മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു 47

..ഒന്ന് നിന്നെ ..

വാതിലടയ്ക്കാൻ തുനിഞ്ഞ അവൾ മുകുന്ദൻ വിളിച്ചതുകേട്ട് ഒരു നിമിഷം ചോദ്യഭാവത്തിൽ നോക്കി .

..അല്ല ..ഒന്നുമില്ല..വെറുതെ വിളിച്ചതാ ..അല്ലാ ഇയാളുടെ പേരെന്താ ..

..സുമിത്ര ..

അത് പറഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞിരുന്നു .

..അല്ല പേരെനിക്കറിയില്ലായിരുന്നു അത് കൊണ്ട് ചോദിച്ചതാ ..ഹ്മ്മ് ശരി എന്നാൽ വാതിലടച്ച് കിടന്നോ ..

തോളിൽ ആരോ തട്ടി വിളിക്കുന്നത് കേട്ടാണ് മുകുന്ദൻ കണ്ണ് തുറന്നതു .കണ്ണ് തിരുമ്മി നോക്കിയപ്പോൾ സുമിത്ര കുഞ്ഞുമായി ഒരുങ്ങി നിൽക്കുന്നു .പെട്ടന്ന് സ്ഥലകാലബോധം വീണ്ടെടുത്ത മുകുന്ദൻ ചാടിപ്പിടച്ചെണീറ്റു .

..ഏഹ് എന്താ എന്ത് പറ്റി …

..ഏയ് ഒന്നുമില്ല എഴുന്നേൽക്കുന്നില്ലേ . .

..എഴുന്നേൽക്കാനോ ..സമയമെത്രയായി ..

..എട്ടുമണി കഴിഞ്ഞു ..

..ഏഹ് ഇത്ര പെട്ടന്നോ ..

അവൾ ചെറുതായി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു

..സുമിത്ര വല്ലതും കഴിച്ചോ ..

..ഇല്ല ഒന്നും വേണ്ട ..കുഞ്ഞിനുള്ളത് പോകുമ്പോ മേടിക്കാം .മുറിയിൽ പോയി കിടന്നൂടെ എന്തിനാ ഇവിടെ കിടക്കുന്നെ ..

..ആഹ് ശരിയാണല്ലോ ..എന്നാ വിട്ടോ ഞാൻ കുറച്ച് കഴിഞ്ഞു വരാം..

ഒരു പുതിയ ബന്ധത്തിന്‍റെ നാന്ദികുറിക്കലിന്‍റെ തുടക്കമായിരുന്നു അത്.എപ്പോഴും ആശുപത്രിയിൽ നിൽക്കേണ്ട അത്ര സീരിയസ് ആല്ലാത്തതു കൊണ്ടു ഇടയ്ക്കൊക്കെ മുകുന്ദന്‍ സുമിത്രയുടെ അരികില്‍ പോയി അവളെ കാണുകയും കുഞ്ഞിനും അവൾക്കും ഉള്ള അവശ്യസാധനങ്ങള്‍ വാങ്ങിച്ചു നല്‍കുകയും ചെയ്തുപോന്നു.സുമിത്രയുടെ ഭർത്താവിന്റെ മുന്നിലേക്ക് പ്രത്യക്ഷപ്പെടാതിരിക്കാൻ മുകുന്ദൻ മാക്സിമം ശ്രമിച്ചു .വെറുതെയെന്തിനാ വീണ്ടും അവൾക്കു വഴക്കുമടിയും കേൾപ്പിക്കുന്നു .ആശുപത്രി വിട്ടാൽ പിന്നെയും അയാളുടെ കയ്യിലേക്കല്ലേ അവൾ പോകുന്നത് .മുകുന്ദന്റെ ആ പെരുമാറ്റം സുമിത്രയ്ക്ക് മനസ്സിലായെങ്കിലും അവൾ ചോദിച്ചില്ല .അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി റൂമിലേക്ക് പോകാനായി മുകുന്ദൻ ആശുപത്രിയുടെ താഴെ നിന്നപ്പോൾ സുമിത്ര വരുന്നത് കണ്ടു അയാൾ റൂമിലേക്ക് തിരിഞ്ഞു നടന്നു .

..മുകുന്ദേട്ടാ ..

..ഏഹ് ..

മുകുന്ദൻ അന്തം വിട്ടു പോയി ജീവിതത്തിലാദ്യമായാണ് ഒരാൾ മുകുന്ദേട്ടാ എന്ന് വിളിക്കുന്നത് .അയാൾ ആശ്ചര്യത്തോടെ തിരിഞ്ഞു നോക്കി .തന്റെ കൂടെ ഇത്രയും ദിവസം ഒന്നിച്ചുണ്ടായിട്ടും പറയുന്നത് മുഴുവൻ മൗനമായി അനുസരിച്ചതല്ലാതെ ഇവൾ തന്നെയിതുവരെ ഇങ്ങനെ വിളിച്ചിട്ടില്ല. .

..ഏഹ് എന്റെ പേര് ആര് പറഞ്ഞു തന്നു ..

മുകുന്ദൻ ആകാംഷയോടെ ചോദിച്ചു.

..അത് അന്ന് ആശുപത്രിയിൽ കൊണ്ട് വന്നപ്പോ പറയുന്നത് കേട്ടതാ ..

..ആഹ് അത് ശരി ..

മുകുന്ദന്റെ മനസ്സിൽ അന്ന് ആശുപത്രിയിൽ വെച്ച് കൗണ്ടറിൽ പേര് പറഞ്ഞു കൊടുത്ത സീൻ ഓർമ്മ വന്നു.

..ആട്ടെ എന്താ വിളിച്ചത് സുമിത്രേ ..

..അല്ല ഞാൻ വരുന്നില്ല കിടക്കാൻ …

.. എന്ത് പറ്റി ..പേടിയായോ ..ഇത്രേം ദിവസം കുഴപ്പമില്ലാരുന്നല്ലോ ഇപ്പൊ ന്ത് പറ്റി …

..ഒന്നുമില്ല മുകുന്ദേട്ടാ ..

..മ്മ് ശരി അങ്ങനെയെങ്കി അങ്ങനെ ..

മ്ലാനമായ മുഖത്തോടെ തിരിഞ്ഞ് നടന്ന മുകുന്ദനെ അവൾ വീണ്ടും വിളിച്ചു

..മുകുന്ദേട്ടാ ..

ഇനിയുമെന്താണ് എന്ന ചോദ്യഭാവത്തിൽ വീണ്ടും അയാൾ തിരിഞ്ഞു നോക്കി .

..ഇനി എന്താ ..

..അല്ല ഏട്ടനൊന്നും തോന്നരുത് ..ഇനീം എനിക്ക് വിഷമം താങ്ങാൻ വയ്യ .അത് കൊണ്ടാ..

..വിഷമമോ ..ഇപ്പൊ എന്താ അത് തോന്നാൻ ..

..അഹ് അത് പിന്നെ ചേട്ടൻ ഇന്നലെ മുതല് വഴക്കാ ..രാത്രി ഞാനെവിടെയാ പോവുന്നെന്നും ആരുടെ കൂടെയാ എന്നൊക്കെയാ ചോദിക്കുന്നെ .ചേട്ടന്റെ സ്വഭാവം വാർഡിലുള്ളവരെല്ലാം അറിഞ്ഞു .വയ്യ മുകുന്ദേട്ടാ ഇനിയും ദുരന്തം താങ്ങാൻ വയ്യ .നാളെയോ മറ്റന്നാളോ ഡിസ്‌ചാർജാവുമല്ലോ ..

..ആ ഒരു കാര്യം ചെയ്യ് സുമിത്രേ .റൂമിൽ വന്നില്ലെങ്കി നീയെവിടെ കിടക്കും ആശുപത്രി വരാന്തയിലൊക്കെ കിടന്നാൽ എങ്ങനെ ശരിയാവും ..

..അത് പിന്നെ ..ഞാൻ ..

Leave a Reply

Your email address will not be published. Required fields are marked *