മ്മ്……. ആളിക്കത്തിയ ദേഷ്യത്തോടെ അനൂപ് ഒന്ന് മൂളി…..
ക്ലാസ്സിൽ കയറാതെ അക്ഷമരായ് ലഞ്ച് ബ്രേക്കിനായുള്ള ബൽ മുഴങ്ങുന്നതും കാത്ത് ഞങ്ങൾ ഗ്രൗണ്ടിലായ് വെയ്റ്റ് ചെയ്തു…..
ബെൽ മുഴങ്ങുന്നതിന് 5 മിനിട്ട് മുൻപ് തന്നെ 3rd Year ഹിസ്റ്ററി ക്ലാസ്സിനു മുന്നിലായ് ഞങ്ങൾ 4 പേരും സ്ഥാനമുറപ്പിച്ചു…..
ബെൽ മുഴങ്ങി മിസ്സ് ഇറങ്ങിയതും ഒപ്പം തന്നെ ഞങ്ങൾ 4 ഉം കൂടി ക്ലാസ്സിലേക്ക് കയറി …… പതിവില്ലാതെ ഞങ്ങൾ 3rd year ക്ലാസ്സിൽ കയറുന്നത് കണ്ട മിസ്സ് സംശയത്തോടെ ഞങ്ങളെ നോക്കി പുറത്ത് തന്നെ നിന്നു……
“ഹിസ്റ്ററിയിലെ പ്രിയപ്പെട്ട ഞങ്ങടെ സേട്ടന്മാരേ, ചേച്ചിമാരേ”……. ഒരു നിമിഷം എല്ലാരും ഒന്ന് ശ്രദ്ധിക്കണെ……. ക്ലാസ്സിലേക്ക് കയറിയതും ഔപചാരികതയോടെ കാര്യങ്ങൾക്ക് ഞാൻ തുടക്കമിട്ടു….
അതേ ചേച്ചിമാരെ ഞങ്ങൾക്ക് കുറച്ച് കാര്യങ്ങൾ നിങ്ങളെ അറിയിക്കാനുണ്ട് വേറൊന്നുമല്ല നിങ്ങടെ കൂടെ പഠിക്കുന്ന ഈ സേട്ടന്മാരെപ്പറ്റിയാണ് അതുകൊണ്ട് കാര്യങ്ങൾ വ്യക്തമായ് കേട്ട ശേഷം നിങ്ങൾ തന്നെ ഇവരെ ഒന്നുപദേശിക്കുക….
റോണിയേ അപ്പോ എങ്ങനാ കാര്യങ്ങളങ്ങ് വിശദീകരിച്ചാലോ??? പിന്നിലായ് നിന്ന റോണിയോടായ് ഞാൻ ആരാഞ്ഞു…..
“Why not”….
എന്നാപ്പിന്നെ അങ്ങനാവട്ടെ നീ കാര്യങ്ങൾ അങ്ങ് പറഞ്ഞോ ബാക്കി എന്താന്ന് വെച്ചാൽ ഞങ്ങൾ നോക്കിക്കോളാം….
ഗൗരവത്തോടെ റോണി പറഞ്ഞ് നിർത്തിയതും ഞാൻ കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി……
അപ്പോ ഞങ്ങൾ വന്ന കാര്യം എന്താന്ന് വെച്ചാൽ ദാ “ഈസേട്ടന്മാർ 1st year ഫിസിക്സിൻ്റെ മുന്നിൽ വന്ന് ഞങ്ങളുടെ സഹപാഠികളായ പെൺകുട്ട്യോളോട് അപമര്യാതയായ് പെരുമാറുന്നതും കോട് വിളിക്കുന്നതും അങ്ങനെ ആവശ്യമില്ലാത്ത കുൽസിത പ്രവർത്തികൾ നടത്തുന്നത് ഒരു പരാതി എന്നോണം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്….
” അവർക്കൊരു പ്രശ്നം വന്നാൽ ഞങ്ങളല്ലെ സഹായിക്കണ്ടത് ” അതുകൊണ്ട് ഞങ്ങടെ തീരുമാനം ഞങ്ങളങ്ങ് അറിയിക്കുകയാണ്…..
” ഇതു വരെ നിങ്ങൾ കാണിച്ച തെണ്ടിത്തരമെല്ലാം ഞങ്ങളങ്ങ് ക്ഷമിക്കുകയാണ് “…. ഇനി ഏതെങ്കിലും ഒരുത്തൻ ഞങ്ങടെ സഹപാടികളെ ശല്യം ചെയ്യാനായ് ക്ലാസ്സിൻ്റെ പരിസരത്തോ എവിടേലും കണ്ടാൽ…. “ഈ അനിയന്മാരുടെ സ്വഭാവം മാറും”……
ദാ ഇതേപോലെ വന്ന് “ക്ലാസ്സിൽ കയറി പൂരവും വെടിക്കെട്ടും ഒരുമിച്ച് നടത്തിയേച്ചങ്ങ് പോകും”…….
” ഇനി ഒരു പരാതി കൂടി നിങ്ങളെക്കുറിച്ച് കേട്ടാൽ “????
എല്ലാരെയും നോക്കി വിരൽ ചൂണ്ടിയ ശേഷം ദേഷ്യ ഭാവത്തോടെ ഞാൻ പറഞ്ഞു…..
“വന്നാൽ നീയൊക്കെ ‘ എന്നാ പുളുത്തുമെടാ “???? ഇടയിലിരുന്നൊരുവൻ ഒരു കാര്യവുമില്ലാതെ വിളിച്ചു പറഞ്ഞു….
” ഇനി ഏതേലുമൊരുത്തൻ വന്ന് നോക്കെടാ അപ്പോക്കാണം ഞങ്ങളാരാണെന്ന്”!!! മേശയിൽ അഞ്ഞുചവിട്ടിക്കൊണ്ട് അനൂപ് നിന്നു ചീറി….
” കലിപ്പ് ഹ ഹ കട്ടക്കലിപ്പ് “….
അനൂപിൻ്റെ പ്രകടനം കണ്ടതും ഞാനും റോണിയും ഒരു നിമിഷം ഒന്ന് ചിരിച്ചു ……. ശേഷം
അതേ ചേട്ടന്മാരെ നമ്മൾ തമ്മിലെന്തിനാ വെറുതേ ഒരു വഴക്ക് “ഞങ്ങൾ നിങ്ങടെ അനിയന്മാരല്ലെ” …… അതുകൊണ്ടീ അനിയൻമ്മാർ “പറഞ്ഞതങ്ങ് അനുസരിച്ചേക്ക്”!!!…. വെറുതേ തല്ലും വഴക്കുമൊക്കെ
ആയാൽ അതിൻ്റെ കുഴപ്പം നിങ്ങൾക്ക് തന്നെയാ, “അറിയാല്ലോ ഞങ്ങളെ”??????
ഭീഷണിയുടെ സ്വരത്തിൽ ഒട്ടും വിട്ട്കൊടുക്കാതെ ജിത്തുവും താക്കീത് നൽകി…..
എൻ്റെ പൊന്ന് ചേച്ചിമാരെ നിങ്ങളുടെ ആങ്ങളമാരോട് കാര്യം പറഞ്ഞ് മനസ്സിലാക്ക്….
“പിന്നെ നിന്നോടൊക്കെ ഞങ്ങക്ക് പറയാനുള്ളത് എന്താന്നാൽ നീയൊന്നും കൂടുതൽ തിളക്കല്ലെടാ നിങ്ങളിത്രോം പേരുടെ ഇടയിൽ വന്ന് ചങ്കുറപ്പോടെ ഇങ്ങനെ സംസാരിക്കണമെങ്കിൽ ഞങ്ങളെന്തെല്ലാം ഇപ്പോൾ പ്ലാൻ ചെയ്തിട്ടുണ്ടാവും”……!!നീയൊക്കെ ഒന്ന് ചിന്തിച്ച് നോക്ക് , തിരിച്ച് നിനക്കൊക്കെ ഇതുപോലെ ഞങ്ങടെ ക്ലാസ്സിലൊന്ന് വരാവോ ഒരുത്തനും പിന്നെ 2 കാലിൽ പുറത്ത് പോകില്ല…….
അപ്പോ ഒരിക്കൽകൂടി പറയുവാ വെറുതേ പ്രശ്നമുണ്ടാക്കാൻ വരരുത് !!! വന്നാൽ????
അവസാന താക്കീതുപോലെ റോണിയും കളത്തിലിറങ്ങിയതോടെ അവന്മാരുടെ മുഖമാകെ മാറി…
