണുക നിങ്ങളിത് കാണുക ഓവർകോൺഫിഡൻസ് കാട്ടിയ റോണിയും പിള്ളേരും മൂഞ്ചിത്തെറ്റിപ്പോകുന്ന അതിമനോഹരമായ കാഴ്ച’……….
അങ്ങനെ അപമാനഭാരവും പേറി ഞങ്ങൾ ഗ്രൗണ്ടിൽ നിന്നും ക്ലാസ്സിലേക്ക് നടക്കുവാൻ തുടങ്ങി…..
റോണി എല്ലാരേയും കൂട്ടി ക്ലാസ്സിൽ കയറിയതും തോറ്റുപോയ സങ്കടത്തിൽ ഞാൻ ക്ലാസ്സിനു മുന്നിലെ വരാന്തയിലങ്ങനെ ഒറ്റയ്ക്ക് നിന്നു……
ശ്ശെ….. വേണ്ടായിരുന്നു വെറുതേ മത്സരിച്ച് നാണക്കേടുമായ് …. മനസ്സിലങ്ങനെ അലോചിച്ച് ഇളിഭ്യനായ് നിൽക്കുമ്പോൾ പ്രിയ അരികിലായെത്തി……
എടാ….. പോട്ടെടാ വിട്ടു കള ഒരു മത്സരമല്ലെ… തോറ്റെന്നും പറഞ്ഞ് ഇങ്ങനെ സങ്കടപ്പെടാതെ…..
ആശ്വാസവാക്കുകൾ പറഞ്ഞുകൊണ്ട് പ്രിയ എൻ്റെ തോളിൽ തട്ടി…….
എന്നാലും ൻ്റെ പ്രിയേ….. എല്ലാം…… ശ്ശെ ഓർക്കുമ്പോൾത്തന്നെ…… പറഞ്ഞ് മുഴുവിക്കാതെ ഞാൻ താടിയിൽ കയ്യൂന്നി….
ഹ…. വിടെടാ കഴിഞ്ഞത് കഴിഞ്ഞു ഇനി അതേപ്പറ്റിപ്പറഞ്ഞിട്ടെന്താ കാര്യം…. ഇനിയും 2 ഓണം കൂടി വരാനില്ലേ അന്നേരം നമുക്ക് പകരം വീട്ടാടാ…. നല്ലൊരു ദിവസമായിട്ട് നിങ്ങൾ വെറുതെ ഡെസ്പ്പാവല്ലെ…….
മ്മ്….. പ്രിയയുടെ വാക്കുകൾക്ക് മറുപടി ഒന്നും നൽകാതെ ഞാനൊന്നു മൂളി….
ഡാ….. നീ ഒന്ന് ചിരിച്ചേ …. നിൻ്റെയീ ഭാവം കണ്ടിട്ട് എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്ട്ടോ….
ദേഷ്യത്തോടെ പ്രിയ എൻ്റെ മുഖത്തേക്ക് നോക്കിയതും അവളുടെ ഭീഷണിക്ക് മുന്നിൽ വോൾട്ടേജില്ലാത്തൊരു ചിരി ഞാൻ പാസ്സാക്കി…….
വാടാ നമുക്കെന്നാൽ ക്ലാസ്സിലേക്ക് ചെല്ലാം അവിടെ 3 എണ്ണം ഏതവസ്ഥയിലാണാവോ! ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് പ്രിയ എൻ്റെ കയ്യിൽപ്പിടിച്ച് നടക്കുവാൻ തുടങ്ങി….
……….ക്ലാസ്സിലെത്തിയതും അവിടുത്തെ കാഴ്ച കണ്ട് ഒരു നിമിഷം ഞാനും പ്രിയയും തോറ്റ സങ്കടമെല്ലാം മറന്ന് പരസ്പരം നോക്കി ഒന്ന് ചിരിച്ചുപോയ്……….
” പാപ്പി അപ്പച്ചാ ” സിനിമയിൽ ഇലക്ഷനിൽ തോറ്റ് സോഫയിൽ കയ്യൂന്നി മോളിലേക്ക് നോക്കി ദിലീപേട്ടൻ കിടക്കുന്നത്പോലെ “റോണി ബഞ്ചിലായ് കിടക്കുന്നു”…….
തൊട്ടടുത്തായ് “നിരപ്പേൽ മത്തായിയെപ്പോലെ ജിത്തുവും”……
കുറച്ചപ്പുറത്തായ് “ധർമ്മജനെപ്പോലെ ഭിത്തിയിൽ ചാരി മോളിലേക്ക് നോക്കി പരാജയ നിമിഷങ്ങൾ അയവിറക്കുന്ന അനൂപും”…….
” അജിത്തേ റോണിയുടെ ബോഡി എടുക്കാറായോ”????
പരിഹാസരൂപേണ കളിയാക്കി ചിരിച്ചുകൊണ്ട് പ്രിയ എന്നെ നോക്കി……
എടീ…. നീ ഇനി അവൻ്റെ വായിലിരിക്കുന്നത് കേൾക്കാൻ നിൽക്കണ്ട ഒന്നാമത്തെ മൊത്തത്തിൽ കുരുപൊട്ടിയിരിക്കുവാ എല്ലാത്തിനും, അതിനിടയിൽ നിൻ്റെ തമാശകളിയും…….
പറഞ്ഞുകൊണ്ട് ദേഷ്യത്തോടെ ഞാൻ പ്രിയയെ നോക്കി കണ്ണുരുട്ടി……
ഓ ഞാനിനി ഒന്നും പറയുന്നില്ല അല്ലേലും “അങ്ങാടി തോറ്റതിന് അമ്മയോട് കയർത്തിട്ടെന്താ കാര്യം” എൻ്റെ ദേഷ്യംകണ്ട് പ്രിയ ആരോടെന്നില്ലാതെ പറഞ്ഞു…..
—- * * ——-
ഇതേ സമയം ഗ്രൗണ്ടിൽ വടംവലി ജയിച്ച ടീമുകൾ എല്ലാം പഴക്കുലയുമായ് ആഘോഷ പ്രകടനം നടത്തുവാൻ തുടങ്ങിയിരുന്നു…….
” അതിനിടയിൽ ശവത്തിൽ കുത്തുന്നതിനായ് ഇക്കണോമിക്സിലെ മൈരന്മാർ ഞങ്ങളുടെ ക്ലാസ്സിനു മുന്നിലെത്തി പഴക്കുലയുമായ് തുള്ളുവാൻ തുടങ്ങി” ആകെ കുരു പൊട്ടിയിരുന്ന ഞങ്ങൾക്ക് അത് കൂടി ആയപ്പോൾ “തൃപ്പതിയായ്”…….
“റോണിയേ കുറച്ച് പഴം എടുക്കട്ടേ ടാ????…. കൂട്ടത്തിലൊരുവൻ റോണിയോടായ് ഉറക്കെ വിളിച്ച് ചോദിച്ചു……
