മീര 1

“യെസ് ശ്രെയാ… സ്റ്റിൽ…”

ഞാൻ അൽപനേരം നിശബ്ദ ആയിരുന്നു…. ശ്രെയയും…. തെല്ലു കഴിഞ്ഞു ഞാൻ അവളോട്‌ പറഞ്ഞു….

“ഇങ്ങോട്ടായ് വരുന്ന ആലോചനകൾ എല്ലാം തട്ടി എറിഞ്ഞതാണ് ഞാൻ…. പക്ഷേ ഇത് പറ്റിയില്ല…. എല്ലാം ചേച്ചി വഴി ആയല്ലോ….”

“അനില ചേച്ചി അല്ലേ??”

“യെസ്…. എങ്കിലും നമ്മൾ തമ്മിൽ കല്യാണം നടക്കില്ല ശ്രേയ… എല്ലാം തുറന്നു പറഞ്ഞു ഒഴിയാൻ തന്നെയാണ് ഞാൻ വന്നത്… എന്നെ പുരുഷനാക്കിയ എന്റെ മീരയെ മറക്കാൻ എനിക്ക് കഴിയില്ല…”

“യൂ ആർ എ ജന്റിൽ മാൻ… അർജൂ… ഐ ലൈക്ക് യുവർ ക്യാരക്ടർ വെരി മച്ച്…. ബൈ ദി ബൈ ഞാൻ ഒന്ന് ചോദിച്ചോട്ടെ??? ”

ഞാൻ മറുപടി നൽകാതെ അവൾക്ക് നേരെ തല ഉയർത്തി എന്താണെന്ന ഭാവത്തിൽ അവളെ നോക്കി…

“ഇപ്പോൾ മീരയെ കണ്ടുമുട്ടിയാൽ???”

“മീരയെ കാണാൻ സാധിച്ചാൽ…. അവൾ സുജയ് യുടെ ഭാര്യ അല്ലെന്ന് ഉണ്ടെങ്കിൽ…..”

“അവൾ തളർന്നു കിടക്കാണെങ്കിൽ???”

“എന്റെ മീരയല്ലേ… അവളെ എനിക്ക് കിട്ടിയാൽ മതി… ഞാൻ പൊന്നുപോലെ നോക്കും…. കുറ്റബോധം കൊണ്ടു ഉരുകുകയാണ് ഓരോ നിമിഷവും…. അവളുടെ ജീവിതം ഞാൻ മൂലം നശിപ്പിച്ചെന്ന ബോധം…. അവളുടെ മാത്രമല്ല… അവളുടെ കസിൻ സുജയ്…. പിന്നെ അച്ഛൻ അമ്മ…”

“എന്തറിയാം അര്ജുന് സുജയ് യെ പറ്റി???”

ഇതൊക്കെ എന്തിനു അവൾ അന്വേഷിക്കുന്നു എന്ന് ആലോചിച്ചു ചെറിയ ഇറിട്ടേഷൻ വന്നു തുടങ്ങി എനിക്ക്… പക്ഷേ അത് മറച്ചു വച്ചു ഞാൻ പറഞ്ഞു…

“അവളുടെ കസിൻ ആണെന്നും കല്യാണം ഉറപ്പിച്ചത് ആണെന്നും പറഞ്ഞിട്ടുണ്ട്…. പിന്നെ ഒരു ഫോട്ടോയിൽ കണ്ടിട്ടുമുണ്ട്….”

അപ്പോളാണ് ഞാൻ ശ്രദ്ധിക്കുന്നത് ഞങ്ങൾ പോകുന്നത് അതേ വഴിയിലൂടെയാണ്… അന്ന് മീരയുടെ കൂടെ പോയ വഴി… പിന്നീട് അവളെ കാണാതായപ്പോൾ അന്വേഷിച്ചു വന്ന അതേ വഴി…..

ചെറിയ അത്ഭുതത്തോടെ ശ്രേയയെ നോക്കുമ്പോൾ അവൾ എന്റെ നേരെ തിരിഞ്ഞ് അർത്ഥഗർഭമായി പുഞ്ചിരിച് കൊണ്ടു പറഞ്ഞു…

“സുജയ്…. അവളുടെ കസിൻ…”

ശ്രേയയെ തന്നെ ശ്രദ്ധിച്ചു നോക്കിയ എനിക്ക് അവളുടെ മുഖത്ത് അവജ്ഞ പടരുന്നത് കാണാൻ കഴിഞ്ഞു…. അപ്പോൾ ശ്രേയക്ക് സുജയ് യെ അറിയാം… ശരിക്കും അത്ഭുതം തോന്നി…. അവരുടെ പരിചയത്തെ പറ്റി ചോദിക്കാൻ തുടങ്ങുമ്പോളേക്ക് ശ്രേയ പറഞ്ഞു തുടങ്ങി….

“അർജുൻ പറഞ്ഞത് ശരിയാണ്… ഒരു കുടുംബമാണ് തകർന്നത്….പക്ഷേ…”

“ശ്രേയക്ക്….”

ഞാൻ പറഞ്ഞു പൂർത്തിയാക്കും മുന്പ് അവൾ പറഞ്ഞു….
“അവൾ അർജുനോട് പറഞ്ഞത് മൊത്തം സത്യമായിരുന്നില്ല… സുജയ് കസിൻ ആണെന്നത് ഒക്കെ സത്യം… പക്ഷേ കഞ്ചാവും പെണ്ണുപിടിയും ആയിരുന്നു നടക്കുന്ന സുജയ് യെ അവൾക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല….”

“പിന്നെ അവളെന്നോട് പറഞ്ഞത്???”

“സുജയ് മീരയുടെ അച്ഛന്റെ അനിയത്തിയുടെ മകനാണ്…. അവരുടെ അമ്മ… അതായത് മീരയുടെ അമ്മാമ്മ അവർ താമസിച്ചിരുന്ന ആ വീട് സുജയ് യുടെ അമ്മയുടെ പേരിൽ എഴുതി വച്ചതാണ് പ്രശ്നം മൊത്തോം…”

തനിക്ക് പരിജയം ഇല്ലാത്ത പഴയ കാര്യങ്ങളുടെ ഭാണ്ഡകെട്ട് എനിക്ക് മുൻപിൽ അഴിക്കുന്നത് എന്തിനാണ് എന്ന് ആലോചിക്കുമ്പോളേക്ക് അവൾ പറഞ്ഞു..

“എല്ലാത്തിന്റെയും ഇരയാവാൻ ആയിരുന്നു മീരക്ക് വിധി… അവളെ അയാളെക്കൊണ്ട് കെട്ടിപിക്കാം എന്ന വ്യവസ്ഥയിൽ ആയിരുന്നു അവരവിടെ താമസിച്ചത്….”

“പക്ഷേ മീരക്ക് ഇഷ്ടമില്ലെങ്കിൽ പിന്നെ??? ”

“ആരോട് പറയാൻ??? കള്ള് കുടിക്കാൻ തന്നെ കാശ് തികയാത്ത അച്ഛനോടോ??? മീരക്ക് തന്നെ അറിയാമായിരുന്നു അവൾക്ക് മറ്റൊരു വഴിയില്ലെന്ന്…”

“എന്നിട്ട്??? ”

അർജുനെ കണ്ടതിനു ശേഷം അവൾക്ക് ലൈഫിൽ പ്രതീക്ഷ ഒക്കെ വന്നത്പോലെ എന്ന് പറയുമായിരുന്നു…. അവളെ സന്തോഷത്തോടെ കണ്ട ദിവസങ്ങൾ… ”

പക്ഷേ തങ്ങളുടെ ഇടയിൽ മീര എന്നും എപ്പോളും ചിരിച്ചുകൊണ്ടേയിരുന്നു എന്ന് ആലോചിച്ചുകൊണ്ട് അവളെ നോക്കി… അപ്പോളേക്കും ശ്രേയ വണ്ടിയിൽ ഒതുക്കി നിറുത്തിയ ശേഷം എന്നെ നോക്കി പറഞ്ഞു….

“അന്ന് അർജുൻ വന്ന ദിവസം…. അയാൾ കണ്ടിരുന്നു നിങ്ങൾ ഒരുമിച്ചു പോകുന്നതോ മറ്റോ…. പിന്നെ അതും പറഞ്ഞു വഴക്കായി…. ഒടുവിൽ സഹികെട്ടു നിങ്ങൾ തമ്മിലുള്ള ഇഷ്ടം തുറന്നു സമ്മതിച്ചു…. അന്നവളെ പൊതിരെ തല്ലി കൊല്ലാറാക്കി പോയതാണ് അയാൾ…. കുറെ ദിവസത്തേക്ക് പിന്നെ അയാളുടെ ശല്യം ഉണ്ടായില്ല….”

Leave a Reply

Your email address will not be published. Required fields are marked *