ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 7 1

‘റോണിയുടെ ഇടവകപ്പള്ളിയായ “നടേൽപ്പള്ളിലെ പെരുന്നാളിൻ്റന്ന് ‘….

അന്ന് റോണിയുടെ ക്ഷണപ്രകാരം വൈകുന്നേരം 7 മണിയോടെ ഞങ്ങൾ 3 പേരും പള്ളിയിൽ എത്തി……
അവനെ ഫോണിൽ വിളിച്ച് എത്തിയകാര്യം പറഞ്ഞതും അധികം സമയം പോസ്റ്റാക്കാതെ റോണി ഞങ്ങടടുത്തേക്ക് എത്തിച്ചേർന്നു……

അലങ്കാര ലൈറ്റുകൾ കൊണ്ടും സിൽവർ കളർ തോരണങ്ങൾ നിരത്തിയും പള്ളി മനോഹരമായ് ഒരുക്കിയിരിക്കുന്നു ഉച്ചഭാഷിണിയിലൂടെ പള്ളിയുടെ ഉള്ളിൽ നടക്കുന്ന പ്രാർത്ഥനകൾ മുഴങ്ങി കേട്ടുകൊണ്ടേയിരുന്നു….
കളിപ്പാട്ടങ്ങൾ വിൽക്കുന്നവരും ഐസ്ക്രീം വണ്ടികളും ബലൂണുകളും പലഹാരക്കടകളുംകൊണ്ട് പള്ളിയുടെ പരിസരമെല്ലാം നിറഞ്ഞിരിക്കുന്നു…..

ബാൻ്റ് മേളത്തിൻ്റെയും ചെണ്ടമേളത്തിൻ്റെയും അകമ്പടിയോടെ കുരിശും ജപമാലയും ബൈബിളും കൊടിതോരണങ്ങളുമേന്തി പ്രദക്ഷിണം പള്ളിയിൽ നിന്നും പുറത്തേക്കായ് വരികയാണ്……
ഇരുവശങ്ങളിലായ് നിരനിരയായ് മെഴുകുതിരിയുമേന്തി വിശ്വാസികൾ പ്രദക്ഷിണത്തെ അനുഗമിക്കുന്നു……
“പെട്ടെന്നാണ് എൻ്റെ കണ്ണുകൾ പ്രദക്ഷിണത്തിനിടയിലൂടെ നടന്നു വരുന്ന അന്നമ്മയിലേക്ക് ചെന്നെത്തിയത്”…….
‘ഒരു വെള്ള നിറത്തിൽ ചുവന്ന പൂക്കൾ തുന്നിപ്പിടിപ്പിച്ച ചുരിതാറുമിട്ട് വെള്ള ഷോൾ തലവഴി ചുറ്റി തോളിലേക്കായ് മടക്കിയിട്ട് കയ്യിൽ മെഴുകുതിരിയുമേന്തി മന്ദം മന്ദം നടന്നു വരികയാണ് അന്നമ്മ ‘
എന്തോ മെഴുകുതിരിയുടെയാ വെട്ടത്തിൽ അന്നമ്മയുടെ മുഖം കൂടുതൽ പ്രകാശപൂരിതമായ് എനിക്ക് തോന്നി……

റോണി അത് നമ്മുടെ അന്നമ്മയല്ലേടാ??? പ്രദക്ഷിണത്തിലേക്ക് വിരൽ ചൂണ്ടിയശേഷം ഞാൻ പറഞ്ഞു…..
അന്നമ്മ എന്ന് കേട്ടതും അനൂപ് ചാടിപ്പിടഞ്ഞുകൊണ്ട് കൈ ചൂണ്ടിയ ദിശയിലേക്ക് നോക്കുവാൻ തുടങ്ങി….

അതേടാ.. അത് നമ്മുടെ അന്നമ്മ തന്നെയാ “അവളീ ഇടവകയിലുള്ളതാ”….. അനൂപിനെ നോക്കി ചിരിതൂകിക്കൊണ്ട് റോണി മറുപടി തന്നു….

മ്മ്…. “എന്താണേലും നല്ല രസമുണ്ടവളെ കാണാൻ ” ….. അന്നമ്മയെ വാഴ്ത്തിക്കൊണ്ട് ഞാൻ റോണിയെനോക്കി….

എടാ ഞാനൊരു കാര്യം പറയാൻ വിട്ടു പോയ് “ലക്ഷ്മിയമ്മ അന്നമ്മയുടെ വീട്ടുകാരുമായ് സംസാരിച്ച് ഞാനും അവളുമായുള്ള വിവാഹം ഉറപ്പിച്ച് കേട്ടോ”!!! …….. എന്നെ നോക്കി കണ്ണിറുക്കി കാട്ടിക്കൊണ്ട് റോണി പറഞ്ഞു നിർത്തി…..

(ഹോ! ഇതടവ് ല്ലെ ? കണ്ണുകൾകൊണ്ട് ഞാൻ റോണിയോട് മൊഴിഞ്ഞു അതേ ന്നൊരു മറുപടി അവനും മിഴികളാൽ തന്നു)…..

“Congrats Man അന്നമ്മ നിനക്ക് ചേരും”…… എരിതീയിലേക്ക് എണ്ണയൊഴിച്ചു കൊണ്ട് ജിത്തുവിൻ്റെ അഭിപ്രായവും വന്നണഞ്ഞു…….

അന്നമ്മയെ കണ്ട സന്തോഷത്തിൽ മതിമറന്ന് നിന്നു പോയ അനൂപ് റോണിയുടെ വാക്കുകൾ കേട്ടതും “ക്രൂശിതനായ യേശുക്രിസ്തു അനുഭവിച്ച വേദനയോടെ ഞങ്ങളെ നോക്കി”……
“ബാൻ്റ് മേളത്തിനേക്കാൾ ഉച്ചത്തിൽ അനൂപിൻ്റെ നെഞ്ചിടിപ്പ് മുഴങ്ങിക്കേൾക്കുവാൻ തുടങ്ങി “…….. പതിയെ പതിയെ അവൻ്റെ മിഴികൾ ഈറനണിഞ്ഞു….. കലങ്ങി മറിഞ്ഞ അനൂപിൻ്റെ മുഖഭാവം എന്നിൽ ഒരുപാട് സങ്കടമുണർത്തി……
“എടാ ഞാൻ ലക്ഷ്മി അമ്മയോട് പറയാൻ പോകുവാടാ അന്നമ്മയെ ഞാനെൻ്റെ സഹോദരിയായാണ് കാണുന്നതെന്ന് ഒരിക്കലും അവളെ എനിക്ക് വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന്”…….
അനൂപിന് അന്നമ്മയോടുള്ള സ്നേഹത്തിൻ്റെ ആഴം മനസ്സിലായതും അവനിലെ സങ്കടം മാറ്റുന്നതിനായ് റോണി ആരോടെന്നില്ലാതെ ഗൗരവത്തിൽ പറഞ്ഞു…….

അതോടൊ “മൂന്നാം ദിനം ഉയർത്തെഴുന്നേറ്റ ക്രിസ്തുവിനെപ്പോലെ അനൂപും പതിയെ വിഷാദഭാവത്തിൽ നിന്നും ഉണർന്നു”……

പ്രദക്ഷിണം ഞങ്ങളുടെ അടുത്തേക്കായ് എത്തിയതും അന്നമ്മയുടെ ശ്രദ്ധ പെട്ടെന്ന് ഞങ്ങളിലേക്കും പതിഞ്ഞു….
കണ്ട പാടെ കൈ ഉയർത്തി അവൾ ഞങ്ങളെ നാല് പേരെയും അഭിവാദ്യം ചെയ്തു തിരികെ ഞങ്ങളും തിരികെ അവളെയും വിഷ് ചെയ്തു…ശേഷം അധികനേരം അവിടെ നിൽക്കാതെ ബൈക്കുകളുമെടുത്ത് നേരെ “ചാത്തൻതറയിലെത്തി”…….

റോണിയുടെ പള്ളിപ്പെരുന്നാൾ ചിലവ് അവിടെ സെറ്റായിരുന്നു “നല്ല ബീഫ് കുരുമുളകിട്ട് വരട്ടിയതും പിന്നെ ലക്ഷ്മിയമ്മയുടെ സ്പെഷ്യൽ ലിവർ ഫ്രൈയും കൂടെ ബിയറും കരിമീൻ പൊള്ളിച്ചതും ”
“””ആഹാ അന്തസ്സ്” “”!!!……

Leave a Reply

Your email address will not be published. Required fields are marked *