..ശരി സാർ.. ഇനി ഞാൻ ശ്രദ്ധിച്ചോളാം അവനെ ഇന്ന് തന്നെ ഞാൻ പറഞ്ഞു വിട്ടോളാം ..
..ആ പറഞ്ഞു വിട്ടാ തനിക്കു കൊള്ളാം ..ഡാ മുകുന്ദാ നാളെ മുതൽ നീ പണിക്കു വരണ്ട കേട്ടോ .ഇവിടെന്നല്ല എവിടേം പോകരുത് .പതിനെട്ടു വയസു തികഞ്ഞില്ലെന്നു ആരെങ്കിലും പരാതിപ്പെട്ടാൽ ബാക്കിയുള്ളോരുടെ കച്ചോടം പോകും കേട്ടോ ..
തനിക്കിനി ഇവിടെ ജോലിയില്ലെന്നു മനസ്സിലായ മുകുന്ദന്റെ മുഖം വാടി .അവൻ വിഷമിച്ച് പോർച്ചിൽ വെച്ചിരുന്ന തന്റെ കവർ എടുത്ത് പിടിച്ച് നിക്കുന്നത് കണ്ട് മനസ്സലിഞ്ഞ അദ്ദേഹം പറഞ്ഞു.
..ഡാ മോനെ ചെലപ്പോ നീ നിന്റെ വീട്ടിലെ പ്രാരാബ്ധം കൊണ്ട് ജോലിക്കിറങ്ങിയതായിരിക്കും .നീയിപ്പോ പഠിക്കേണ്ട പ്രായമാണ് അച്ഛനൊക്കെ ഇല്ലേ വീട്ടിൽ… അച്ഛനോട് പറ ജോലിക്കൊക്കെ പോകാറാവുമ്പോ പോകാമെന്നു …
ഇതിനിടെ അശോകൻ കേറി ഇടപെട്ടു
..അഹ്.. അത് സാറേ അവനു വേറെ ആരുമില്ല ..
..ഏഹ് ആരുമില്ലേ അപ്പൊ അച്ഛനും അമ്മയും ഒക്കെ ..
..സാറേ അവന്റെ അമ്മയൊക്കെ അവരുടെ പാട്ടിനു പോയി. ഇവന്റെ കൊച്ചു നാളിലെ തന്നെ തന്ത ചത്ത് പോയി .പിന്നെ തള്ളയ്ക്കൊരു കൂട്ട് വേണ്ടേ ഒറ്റയ്ക്ക് എത്രയാന്ന് വെച്ചാ ഒതുങ്ങി ജീവിക്കുന്നത് .പെണ്ണല്ലേ അവള് കഴപ്പെളകി വേറെ ഒരുത്തന്റെ കൂടെ പോയി .പിന്നെ ഏതോ ഒരു ബന്ധുവിന്റെ കൂടെയാ ജീവിച്ചോണ്ടിരുന്നത് .പത്താം ക്ലാസ്സു കഴിഞ്ഞപ്പം അവിടുന്നും പൊറത്താക്കീന്നാ മണല് കൊണ്ട് വരുന്ന ഡ്രൈവറ് ചെല്ലപ്പൻ പറഞ്ഞത് .ഇവന് മണല് വാരലായിരുന്നു പണി .മണലെടുക്കാൻ ചെല്ലുമ്പോഴൊക്കെ ഇവൻ ചെല്ലപ്പനോടു ഒരു കൈത്തതൊഴില് പഠിക്കാൻ പറ്റിയ പണി എവിടേലും ഉണ്ടെങ്കി പറയണമെന്ന് പറയും .അങ്ങനെ ചെല്ലപ്പനാ എന്റടുത്ത് എത്തിച്ചത് പ്രായം കുറവാണെങ്കിലും നല്ല ആത്മാർത്ഥമായിട്ടു പണിയും സാറേ .
..തനിക്കു വിവരമില്ലെടോ ..പ്രായം കുറവാണെങ്കിലും ആത്മാർത്ഥമായിട്ടു പണിയും പോലും.. ..ഇനി താനാ ഭാഷ സംസാരിച്ചാൽ എന്റെ വിധം മാറും കേട്ടോ…
..അല്ല സാറേ.. ഞാൻ അങ്ങനുദ്ദേശിച്ച് പറഞ്ഞതല്ല..ആള് പാവമാ..പണിയിൽ കള്ളത്തരമൊന്നുമില്ല എന്നാ ഉദ്ദേശിച്ചെ ..
..ആ ഇതൊന്നും വേറെ എവിടേം ചെന്ന് പറയരുത്.. പണി കിട്ടും കേട്ടോ ..
..ഇല്ല സാർ.. ഇനി പിള്ളേരെ വെച്ചുളള പണിയില്ല ..
..ആ അതൊക്കെ തന്റെ കാര്യം ..പക്ഷെ എന്റെ വീടുപണിയിൽ ഞാൻ സമ്മതിക്കില്ല അത്രേയുള്ളു. ആ അത് വിട്..ഡാ മുകുന്ദാ നിന്റെ കൺഡ്രാക്ക് പറഞ്ഞതൊക്കെ ശരിയാണോടാ…
..അതെയെന്ന് അവൻ തലയാട്ടി .
നിനക്ക് വേറെ ആരുമില്ലേ .. എങ്ങും പോകാനും സ്ഥലമില്ലേ
ഇ..ഇല്ല..
ഇത് കേട്ട് സാർ കുറച്ച് നേരം ആലോചിച്ചിട്ട് പറഞ്ഞു .
..നിനക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടോ ..?
..അവനെന്തു പേടി സാറേ ..
..ഡൊ അവൻ പറയട്ടെ ..ഞാൻ അവനോടല്ലേ ചോദിക്കുന്നെ..ഡാ നിനക്ക് പേടിയുണ്ടോ .
..ഇല്ല സാറേ …
..ആ എന്നാ നീയൊരു കാര്യം ചെയ്യ് മുകുന്ദാ നീ നമ്മുടെയാ സാധനങ്ങള് വെക്കുന്ന ഷെഡില്ലേ.. അവിടെ താമസിച്ചോ …
അത് കേട്ട് മുകുന്ദൻ അന്ധാളിച്ചു പോയി ..
ഞാ..ഞാനോ ..?
എന്തായാലും എനിക്കൊരു ആളിനെ വേണം ..പിന്നെ ഇത്രയും കേട്ടപ്പോഴേയ്ക്ക് നിന്നോട് എനിക്കൊരു വിശ്വാസം തോന്നാൻ കാരണം വേറൊന്നുമല്ല.സാധാരണ ഇങ്ങനത്തെ പ്രോബ്ലം ഫാമിലിയിലെ കുട്ടികൾ നാടിനും നാട്ടാർക്കും ഉപകാരമില്ലാതെ കൂടുതലും വഴിപിഴച്ചു പോകാറാണ് പതിവ് .നീ അതിൽ നിന്നും വ്യത്യസ്തനാണ് മുകുന്ദാ ..അഴുക്ക് കൂട്ടുകെട്ടിലൊന്നും പോവാതെ നീ ഒരു തൊഴിൽ ചെയ്തു ജീവിക്കാൻ തീരുമാനിച്ചവനാണ്.ഒരു കൈത്തോഴിൽ പഠിക്കാൻ ആഗ്രഹിച്ചവനാ .ആ ഒരൊറ്റ കാര്യം കൊണ്ട് തന്നെ നിന്നിലൊരു സ്പാർക്ക് ഉണ്ട് എന്നെനിക്കു മനസ്സിലായി .. നീ കഴിവുള്ളവനാണ് നിനക്ക് ചെറുതായി ബാക്ക് സപ്പോർട്ട് തന്നാൽ മാത്രം മതി..
സാറിന്റെ സംസാരം കേട്ട് അശോകൻ മുകുന്ദന്റെ തോളിൽ തട്ടി ആശ്ലേഷിച്ചു.
ആ ..എന്തായാലും നാളെ വീട്ടിൽ പോയി നിന്റെ സാധനങ്ങളൊക്കെ എടുത്തോണ്ട് പോരെ .നിന്റെ പുസ്തകങ്ങളൊക്കെ എടുത്തോ പത്താം ക്ലാസ്സ് കഴിഞ്ഞത് അല്ലെ വേറെ വല്ലോം പഠിക്കാൻ വിടാൻ പറ്റുമോന്നു ഞാൻ നോക്കാം .അങ്ങനെ പറ്റുവാണെങ്കി പകല് പഠിക്കാനും പോവാം രാത്രി ഇവിടെ ഷെഡിൽ കിടക്കുകയും ചെയ്യാം .ഇറക്കിയിട്ട സാധനങ്ങൾക്കും വീടിനും ഇവിടൊരു കാവലുമാകും .ന്താ അത് പോരെ
