മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു 47

മുകുന്ദന് അത് കേട്ട് സന്തോഷമായി .തന്റെ ജീവിതത്തിന്റെ ആദ്യത്തെ നാൽക്കവലയിൽ നിന്നും അവൻ നേരെ ആ പണിതീരാത്ത വീട്ടിൽ സെക്യൂരിറ്റിയെ പോലെ ജീവിതം തുടങ്ങി .കാവൽ കിടക്കുന്നതു കൊണ്ട് ചെറിയൊരു വരുമാനവും ഒപ്പം ആ നല്ല മനുഷ്യന്റെ നിർദ്ദേശം അനുസരിച്ചതു കൊണ്ട് തുടർന്ന് പഠിക്കാനും പറ്റി .പഠിക്കാനുള്ള സാഹചര്യം കിട്ടിയപ്പോൾ നല്ല പെര്ഫോമെൻസ് കാണിച്ച അവനെ എലെക്ട്രിക്കൽ ഡിപ്ലോമയ്ക്ക്‌ ചേർത്തു . ആ വീടിന്റെ പണി തീർന്നപ്പോ അവനെ അദ്ദേഹം മക്കളെല്ലാം വിദേശത്ത് പോയത് കൊണ്ട് വീട്ടിലൊരാളായി പുതിയ വീട്ടിൽ ഒരു ഔട്ട് ഹൌസ് ഉണ്ടാക്കി അവിടെ താമസിപ്പിച്ചു .ആദ്ദേഹം പെൻഷനായപ്പോഴേക്കും അവൻ ഡിപ്ലോമ പാസ്സായിരുന്നു .പക്ഷെ അപ്പോഴേക്കും അവന്റെ ജീവിതത്തിലെ അടുത്ത നാൽക്കവല എത്തിയിരുന്നു .മുകുന്ദനെ ഇനിയും വീട്ടിൽ താമസിപ്പിച്ചാൽ അവൻ അവകാശം പറഞ്ഞു വരുമെന്നും കൊടുത്തില്ലെങ്കി പ്രായമായ അച്ഛനെയോ അമ്മയെയോ വല്ലതും ചെയ്യുമെന്നുമൊക്കെ മകളുടെ നിരന്തരമുള്ള പറച്ചിലിൽ അവസാനം മുകുന്ദൻ ആ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു .മക്കളുമാരുടെ വാക്കുകൾ കേൾക്കാതിരിക്കാൻ കഴിയാതിരുന്ന അദ്ദേഹത്തിനോട് യാത്ര പറഞ്ഞ് മുകുന്ദൻ അവിടുന്നിറങ്ങി .പോരാൻ നേരത്ത് അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞതു കണ്ടപ്പോൾ അവനും വിഷമം വന്നു .

…മോനെ നിനക്ക് നല്ലതേ വരൂ ..സമയം കിട്ടുമ്പോ ഞങ്ങളെ കാണാൻ വരണം കേട്ടോ ….

..മ്മ് … ഇടയ്ക്കൊക്കെ ഞാൻ വരാം സാർ ..

അവൻ അവിടുന്നെറങ്ങുമ്പോ അദ്ദേഹം ഒരുപദേശവും കൊടുത്തു .അതായിരുന്നു അവന്റെ ജീവിതത്തിലെ അടുത്ത നാൽക്കവല .

..മോനെ നീ മനപ്പള്ളിയുള്ള വിക്ടറി പീ എസ് സി കോച്ചിങ് സെന്ററിൽ പോണം .ആഴ്ചയിൽ അഞ്ചു ദിവസമേ ക്ളാസ്സുണ്ടാകൂ .എന്റെ കൂട്ടുകാരന്റെ മകന്റെയാ ആ സ്ഥാപനം .നിന്റെ കാര്യം ഞാൻ പറഞ്ഞോളാം .അവിടുത്തെ ഫീസിന്റെ കാര്യം നീ നോക്കണ്ട ഞാൻ കൊടുത്തോളാം …

അങ്ങനെ മുകുന്ദൻ വിക്ടറിയിൽ എത്തി .ഒരു ജോലി വേണമെന്ന് അവന്റെ ഉള്ളിൽ അതിയായ ആഗ്രഹം ഉണ്ടായിരുന്നു .തന്റെ ഈ നശിച്ച ജീവിതത്തിൽ നിന്നും തനിക്ക് രക്ഷപ്പെടണം എന്നവൻ അടിയുറച്ച് തീരുമാനമെടുത്തു .തന്റെ ജീവിതത്തിലെ എല്ലാ നഷ്ടങ്ങൾക്കും ഓരോരോ സമയങ്ങളിൽ സ്ത്രീകളുടെ കരങ്ങൾ ഉണ്ടായിരുന്നു എന്നുളളത് കൊണ്ട് അവനു സ്ത്രീകളെന്നാൽ പുച്ഛമായിരുന്നു .ഒരു പെണ്കുട്ടികളോടും മിണ്ടാൻ പോയിട്ടില്ല ആരെയും പ്രണയിക്കാനും പോയിട്ടില്ല .പല പല പ്രണയങ്ങൾ ഇങ്ങോട്ടു വന്നിട്ടുണ്ടെങ്കിലും അതിലേറെ പുച്ഛത്തോടെ എല്ലാം അവൻ തട്ടിക്കളയുകയാണുണ്ടായത് .പക്ഷെ സ്ത്രീകളോടുള്ള ഈ മനോഭാവത്തിൽ ഒരു വലിയ മാറ്റം ഉണ്ടാവാൻ അവനെ ഒരുപാട് ഇരുത്തി ചിന്തിപ്പിച്ച ഒരനുഭവം അവന്റെ ജീവിതത്തിൽ പിന്നീടൊരിക്കൽ നടന്നു .അതായിരുന്നു അടുത്ത നാൽക്കവല .പീ എസ് സി കോച്ചിങ്ങ് സെന്ററിൽ വന്നൊരു കൂട്ടുകാരൻ ഉണ്ടായിരുന്നു പേര് ജയൻ .ജയനും ഏകദേശമൊക്കെ മുകുന്ദന്റെ അതെ ജീവിതമായിരുന്നു .ജയന്റെ അച്ഛൻ വേറെ പെണ്ണിന്റെ കൂടെ പോയി .അമ്മയും അവനുമാണ് താമസം .അമ്മയും മകനും ഒരുമിച്ചാണ് താമസമെങ്കിലും അവന്റെ അമ്മയ്ക്ക് വേറെ ചില ഇടപാടുകളൊക്കെ ഉണ്ടെന്നു മറ്റു പലരിൽ നിന്നും മുകുന്ദൻ അറിഞ്ഞിരുന്നു .തന്റെ അമ്മയുടെ പോലെ തന്നെ അവന്റെ അമ്മയും കഴപ്പേളകിയതാണെന്നു അവനു തോന്നിയത് കൊണ്ട് അവനു ജയന്റെ അമ്മയെ തീരെ ഇഷ്ടമായിരുന്നില്ല .അവൻ അമ്മയുടെ കാര്യം പറയാതിരുന്നത് കൊണ്ട് മുകുന്ദൻ കൂടുതലൊന്നും ചോദിച്ചിരുന്നില്ല അവനതു അറിയണണമെന്നും ഇല്ലായിരുന്നു .അങ്ങനെ ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് പോകുന്ന സമയത്ത് ജയൻ മുകുന്ദനോട് ചോദിച്ചു ..

..അളിയാ എന്താ പരിപാടി ..

..ഓ എന്ത് പരിപാടി ..റൂമിൽ പോകണം കൊറച്ച് നേരം ഒറങ്ങണം ..

..പിന്നെന്താ ..

..പിന്നെന്താ ..പിന്നൊന്നുമില്ല .എന്താടാ…

..ഡാ നിന്റേൽ കാശുണ്ടോ ..

..കാശോ ..ഉണ്ടെങ്കി ..?

..അല്ലെടാ ഉണ്ടെങ്കി ഒരിരുന്നൂറു രൂപ വേണം ..

Leave a Reply

Your email address will not be published. Required fields are marked *