ഏയ് അവൻ കഴിക്കില്ലെടാ…. “അവനിപ്പോൾ പഴം കഴിക്കാൻ പറ്റിയ മൂടിലല്ല ”….. ഇളിച്ച ചിരിയോടെ മറ്റൊരു മൈരനും അകമ്പടി സേവിച്ചു….
ഹൊ! എന്തൊക്കെ “ഷോ ” ആയിരുന്നു “വടം കയ്യിലെടുക്കുന്നു അരവഴി ചുറ്റുന്നു മസില് പിടിക്കുന്നു ” അവസാനം റോണിയും കൂട്ടരും മൂ…………. അവസാന ആണിയും കൂടി അവന്മാർ ഞങ്ങടെ നെഞ്ചത്തടിച്ച ശേഷം ക്ലാസ്സിലെ പെൺകുട്ടികൾക്ക് പഴവും നൽകി മടങ്ങി….. മറുത്തൊരക്ഷരം ഉരിയാടാതെ നാണംകെട്ട് തല താഴ്ത്തിയിരിക്കാനെ ഞങ്ങൾക്ക് കഴിഞ്ഞുള്ളു……
————- * * * ———-
പിന്നീടുള്ള വെക്കേഷൻ ദിനങ്ങൾ ഞങ്ങളൊരുമിച്ച് ” ചാത്തൻതറയിൽ ” ആഘോഷമാക്കി ബിയറടിയും നാടൻ പാട്ടും വട്ടക്കളിയുമായ് ഓണം പൊളിച്ചടുക്കി…..
അങ്ങനെ ഓണാവധിക്ക് ശേഷം വീണ്ടും കോളേജ് തുറന്നു ക്ലാസ്സുകൾ പതിവുപോലെ നടന്നുകൊണ്ടേയിരുന്നു…..
ഒരു ദിവസം ഇൻ്റർവെൽ സമയത്ത് ഞങ്ങൾ 4 പേരും കൂടി ക്ലാസ്സിനു വെളിയിൽ സംസാരിച്ച് നിൽക്കുമ്പോൾ പ്രിയ ഞങ്ങളുടെ അടുത്തേക്കായ് വന്നു…
“എടാ എനിക്ക് നിങ്ങളോടായ് ഒരു കാര്യം പറയാനുണ്ട് ” ഔപചാരികതയോടെ പ്രിയസംസാരിക്കാൻ തുടങ്ങി…..
അതിന് നിനക്കെന്തേലും ഞങ്ങളോട് പറയാനുണ്ടേൽ എന്തിനാ പ്രിയേ ഈ മുഖവുര….. അൽപ്പം ഗൗരവത്തോടെ തന്നെ ഞാൻ തിരക്കി…..
എടാ അത് …. അത് വേറൊന്നുമല്ലെടാ നമ്മുടെ ക്ലാസ്സിലെ പെൺകുട്ടികളെല്ലാം നിങ്ങളോട് ഒരു സഹായം അഭ്യർത്ഥിക്കുന്നുണ്ട് അതിന് നിങ്ങളൊരു തീരുമാനം ഉണ്ടാക്കണം…. പറഞ്ഞ ശേഷം പ്രിയ പ്രതീക്ഷയോടെ ഞങ്ങളെ മാറി മാറി നോക്കി….
ജിത്തു : എന്താടി കോപ്പേ കാര്യം നീ വെറുതെ മുഖവുരയിടാതെ എന്താന്ന് വെച്ചാൽ പറയ്……
എടാ ഈ “3rd year ഹിസ്റ്ററിയിലെ ” ചേട്ടൻമ്മാരെക്കൊണ്ട് ഭയങ്കര ശല്യമാണ് നിങ്ങളിവിടുന്ന് മാറിക്കഴിയുമ്പോൾ അവന്മാരിവിടെ വന്ന് നമ്മുടെ കൂടെ പഠിക്കുന്ന പെൺകുട്ടികളെ ‘കോട് വിളിക്കും പുറകെ നടന്ന് ശല്യവും ചെയ്യും’ അധ്യാപകരെപ്പോലും അവർ വെറുതേ വിടാറില്ല .ഇന്നലെ നന്മുടെ “അന്നമ്മയെ ഒരുത്തൻ ഉപദ്രവിച്ചു”…. അവളാകെ കരച്ചിലായിരുന്നു…..
ഹേ! “അന്നമ്മയെ ഉപദ്രവിച്ചെന്നോ “???
എതവനാ അത് …. അന്നമ്മയുടെ കാര്യമറിഞ്ഞതും അനൂപ് നിന്ന് ചീറാൻ തുടങ്ങി…….
അതേടാ ഇന്നലെ ഒരുത്തൻ അന്നമ്മയെ ശല്യം ചെയ്ത് അവൾ കംപ്ലെയ്ൻ്റ് ചെയ്യൂന്ന് പറഞ്ഞപ്പോൾ അവനവളുടെ കയ്യിൽ കയറിപ്പിടിച്ച് തിരിക്കുകയുണ്ടായ്…… നടന്ന സംഭവം ചെറുതായ് വിവരിക്കുന്നപോലെ പ്രിയസംസാരിച്ച് നിർത്തി……
എടാ അജിത്തേ അതേതവനാണേലും അവനെ പൊക്കണം നമ്മുടെ “അന്നമ്മയെ ഉപദ്രവിച്ചിട്ടൊരുത്തനും ഇവിടെ നെളിഞ്ഞു നടക്കണ്ട “….. ദേഷ്യത്താൽ ഉറഞ്ഞുകൊണ്ട് അനൂപ് എന്നെയും പ്രീയയെയും മാറി മാറി നോക്കി…
റോണിയേ എങ്ങനാ കാര്യം??? ഈ കൊട്ടേഷനങ്ങ് ഏറ്റെടുക്കുവല്ലെ????
സംശയത്തോടെ അനൂപിനെ ഒന്ന് നോക്കിയ ശേഷം ഞാൻ റോണിയോടായ് പറഞ്ഞു……
കൊട്ടേഷനൊക്കെ എടുക്കാം പിന്നെ അന്നമ്മയെ ഉപദ്രവിച്ചതിന് നമ്മളോട് സഹായം ചോദിക്കണ്ട ആവശ്യമൊന്നുമില്ല ” അവളവളുടെ വീട്ടിൽ പറഞ്ഞാൽ മതി അതോടെ അവന്മാരുടെ കാര്യത്തിൽ തീരുമാനമായ്ക്കോളും”…… ഗൗരവത്തോടെ പറഞ്ഞശേഷം റോണി പ്രിയയെ നോക്കി…..
എടാ അവൾക്ക് പേടിയാടാ വീട്ടിൽ പറയാൻ അതാ നിങ്ങളോട് പറഞ്ഞത് …. അവന്മാരെക്കൊണ്ട് ഭയങ്കര ശല്യമാണെടാ… “നിങ്ങളന്ന് രാജേഷിനെ പേടിപ്പിച്ച് വിട്ടതിൽപ്പിന്നെ അവനീ പരിസരത്തേക്ക് പോലും വന്നിട്ടില്ല”…. അതറിഞ്ഞാണ് പെൺകുട്ടികളെല്ലാം നിങ്ങളോട് സഹായം ചോദിച്ചത്…… ഒന്ന് സംസാരിക്കെടാ അവരോട് പ്ലീസ്……..
റോണീ അവന്മാർ നമ്മുടെ ക്ലാസ്സിൽ കയറി കളിക്കാൻ മാത്രമായോ അതങ്ങനെ വെറുതെ വിട്ടാൽ പറ്റില്ലല്ലോ…. എന്താണേലും ഇതിനൊരു തീരുമാനം ഇന്ന് തന്നെ ഉണ്ടാവണം നമുക്ക് അവരുടെ ക്ലാസ്സിൽ കയറി ചെന്ന് കാര്യം പറയാം…. പറഞ്ഞശേഷം അഭിപ്രായം അറിയുന്നതിനായ് ജിത്തു റോണിയേ നോക്കി….
ശരിയെടാ ഇതിനിന്നു തന്നെ ഒരു തീരുമാനമുണ്ടാക്കാം.. “നീയും അനൂപും ഒരു കാര്യം ചെയ് ക്ലാസ്സിൽ ചെന്ന് അന്നമ്മയോട് കാര്യങ്ങളെല്ലാം ഒന്ന് ചോദിച്ചറിയ്” ….. “ഞാനും റോണിയും കൂടി ഹിസ്റ്ററി ഡിപ്പാർട്ട്മെൻ്റ് വരെ പോയ് ഒരു പ്ലാനുണ്ടാക്കാം”…… റോണി വാ നമുക്കൊന്ന് കറങ്ങാം…
തീരുമാനമറിയിച്ചുകൊണ്ട് ഞാൻ റോണിയേം കുട്ടി നടക്കുവാൻ തുടങ്ങി….
എടാ റോണീ…. നീ ഒരു കാര്യം ശ്രദ്ധിച്ചോ അന്നമ്മയെ ആരോ ശല്യം ചെയ്തെന്ന് പറഞ്ഞപ്പോൾ നമ്മുടെ അനൂപിനൊന്ന് പൊള്ളിയത്??? സംശയഭാവത്തോടെ ഞാൻ റോണിയെ നോക്കി…..
