ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 7 1

മ്മ്….. ഞാനും ശ്രദ്ധിച്ചായിരുന്നു…. അവന് അന്നമ്മയോടൊരു താൽപ്പര്യമുള്ള പോലെ തോന്നുന്നുണ്ട് ……….

ഇനി “ആരതിയുടെ വീട്ടിൽ പോയത്പോലെ അന്നമ്മയുടെ വീട്ടിലും പോവേണ്ടി വരുമോടാ??? പരിഹാസരൂപേണ ചിരിച്ചു കൊണ്ട് ഞാൻ റോണിയോട് തിരക്കി….

“ആ നല്ല സ്ഥലവാ”….. ‘ചെന്ന് കേറിക്കൊട്’…. “പിന്നെ ഒരുത്തനും ജീവനോടെ അവിടുന്ന് തിരികെ പോരില്ല”…… ‘നാലിനേം കൊന്ന് വല്ല വാഴയ്ക്കും വളമായിടും അവര് ‘……… ഭീഷണിപോലെ റോണി പറഞ്ഞു നിർത്തി…..

ഹേ! നീ ഇതെന്തൊക്കെയാടാ ഈ പറയുന്നത് അത്രക്ക് പ്രശ്നമാണോ അവര്?? അതിശയത്തോടെ ഞാൻ ആരാഞ്ഞു…..

എൻ്റെ പൊന്നേ…. ആണോന്നോ ??? അവരുടെ കുടുംബത്തെപ്പറ്റി നിനക്കറിയാത്തോണ്ടാ എന്തെങ്കിലും തുമ്പ് കിട്ടിയാൽ എല്ലാം കൂടി ഇങ്ങ് വരും “പിടിച്ചോണ്ട് വരാൻ പറഞ്ഞാൽ കൊന്നോണ്ട് ചെല്ലുന്നതാ ഇനം”…. ഒറ്റ ശ്വാസത്തിൽ എന്നെ നോക്കി റോണി പറഞ്ഞു നിർത്തി…

അയ്യോ! അതേതാടാ ആ ടീംസ് നീ സസ്പെൻസ് ഇടാതെ കാര്യം പറ……

അതൊക്കെ ഞാൻ പിന്നെ പറയാം” ആദ്യം നമ്മുടെ ചെക്കന് ഇഷ്ടാണോന്നറിയട്ടെ എന്നാട്ട് പറയാം എല്ലാം”…..

എടാ ഇനി അവര് തമ്മിലിഷ്ടത്തിലായാൽ അവളുടെ വീട്ടുകാർ സീനാക്കുമോ??? സംശയഭാവത്തോടെ ഞാൻ റോണിയോട് തിരക്കി…..
“അതുറപ്പല്ലെ”…. എന്നാലും നമുക്ക് നോക്കാടാ അവൻ്റെ ഇഷ്ടമല്ലെ. “നമ്മളല്ലാതെ വേറെ ആരാ അവനുള്ളത് “…. മാക്സിമം അവൽ അടികൊള്ളാതെ നമുക്ക് നോക്കാം……

മ്മ്…. എടാ നമുക്കെന്നാൽ ക്ലാസ്സിലേക്ക് പോയാലോ ???

അപ്പോ ഹിസ്റ്റററി ഡിപ്പാർട്ട്മെൻ്റിൽ പോവണ്ടേ??? സംശയഭാവത്തിൽ റോണി എന്നോട് തിരക്കി….

എന്ത് അണ്ടിക്ക്…. ഞാനീ കാര്യം പറയാനല്ലെ നിന്നെ വിളിച്ചത് .
“ഇനി അവന് അന്നമ്മയെ ഇഷ്ടമാണേൽ അവൻ തന്നെ കാര്യങ്ങളവളോട് ചോദിച്ചറിയട്ടേന്ന് കരുതി അങ്ങനാവുമ്പോൾ അവൾക്കും അവനോട് എന്തെങ്കിലും താൽപ്പര്യം തോന്നിയാലോ”???? റോണിയെ നോക്കി ഞാനൊരു കള്ളച്ചിരി ചിരിച്ചു…

എടാ മൈരേ…..”കാഞ്ഞ പുത്തിയാണല്ല നിനക്ക്”….. പരിഹാസമെന്നോണം റോണിയും ചിരിച്ചു….

വാ അവിടെ എന്തായെന്ന് നോക്കാം…. റോണിയെയും കൂട്ടി ഞാൻ ക്ലാസ്സിലേക്ക് ചെന്നു കയറുമ്പോൾ അന്നമ്മ പറയുന്നതെല്ലാം കേട്ട് ഡെസ്ക്കിന് പുറത്ത് കൈ വെച്ച് ഇടിക്കുന്ന അനൂപിനെയാണ് കാണുന്നത്… ജിത്തു എല്ലാം കേട്ടുകൊണ്ട് പ്രിയയോടൊപ്പം ഒന്നും മിണ്ടാതെ നിൽക്കുകയാണ്…..
എന്നെയും റോണിയേയും കണ്ടതും അവർ ഞങ്ങടടുത്തേക്കായ് വന്നു…

എടാ അവന്മാരെ വെറുതേ വിടാൻ പാടില്ല നല്ല പണികൊടുക്കണം……
ഞങ്ങടടുത്തെത്തിയതും ചീറിക്കൊണ്ട് അനൂപ് പറഞ്ഞു….

മ്മ്…. കാര്യങ്ങളെല്ലാം പ്ലാൻ ചെയ്തിട്ടുണ്ടെടാ ഈ ഹവർ നമുക്ക് കയറണ്ട ലഞ്ച്ബ്രേക്കിന് ഹിസ്റ്ററിയിലോട്ട് കയറിച്ചെന്ന് അവന്മാർക്കൊരു വാണിംഗ് കൊടുക്കാം അതിനെ മീതി ആരെങ്കിലും നമ്മുടെ ക്ലാസ്സിനു മുന്നിൽ വന്നാൽ പിന്നെ അവനൊന്നും ഈ കോളേജിൽ മര്യാദക്ക് പഠിക്കില്ല….
അന്നമ്മയെ നോക്കി ചിരിച്ചു കൊണ്ട് ഞാൻ അനൂപിനോടായ് പറഞ്ഞു….

“വാണിംഗോ”??? അതൊന്നും വേണ്ട കയറി പൊട്ടിച്ചാമതി ആ ചെറ്റകളെ … കലിപ്പിൻ്റെ Extreeme level പുറത്തെടുത്തശേഷം നിലത്ത് ശക്തിയിൽ ചവിട്ടിക്കൊണ്ട് അനൂപ് ആരോടെന്നില്ലാതെ പറഞ്ഞു…
അവൻ്റെ പ്രകടനം കണ്ടതും ഞാനും റോണിയും കൂടി മുഖാമുഖം നോക്കിയൊന്നടക്കിച്ചിരിച്ചു….!

ഏയ് നിങ്ങൾ അടിയൊന്നും ഉണ്ടാക്കല്ലെ അവരോട് കാര്യം പറഞ്ഞാൽ മതി പഴയപോലെ നിങ്ങൾക്ക് പ്രശ്നമുണ്ടാവരുത്…. ഭയത്താൽ വിറയാർന്ന ശബ്ദത്തോടെ അന്നമ്മ മൊഴിഞ്ഞു…

അതെ അന്നമ്മോ… നീ പേടിക്കുവോന്നും വേണ്ട പിന്നെ ആദ്യം അടിയൊന്നും ഇല്ല കാര്യം അവരോട് പറഞ്ഞു നോക്കും അത് പറഞ്ഞിട്ടും മനസ്സിലായില്ലേൽ മാത്രം “Action”…… പ്രിയേ നീ അന്നമ്മയേ കുട്ടി ക്ലാസ്റ്റിൽ കയറിക്കോളൂ …. വാടാ നമുക്ക് പുറത്തേക്ക് പോകാം…. നായക ഭാവത്തോടെ പറഞ്ഞ്കൊണ്ട് ജിത്തു ഞങ്ങളെയും കൂട്ടി നടക്കുവാൻ തുടങ്ങി…..

എടാ എല്ലാരോടുമായ് പറയുകയാണ് ആദ്യമേ ചാടിക്കയറി അടിക്കാനോ പിടിക്കാനോ പോകരുത്….. “ഒന്നാമതെ നമ്മൾ നാലും ഇവിടുത്തെ നോട്ടപ്പുള്ളികളാണ്”… ഒരു വാണിംഗ് പോലെ സംസാരിക്കാം….. ലഞ്ച് ബ്രേക്കിനുള്ള ബെല്ലടിച്ചു കഴിഞ്ഞ് മിസ്സ് ക്ലാസ്സിൽ നിന്ന് പുറത്തേക്കിറങ്ങിയാലുടൻ നമുക്കകത്തു കയറണം …. നടക്കുന്നതിനിടയിൽ റോണി എല്ലാരോടുമായ് പറഞ്ഞു……

Leave a Reply

Your email address will not be published. Required fields are marked *