മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു 47

ആദ്യമായി സുമിത്ര മനസ്സ് തുറന്നു മുകുന്ദനോട് സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും അവൾ തേങ്ങിപ്പോയി .കുഞ്ഞിനെ മാറോടണക്കി കരയുന്ന അവളെ സങ്കടം തീരുവോളം കരയാനായി സ്വതന്ത്രയാക്കി വിട്ട് മുകുന്ദൻ എഴുന്നേറ്റ് കടൽ തീരത്തേയ്ക്കു നടന്നു .കുറെ നേരം അയാൾ കണ്ണെത്താദൂരത്തേയ്ക്കു നോക്കി നിന്നു .എല്ലാം കേട്ട് മുകുന്ദന് വിഷമമായി ഈ പാവം പെണ്ണിനെ എന്തൊക്കെ രീതിയിലാ താൻ ചിന്തിച്ചത് .ഇന്നലെ എന്തൊക്കെ രീതിയിലാ അവളെ ശാരീരികമായി മുതലെടുത്തത് .ഇത്രയേറെ വിഷമം ഉള്ളിലുണ്ടെന്ന് അറിയാതെ താൻ അവളെ വേറെ ഒരു കണ്ണ് കൊണ്ടല്ലേ കണ്ടത് .ദൈവം ഒരിക്കലും പൊറുക്കില്ല തന്നോട് ..അവളോട് മാപ്പു പറയണം പറയാതെ പോയാൽ ഒരിക്കലും തന്റെ ആത്മാവിനു ശാന്തി കിട്ടില്ല .ചിന്തിച്ച് അവസാനം അയാളൊരു തീരുമാനം എടുത്ത് തിരികെ അവൾക്കരികിലേക്ക് ചെന്നു .

…സുമിത്രേ വാ എഴുന്നേൽക്ക് പോകാം …സമയം കുറെ ആയില്ലേ ആശുപത്രിയിൽ അയാളന്വേഷിക്കും ..

മുകുന്ദൻ കുഞ്ഞിനെ അവളുടെ കയ്യിൽ നിന്ന് മേടിച്ച് നടന്നപ്പോൾ അവളും എഴുന്നേറ്റ് പുറകെ നടന്നു .

..സുമിത്രേ എന്നോട് ക്ഷമിക്കണം ഞാൻ ചെയ്തതൊക്കെ തെറ്റായിരുന്നു .ഇന്നലെ സംഭവിച്ചത് ഒരിക്കലും നടക്കാൻ പാടില്ലാത്തതായിരുന്നു .അങ്ങനെ പറ്റിപ്പോയി എന്നോട് ക്ഷമിച്ചെന്നെങ്കിലും പറയാതെ എനിക്ക് മനസ്സിന് സമാധാനം കിട്ടില്ല .അല്ലെങ്കി ഞാൻ ഉമിത്തീയിലെന്ന പോലെ ഉരുകിത്തത്തീരും ..

..അത് സാരമില്ല മുകുന്ദേട്ടാ .. നടന്നതൊക്കെ എന്റെ വിധിയാണത് .അല്ലെങ്കിൽ മുകുന്ദേട്ടൻ അന്നവിടെ വരാനും അങ്ങനൊക്കെ സംഭവിക്കാനും ഇന്നിവിടെ വരെ എത്താനും കഴിയില്ലായിരുന്നല്ലോ …

..അല്ല സുമിത്രേ അതല്ല ..

..അത് പോട്ടെ മുകുന്ദേട്ടാ .. അതിലും വലുത് ഞാനനുഭവിച്ചു കൊണ്ടിരിക്കുകയാണ് .അങ്ങനെ സംഭവിക്കാതെ തന്നെ ഒരു നൂറു പേരുടെയെങ്കിലും പേര് പറഞ്ഞ് ഞാൻ ദിവസവും അടി കൊണ്ടിട്ടുണ്ട് .പക്ഷെ ഒന്നുണ്ട് മുകുന്ദേട്ടാ .അന്നാ ആമ്പുലൻസിൽ കേറിയതിനു ശേഷം ഇന്നുവരെ ഞാനനുഭച്ച ഒരു സന്തോഷമുണ്ട് സമാധാനമുണ്ട് . അതാർക്കും പറഞ്ഞാൽ മനസ്സിലാകില്ല മുകുന്ദേട്ടന് പോലും .. ആരോ എന്നെ സംരക്ഷിക്കാനുണ്ട്.. ആരോ എനിക്ക് പ്രതീക്ഷിക്കാനുണ്ട് ..ആരോ എനിക്ക് കാവലുണ്ട് എന്നൊരു തോന്നൽ ഈ നാലഞ്ചു ദിവസം കൊണ്ട് ഞാനനുഭവിച്ചു .എന്റെയീ കൊച്ചു ജീവിതത്തിൽ ഇനി മരിക്കുവോളം എന്നും ഓർക്കാൻ കഴിയുന്ന നാലഞ്ചു ദിവസങ്ങൾ .മുകുന്ദേട്ടാ നിങ്ങളിപ്പോ എനിക്ക് ദൈവത്തിനും മേലെ ആണ് .അതിനു എന്ത് പ്രതിഫലം തന്നാലും മതിയാകില്ല .മുകുന്ദേട്ടന് ഇനിയും എന്നെ അനുഭവിക്കണമെന്നുണ്ടോ ആയിക്കോ എത്ര വേണേലും ആയിക്കോ ഞാൻ പൂർണ മനസ്സോടെ സഹകരിച്ച് തരാം . എന്നാലും.. എന്നാലും.. മുകുന്ദേട്ടൻ എനിക്ക് തന്ന ഈ മൂന്നാലു ദിവസത്തെ സ്നേഹത്തിനും കരുതലിനും പകരമാവില്ല …

..മുകുന്ദേട്ടൻ ഇന്ന് രാവിലെ വന്നിട്ട് ഡിസ്ചാർജ് ആയില്ലേ ഇന്ന് പോകില്ലേ ഞാനും പോകുവാണെന്നൊക്കെ പറഞ്ഞപ്പോ.. …പറഞ്ഞപ്പോ പെട്ടന്ന് പേടിയായി പോയി ഒരു നിമിഷം കൊണ്ട് ആരുമില്ലാതായ പോലെ തനിച്ചായതു പോലെ തോന്നി ..

അത്രയും പറഞ്ഞപ്പോഴേയ്ക്കും സുമിത്ര തേങ്ങിപ്പോയി .

..ചെ ചെ ..അതൊക്കെ വീട് സുമിത്രേ അങ്ങനൊക്കെ സംഭവിച്ചു പോയി .സുമിത്ര എന്താണെന്ന് മനസ്സിലായപ്പോ എനിക്ക് വളരെ ബഹുമാനമാണ് തോന്നുന്നത് ..

മുന്നോട്ട് നടന്ന മുകുന്ദൻ അത് പറഞ്ഞു കൊണ്ട് നോക്കിയപ്പോൾ സുമിത്രയെ കണ്ടില്ല. തിരിഞ്ഞ് നോക്കിയപ്പോൾ അവൾ അവിടെ തന്നെ നിന്നു ഏങ്ങലടിച്ചു കരയുന്നത് കണ്ടു . അവളുടെ ദയനീയമായ മുഖഭാവം കണ്ടപ്പോള്‍ മുകുന്ദന്‍ ധര്‍മ്മസങ്കടത്തിലായി.

..എന്ത് പറ്റി സുമിത്രേ ..എന്താ നിന്നതു ..

അവൾ കരഞ്ഞുകലങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.

..ഒന്നുമില്ല മുകുന്ദേട്ടാ .പെട്ടന്ന് തനിച്ചായതു പോലെ ..സാരമില്ല എന്ത് പറ്റിയെന്നു ചോദിക്കാൻ ഒരിക്കലെങ്കിലും ഒരാളുണ്ടായല്ലോ .അത് മതി അത്രയും മതി ..

Leave a Reply

Your email address will not be published. Required fields are marked *