മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു 47

..സുമിത്ര ഒരു കാര്യം ചെയ്യ് റൂമിലേക്ക് പോരെ .അവിടെ കിടക്കാം ..ഇത്രേം ദിവസം ഞാനല്ലേ നോക്കിയത് ഇനീപ്പോ രണ്ടു ദിവസത്തിനായിട്ട് എന്തിനാ ..കുഞ്ഞുമായി അവിടേം ഇവിടേം ഒന്നും കിടക്കേണ്ട എന്റെ കൂടെ പോരെ ..

തിരിഞ്ഞു നടന്ന മുകുന്ദന് തിരിഞ്ഞു നോക്കിയപ്പോൾ എന്ത് ചെയ്യണമെന്നാണറിയാതെ നിൽക്കുന്ന സുമിത്രയെ ആണ് കണ്ടത് .

..സുമിത്രേ വരുന്നുണ്ടോ ഇല്ലയോ ..വേണെങ്കി വന്നാ മതി ..

അത് പറഞ്ഞ് മുകുന്ദൻ ദേഷ്യത്തോടെ നടന്നു നീങ്ങി .അധികാരത്തോടെയുള്ള മുകുന്ദന്റെ ആ പറച്ചിൽ അവളിലെ വലിയൊരു കാർമേഘത്തെ ഒരുനിമിഷം കൊണ്ട് അലിയിപ്പിച്ച് കളഞ്ഞു .അവളറിയാതെ അവളുടെ പാദങ്ങൾ അയാളുടെ പുറകെ നടന്നു തുടങ്ങി .

മുറിയിലെത്തിയപ്പോഴും ഇത്രയും കാലം മനസ്സിലെ തീ ഒരു നിമിഷം കൊണ്ട് കെട്ടുപോയതിന്റെ സന്തോഷത്തിലവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി .പൊട്ടിപ്പൊട്ടിക്കരയുന്ന സുമിത്രയെ നോക്കി അൽപനേരം നിർന്നിമേഷനായി നോക്കി നിന്ന മുകുന്ദന് ഒന്നും പറയുവാൻ തോന്നിയില്ല ചെയ്യുവാനും .ആ അവസ്ഥതയിൽ അവളെയൊന്നു തൊടാൻ പോലും അയാൾക്ക് ധൈര്യം ഉണ്ടായില്ല .

എന്തായാലും എന്തെങ്കിലും പറഞ്ഞില്ലെങ്കിൽ ഇന്നത്തെ വരവ് കൊണ്ടോരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല .മാത്രമല്ല ഇതിന്റെ പേരിൽ എല്ലാം ഇന്നിവിടെ കളഞ്ഞിട്ടു പോയാൽ പിന്നെ വീണ്ടുമൊരു കൂടിക്കാഴ്ചക്ക് മനസ്സനുവദിച്ചെന്നു വരില്ല .മുകുന്ദൻ കുറച്ച് നേരം ആലോചിച്ച് എന്ത് പറയണം എങ്ങനെ തുടങ്ങണം അവസാനം രണ്ടും കൽപ്പിച്ച് മുകുന്ദൻ അവളുടെ കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീരിനെ തുടച്ചു കൊണ്ട് പറഞ്ഞു .

..കരയാതിരിക്കൂ അതിനുമാത്രം എന്താണിവിടെ ഉണ്ടായേ .എനിക്കൊരു പരിഭവവുമില്ല പരാതിയുമില്ല ..

അയാളുടെ ആ പ്രവൃത്തി അവളെ നിലയില്ലാ കയത്തിൽ നിന്നാരോ പിടിച്ചുയർത്തിയ പോലെ ആയിരുന്നു .

അവരെ റൂമിലാക്കി മുകുന്ദൻ കഴിക്കാനുള്ളത് മേടിക്കാനായി പോയി .അയാളുടെ മനസ്സിൽ അപ്പോഴും മുകുന്ദേട്ടാ എന്നുള്ള വിളി അലയടിക്കുകയായിരുന്നു .ഇന്നുവരെ തന്നെ അങ്ങനെ വിളിച്ച് കേട്ടിട്ടില്ല .എന്തോ ഒരു പ്രത്യേകത അയാൾക്ക് ആ വിളിയിൽ തോന്നി .ഒരു നിസ്സഹായ ആയ പെണ്ണിൻറെ പ്രതീക്ഷകൾ ചാലിച്ച വിളി .അയാൾ പെട്ടന്ന് തന്നെ കഴിക്കാനുള്ളത് മേടിച്ച് റൂമിലേക്ക് പോയി .ആ സമയം കൊണ്ട് സുമിത്ര കുഞ്ഞിനെ കട്ടിലിലേക്ക് ഉറക്കി കിടത്തിയിട്ട് കുളിക്കാനായി പോയിരുന്നു .മുകുന്ദൻ നിഷ്കളങ്കമായി ഉറങ്ങുന്ന കുഞ്ഞിനെ നോക്കി അവനരികിൽ തന്നെ കിടന്നു .അവന്റെയാ നിഷ്കളങ്ക മുഖം കണ്ടപ്പോൾ വിഷമം തോന്നി .ഈ മൂന്നാലു ദിവസം കൊണ്ട് അവൻ തനിക്കും പ്രിയപ്പെട്ടവനായിരിക്കുന്നു .എത്രയോ പ്രാവശ്യം താൻ എടുത്തോണ്ട് നടക്കുകയും തന്റെ തോളിൽ കിടത്തി ഉറക്കുകയും ചെയ്തു .അവനിനി അച്ഛന്റെ സ്വഭാവവും അമ്മയെ ഉപദ്രവിക്കുന്നതുമൊക്കെ തിരിച്ചറിയുന്ന പ്രായത്തിൽ എങ്ങനെ ആയിത്തീരും അവന്റെ സ്വഭാവം .ഒരിക്കൽ താൻ ഒറ്റയ്ക്കായതു പോലെ ഇവനും ഒറ്റയ്ക്കാവും .ഇവനെ സംരക്ഷിക്കാനും അവന്റെ ചെറിയമ്മയും ചെറിയച്ഛനും വരുമായിരിക്കും .വളരുമ്പോ ഏതെങ്കിലും സാറ് എവിടുന്നെങ്കിലും വരും അവനു പഠിക്കാനുള്ള അവസരമൊരുക്കും .അവൻ നല്ലത് പോലെ വളരും തന്നെപ്പോലെ ഒറ്റയ്ക്ക് കഷ്ടപ്പെട്ട് ഒരു ജോലി നേടും .മുകുന്ദൻ അവന്റെ നെറ്റിയിലൊരുമ്മ കൊടുത്തു .അപ്പോഴേക്കും കുളിമുറിയുടെ കതവ് തുറക്കുന്ന ശബ്ദം കേട്ട് .മുകുന്ദൻ കുഞ്ഞിൽ നിന്നല്പം മാറിക്കിടന്നു .കുളി കഴിഞ്ഞ് ഇറങ്ങി വന്ന സുമിത്രയ്ക്കു ഒരു പ്രത്യേക സൗന്ദര്യം ഉള്ളത് പോലെ മുകുന്ദന് തോന്നി .അവിടെ നിന്നപ്പോൾ തന്നെ കുളി കഴിഞ്ഞ പെണ്ണിനെ മത്ത് പിടിപ്പിക്കുന്ന മണം മുറിയിലാകെ പരന്നു .തല ചരിച്ച് മുടി കോതിക്കൊണ്ടവൾ മുകുന്ദനെ നോക്കി പറഞ്ഞു

..മുകുന്ദേട്ടൻ ഇവിടെ കിടന്നോ .എന്തിനാ പുറത്ത് പോയി കിടക്കുന്നെ ..

..അല്ല സുമിത്രേ ഞാൻ ..

അത് കേട്ട് മുകുന്ദൻ എഴുന്നേറ്റിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *